tag:blogger.com,1999:blog-17670028.post115365046291245902..comments2023-05-12T12:10:23.661+04:00Comments on ദേവരാഗം: ജാമ്യാപേക്ഷദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger55125tag:blogger.com,1999:blog-17670028.post-1157104508049158222006-09-01T13:55:00.000+04:002006-09-01T13:55:00.000+04:00"ബാങ്കോളം വരുമോ ബാങ്കിലിട്ടത്"എന്റെ പൊന്നു തട്ടാന..."ബാങ്കോളം വരുമോ ബാങ്കിലിട്ടത്"

എന്റെ പൊന്നു തട്ടാന്‍ വരണേ എന്റെ പൊന്നു ദേവേട്ടാ, ചിരിച്ച് ചിരിച്ച് :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-17670028.post-1157102898507371872006-09-01T13:28:00.000+04:002006-09-01T13:28:00.000+04:00മുല്ലപ്പൂവേഇതാ ഞാന്‍ പറയുന്നെ ഒരു പോസ്റ്റ് ഇട്ടാല...മുല്ലപ്പൂവേ
ഇതാ ഞാന്‍ പറയുന്നെ ഒരു പോസ്റ്റ് ഇട്ടാല്‍ അപ്പോ തന്നെ വായിച്ച് അഭിപ്രായം ഉണ്ടാക്കി വയ്ക്കണമെന്ന്!. അമ്പതു പേര് കേറി കമന്റിയാല് പിന്നെ നമ്മളും മുന്‍പേ ഗമിച്ചീടിന ഗോപു തന്റെ വഴിക്കേ ചിന്തിക്കൂ. അതുകൊണ്ട് അടുത്ത 100 പോസ്റ്റിലും ആദ്യത്തെ അഭിപ്രായം പറയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഉവ്വ്, അവധി ഒരുപാട് പ്രയോജനം ചെയ്തു. ഉദാഹരണത്തിന് ഇപ്പോ ദിവസവും 7 മണിക്കൂര്‍ ഉറങ്ങും..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1157102625551331432006-09-01T13:23:00.000+04:002006-09-01T13:23:00.000+04:00അയ്യയ്യോ കണ്ണൂസേ അത് കോണകമല്ല, കാറ്റിന്റെ ശക്തിയന...അയ്യയ്യോ കണ്ണൂസേ അത് കോണകമല്ല, കാറ്റിന്റെ ശക്തിയനുസരിച്ച് ലൈഫ് ഗാര്‍ഡ് പൊക്കുന്ന കൊടിയാ -ചെവല, മഞ്ഞ, വെള്ള :) (ഇന്നസന്റ് പറയുമ്പോലെ. തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു)

മറിയം ബീബി ലത് നാണ്വാരുടെ പ്രയോഗം പോലെയുണ്ട്
["ചാത്താ, ഒന്നു ബാങ്കോളം പോണം"
"ബാങ്കോളം വരുമോ ബാങ്കിലിട്ടത്"]

വക്കാരീ
ഇതു കേട്ടിട്ടുണ്ടോ?
എന്റെ പൊന്നു തട്ടാന്‍ വരണേ
എന്റെ പൊന്നു തട്ടാന്‍ വരണേ
:)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1156842472589385382006-08-29T13:07:00.000+04:002006-08-29T13:07:00.000+04:00ദേവേട്ടാ,ജാമ്യാപേക്ഷ ഇപ്പോളേ കണ്ടുള്ളൂ. എന്റെ ഒരു ...ദേവേട്ടാ,
ജാമ്യാപേക്ഷ ഇപ്പോളേ കണ്ടുള്ളൂ. എന്റെ ഒരു മണിക്കൂര്‍ എടുത്തു പോസ്റ്റും കമെന്റും വായിച്ചു തീര്‍ക്കാന്‍.(പരാതി) ഇത്രെം സമയം ചിലവഴിച്ചിട്ടും എനിക്കിതെങ്ങനെ മിസ്സ് ആയി. ആ പോട്ടെ. അറിയാഞ്ഞതും നന്നായി.

ജാമ്യം എടുത്തത് , ഉദ്ദേശിച്ച ഗുണം ചെയ്യുന്നുവൊ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-17670028.post-1156841711055442112006-08-29T12:55:00.000+04:002006-08-29T12:55:00.000+04:00പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടൊരു പ്രശ്നോ...പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടൊരു പ്രശ്നോല്ലാ എന്നുമുണ്ടെന്നാണ്.

പിന്നെ ഞെട്ടിയില്ലാ വാഴയില, വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കും. എരുമയുണ്ടെങ്കില്‍...

പട്ടം താണുപിള്ളേ
ചുമ്മാ താണുപിള്ളേ
ചുമ്മാ താണപ്പാ

പക്ഷേ കോണകവകഭേദം ആദ്യമായി കേള്‍ക്കുകയാ. അതും കോവളത്തെപ്പറ്റി പറയാന്‍ കോവൈയ്ക്കടുത്ത് കിടക്കുന്ന കണ്ണൂസില്നിന്നും :)

ഓണക്കോടി എന്നൊക്കെ പറയുന്നതുപോലെ കോണകക്കൊടി.

ഒന്നും കണ്ണൂസ്, അമ്പതും കണ്ണൂസ്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-17670028.post-1156841568759556702006-08-29T12:52:00.000+04:002006-08-29T12:52:00.000+04:00പട പേടിച്ചു പന്തളം വരെ പോയ സ്ഥിതിക്കു ഒരു സംശയം.പന...പട പേടിച്ചു പന്തളം വരെ പോയ സ്ഥിതിക്കു ഒരു സംശയം.
പന്തോളം വരുമോ പന്തളത്തിട്ടത് ?mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-17670028.post-1156841094423247012006-08-29T12:44:00.000+04:002006-08-29T12:44:00.000+04:00കൊടി പേടിച്ച് കോവളത്ത് ചെന്നപ്പോ അവിടെ കോണകം കോല...കൊടി പേടിച്ച് കോവളത്ത് ചെന്നപ്പോ അവിടെ കോണകം കോലില്‍ കെട്ടി കൊടി എന്നൊരു വകഭേദം കേട്ടിട്ടുണ്ട്.

(വെറുതെ ഒരു അമ്പത് അടിക്കാമെന്ന് കരുതിയതാ.)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-17670028.post-1156840735183568922006-08-29T12:38:00.000+04:002006-08-29T12:38:00.000+04:00ഒപ്പ് നമ്പ്ര 4 ഓഫ് 8 പൂട്ടിക്കിടക്കുന്ന പള്ളിക്ക...ഒപ്പ് നമ്പ്ര 4 ഓഫ് 8 പൂട്ടിക്കിടക്കുന്ന പള്ളിക്കൂടത്തില്‍ ഇട്ടിട്ടുണ്ടേ. പ്രചോദനം ഗുരുക്കളുടെ വഴി. മാര്‍ഗ്ഗ നിര്‍ദ്ദേശി സന്തോഷ്..

യോഗിഭായി ..സദാഗതാ, ഗതാഗതാ..

ഇതു കേട്ടിട്ടുണ്ടോ?
1. പടപേടിച്ച് പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ പ്രസംഗം
2. പട പേടിച്ച് പന്തളത്തു ചെന്നപ്പോ പന്തളം ബാലന്റെ ഗാനമേളദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1156236887682172112006-08-22T12:54:00.000+04:002006-08-22T12:54:00.000+04:00ഇതിപ്പം പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ ...ഇതിപ്പം പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞ പോലെ ആയല്ലൊ മീശാഹാജിPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-17670028.post-1155378728927478382006-08-12T14:32:00.000+04:002006-08-12T14:32:00.000+04:00മഴയേകമന്റ് ഇന്നാണു കണ്ടത്. ഞാന്‍ ദേ ഇവിടൊക്കെ ഉണ...മഴയേ
കമന്റ് ഇന്നാണു കണ്ടത്. ഞാന്‍ ദേ ഇവിടൊക്കെ ഉണ്ട് ദേ ഇത് ഒപ്പ് 3 ഓഫ് ടോട്ടല്‍ 8. പകുതി ലീവോളം ആയി വരുന്നു . (ഈ ആഴ്ച നേരത്തേ തന്നെ വന്ന് ആരോഗ്യം ബ്ലോഗ്ഗേല്‍ ഒപ്പിട്ടിട്ടുണ്ടേ ഫുള്ള് ബിസി ആകും മുന്നേ.)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1154080120496133342006-07-28T13:48:00.000+04:002006-07-28T13:48:00.000+04:00ഇവിടെ എത്തിയപ്പോഴേയ്ക്കും വൈകി :( ഏതായാലും ഈ മൂന്ന...ഇവിടെ എത്തിയപ്പോഴേയ്ക്കും വൈകി :(

ഏതായാലും ഈ മൂന്നുമാസക്കാലത്തിനിടെ അറിവുകളും അനുഭവങ്ങളും വര്ദ്ധിപ്പിയ്ക്കുവാനാവട്ടേ...
പിന്നെ തിരികെ വന്ന് അവയെല്ലാം ഞങ്ങളോടു പങ്കു വയ്ക്കാനും... :)മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-17670028.post-1153944509545909222006-07-27T00:08:00.000+04:002006-07-27T00:08:00.000+04:00അരവീ, അജിത്തേ, ഇടിഗഡീ,നാനി നാനി.അപ്പോള്‍ ശരി ഓഫ്ലൈ...അരവീ, അജിത്തേ, ഇടിഗഡീ,
നാനി നാനി.

അപ്പോള്‍ ശരി ഓഫ്ലൈനില് പോകട്ടെ. അടുത്ത ആഴ്ച്ച കാണാംസ്. മെയില്‍ ഞാന്‍ ഡെയിലി ബേസിസില്‍ നോക്കുന്നുണ്ടേ . മംഗളം മനോരമ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1153909621427650252006-07-26T14:27:00.000+04:002006-07-26T14:27:00.000+04:00അപ്പോ കൌണ്ട് ഡൌണിന്റെ ലാസ്റ്റു ദിവസമാ ഇന്ന് ! ഞാന്‍...അപ്പോ കൌണ്ട് ഡൌണിന്റെ ലാസ്റ്റു ദിവസമാ ഇന്ന് ! ഞാന്‍ മനപ്പൂര്‍വം ഇത്രേം ദിവസോം ഇടാതിരുന്നത..

എന്തായാലും, ദേവഞി യെ മിസ്സ് ചെയ്യുമെന്നുറപ്പ് ! ആശംസകള്‍..

`ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-17670028.post-1153904443697883232006-07-26T13:00:00.000+04:002006-07-26T13:00:00.000+04:00പോയി ജയിച്ചു വരൂ ദേവരാഗേട്ടാ...പോയി ജയിച്ചു വരൂ ദേവരാഗേട്ടാ...Ajith Krishnanunnihttps://www.blogger.com/profile/17203772659406880655noreply@blogger.comtag:blogger.com,1999:blog-17670028.post-1153841358256032232006-07-25T19:29:00.000+04:002006-07-25T19:29:00.000+04:00എല്ലാരും പോവാന്നോ?പോവല്ലേ ദേവ്ജീ..ശരിക്കും ഒന്നു ...എല്ലാരും പോവാന്നോ?
പോവല്ലേ ദേവ്ജീ..ശരിക്കും ഒന്നു ടൈം മാനേജ് ചെയ്താല്‍ ഇവിടെയൊക്കെത്തന്നെ.പറ്റൂലേ?

എന്റെ കാര്യമോര്‍ത്തിട്ട് പേടി വരുന്നു. ബ്ലോഗെഴുത്തും കമന്റിംഗും എല്ലാം ഓഫീസിലിരുന്നാണ്. ഒരാഴ്ച കൊണ്ട് ചെയ്യാവുന്നത് മുട്ടാപ്പോക്ക് പറഞ്ഞ് രണ്ടാഴ്ച കൊണ്ട് ചെയ്യുന്നു..

എന്തോ ഇങ്ങനെയൊക്കെയായിപ്പോയി.

ഉടന്‍ എന്റെ സ്റ്റോക്കും തീരുമെന്നറിയാം. ഏറിയാല്‍ രണ്ട് മാസം. അതാണ് ഇപ്പൊള്‍ പ്രതീക്ഷ :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-17670028.post-1153809550641592212006-07-25T10:39:00.000+04:002006-07-25T10:39:00.000+04:00ഒരു ജോലി കിട്ടീട്ട് വേണം കുറച്ചു ദിവസം.. ഏതു പടത്...ഒരു ജോലി കിട്ടീട്ട് വേണം കുറച്ചു ദിവസം.. ഏതു പടത്തിലെയാ?

സിദ്ധാര്ത്ഥമായി ശ്രമിച്ചാല്‍ ഒറ്റയാഴ്ച്ചയില് 50 പോസ്റ്റിടാനുള്ള സ്റ്റോക്ക് ആത്മാര്‍ത്ഥന്റെ കയ്യില്‍ ചുമ്മാ കിടന്ന് തുരുമ്പെടുക്കുന്നു. ക്രിമിനല്‍ വേസ്റ്റ് ഓഫ് റിസോര്‍സസ് !

ഒരു ദിനം ബാക്കി. നാളെ നാളെ എന്നായിട്ട്..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1153742371547468112006-07-24T15:59:00.000+04:002006-07-24T15:59:00.000+04:00നന്നായി!ആയകാലത്തു വല്ലതുമൊക്കെ എഴുതിപ്പിടിപ്പിച്ചി...നന്നായി!

ആയകാലത്തു വല്ലതുമൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നുവെങ്കില് എനിക്കും ലീവെടുക്കാമായിരുന്നു. കഷ്ടം!!!സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17670028.post-1153730628569328282006-07-24T12:43:00.000+04:002006-07-24T12:43:00.000+04:00ഇത്തിരിവലിയൊരു വെട്ടമേഈ പോസ്റ്റില്‍ മാത്രമല്ല താങ്...ഇത്തിരിവലിയൊരു വെട്ടമേ
ഈ പോസ്റ്റില്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം എഴുതാനും ഇതുവരെ വിട്ടുപോയി. സമയത്തിന്റെ മറ്റൊരു പ്രശ്നം അതാണ്. ഒത്തിരി സമയമെടുത്ത് വായിച്ച് ശ്രദ്ധാപൂര്‍വ്വം കമന്റെഴുതേണ്ട ബ്ലോഗുകളെ പിന്നീടെന്ന് നീക്കിവയ്ക്കാന്‍ നമ്മള് നിര്ബന്ധിതന് ആയിപ്പോകും. ഇത്തിരിവെട്ടം മാത്രമല്ല, സങ്കുചിതന്, മഴനൂലുകള്‍ എവൂരാന്റെയും കുമാറിന്റെയും കഥകള്‍ ഒക്കെ അങ്ങനെ മുന്നോട്ടായിപ്പോയി. ബാബുജി ഇത്രയും പോസ്റ്റ് എഴുതിയെന്നു തന്നെ ഇപ്പോഴാണു കണ്ടത്!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1153730089238286672006-07-24T12:34:00.000+04:002006-07-24T12:34:00.000+04:00കണ്ണൂസേ,പരുന്തിന്റെ എഴു തത്വങ്ങളെന്ന ഒരു ആര്‍ട്ടിക...കണ്ണൂസേ,
പരുന്തിന്റെ എഴു തത്വങ്ങളെന്ന ഒരു ആര്‍ട്ടിക്കിള്‍ (പണ്ടെന്നോ എം വി യില്‍ ക്വാപ്പി പേസ്റ്റിയിരുന്നു) ലോണ്ടെ ലിങ്ക്.
http://www.midweek.co.za/themedownload.asp?themeid=39&language=1&html=1
അതില്‍ അവസാനത്തേത് ഇങ്ങനെ. പരുന്ത് അവശനാകുമ്പോള്‍ ഒളിസങ്കേതം പൂകിയിട്ട് സ്വന്തം തൂവലുകളെല്ലാം കൊത്തിപ്പറിച്ചുകളയും. എന്നിട്ട് പുതിയതു കിളിര്‍ത്ത് പുത്തന്‍ ഉണര്‍വും ആരോഗ്യവും ഉന്മേഷവുമായി വീണ്ടും തിരിച്ചു വരും. പരുന്തിനെപ്പോലെ, എന്തിന് ഫീനിക്സ് പക്ഷിയെപ്പോലെ പുത്തന്‍ കണ്ണൂസാകുക, കണ്ണൂസിനിഷ്ടമുള്ളൊരു കണ്ണൂസാകുക. കണ്ണൂസിനിഷ്ടമുള്ളവര്ക്കിഷ്ടമുള്ളൊരു കണ്ണൂസാകുക. എത്രയെളുപ്പം!

അനിലേട്ടാ
ആ ബുള്‍ബുളും നാളെ നാളെയെന്ന് ഉടമ മാറ്റി വച്ചു വച്ച് രാഗങ്ങളെല്ലാം തുരുമ്പിച്ചു പോയ ഒന്നാണേ. പുതിയ കമ്പികള്‍ വാങ്ങിടണം, പിന്നെ വാര്‍ണ്ണീഷ് പുരട്ടണം. എന്നിട്ട് ആകെ എനിക്കതില്‍ പാടാന്‍ അറിയാവുന്ന പാട്ട് ഒരിക്കല്‍ കൂടെ പാടി നോക്കണം.

ഗന്ധര്‍വ്വരേ,
ഗ്രാന്‍ഡ് ആബൊട്ട് ആയി താങ്കളിരിക്കുമ്പോള് ഇനിയേതു ഗുരുവിന്റെ കസേരയുണ്ട് ബാക്കി?

രാജേ,
ബ്ലോഗാവധി വേണമെന്ന് ഞാനും ചിുന്തിച്ചു തുടങ്ങീട്ടു കാലം കുറേയായി. പോസ്റ്റിട്ടുപോകാന് രണ്ടുണ്ട് കാരണം
ഒന്ന്: പറയാതെ മുങ്ങിയാല്‍ പിണങ്ങിപ്പോയതാണെന്നോ നിറുത്തിപ്പോയതാണെന്നോ കരുതും
രണ്ട് : ദേ താഴെ കണ്ടില്ലേ കുമാര്‍ പറയാതെ ബ്രേക്ക് എടുത്തു നോക്കി, ബ്രേക്കിട്ടതും ബ്രേക്കു ബ്രേക്കായി
തിരിച്ചുവന്നു.
[ രണ്ടാമനായാല്‍ അപേക്ഷ നിരസിക്കപ്പെടാനുള്ള സാദ്ധ്യത മാത്തമാറ്റിക്സിലെടുത്ത് ആദ്യത്തേത് ഞാന്‍ സമര്‍പ്പിച്ചു. ആട്ടോക്കലയുടെ തീയറി "ഒരടി നടക്കുമെന്ന് കണ്ടാല്‍ ആദ്യത്തേ പൊട്ടിക്കല്‍ നമ്മള് തന്നെ നടത്തണം, ജയിക്കാനുള്ള സാദ്ധ്യത ഏറ്റവും കൂടുതല്‍ ആദ്യമടിച്ചവനാണ്"]

ദില്‍ബാ,
ഒന്നിനു പത്ത് പത്തിനു നൂറെന്നല്ലേ പുലികള്‍ ഇവിടെ, ഒരെണ്ണത്തിനെ ഇപ്പോ കാണണമെങ്കില്‍ ദേ ആ വാഷ്ബേസിനു മുകളിലെ കണ്ണാടിയില്‍ കണ്ടോ.

vacation എടുക്കുന്നില്ലാ, എങ്ങും പോകുന്നതുമില്ല. ലീവു കിട്ടുമെങ്കില്‍ അതെടുത്ത് ബ്ലോഗ് എഴുതിയേനെ.

പട്ടേരിപ്പരുന്തേ,
സെവന് പ്രിന്‍സിപ്പിള്‍സ് ഓഫ് ഈഗിള്‍ അഥവാ വായിച്ചിട്ടില്ലെങ്കില്‍ ദേ മുകളില്‍ ലിങ്കി.

വന്നിട്ടു വേണം ജോയിന്റ് ആയി നമുക്ക് പച്ചമലയാളത്തില്‍ ഒരു കണക്കെഴുത്ത് സഹായി രചിക്കാന്‍. നമുക്കു കഴിയുന്നതും, ഇതുവരെ ചെയ്യപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ കാലാകാലം പ്രയോജനം ചെയ്യുന്നതുമായ ഒന്നാണേ അത്.

കലേഷേ
ഞാന്‍ വെക്കം പൊയേച്ചു വെരുമെന്നേ. ഒട്ടും പറ്റാത്തതുകൊണ്ടാ.

കുറുമാനേ
ആഴ്ച്ചേലാഴ്ച്ചേല് വന്ന് comment/ പോസ്റ്റിട്ടോളാമേ. സത്യം, സത്യം, സത്യം.

സൂ
(ധീം തരികിടതോമില് പപ്പു അഡ്വാന്‍സ് ചോദിക്കുന്നതുപോലെ) "ഞാനിതു ചോദിക്കണമെന്ന് വിചാരിച്ചിട്ടല്ല, പിന്നെന്താന്നറിയ്യോ, അത്ര നിവര്‍ത്തികേടുകൊണ്ട് ചോദിച്ചുപോകുന്നതാ."

ബിന്ദൂ
അമ്മച്ചിയാണെ പെരിങ്ങോടന് ബ്രേക്ക് എടുക്കുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ ശകലം മുങ്ങുകയേ നിവര്ത്തിയുള്ളു ഇല്ലെങ്കില്‍ മുങ്ങിച്ചാകുമെന്ന് പറഞ്ഞപ്പോഴേ രാജും പറഞ്ഞു "ഞാനിതു കുറേക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെ"ന്ന്.

യാത്രാമൊഴിയേ,
നമ്മുടെയൊക്കെ കാലം പോലെ ബാച്ചിലര്‍ക്ക് ബീച്ചില്‍ മലര്‍ന്നു കിടന്നോ ക്ലബ്ബില്‍ കൊടുംകൈ കുത്തി കിടന്നോ മരത്തിന്റെ ചാഞ്ഞ കൊമ്പില്‍ ചാരിക്കിടന്നോ വൈകുന്നേരം ചുമ്മാ കളയാന്‍ ഇന്നു സൌകര്യമില്ലെന്നാ തോന്നുന്നത്.(എന്നാണോ ലോകം മൊത്തം ചുമ്മാ ഒരു ദിവസം ഇരുന്നു രസിക്കുന്നത്.)

ബ്രേക്ക് എടുത്തില്ലേല്‍ ബ്രേക്ക് ഡൌണ്‍ ആയിപ്പോകുമെന്ന് ഭയന്നിട്ടാണേ പോക്ക്. പോസ്റ്റുകള്‍ വായന സബ് കോണ്ട്രാക്റ്റ് (വക്കാരിക്ക് ക്രെഡിറ്റ്) ചെയ്യാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് സിബുവിനു പുറമേ ആരെങ്കിലും ബൂക്ക് മാര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് തിരക്കിയത്.

മലയാളവേദിയില്‍ ഇപ്പോഴും പോകാറുണ്ട്. വായിച്ച് തീര്‍ക്കാന്‍ കഴിയാറില്ലെങ്കിലും(ക്ലോണുകളടക്കം 2500 അംഗങ്ങളല്ലേ ഒരുമാതിരിപ്പെട്ടവനു വായിച്ച് തീര്‍ക്കാന്‍ പറ്റില്ല) വായിക്കാറുമുണ്ട്. കമന്റ് ഇട്ടു തുടങ്ങിയാല്‍ സ്ഥിരം എഴുതണമല്ലോ എന്നു വിചാരിച്ച് ഒളിച്ചു പോയി വായിച്ച് മടങ്ങുമെന്നേയുള്ളു. അവിടേയും ഫോട്ടോഗ്രാഫി ത്രെഡുകള്‍ കാണാന്‍ ബുദ്ധിമുട്ടുന്നു , ഫ്ലിക്കര്‍ ബാനിലായതില് പിന്നെ.

കുമാറേ
ഔദ്യോഗികമായി അവധി എടുക്കാഞ്ഞതില്‍ പറ്റിയതാണേ അത്.
ബൂലോഗം ഒരു വീടല്ലേ, രണ്ടു ദിവസം മിണ്ടാതെയിരുന്നാല് "ലവനെ കാണാനില്ലല്ലോ എന്തരുപറ്റിയോ. വല്ല ഏനക്കേടുകളും.." എന്ന് ആളുകള്‍ അന്വേഷിക്കും.

ചന്ദ്രേട്ടാ,
ബ്ലോഗിംഗ് സ്ഥിരമായി നിറുത്താന്‍ യാതൊരുദ്ദേശവുമെനിക്കില്ല. അതൊട്ടു കഴിയുകയുമില്ലെനിക്ക്. ജീവിതത്തിലെ തിരക്കുകള്‍ കൊണ്ട് രണ്ടുമൂന്നു മാസം എഴുത്തൊന്നു നിറുത്തുന്നെന്നേയുള്ളു. ചന്ദ്രേട്ടനെപ്പോലെ തിരക്കും അതിനും മുകളില്‍ പൊതുപ്രവര്ത്തനവുമുള്ള ഒരാളിന് എങ്ങനെ ഇത്ര ആക്റ്റീവായി ബ്ലോഗെഴുതാന്‍ കഴിയുന്നു എന്ന് ആലോചിക്കാറുണ്ട്. എങ്ങനെയായാലും എഴുത്ത് തുടരേണ്ടതുമുണ്ട്, വേറേയാര്‍ക്കും ചന്ദ്രേട്ടന്റേതുപോലെ ഒരു ബ്ലോഗ് എഴുതാന്‍ കഴിയില്ല എന്ന് ഞാന്‍ പറയാതെ തന്നെ അറിയുമല്ലോ.

വളയമേ,
നമ്മള് നരിയും കുഞ്ജരനുമല്ലേ. കളവും ഒഴിയുന്നില്ല. ഇത്തിപ്പോരം ലീവ്. ദേ ഇപ്പോ എത്തി.

മറിയം,
ചന്ദ്രേട്ടന് എട്ടുപത്തു ബ്ലോഗിലായി പത്തിരുന്നൂറു പോസ്റ്റ് ഇട്ടശേഷമാണ് അതു പറഞ്ഞതെന്നതിനാല്‍ പോകല്ലേ പോകല്ലേ എന്നു പറയാമെന്നല്ലാതെ പ്രതിഷേധിക്കാന്‍ നമുക്കവകാശമില്ല. നമുക്കു വായിക്കാന്‍ എത്ര എഴുതി അദ്ദേഹം. എന്നാല്‍ മറിയം അതാവര്‍ത്തിച്ചാല്‍ പ്രതിഷേധിക്കും ആ പോക്ക് വോഡൌസാറ് "he came and returned so quickly that while returning he almost bumped into him coming in" എന്നു പറഞ്ഞപോലെ ഒരു പോക്കാവുമല്ലോ. ആരും പോകുന്നില്ല.
മറിയത്തിനു ബ്രേക്ക് റ്റൈമും ആയിട്ടില്ല. പിന്നെ അഡിക്ഷന്, അത് വലിയൊരു രസമുള്ള ടോപ്പിക്കാണേ. ബ്രേക്കിനു പോകുന്നതിനു മുന്നേ ഒരു പോസ്റ്റെങ്കിലും അതിനെക്കുറിച്ച് എഴുതാനായെങ്കില്‍.

ആദിയേ
ഇന്വാള്വോ (കട: പച്ചാളത്തിന്) മെന്റ് കുറക്കണ്ടാ. ശരിക്കും എന്താ പറ്റുന്നതെന്ന് വച്ചാല്‍ ബൂലോഗത്തിന്റെ വലിപ്പം അങ്ങോട്ട് കൂടിയിട്ട് പണ്ട് ഒരു മണിക്കൂറില്‍ വായിച്ചു തീര്‍ന്നിരുന്ന കാര്യങ്ങള്‍ക്ക് 10 മണിക്കൂര്‍ വേണ്ടി വന്നതാണേ. അതിനെ ഒന്നഡ്ജസ്റ്റ് ചെയ്താല്‍ മതി. സ്വയം കരക്കു ചാടിക്കയറിയിട്ട് "ആഞ്ഞു തുഴഞ്ഞോ കൂട്ടരേ" എന്നു പറയുന്നപോലെയാണെങ്കിലും, ബ്രേക്കുപോലും എടുക്കേണ്ട കാര്യമില്ലൊരു അഡ്ജസ്റ്റ്മന്റ് നടത്തി അങ്ങു പോകാമെങ്കില്‍.

നിര്ന്നിമാഷേ
പോകില്ല, പോകില്ല ലലല്ലലല്ലാ പോകില്ല, നിങ്ങളെല്ലാം ഇവിടിരിക്കുമ്പോ ഞാനെങ്ങോട്ടു പോകാനാ. പട്ടേരി പറഞ്ഞപോലെ ഒരു റൌണ്ട് അടിച്ച് ദാ ഇപ്പോ എത്താം.

നളാ,
ഞാന്‍ ബ്രേക്കിടുമ്പോഴേക്ക് നളന് തുടങ്ങണേ, പുതിയവീട്ടിലും ജോലിയിലും ഒരുമാതിരി സെറ്റില്‍ ആയല്ലോ?പടം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം

എവൂരാനേ
പപ്പുവിന്റെ "കഷ്ടപ്പാടുകൊണ്ടാണേ" ആവര്‍ത്തിക്കുന്നു. ചിത്രം- രാഗങ്ങളെല്ലാം തുരുമ്പിച്ചും പൊട്ടിയും പോയ എന്റെ പഴയൊരു "ബുള്‍ബുള്‍" എന്ന വാദ്യോപകരണത്തിന്റേത്. കീബോര്‍ഡിന്റെ കാലമായതോടെ ഇങ്ങനെ ഉള്ള കിടുപിടികളൊക്കെ ആര്‍ക്കും വേണ്ടാതായി. (ഇത് എന്റേതായതുകൊണ്ട് ഞാന്‍ സംഗീതഭോഷണം ആണെന്ന് ധരിക്കല്ലേ.
ചേട്ടച്ചാരു പഠിപ്പിച്ചു തന്ന "മായാജാലക വാതില്‍ തുറക്കും മധുരസ്മരണകളേ" എന്ന പാട്ടു മാത്രമേ എനിക്കിതില്‍ പാടാന്‍ പറ്റൂ. "അണിയം മണിയം പൊയ്കയില്‍" പഠിപ്പിക്കാന്‍ മൂപ്പര് നോക്കിയിട്ട് നടന്നില്ല)

എല്ജ്യാരേ,
ഇഷ്ടപ്പെടാതെ ഒരു വരിപോലും ഇവിടെങ്ങും പോസ്റ്റായോ കമന്റായോ ഇടുന്നില്ല.

ബ്ലോഗിത്തുറ്റങ്ങിയപ്പോള് ഒന്നും ആലോചിക്കാതെ അങ്ങു തുടങ്ങിയതിനാല്‍ സ്വാഭാവികമായ ഒരു ഇവല്യൂഷന്‍ ആയിരുന്നു എന്റെ ബ്ലോഗുകള്‍ ഉണ്ടായതും. അതിങ്ങനെ: ചുമ്മാ വര്‍ത്തമാനവും ചുമ്മാ പടങ്ങളുമാണ് ദേവരാഗം എന്ന ബ്ലോഗ്. ഊണൊക്കെ കഴിഞ്ഞ് രാത്രി വയലിറമ്പിലിരുന്ന് നിലാവത്ത് സിഗററ്റും പുകച്ച് കൂട്ടുകാരോടൊത്ത് ഷെയര്‍ ചെയ്തിരുന്ന ഓര്‍മ്മകളാണ് കൂമന്പല്ലിയില്. ഞാന്‍ വീണ വീഴ്ച്ച വേറാരും വീഴരുതെന്ന ആഗ്രഹമാണ് ആരോഗ്യം. വിദ്യയെന്നത് വീട്ടില്‍ പണിയൊന്നുമില്ലാതിരിക്കുമ്പോള് "വാടീ പിള്ളേരേ നിന്നെയൊക്കെ വല്ലതും പഠിപ്പിക്കാമെന്ന്" വിളിച്ചു കൂട്ടുന്ന കൊച്ച് പരിഷത്ത് മോഡല്‍ ക്ലാസ്സുകളാണേ.

ജീവിതം രസമുള്ള കാര്യങ്ങള്‍ മാത്രമല്ലല്ലോ. (ആണെങ്കില്‍ ഞാന്‍ ജോലി ചെയ്യുമോ കൊള്ളാം) ബ്ലോഗ് എഴുതാനും എഴുതിന്നതിനെക്കാളുപരി മറ്റു ബ്ലോഗ് വായിക്കാനുമായി സമയം എങ്ങനെയും കണ്ടെത്തുക എന്ന ഉദ്ദേശം ഗുരുക്കളുടെ അതേ സ്ട്രാറ്റെജിയായ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞ് രണ്ടു മണിക്കൂര്‍ ഉറക്കം മിച്ചം
പിടിക്കല്‍ രീതിയിലൂടെ ഒരു തരത്തില്‍ നടത്തിപ്പോന്നതും വേറേയാര്‍ക്കും വേണ്ടിയല്ല, എനിക്കു എഴുതാനും വായിക്കാനും ഇഷ്ടമായിട്ടും അതുകൊണ്ട് എനിക്കു പ്രയോജനമുള്ളതുകൊന്റും തന്നെ. (ഇപ്പോഴല്ലേ പരിചയമൊക്കെ, നിങ്ങളൊന്നും ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടില്ലല്ലോ ബ്ലോഗ് തുടങ്ങിയത്. സ്റ്റാര്ട്ടുതന്നെ കിര്മ്മീരന് അരംഗത്തു വാന്നതുപോലെ അതുല്യയുടെ നേര്ക്ക്ക് ഒരലര്ച്ചയോടെയല്ലേ) പുലര്‍ച്ചേ രണ്ടുമണിക്ക് കിടന്ന് രാവിലേ ആറിന് എഴുന്നേല്ക്കല് സ്ഥിരമാക്കാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട് രാവിലേ കിറുങ്ങിയാണ് എഴുന്നേല്‍ക്കുന്നത് . രാക്ഷസ്സന്മാരും വാമ്പയറും വേര്വൂള്ഫും ഉമേഷുഗുരുക്കളും കുട്ട്യേടത്തിയും രാത്രിമൊത്തം ഉണര്‍ന്നിരിക്കാന്‍ കഴിവുള്ളവരാണേ. എനിക്കു വയസ്സായിപ്പൊയതിനാല് ഒന്നരാടന്‍ ആക്കി ഇനിയിപ്പോ ഒന്നു നിറുത്തിത്തുറ്റങ്ങുകയും ചെയ്യാം എന്നു വച്ചതാ.

പറ്റുനതില് കൂടുതല്‍ കാര്യങ്ങള്‍ക്ക് ഒരുമ്പെട്ട ഞാന്‍ എല്ലാത്തിലും കുറേേശ്ശെ കോമ്പ്രമൈസ് ചെയ്യുകയാണ് ഈയിടെയായി. ബ്ലോഗിംഗ് മുതല്‍ ആപ്പീസ് ജോലി വരെ സകലതിലും. കുറച്ചു കാര്യങ്ങള്‍ സസ്പെന്‍ഡ് ചെയ്ത് മറ്റു കാര്യങ്ങളിലെ ബാക്ക് ലോഗ് തീര്‍ക്കാന്‍ നിര്ബ്ബന്ധിതനായിപ്പോയതാണേ. എന്റെ ഇഷ്ടമോ ആഗ്രഹമോ അനുസരിച്ചല്ല ഈ തീരുമാനം.

നിഷാദ് പറഞ്ഞപോലെ തന്നെ ആരും കാണാത്തതും ആരും എഴുതാത്തതും ഇതുവരെ ലഭിക്കാത്തതുമൊക്കെ നമുക്കെല്ലാം ചേര്‍ന്ന്
ഇവിടുണ്ടാക്കണം. ഞാനും കൂടെ ഉണ്ട് അതിനെല്ലാം.

സ്നേഹിതനേ
തിരക്കാണെന്ന് എനിക്കും തോന്നി, സാരമില്ല, മനസ്സമാധാനമായി ഇഷ്ടമുള്ളയത്ര എഴുതി, മതിയാവോളം ബ്ലോഗ് വായിക്കാന്‍ പറ്റുന്ന ഒരു സമയം വരട്ടെ നമുക്കെല്ലാം.

ദിവാനേ
പണ്ട് പൊന്നന് മേശിരി ഒരു കോഴിക്കൂട് പണിതു. പട്ടിയേലെല്ലാം അടിച്ചു കൂട്ടിത്തീര്ന്നപ്പോഴാ മനസ്സിലായത് മൂപ്പര് അതിനുള്ളിലായെന്ന്. കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് "ഞാന്‍ ഇതൊട്ടും ആഗ്രഹിച്ചില്ല എന്നാലും വേറേ വഴീം ഇല്ല" എന്നൊരു പ്രഖ്യാപനത്തോടെ കൂട് പൊളിച്ചു ആളു പുറത്തിറങ്ങി. എന്റെ മുങ്ങലും അതുപോലെ ഒരു നിവൃത്തികേടാണേ.

പോര്‍ട്ടലിന്റെ കാര്യം, ആവശ്യം എന്നിവ അതിന്റെ പിന്നാമ്പുറത്തുകാര് വളരെ വ്യക്തമായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാലും കാറ്റഗറൈസേഷന്‍, അതും സെല്‍ഫ് എന്റ്രി മോഡല്‍ കാറ്റഗറൈസേഷന്‍ ആണ് അതിന്റെ ഉദ്ദേശമെന്നാണ് മനസ്സിലായത്.

സപ്തവര്‍ണ്ണമേ,
എന്നെ പരോളില്‍ വിട്ടതിനു നന്ദി. എന്റെ കമന്റു നയം ഞാന്‍ പണ്ടെന്നോ പ്രസിദ്ധീകരിച്ചതാണേ, അതിപ്പോ കാണാനില്ല. പ്രദ്ധാനമായും വായിക്കുന്നവര്‍ ഓഫ് ടോപ്പിക്കെങ്കിലും ഒരു കമന്റ് ഇട്ട് ഇന്ററാക്ഷന് രേഖപ്പെടുത്താന്‍ ബാദ്ധ്യസ്ഥരാണ് എന്നായിരുന്നു അതിന്റെ ആശയം.

വിശ്വം മാഷേ,
എന്നെ ജ്ഞാനസ്നാനം നടത്തി ഒപ്പം കൂട്ടിയോ പ്രവാചകാ!! ഈ ബൂലോഗക്കോളനിയില്‍ ഓരോരുത്തരും മഹാ
കര്മ്മയോഗികളാണെന്ന ഒരു വിശ്വാസത്തില്‍ ഞാനും ബാക്കിയുള്ളവരുടെ കൂട്ടത്തില്‍ച്ചേര്‍ന്ന് ഞാനും കൂടിക്കോട്ടെ.

നമുക്കൊന്നുമാകില്ല പോകാന്‍. മീന്പിടിത്തമുപേക്ഷിച്ച് മനുഷ്യനെത്തിരഞ്ഞ് ഞാനും പിന്നാലെ.

വിശാലാ,
ഏതാണ്ട് ആ ഗതിയായി ഞാനും എന്നു കണ്ടപ്പോഴാ ഞാനും ബ്രേക്കെടുക്കുന്നത് (ജീനിയസ്സു വിളി ഒരു കടന്ന കൈ ആയേ) സാഹചര്യ സമ്മര്‍ദ്ദം മൂലം വായില്‍ വന്നത് രണ്ടാമതൊന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ എഴുതാനും അടുത്തയിടക്ക് ഞാന്‍ തുടങ്ങി (അതിനു മുന്നേ മലമറിച്ചെന്നല്ല, ഈയിടെ മന:പ്പൂര്‍വ്വം എന്റെങ്കിലുമാകട്ടെന്ന് വിചാരിച്ച് പടച്ചുവിടല്‍ തുറ്റങ്ങി)

അനോണിജയന്മാഷേ
വലിയ ബുദ്ധിമുട്ടൊന്നൊമില്ലന്നേ, വിശ്വപ്രഭയും ഗന്ധര്‍വ്വനും ഒരു വരി എഴുതുമ്പോ അത് മിക്കവാറും ഒമ്പതു പേജ് കമ്പ്രസ്സ് ചെയ്തുവച്ചതാവും എന്നൊരു വിചാരം മാത്രം മതി (ഇതിന്റെ ഗുട്ടന്‍ബെര്‍ഗ് എന്താന്നു രണ്ടുപേരും പറഞ്ഞുതരില്ലെന്നു മാത്രമല്ല, നാലാല്‍ ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ ഒരക്ഷരമ്പോലും എഴുതുകയുമില്ല)

. ഇപ്പോ പറഞ്ഞതൊരു അതിശയോക്തിയാണെങ്കിലും എവൂരാന്‍ പറഞ്ഞപോലെ ഒരു വരിയാലൊരു പോസ്റ്റാക്കിക്കളഞ്ഞില്ലേ , അതാണു ദാറ്റ്!

ബാബുജീ,
എല്ലാവരുംകൂടെ ഇറക്കിവിട്ടാലും ഞാന്‍ പോവില്ല! കുറച്ചുകാലം- കഴിയുന്നത്ര കുറച്ചിട്ടൊരുകാലം മാറിയില്ലേല്‍ ആകെ ജീവിതം കുഴഞ്ഞുമറിയുമെന്ന് ഭയന്ന് ഇത്തിരി
നേരം നിറുത്തിയെന്നേയുള്ളു.

കൌണ്ട് ഡൌണ്‍: രണ്ടു ദിവസം എന്നെണ്ണിക്കോട്ടെ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17670028.post-1153727939775472862006-07-24T11:58:00.000+04:002006-07-24T11:58:00.000+04:00ദേവന് ജി !,സംഗമത്തില്‍ വച്ചു കണ്ട കുറച്ചു നേരത്തെ...ദേവന് ജി !,സംഗമത്തില്‍ വച്ചു കണ്ട കുറച്ചു നേരത്തെ പരിചയം വെച്ചു പറയട്ടെ.
ബ്ലൊഗിങിനു ഇനിയും ആ ദേവ സാന്നിദ്ധ്യം ആവശ്യമൂണ്ടെന്നാണു ഈയുള്ളവനു തോന്നുന്നത്.
സൃഷ്ടി കഴിഞു സ്ഥ്തിയും സംഹാരവും (?) മറ്റുള്ളവരെ ഏല്പ്പിക്കാറായൊ ? തീരുമാനമെടുക്കനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു, അതു കൊണ്ടുതന്നെ ‘ഇല്ല’ എന്നു മനസ്സ്സിലേ പറയുന്നുള്ളു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-17670028.post-1153716154406667962006-07-24T08:42:00.000+04:002006-07-24T08:42:00.000+04:00കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂ...കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

അതു തന്നെയൊരുഗ്രന് പോസ്റ്റാണല്ലോ വിശ്വം...

വരികളൊരുപാട് ഇഷ്ടപ്പെട്ടു. പരിചിതമായ, വായിച്ചു മറന്നവ പോലെ തോന്നുന്നു.

വരും, അവന് വരാതിരിക്കില്ല. നീര്‍മാതളങ്ങള്‍ പൂത്തോയെന്നും മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും നോക്കാനവന്‍ വരും.

കുറഞ്ഞ പക്ഷം, മുരിങ്ങയിലയുടെ ഗുണം നമ്മോട് പറയാനുമോ, തട്ടിന്‍പുറത്തെ, ഇനിയും കാണാത്ത ഒരു ജീവിയുടെ കഥാചിത്രങ്ങള്‍ നമ്മോട് പറയാനുമോ -- എന്തിനെങ്കിലും അവന് വരും.

വരുമായിരിക്കും.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-17670028.post-1153715138252239232006-07-24T08:25:00.000+04:002006-07-24T08:25:00.000+04:00പടത്തെപ്പറ്റി പറയാന്‍ മറന്നു..രാഗത്തിനെ തുരുമ്പു പ...പടത്തെപ്പറ്റി പറയാന്‍ മറന്നു..
രാഗത്തിനെ തുരുമ്പു പിടിക്കുന്നതിനു മുന്‍പൊന്നു മിനുക്കിയെടുക്കാം.
പടം ശ്ശേ! പിടിച്ചു!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-17670028.post-1153712149455143072006-07-24T07:35:00.000+04:002006-07-24T07:35:00.000+04:00ഒരു കഞ്ചാവു ബീഡി കിട്ടിയിരുന്നെങ്കില്‍..ല്‍..ല്‍.....ഒരു കഞ്ചാവു ബീഡി കിട്ടിയിരുന്നെങ്കില്‍..ല്‍..ല്‍...

വിശ്വപ്രഭയുടെ കമന്റിന്റെ അര്‍ത്ഥം മനസ്സിലാക്കാമായിരുന്നു..ന്നു..ന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-17670028.post-1153712084698512732006-07-24T07:34:00.000+04:002006-07-24T07:34:00.000+04:00ദേവ ഗുരുവിന്റെ ജാമ്യാപേക്ഷ ഇന്നാണ് കണ്ടത്.കഴിഞ്ഞ ക...ദേവ ഗുരുവിന്റെ ജാമ്യാപേക്ഷ ഇന്നാണ് കണ്ടത്.

കഴിഞ്ഞ കുറേ മാസങ്ങളായി, മനസ്സമാധാനത്തോടെ ഞാന്‍ ബ്ലോഗിയിട്ടില്ല. എന്റെ കര സ്പര്‍ശം കാത്ത് കിടക്കുന്ന ഡോക്യുമെന്റ് അട്ടികള്‍ കണ്ടില്ലെന്ന് നടിച്ച് , അവസാനം, യുദ്ധകാലാടിസ്ഥാനത്തില്‍ ഫുള്‍ പ്രഷറില്‍ ചെയ്തവസാനിപ്പിച്ചുമൊക്കെയാണ് ഞാന്‍ ബ്ലോഗുന്നത്. (ഇതെഴുതുമ്പോഴും കൂമ്പാരം മുന്നിലുണ്ട്)

ഇപ്പോള്‍ മലയാളം ബ്ലോഗുകളും ബ്ലോഗിലെ ഫ്രന്‍സും എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് ബ്ലോഗിങ്ങ് ‘കുറക്കാം‘ എന്നല്ലാതെ ‘നിര്‍ത്താം‘ എന്ന് ചിന്തിക്കുന്നില്ല.

ഞാന്‍ കണ്ടിട്ടുള്ള ജീനിയസ്സുകളില്‍ ഒരാളായ ശ്രീ. ദേവന്, മലയാളം ബ്ലോഗിങ്ങ് ‘കുറച്ചുകൊണ്ട് ‘ ഈ അവസ്ഥകളെ തരണം ചെയ്യണമെന്ന് താഴമയായി അപേക്ഷിച്ചുകൊള്ളുന്നു.

ഒരു കാര്യം കൂടെ,

പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണീകളേ... കുറച്ച് ദിവസങ്ങളായി പുതിയ പോസ്റ്റുകള്‍ ഞാന്‍ വായിക്കാത്തതിനും കമന്റാത്തതിനും ഉത്തരവാദി, മാസാമാസം എനിക്ക് ശമ്പളം തരുന്ന ഈ കമ്പനിയുടെ മുതലാളി, ബൂര്‍ഷ്വാ,മാത്രമാണെന്ന് ഞാന്‍ ഈയവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-17670028.post-1153711713155032922006-07-24T07:28:00.000+04:002006-07-24T07:28:00.000+04:00ദേവാ,കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ...ദേവാ,
കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com