
ഒരുപാട് ഭംഗിയുള്ള പൂക്കളും ജന്തുക്കളും ഉള്ള നാടാണ് മലേഷ്യ. അവിടത്തെ മക്കൌ തത്തകളും അലങ്കാര മത്സ്യങ്ങളും കുതിരകളുമൊക്കെ വിലസുന്ന ഒരു നക്ഷത്രഹോട്ടലിന്റെ വരാന്തയിലെ പൂച്ചക്കുഞ്ഞ് ഇവന്‍.
അവിടെയുള്ള പൂച്ചക്കുഞ്ഞുങ്ങളിലെ ഏറ്റവും സുന്ദരനല്ല, ഏറ്റവും ശക്തനോ വിരുതനോ അല്ല, ഇവന്‍ ഒരു സാധാരണക്കാരന്‍. അതുകൊണ്ട് തന്നെ സ്വന്തം പ്ലേറ്റില്‍ നിന്നും പൂച്ചയെയൂട്ടുന്ന ജന്തുസ്നേഹികളൊന്നും ഇവനെ ശ്രദ്ധിക്കാറില്ല. പതുപതുത്ത വെള്ള കോട്ടും തിളങ്ങുന്ന അക്വാമറൈന്‍ കണ്ണും വെഞ്ചാമരവാലും ഇല്ലാത്ത, മൂക്കില്‍ പതേരിയുള്ള, ആവശ്യത്തിലും വലിപ്പമുള്ള മീശയും ചെവിയുമുള്ള ഒരു പൂച്ചയെ ശ്രദ്ധിക്കില്ല ആരും.
എന്റെ ക്യാമറയുടെ ഫ്ലാഷ് മിന്നിയപ്പോള്‍ അവന്‍ പേടിച്ചോടി, അവനെ ഇതുവരെ ആരും ഫോട്ടോയെടുത്തിട്ടുണ്ടാവില്ല.
ഇത് അവന്റെ ചിത്രത്തിനും ഇടം കൊടുന്നുന്ന സ്ഥലം- ബൂലോഗം. ഇന്നലെ ഒരു വര്‍ഷമായി എനിക്കത് തിരിച്ചറിവായിട്ട്.
എന്റെ ഇല്ലായ്മകള്‍ക്കും, കൊള്ളാരുതായ്മകള്‍ക്കും ഇടം തന്ന ബൂലോഗര്‍ക്ക് നന്ദി