January 04, 2006
സദ്യ
സപ്തനക്ഷത്ര കാപ്പിക്കട. നിലയിലൊക്കെ നീലക്കണ്ണാടി. ഇരിക്കണമ്മക്കു ജൂലിയ റോബർട്ടിനെക്കാൾ ചന്തം. ഇലമുറിക്കാര്യസ്ഥനു ഷോൺ കോണറിയുടെ പൌഢി. അന്തരീക്ഷത്തിനാകെ ഒരു ഗാംഭീര്യം. ശ്വാസം വിടാൻ മൂന്നു തവണയും വായ തുറക്കാൻ പതിനൊന്നുതവണയും ആലോചിക്കണം.
സദ്യ പിരിഞ്ഞു വീട്ടിലെത്തി കളസവും കുന്തവുമെല്ലാം ഊരിക്കളഞ്ഞ് കൈലിമുണ്ടും ചുറ്റി നേരേ അടുക്കളയിൽ പോയി പരതി. ആകെയുള്ളത് അര ലോട്ടാ പുളിശ്ശേരി. അതും ചെമ്മീനച്ചാറും കൂട്ടി അരക്കലം ചോറു വിഴുങ്ങി. ബാക്കി വന്ന പുളിശ്ശേരഇയും എടുത്തങ്ങ് കുടിച്ചു. അപ്പോഴേ ഡിന്നറിന്റെ ക്ഷീണം തീർന്നുള്ളൂ.
വിശാലന്റെ ബർഗ്ഗറ് തീറ്റ കണ്ടപ്പോ ഓർത്തതാ..
Subscribe to:
Post Comments (Atom)
18 comments:
എത്ര ശരി.... (കുറച്ചു സെന്റിയാകട്ടെ)
ആ തൂശനിലയൊക്കെ വിരിച്ചിട്ട്, കുറച്ച് വെള്ളം തളിച്ച് അവനെ ഒന്ന് വെടിപ്പാക്കി, ഇടതുവശത്ത് താഴെയായി ഒരു സൊയമ്പൻ പൂവമ്പഴവും രണ്ട് ചക്കരവരട്ടിയും, കായയുപ്പേരിയും, മുകളിൽ നാരങ്ങാ-മാങ്ങാ അച്ചാറുകളും, പിന്നെ കൂട്ടുകറിയും, ഓലനും, കിച്ചടിയും, അവിയലും, തോരനും, പച്ചടിയും, അതുകഴിഞ്ഞ് നല്ല ചൂടുള്ള ചോറു വരുന്നവരെ ആ ഉപ്പേരിയൊക്കെ കടിച്ചു തിന്ന്, നല്ല ചൂടു ചോറു വരുമ്പോൾ അവനെ പരിപ്പും നെയ്യും പപ്പടവും ഒരു നുള്ള് ഉപ്പുമിട്ട് കൈകൊണ്ട് കുഴച്ച് ഉരുളയുരുളയാക്കി വായ്ക്കകത്തേക്കിട്ടിട്ട് ചൂണ്ടുവിരലുകൊണ്ട് ആ അച്ചാറിത്തിരി നക്കി, പുറകേവരുന്ന് സാമ്പാറിനുവേണ്ടി ചോറ് കുറച്ചുകൂടി മേടിച്ച്, സാമ്പാറും ചോറും കുഴച്ചടിച്ച്, തോരനും കൂട്ടി, എരിവു പോകാൻ പച്ചടിയുമടിച്ച്, കൂട്ടുകറിയൊന്നു നക്കി, പുറകേ വരുന്ന കാളനുവേണ്ടി അക്ഷമനായി കാത്തിരുന്ന്, കാളൻ വന്നുകഴിയുമ്പോൾ അവനും അവിയലും തോരനും പപ്പടവും കൂടി ചേർത്തടിച്ച്, അച്ചാറൊന്നുകൂടി നക്കി, കിച്ചടിയും കൂട്ടി, ശർക്കരയടയ്ക്കുവേണ്ടി പാൽപ്പായസം ഒരു തവി മാത്രമാക്കി, അവനെ ഇലയിലോട്ടോഴിച്ചിട്ട് കൈകൊണ്ട് കുടിച്ച്, ചെകിടിപ്പു മാറ്റാൻ കുറച്ചച്ചാറും നക്കി, ചൂടുള്ള ശർക്കരയടപ്രഥമൻ കൈകൊണ്ടിങ്ങിനെ കോരിക്കുടിച്ച്, കുറച്ചുകൂടി അച്ചാറു നക്കി, ലാസ്റ്റ് കുറച്ച് ചോറ് വാങ്ങിച്ച്, നാരങ്ങായിലയും, കറിവേപ്പിലയും, കാന്താരിമുളകുമൊക്കെയിട്ട ആ സൊയമ്പൻ സംഭാരവും കൂട്ടി, പൂവൻ പഴവും കഴിച്ച് നന്നായൊന്ന് ഏമ്പക്കവും വിട്ട് എല മടക്കി വെള്ളം കുടിച്ച് ആ ഗ്ലാസ്സ് അതിനു മുകളിൽ വെച്ച് എഴുന്നേറ്റുപോകുമ്പോളുള്ള ആ സുഖം കിട്ടുമോടാ പുല്ലേ മക്ഡോണാൾഡേ നിന്റെ ബോർഗറിന്?
എനിക്കാരെങ്കിലും ഒരു സദ്യ തായോാാാാ
ഹൊരുമാതിരി വീക്കേയെൻ ചോറുണ്ണുന്നപോലെയായി വ്ക്കാരീ, വായിച്ചിട്ടു വിശക്കുന്നു.
വക്കാരി.....
മനുഷ്യന്റെ കണ്ട്രോൾ കളയിക്കല്ലേ ഇഷ്ടാ...!
പുളിശ്ശേരിക്കും ചെമ്മീനച്ചാറിനും പുട്ടിനും ചട്ടിക്കുമൊക്കെ സ്കോപ്പുള്ളവർ നിങ്ങൾ തീറ്റ ഭാഗ്യവാന്മാർ... ഇവിടെ സൂഷി, സൂഷി മാത്രം.. ഭാരത തട്ടുകടകൾ ധാരാളം, പക്ഷേ, നമ്മുടെ നാടൻ....ങൂഹൂം... ഒരു കേരളാഭവനുണ്ട് , മീറ്റർ ചായയൊക്കെ കിട്ടും, എന്നാൽ ഒരു വടക്കേന്ത്യൻ മണം. പാലക്കാടാലപ്പുഴക്കാരൊക്കെത്തന്നെ..
മീറ്റർ ചായ.!!
മറന്നുകിടക്കുകയായിരുന്നു.
ഒരുമീറ്റർ, ചായകുടിച്ചിട്ട് എത്രകാലായി..:)
വിശാലാ, ലെവന്മാര് മീറ്റർ ചായയങ്ങ് മാർക്കറ്റ് ചെയ്തൂ ഇവിടെ. ചായ പറഞ്ഞുകഴിഞ്ഞാൽ ആൾക്കാരുടെ അടുത്ത് കൊണ്ടുപോയി മീറ്ററാക്കുന്ന പരിപാടി. ജപ്പാൻകാരൊക്കെ അതുകണ്ട് അന്തംവിട്ടിങ്ങിനെ നോക്കിയിരിക്കും. എന്നാലും നാട്ടിലെ പരമുപിള്ളച്ചേട്ടൻ മീറ്ററാക്കുന്ന ആ ഒരു ഇതില്ല.. ഇവിടെ കുറച്ച് വിനയപൂർവ്വമുള്ള മീറ്ററാക്കൽ പോലെ... നല്ലപോലെ വീശിയടിക്കേണ്ടേ..
ഈ കേരളാ ഹൌസ് കടയാണോ വിശ്വവിഖ്യാതമായ നായർ സാൻ കട?
(മീറ്ററുചായയുടെ ടേസ്റ്റ് കാസ്റ്റ്റോൾ പാട്ടയുടെ ടേസ്റ്റാ കുട്ടികളേ, സ്റ്റാർബക്ക്സിൽ പോയിട്ടു ഒരു കാര്യവുമില്ല)
വക്കാരീസ്,
വല്ലപ്പോഴും കൊച്ചിയില്‍ പോയി പുട്ടടിച്ചൂടെ? കേരളത്തിലൊക്കെ കൊച്ചിയില്‍ പുട്ടടിക്കാം, ജപ്പാനിലെങ്ങിനെയാണാവോ ;)
പെരിങ്ങോടരേ.... ഇവിടെയുമുണ്ട് കൊച്ചി . ഇവിടെ പോയാൽ പുട്ടടിക്കാൻ പറ്റുമോ എന്നു നോക്കണം..
ഓഫ് റ്റൊപ്പീക്കാ... ഫ്രീ സ്ഥലമല്ലേ, ബ്ലോഗ്..
American said, i am sure, you are a Malayalee when..
1.You have rocks, sticks, leaves and strange-smelling, unknown substances in your pantry for use as medicine or in your dinner.
2.You don't cook rice in a rice cooker. You do it the old-fashioned way : water, a big pot, and fire.
3.You buy corn oil by the gallon.
4.Your family owns butcher knives bigger than your head.
5.Uncle Ben's takes over the household.
6.Lipton Tea is bought by the bulk, (especially when there is a sale for it.)
7.You get nothing if you do well in school, but crapped on if you don't.
8.The furniture in your house never matches the wallpaper, the carpet, the decorations or any of the rest of the furniture.
9.Your brothers and sisters names rhymes or have the some letter to start with as yours.
10.MacDonald's is prounounced MAC-DOUGH-NALLS.
11.Your father and mother endlessly tell you stories of how when they first came into this country, they had to eat the cheapest parts of the chicken (eg. the back, necks, etc.)
12.During evening prayer, your Grandmother let's out a wailing belch. (If you could hear it, you know what I am talking about.)
13.You go to FOKANA / youth / spiritual conferences to pick-up chicks / dudes.
14.You have to explain to everyone, "That funny name is my father's house name."
15.Your parents tell you about how long it took for them to get to school, how horrible the weather was in their native country, and how much they still appreciated going.
16.Your parents buy you clothes and shoes many sizes too big so you can "grow into it" and wear it for years to come."
17.You are teased about having two first names or else that your first name should be your last and vice versa.
18.Your mom is a nurse or she works somewhere in a hospital.
19.Your aunts and uncles bring you back adorable clothing from India with fuzzy bunnies, vinyl ducks and English words that make no sense in great colors like yellow, pink, magenta, orange and the ever popular lime green.
20.You either really, really want to go to NYU or really, really want to stay away from it.
21."You want a stereo!" When I was your age, I didn't even have shoes!!"
22.You have to call just about all your parent's friends "Auntie and Uncle."
23.You have 12+ aunts and uncles from both your mother's and your father's side.
24. At expensive restaurants, you order a delicious glass of water for your beverage and NEVER order dessert.
25.Your parents simply cut the green/black part off the bread and say "Eat it anyway. It's still good."
26.You will most likely be taller than your parents.
27.Your parents have either made you play the piano, the violin or both.
28.Your mother constantly professes, "I am not gossiping on the phone. It is important conversation..."
29.Your American friends names suddenly turn into Malayalam names. (eg. Manay, Dhaveed (David) is on the phone for you.)
30.When your friends find out about the name your parents call you at home, you never hear the end of it from them.
31.On long road trips, Mohamad Rafi or devotional songs make the time fly by.
32.Your parents still tried to get you into places half-price saying you were 12 when you were really 15.
33.You have a 40 lb. bag of rice in your pantry.
34.Your parents enjoy comparing you to their friends' kids.
35.You've had to sit through videos with scantily clad, ugly Asian women attempting to dance and walk around a temple, forest or library.
36.You have to hide the fact that you have a boyfriend/girlfriend.
37.Everybody assumes you are Hindu or Muslim, because you are Indian but you stand up strong and say, "I am Christian."
38.Everybody assumes you are Christian, because you are Malayalee, but you stand up strong and say, "I am Hindu" or "I am Muslim".
39.You page yourself before you go out, so you look important.
40. At all the Indian parties, you and the Punjabis are the life of it..
41.You have heard of Malayalee Hit Squad, and you pretend you know someone in it everytime someone mentions it.
42.You say that you are in Malayalee Hit Squad to impress girls.
43.You act like you can dance Bhanghra styles.
44.Your North Indian friends mention a Hindi movie, you say that the Tamil or Malayalam version was the original one and that it was better.
46.Piles of shoes tend to make it hard to open the front, back and closet doors.
47.Your father and grandfathers have hair on their ears.
48.Idiot people try to impress you with pathetic imitation Asian languages.
49.Your ancestors 1000 generations back invented the back scratcher.
50.You are in an Engineering/Computer Science/Pre-Med/Med/Law program at your respective college.
51.If somebody asks you if you know a Malayalee person, your parents say, "His/Her father/mother was in my college." or else "Yes, We are from the same village."
52.You leave for college hating sambar, chicken curry, morra, and chor, but you come back home yearning for it.
53.You get angry about being compared to your other Mallu friends.
54."Patti", "Thendi" and "Potten" are commonly used expressions of insult.
55.You create a name for IRC or AOL chat rooms it's always some name like "Thenga", "Pichati", "Ethikya" or things to that degree.
56.You leave it to your parents to find your spouse.
57.You pretend that you are not a Mallu at all.
58.Your Dad teaches you all the bad words in Malayalam, and your mom gets mad at him for that.
59.People ask you why your dad wears only a towel to pick up the newspaper or the mail.
60.You have a jungle growing in the backyard every summer, with pavikya, padavalingya, etc. growing and all your friends ask you why it stinks in the back yard.
61.(For females) You're parents would freak out if you wore a crop top baring your midriff but wearing a sari is perfectly acceptable.
62.(For females) Your brother had no curfew while you had to be home at 11pm.
63.You are ALWAYS taking off and putting on your shoes wherever you go.
64.Tongue scrapers are not a new fad to you.
65.To your American friends, oil is used purely for cooking and not as a grooming aid.
66.When your American friends cringe at the thought of their parents in bed, you wonder how odd it would be to see your parents get within one foot of each other.
67.Your parents hover over your tired, caffeine-drugged body at 12 midnight to say, "In India (or other native country), we studied even more."
68.Your parents expect you'll be best friends with any one off the street unless they're close by.
69.Your parents say, "Calculus? I took calculus in 8th grade!!"
70.You like $1.75 movies.
71.You like $1.50 movies even more.
72.Your parents have nicknames but only because people they work with just stop when trying to read their names.
73.People you call "uncle" always smell up the bathroom at parties.
74.If you aren't married and you turn 25, your parents start wringing their hands and proclaim that it's too late.
75.You have never met half of your extended family.
76.Your mother measures wealth in gold and diamonds.
77.A horoscope must decide your wedding date.
78.Your parents drink 6 cups of tea a day.
79.Your parents had eight daughters in hopes of having a son.
80.You are sick and tired of answering questions about "the dot."
81.Your friends could not explain your religion to someone if they tried.
82.You could not explain your religion to someone if you tried.
83.You sound like "Apu" on the Simpsons.
84.You own a 7/11 or a motel with a name like "Roadside Inn."
85.One or both of your parents skipped at least one year of elementary school.
86.In the smallest of subcompact cars, you still can't see over the wheel without a phone book. WITH the phone book, you can't reach the pedals.
87.You have cousins you have never met, whose names you don't know, but who insist they're related to you, even though they bear NO resemblance to anyone YOU know.
88.Your parents push the concept of an arranged marriage on you and try and demonstrate how well it works whenever they're not fighting.
89.You have trouble paying attention to "minor" items like your kids' social lives, but you know the exact number of the check that you're on in your checkbook.
ഓ പിന്നേ.. എന്റെ ക്വയിലോൺ എവിടെയാന്നറിയാമോ?
one foot up n one foot down
ഹെന്റമ്മോ സ്പാം സ്പാം.അതുല്യാന്നു പറയുന്നതൊരു സ്പാം ബോട്ടായിരുന്നോ? മനുഷ്യനെന്നാ ഞാൻ നിരീചെ :)
മലയാളീന്ന് വച്ചാ...ആാ... റിമോട്ട് കണ്ട്രോൾ ഒക്കെ പ്ലാസ്റ്റിക്കി കവറിലു പൊതിഞ്ഞു ഉപയോഗിയ്ക്കണ ആൾക്കാരല്ലേ.....
റിമോട്ട് പ്ലാസ്റ്റിക്ക് കവറിലിട്ട്, പ്ലെയിനേന്നിറങ്ങിയാലും പെട്ടീന്ന് ടാഗ് അഴിക്കാണ്ട്, പെണ്ണുങ്ങൾ ട്രെയിനേലും നൈറ്റിയിട്ട്, ആണുങ്ങൾ പാരഗണ്ണുമിട്ട് വെള്ളത്തോർത്തുകൊണ്ട് തലേക്കെട്ടും കെട്ടി (പണ്ട് ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ മലയാളി മലയാളിയെ തിരിച്ചറിഞ്ഞത് തലേക്കെട്ട് കണ്ടാന്ന് വായിച്ചിരുന്നു).
ഇവിടുണ്ട് വിശദമായി....
ഓഹോ, അപ്പോ കോഴിലോൺ ഇഗിരീസിലുമെത്തിയോ?
കൊല്ലങ്കണ്ടവനില്ലാ വേണ്ടാ (ഡബിൾ നെഗറ്റീവ്), കൊച്ചികണ്ടവനാച്ചി വേണ്ടാ ന്നൊക്കെ പറേണതുപോലെ, കൊച്ചീം ആച്ചീം ഇവിടുണ്ട്. നമ്മുടെ ടൊയോട്ടാഡെ ഹെഡ്ഡാപ്പീസാച്ചീൽ
വിശാലനും ദേവരാഗവും ശരിയാ പറഞ്ഞത്..
അത്യാഡംബര ഭക്ഷണാദികൾ
കാണാൻ കൊള്ളം.. കഴിക്കാൻ നമ്മുടെ പുളിശ്ശേരിയും,ചോറും തന്നെ വരണം..!
ഒരു സത്യം പറഞ്ഞോട്ടെ... ഈ പറഞ്ഞ ബർഗറും പിസ്സായും ഒക്കെ ആസ്വദിച്ചു കഴിക്കുന്നവനാണീയൊള്ളോൻ... (രേഷമ ചേച്ചി ഒരു കമന്റിൽ എഴുതിയതു പോലെ, ‘വെടിയുണ്ടകൾ വരുന്നുണ്ടെന്നു തോന്നുന്നു, മാറിക്കളയാം’) :-)
എന്നാലും ഒരു പുളിശ്ശേരി ഒക്കെ ഒഴിച്ചു കുഴച്ചു, പപ്പടം പൊടിച്ചു ചേർത്ത്, കടുകുമാങ്ങാ അച്ചാറ് ഒക്കെ തൊട്ടുനക്കി, പോത്തിറച്ചി ഉലത്തിയതും കൂട്ടി ചോറുണ്ണുന്നതിന്റെ സ്വാദും ഒന്നു വേറെ തന്നെയാണേ...
വക്കാരീ, സദ്യാവർണ്ണന അത്യുഗ്രൻ... നിലത്തിരുന്നുണ്ട ഒരുപാട് സദ്യകളുടെ മധുരിക്കുന്ന ഓർമ്മകൾ ഉണർത്തി. നന്ദി.
എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട കോംബിനേഷന്‍-
ചോറും, മോരുകൂട്ടാനും, വാഴയ്ക്കാ മെഴുകുപുരട്ടിയും, പിന്നെ ഇച്ചിരെ ബീഫ് ഫ്രൈയും!
വായിലൂറിയ വെള്ളം തുപ്പണോ, എറക്ക്ണോ? :-)
Post a Comment