November 26, 2005

ആരാച്ചാർ


പതിനേഴു വയസ്സുണ്ടാവും ക്യാപ്റ്റന്. ഇല്ലെൻകിൽ വ്യോമസേനയിൽ നിയമിക്കില്ലല്ലോ.
മുപ്പതു മില്ലിമീറ്റർ യന്ത്രത്തോക്കുപയോഗിച്ച് ഒരു മിനുട്ടിൽ ഞാൻ 600 വെടിവയ്ക്കും. 8 കിലോമീറ്റർ ദൂരെ നിലത്തേക്ക് “നരകത്തീ” എന്ന മിസ്സൈൽ അയക്കും. “കടന്നൽ“ എന്ന വിമാനവേധ മിസ്സൈൽ ഉണ്ട് എന്റെ കയ്യിൽ.
പത്രക്കാർ ആവേശഭരിതരായി ആർത്തു വിളിച്ചു.
“നിനക്കു ഉന്നം പിഴക്കുമോ?”ഒരുത്തി ചോദിച്ചു.
എനിക്ക് ഒരിക്കലും പിഴക്കില്ല APKWS അധവാ കണിശവധ സം‍വിധാനം ഈ ഹെലികോപ്റ്ററിന്റെ ഉന്നം പിഴക്കാതെ കാക്കുന്നു. ഇൻഫ്രാ റെഡ് കണ്ണുകളാൽ ഞാൻ ഇരുട്ടിലും കാണുന്നു.
ഒരു ഫോട്ടോയെടുക്കട്ടേ? വേറൊരുത്തി.
ഒരു കൈ കൊണ്ട് മുടിയൊതുക്കി, മുഖം തുടച്ച്, അവൻ ചിരിച്ചു. കുട്ടിത്തം നിറഞ്ഞൊരു ചിരി. പാവം.

21 comments:

സു | Su said...

:) എവിടെ നിന്ന് കിട്ടീ ഈ സുന്ദരനേം സുന്ദരിയേം?

ദേവന്‍ said...

സൂ, ഇതു ദുബായ് വ്യോമ്യാഭ്യാസ പ്രദർശനത്തിനിടെ എടുത്ത ഫോട്ടോ

Visala Manaskan said...

പതിനേഴാം വയസ്സിൽ ഞാൻ ലൂണ(മോപ്പെഡ്‌) ഒരു റൌണ്ട്‌ ഓടിച്ചപ്പോൾ 'നിനക്കിതൊക്കെ എങ്ങിനെ സാധിക്കുന്നു' എന്നാശ്ചര്യപ്പെട്ട എന്റെ വീട്ടുകാരെയാണ്‌ എനിക്കിപ്പോൾ ഓർമ്മ വന്നത്‌..!

അതുല്യ said...

ഒരു പാസു തരാതെ, ഒറ്റ്ക്കു പോയീ കണ്ടിട്ടു വന്ന്, ഫോട്ടോ ഇട്ട്‌ ഞങ്ങളെ ഒക്കെ അസൂയപെടുത്തിയ ദേവനോടു എനിക്കരിശം.

ഇപ്പോ ഈ അഭ്യാസം മക്കൾക്കു "ബായേ ഹാത്‌ കാ ഘേൽ ഹൈ" എന്നു പറഞ്ഞ പോലായാ, “ഫ്ലൈറ്റ്‌ സിമുലേറ്റർ സി ടി“ ഒരെണ്ണം വാങ്ങി കൊടുത്താ മതി. മൌസ്‌ ക്ലിക്ക്‌ ചെയ്യാൻ അറിഞ്ഞു തുടങ്ങിയ ഏതൊരു കുട്ടിയും പറയും, പിറന്നാൾ സമ്മാനമായി, ഒരു വിമാനം മതീന്ന്.

വിശാലൻ പറഞ്ഞപോലെ, ആദ്യമായി, ടൈപ്പ്‌-റെറ്റിങ്ങു തുടങ്ങി, ഞാൻ asdfgf ന്നു ഒക്കെ ഒരു മണിക്കുർ കൊണ്ട്‌ അടിച്ചിരിക്കുമ്പ്പോ, അപ്പുറത്തെ ഹാൾഡയിൽ, ചന്ദ്രിക എന്ന കുട്ടി, പട പട ന്നു അടിച്ച്‌ ഒരു പേജ്‌ മെഷീനീന്ന് കറക്കി പുറത്തു എടുക്കും, അന്നൊക്കെ, ഈ പണി ഒരിക്കലും എനിക്കു വഴങ്ങില്ലാന്നു കരുതിയിരുന്നു.

ദേവന്‍ said...

പാസ്സ്‌: പരിചയമില്ലാത്തതുകൊണ്ട്‌ പാസ്സ് തരാന്‍ പറ്റിയില്ല. ഇന്‍ഷ അള്ളാ നെക്സ്റ്റ്‌ ടൈം.

വായു പ്രദര്‍ശനം : കൊള്ളാവുന്ന ക്യാമറ ചീത്തയായതുകൊണ്ട്‌ ചീത്തക്യാമറയില്‍ കൊള്ളാവുന്നത്ര പടം കൊള്ളിച്ച്‌ തിരിചു പോന്നു. കാണുക, ആര്‍മ്മാദിക്കുക
http://entechithrangal.blogspot.com/2005/11/dubai-airshow-2005.html

സിമുലേറ്റര്‍ : മണിക്കൂറൊന്നിനു 150 ദിര്‍ഹം നിരക്കില്‍ ദുബൈ എയര്‍പ്പോര്‍ട്‌ റ്റെര്‍മിനല്‍ -2 ഇല്‍ സ്ഥിതിചെയ്യുന്ന എമിറേറ്റ്‌സ്‌
ഫ്ലൈയിംഗ്‌ സ്കൂളില്‍ വാടകക്കു കിട്ടും. വാടക കാശൊഴിച്ച്‌ മറ്റെന്തു സഹായവും ചെയ്യാന്‍ ഞാന്‍ തയ്യാര്‍ (പിശുക്കനെന്ന് വിളിക്കല്ലേ, ഞാനൊരു പ്രാരാബ്ധക്കാരനല്ലേ)

റ്റൈപ്പ്‌ : ഞാന്‍ പഠിച്ചിട്ടില്ല. പക്ഷേ 130 വാക്ക്‌ സ്പീഡ്‌ ഉണ്ട്‌. ജെയ്‌ സൈബര്‍ ചാറ്റ്‌.

Kalesh Kumar said...

ഉം അൽ കുവൈനിലെ പരിചയക്കാർക്ക് പാസ്സ് കൊടുക്കുമോ? എങ്കിൽ അടുത്ത വർഷത്തേക്കുള്ള ഒരു അഡ്വാൻസ്ഡ് ബുക്കിംഗ് സ്വീകരിക്കൂ - വെറുതേ വേണ്ട. ബാർട്ടർ സിസ്റ്റം ആകാം - പകരം മുരിങ്ങയിലയും മുരിങ്ങക്കായും തരാം :)

സ്വാര്‍ത്ഥന്‍ said...

'ആരാച്ചാരുടെ' കുട്ടിത്തം നിറഞ്ഞ ചിരി ചില യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്‌:
യുദ്ധം പലര്‍ക്കും ഇന്നൊരു 'കുട്ടിക്കളി'യായിരിക്കുന്നു. വീഡിയോ ഗെയിം പോലെ ആര്‍ക്കും എവിടെയും ഇരുന്ന് പറയത്തക്ക അപകടമൊന്നും വരാതെ കളിക്കാവുന്ന കളി. പണ്ട്‌ യുദ്ധത്തില്‍ മരിച്ചിരുന്നത്‌ പട്ടാളക്കാര്‍ മാത്രമായിരുന്നു. ഇന്ന് കാടടച്ച്‌ വെടിവെയ്ക്കുന്ന 'കാര്‍പറ്റ്‌ ബോംബിങ്ങിലും' മറ്റുമാണ്‌ ഈ 'കുട്ടിക്കളിക്കാര്‍ക്ക്‌' താല്‍പര്യം. മരിക്കേണ്ടത്‌ 'തീവ്രവാദികള്‍'(ജീവിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നവര്‍) മാത്രം!

ദേവന്‍ said...

അടുത്തവര്‍ഷം പ്രദര്‍ശനമില്ല കലേഷേ, 2007ആം ആണ്ട്‌ നവംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ കലേഷ അയച്ച ഫാറം ബുക്കിംഗ്‌ നമ്പ്ര -1 ആയി സ്വീകരിച്ചിരിക്കുന്നു.

സ്വാര്‍ത്ഥന്‍ പറഞ്ഞത്‌ വളരെ ശരി. യുദ്ധം കുട്ടിക്കളിയായി. റ്റീവീയില്‍ ക്രിക്കറ്റുപോലെ കാണാവുന്ന കളി.

രാജ് said...

സ്വാര്‍ത്ഥവിചാരങ്ങള്‍ തികച്ചും യാഥാര്‍ത്ഥ്യം. X-Box -ലും PS2 -വിലും ഫ്ലയിങ് മെഷീനുകള്‍ പറപ്പിക്കുന്നതുപോലെ അനന്തവിഹായസ്സിലേക്ക് അഗ്നിച്ചിറകുമായി പറക്കുന്നയിവര്‍ മനുഷ്യവേദനകള്‍ അറിയുന്നവരല്ലല്ലോ. താഴെ ഭൂമിയില്‍ മനുഷ്യനെന്ന ഇരുകാലികള്‍ ഭൂരിപക്ഷവും തുടുത്ത മുഖമോ ധനാഢ്യതയൊരുക്കുന്ന മികച്ച കരിയറുകളോ ഇല്ലാത്തവരെന്നും ഇവരറിയുന്നില്ല. കൌമാര്യം കൈവിട്ടിട്ടില്ലാത്ത അഭിമന്യുകുമാരന്മാരോര്‍ക്കുക... ചക്രവ്യൂഹങ്ങള്‍ നിങ്ങള്‍ക്കും ചുറ്റിലും വളരുന്നുണ്ട്... ധര്‍മ്മയുദ്ധത്തിന്റെ വീരഗാഥയില്‍ അഭിമന്യു ആരാധിക്കപ്പെട്ടവന്‍... നിങ്ങളോ നികൃഷ്ടരും.

വര്‍ണ്ണമേഘങ്ങള്‍ said...

'ഉന്നം തെറ്റാതെ' വെടി വെക്കാൻ അറിയുന്നവന്‌ പ്രായം വെറും പുല്ല്‌..!
അതിനി 17 ആയാലും 71 ആയാലും..!

Anonymous said...

ദേവരാഗത്തിന്റെ ഫോട്ടോയും സ്വാര്‍ത്ഥന്റെ നിര്‍വചനവും ഏറെ ചിന്തിപ്പിക്കുന്നു..
ഒരു വേട്ടക്കാരന്റെ മുന്നില്‍ ചെന്നു പെട്ട അവസ്ഥ.
എന്തിനു വേണ്ടിയാണു ഈ യുദ്ധങ്ങള്‍?

കുട്ടിത്തം നിറഞ്ഞൊരു ചിരിയോടെ അവന്‍ വെക്കുന്ന 600 വെടികളിലൊന്നെങ്കിലും വന്ന് തറക്കുന്നതു അവനെപ്പോലെ ചിരിക്കാന്‍ കൊതിക്കുന്ന ഒരു പറ്റം കുരുന്നുകള്‍ക്കു മേലാണെങ്കിലോ? ആ ചിരി കണ്ടു കണ്ണു കുളിര്‍ക്കാന്‍ കാത്തിരുന്ന ഒരമ്മയുടെ ഇടനെഞ്ചിലെ പ്രതീക്ഷയുടെ മേലാണെങ്കിലോ?
എങ്കില്‍... ആ ചിരി കൊണ്ടെന്തു പ്രയോജനം?
ബൈബിളില്‍ പറയുന്നതു പോലെ
"Nothing will profit a man if gains the whole world, but loses his soul"
സൂഫി

Anonymous said...

Those who forced this kid to take up WMD and kill his counterparts-other kids- deserve nothing less than capital punishment

കണ്ണൂസ്‌ said...

പരിത്രാണായ സാധുനാം
വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ:
സംഭവാമി യുഗേ യുഗേ

nalan::നളന്‍ said...

മാതൃഭൂമിക്കുവേണ്ടി പൊരുതി വീരമരണം വരിക്കുന്ന പട്ടാളക്കാരനു പകരം എന്തിനുവേണ്ടിയാണു താന്‍ യുദ്ധം ചെയ്യുന്നതെന്ന ബോധം പോലുമില്ലാത്ത ഗതികെട്ടവനാണിന്നത്തെ പട്ടാളക്കാരന്‍. താന്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത ഏതോ പേരില്ലാക്കരയിലെ മുഖമില്ലാത്ത ശത്രുവിനെ തിരഞ്ഞുപിടിച്ചു, വെല്ലുവിളിച്ചു ( വെല്ലുവിളി സ്വീകരിച്ചാലുമില്ലെങ്കിലും ) യുദ്ധം അടിച്ചേല്‍പ്പിക്കേണ്ട ഗതികേടിനു വിധിക്കപ്പെട്ടവന്‍.

ദേവന്റെ പടം കണ്ടപ്പോള്‍ 'The thin red line' ആ പട്ടാളക്കാരനെയാണോര്‍മ്മവന്നതു്, ശത്രുക്കളാല്‍ വളയപ്പെട്ടപ്പോഴും, അതു വിശ്വസിക്കാന്‍ കഴിയാത്ത അമ്പരപ്പില്‍, വെടിയുണ്ടകള്‍ നെഞ്ചു തുളച്ചു കയറുമ്പോഴും യാഥാര്‍ത്ഥ്യത്തിലേക്കിറങ്ങി വന്നോയെന്ന സംശയം ബാക്കി.

Cibu C J (സിബു) said...

എത്ര ആദരിച്ചാലും മതിയാവത്ത ഒരു ജോലിയാണ്‌ പട്ടാളക്കാരൻ തന്റെ രാജ്യത്തിനു വേണ്ടിചെയ്യുന്നത്‌. പലവിധ സാഹചര്യങ്ങളായിരിക്കാം അവനെ ആ ജോലിക്ക്‌ നിർബന്ധിതനാക്കുന്നത്‌. ചെയ്യുന്ന യുദ്ധങ്ങളോരോന്നിലും 100% യോജിപ്പവന്‌ ഉണ്ടാകണമെന്നുമില്ല. എങ്കിലും, ഡെമോക്രസിയിലുറച്ച ഒരു രാഷ്ട്രത്തിൽ വിശ്വാസമുള്ള ആരും തള്ളിപറയരുതാത്തതാണ്‌ ഒരു പട്ടാളക്കാരന്റെ ത്യാഗം.

nalan::നളന്‍ said...

പട്ടാളക്കാരന്റെ ത്യാഗം കുറച്ചുകാണുന്നില്ല. ജീവന്‍ പണയംവച്ചു മാതൃഭൂമിയുടെ അതിരുകാക്കുന്ന പട്ടാളക്കാരനോടുള്ള ആദരവിനൊരു കുറവും വന്നിട്ടില്ല.
ഇന്നത്തെ യദ്ധങ്ങളിലെ പട്ടാളക്കാരനെയോര്‍ത്തുപോയി, പ്രത്യേകിച്ചും ദേവന്റെ പടത്തിലെ പട്ടാളക്കാരനെക്കണ്ടപ്പോള്‍ ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരനേയും ഓര്‍ത്തുപോയി. അയാളുടെ ജീവന്‍ ആര്‍ക്കുവേണ്ടിയാണു പൊഴിയുന്നതു, എന്തിനുവേണ്ടിയാണു, വീരമരണം പോയിട്ട് ഒന്നഭിമാനിക്കാനെങ്കിലും വകയുണ്ടോ ?.

Jo said...

ദേവന്‍ -- ആരാച്ചാരോ അതോ ഇരയോ?

നളന്‍ -- Thin Red Line എനിക്കേറ്റവും ഇഷ്ടപ്പെട്ട യുദ്ധ ചിത്രങ്ങളില്‍ ഒന്നാണ്‌. ഒട്ടേറെ ബിംബങ്ങളും പട്ടാളക്കാരന്റെ മാനസികാവസ്ഥകളും വളരെ മനോഹരമായി ചിത്രീകരിചിരിക്കുന്നു അതില്‍. നളന്‍ പറഞ്ഞ ആ പട്ടാളക്കാരന്‍ സുഹൃത്തുക്കളില്‍ നിന്നും എതിര്‍ (ശത്രു എന്ന വാക്ക്‌ ഞാന്‍ ഇവിടെ ഉപേക്ഷിക്കട്ടെ) സൈന്യത്തിന്റെ കയ്യില്‍ നിന്നും തന്റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ സ്വയം ഇരയാവുകയായിരുന്നു അയാള്‍.

Anonymous said...

http://www.huaren.com/UnitedNations/photo-1.htm
The other side of such photos
Feel so cool to post and comment from our comfortable lives..right?
Spend a moment in "silence" to think about the nostalgia which this girl also "deserve" just like all of us.
Then blog.. defining the "silence" you feel in this photo.
An anonymous

ദേവന്‍ said...

Dear anonymous,
Thanks for visiting and for sharing your views with me.

My post:
Im not sure if you have read the posts and comments. It was not a cool shot of a cute boy, but about a teen who is loaded with arms and taught to think "mass precision killing" is some game you do for fun.

Carter's Photo
Of cours I have seen Kevin Carter's work before. Unlike him, I am no photo journalist and I do not travel much. My lens captures what I come to see in the ordinary course of my ordinary life, but swear by thunder, I sure am am very unlike Carter, I have this the tiny spark of fire in me- if I were him, I wouldnt have taken this photograph, scooted and committed suicide after years of brooding and doing nothing. Instead I would have done something exemplary, like taking the baby home and raising it as megan's kid sis or at least selling my expensive press camera and giving her the money that will feed the starving baby for the rest of her child years.

Of selecting examples:
Since it was about the victim's side of war, Kim Thi's(http://www.vietnamwar.com/phanthikimphuc.htm) picture would have been much more appropriate for your post.

War, hunger & me
World has enough productivity to feed every human being 12 meals a day, yet Sudan starves. So does Gautemala, India, Srilanka, Somalia, Cambodia, Uganda, Yemen.. the list will run to pages. Many may have civil wars, few may be suffering from invasions, but there is something more than that to all this.

Somebody told me yesterday that if Bill Gates was a country, it would have been 37th richest nation of the world. I dont know how true is it, but still it makes one think..

Im thinking what I can do more than what I do now by way of relief work and old clothes colletion and odd endeavours. But listen, that doesnt prevent me from having a life of my own. I live as a person sensitive to the world I live. As my senses are stimulated by my eyes, ears, nose and tounge my immediate surrounding may get more attention than far away lands, my immediate family and friends gets more care than an orphan out there in afghan. I did not forget them, I do whatever little I can, just that I care more for my family, my friends and people I know gets more of me than strangers at large. You have to be a sage not to differentiate and unfortunately I am just another common "speck of carbon treading on this cosmic dust"
(not writing all these as a specific response to you, anonymous, in THIS blog, I talk more to me than to others)

nalan::നളന്‍ said...

ജോ,
Thin Red Line ഇഷ്ടപ്പെട്ട മറ്റൊരാളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ഒരൊറ്റ സിനിമ എന്നെ ടെറന്‍സ് മാല്ലിക്കിന്റെ ആരാധകനാക്കി മാറ്റിയെന്നുപറഞ്ഞാല്‍ മതിയാകുമല്ലോ. മീഡിയയുടെ അവഗണന എന്നെ കൂടുതല്‍ ഈ ചിത്രത്തോടടുപ്പിച്ചു. ആ പട്ടാളക്കാരന്റെ അന്ത്യം ചിത്രീകരിച്ചയാസീന്‍ യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കാണു നമ്മളെ കൊണ്ടുപോകുന്നതു. താന്‍ എതിരാളികളാല്‍ വലയം ചെയ്യപ്പെട്ട യാഥാര്‍ത്ഥ്യവുമായി താദ്ദാത്മ്യം പ്രാപിക്കാന്‍ വിസമ്മതിക്കുന്നയൊരാളുടെ ഭാവമായിരുന്നു ആ പട്ടാളക്കാരന്റെ മുഖത്ത്.
പട്ടാളക്കാരനാകുവാന്‍ എന്‍‌റോള്‍ ചെയ്യുന്ന ഒരുയുവാവിന്റേയും സങ്കല്‍പ്പങ്ങളില്‍ ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം കടന്നുവന്നിട്ടുണ്ടാവുമോ ആവോ ?.

അനോണിമസ്സേ..
എന്റെ നെഞ്ചിലേക്കാണു നീ കഠാര കുത്തിയിറക്കിയതു. രണ്ടു പെഗ്ഗടിച്ചിട്ടും രക്ഷയില്ല. ഇതുവരെ നാസ്തികനായിരുന്ന ഞാന്‍ ഇനിമുതല്‍ വിശ്വാസി (ആത്മഹത്യ ചെയ്യാന്‍ ഞാനില്ല). സ്വാമി ശരണം...

Anonymous said...

I really didn't read all the comments for your post, Sorry..
All the best for your odd endeavours. Feeling ashamed why I use my old clothes still instead of contributing to the relief works.
Nice to understand your senses are more stimulus to what you care. It's the mark of a successful person.

good bye ^_^

Anonymous...