November 26, 2005
ആരാച്ചാർ
പതിനേഴു വയസ്സുണ്ടാവും ക്യാപ്റ്റന്. ഇല്ലെൻകിൽ വ്യോമസേനയിൽ നിയമിക്കില്ലല്ലോ.
മുപ്പതു മില്ലിമീറ്റർ യന്ത്രത്തോക്കുപയോഗിച്ച് ഒരു മിനുട്ടിൽ ഞാൻ 600 വെടിവയ്ക്കും. 8 കിലോമീറ്റർ ദൂരെ നിലത്തേക്ക് “നരകത്തീ” എന്ന മിസ്സൈൽ അയക്കും. “കടന്നൽ“ എന്ന വിമാനവേധ മിസ്സൈൽ ഉണ്ട് എന്റെ കയ്യിൽ.
പത്രക്കാർ ആവേശഭരിതരായി ആർത്തു വിളിച്ചു.
“നിനക്കു ഉന്നം പിഴക്കുമോ?”ഒരുത്തി ചോദിച്ചു.
എനിക്ക് ഒരിക്കലും പിഴക്കില്ല APKWS അധവാ കണിശവധ സംവിധാനം ഈ ഹെലികോപ്റ്ററിന്റെ ഉന്നം പിഴക്കാതെ കാക്കുന്നു. ഇൻഫ്രാ റെഡ് കണ്ണുകളാൽ ഞാൻ ഇരുട്ടിലും കാണുന്നു.
ഒരു ഫോട്ടോയെടുക്കട്ടേ? വേറൊരുത്തി.
ഒരു കൈ കൊണ്ട് മുടിയൊതുക്കി, മുഖം തുടച്ച്, അവൻ ചിരിച്ചു. കുട്ടിത്തം നിറഞ്ഞൊരു ചിരി. പാവം.
Subscribe to:
Posts (Atom)