February 25, 2006

വർത്തമാനകാലത്തെ വർത്തമാനങ്ങൾ

എന്റെ ബ്ലോഗ്ഗിലപ്പടി പഴൻകഥകളയാണെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയതിനാൽ ഈ തത്സമയത്തെഴുത്ത് മഹാമഹം തുടങ്ങിവയ്ക്കുന്നു. ഇതിൽ പഴേതൊന്നുമില്ല. കട്ട് ഓഫ് ഡേറ്റ്: ആറ്റാസ്ത്രം നിർമ്മിക്കും സർക്കാർ വക ആലയിൽ നിന്നഉം മൂശാരിയായി അടുത്തൂൺ പറ്റിയ ജനാബ് ആറ്റക്കോയ ഇന്ത്യക്കു പ്രഥമനുണ്ടാക്കും പുരുഷനായി സ്ഥാനാരോഹണം ചെയ്ത ദിവസം.

6/02/2006 - രാഷ്ട്രീയം ചതിച്ച ചതി

പതിനഞ്ചു വർഷത്തിനു ശേഷം രഞ്ജിത്തിനെ കണ്ടു- ബന്ധുത്വ നൂലാമാലയിൽ പരശ്ശതകാതം ദൂരത്തുള്ള ഒരു കാർന്നോരു നടത്തിയ പാർട്ടിക്കു നടുവിൽ വച്ച്. ഒറ്റ കെട്ടിപ്പിടിയിൽ ഞങ്ങൾ ഒന്നര ദശാബ്ദം റീവൈൻഡ് ചെയ്തു പഴയ വിദ്യാർത്ഥി ഐക്യമായി. അവനിന്നും ക്വാൺഗ്രസ് കുമാരൻ തന്നെ. എനിക്കെങ്ങനെ സഹിക്കും?

ഞങ്ങളുടെ രാഷ്ട്രീയ ഗോഗ്വാദം വി എം സുധീരൻ വരെ എത്തിയപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു വിളംബരം - അടുത്തതായി ശ്രീ രഞ്ജിത്ത് ഒരു പാട്ടുപാടും.ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന ശപ്പൻ നാരങ്ങാവെട്ടത്തിൽ കയറിയെൻകിലും എന്നെ കൈ വിട്ടില്ല. മൈക്ക് എടുത്ത് ഒരൊറ്റ് ഡെഡിക്കേറ്റൽ
“ വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട പ്രിയ സുഹൃത്ത് ദേവനു ഏറ്റവും പ്രിയപ്പെട്ട ഇസബെല്ല എന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനം ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ...”

ഗിറ്റാറുകൾ കുറുകി. വയലിൻ തേങ്ങി. ഡ്രം ഒന്നു മുഴങ്ങി. ശേഷിച്ചതെല്ലാം താനേറ്റു എന്ന മട്ടിൽ കീബോർഡ് പലസ്വരവും ഉയർത്തി.

രഞ്ജിതർ സ്റ്റേജിനെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് തുടങ്ങി
“ഇസബെല്ലാ..
ഇസബെല്ല..
നിൽപ്പൂ നീ ജനിമൃതികൾക്കകലേ....
നിൽപ്പൂ നീ ജനിമൃതികൾക്കകലെ
കൽപ്പനതൻ കരിമണലേ..

28 comments:

Kumar Neelakandan © (Kumar NM) said...

അടുത്തയാഴ്ച എറണാകുളത്തെത്തുമ്പൊ വിളിക്കാമെന്നും പറഞ്ഞു പോയ ആളാണ്.

നാട്ടിലെ കാറ്റും കുളിരുംകൊണ്ട് തിരിച്ചവിടെ എത്തി അല്ലേ?
എത്തിയ ഉടന്‍ തന്നെ പിടിച്ചു അല്ലേ ചിരിയുടെ മര്‍മ്മത്തില്‍. നടക്കട്ടെ.
കൂമന്‍പള്ളിക്കഥകളുടെ കെട്ട് എന്നാണാവോ അഴിക്കുക. അവിടെ വച്ച് അധികം തണുപ്പിക്കണ്ട പോരട്ടെ.

ദേവന്‍ said...

എറണാകുളത്തെത്താൻ കഴിഞ്ഞില്ല കുമാർജീ. ക്ഷമാപണം. തിരുവനന്തപുരത്ത് “ഇത്തിപ്പോരം പൊരേടം വല്ലോം വേടിക്കാൻ കിട്ടുവോന്ന് കേട്ടു ഒരേ നടപ്പായിരുന്നു.“

സമാധാനമായിട്ട് നാട്ടിലിരിക്കാനേ പറ്റിയില്ല. വിളിക്കുന്നത് ഇനിയിപ്പോ ഇവിടെന്നാക്കിക്കോട്ടേ?

viswaprabha വിശ്വപ്രഭ said...

രാഗമേ, കാത്തിരിക്കുകയായിരുന്നു....

ദേവലോകത്തുനിന്നും തിരിച്ചു ബൂലോഗലോകത്തിലേക്കു വന്നെത്തിയതില്‍ സന്തോഷം!



പല കാര്യങ്ങളും പറയാനുമുണ്ടായിരുന്നു....

പക്ഷേ ഇപ്പോള്‍ ഈ കമന്റെഴുതുമ്പോള്‍, ഈ പോസ്റ്റു പോലും വായിച്ചിട്ടില്ല. അതിനും മുന്‍പ് എഴുതുന്നതെന്തുകൊണ്ടാണെന്നു വെച്ചാല്‍,

അങ്ങയുടെ അഞ്ജലി ശരിയല്ല!


എന്നു വെച്ചാല്‍ ഒന്നുകില്‍ വരമൊഴി, വാമൊഴി, കാമൊഴി അതുമല്ലെങ്കില്‍ അഞ്ജലി ഫോണ്ട് ഇതിലേതെങ്കിലുമൊന്ന് പഴയ വേര്‍ഷന്‍ ആണ്.

അതുകൊണ്ടെന്താണു പ്രശ്നം? കാര്‍ത്തിക ഉപയോഗിച്ചു വായിച്ചുനോക്കുമ്പോള്‍ ചില്ലുകള്‍ക്കൊക്കെ പകരം ചതുരക്കട്ടകള്‍ വരും!

(സ്വയം ഇതു പരീക്ഷിച്ചുനോക്കാവുന്നതാണ്. IE Malayalam Fonts Option മാറ്റി നോക്കുക.)


(ഇതേ പ്രശ്നം കലേഷ്, അതുല്യ,കേരളാഫാര്‍മര്‍, രേഷ്മ, വാ‍യ്ക്കരി മസ്താന്‍, ആദിത്യന്‍ തുടങ്ങിയവര്‍ക്കും ഉണ്ട്. ഡ്രിസില്‍; അനില്‍, ബെന്നി, റോക്ക്സീ, സാക്ഷി, സ്വാര്ത്ഥന്‍, ശ്രീജിത്ത് കെ., തുളസി, സു എന്നിവര്‍ ഇതില്‍നിന്നും വിമുക്തരാണെന്നു തോന്നുന്നു)

എത്രയും പെട്ടെന്ന് ഇതു ശരിയാക്കിയില്ലെങ്കില്‍, പിന്നീട് അനാവശ്യമായ അദ്ധ്വാനം വേണ്ടി വരും...


അതുകൊണ്ട് ദയവുചെയ്ത് എന്തെങ്കിലും ചെയ്യുക....

സു | Su said...

:)

ഇവിടെ ശരിക്ക് കാണുന്നുണ്ടല്ലോ?

Kumar Neelakandan © (Kumar NM) said...

സൂ പറഞ്ഞതു ശരിയാണ്.
മുകളില്‍ പറഞ്ഞ ഉള്ളവര്‍ ഇല്ലാത്തവര്‍ ലിസ്റ്റില്‍ എന്റെ സ്ഥാനം എവിടെ എന്നെനിക്കറിയില്ല. പക്ഷെ എനിക്ക് പോസ്റ്റും കമന്റുകളും ചില്ലുപൊട്ടാതെ വായിക്കാന്‍ കഴിയുന്നുണ്ട്.

ദേവന്‍ said...

വി,
ബ്ലോഗ്ഗില്‍ ഇത്രയും പേര്‍ എന്നെ കാത്തിരിക്കുന്നെന്ന് ഞാന്‍ നേരത്തേയറിഞ്ഞെങ്കില്‍ ആ വക്കാരിയുടെ വാക്കുകേട്ട്‌ ബൂലോകം വിട്ടു ദേവലോകത്തേക്കു പോകില്ലായിരുന്നു- ഇവിടത്തെയത്രയും ആളുകള്‍ എന്നെ നാട്ടില്‍ കാത്തിരിപ്പില്ല!! (സ്നേഹത്തിനു നന്ദി എന്നൊക്കെ പറയാന്‍ നാണമായിട്ടാ അല്ലെങ്കില്‍ ആ ജാതി രണ്ടു പേജ്‌ ഒറ്റവീര്‍പില്‍ എഴുതിയേനേ ഞാന്‍ ബൂലോകത്തിലെ കൂട്ടുകാരേ)

ഇതു മൊഴി, കിഴി പഴി എല്ലാം പുതു പുത്തനായ എന്റെ വീട്ടിലെ പീ സീയില്‍ നിന്ന് പോസ്റ്റുന്നത്‌. ഇതിലും ചില്ലിന്റെ പ്രശ്നമുണ്ടെങ്കില്‍ അതു ഫയര്‍ഫോക്സ്‌ - ഐ ഈ പ്രശ്നമാണെന്ന് അനുമാനിക്കട്ടയോ?

viswaprabha വിശ്വപ്രഭ said...

ദേവരാഗത്തിന്റെ ലേറ്റസ്റ്റ് കമന്റ് ശരിയായി വന്നിട്ടുണ്ട്.

അടിസ്ഥാനപരമായി ഇതു ഫയര്‍ഫോക്സ്- ഐ.ഇ. സംഘര്‍ഷമല്ല. നേരത്തെ പറാഞ്ഞ പോലെ വരമൊഴി/വാമൊഴി/കാമൊഴി/അഞ്ജലി വേര്‍ഷനുകളുടെ പ്രശ്നമാണ്.

കുമാറും എന്റെ ചതുരപ്പെട്ടി ലിസ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നീടെപ്പൊഴോ താങ്കള്‍ കാലുമാറി. ഈയിടെ നല്ല അക്ഷരങ്ങളാണു കുമാറില്‍ നിന്നും വരുന്നത്.

അതോ ഒന്നിലധികം കമ്പ്യൂട്ടറുകളില്‍ നിന്നും മലയാളം തയ്യാറാക്കി വിടാറുണ്ടോ?

എന്നിരുന്നാലും പ്രൊഫൈലിലും മറ്റുമുള്ള ചില്ലുകള്‍ ഇപ്പോഴും പഴയ പടി തന്നെയാണ്.

കഴിഞ്ഞ ആഴ്ച്ചമുതല്‍ വിശാലനും ശരിയായിട്ടുണ്ട്.

ഡ്രിസിലിന്റെ ഒരു കമന്റിലെങ്കിലും ഈ പ്രശ്നം കണ്ടിട്ടുണ്ട്.

പക്ഷേ പോസ്റ്റുകളും കമന്റുകളുമായി ഏറ്റവും കൂടുതല്‍ മലയാളം തയ്യാറാക്കുന്ന ആളുകള്‍ എന്ന നിലയില്‍ കലേഷും അതുല്യയും കൂടുതല്‍ അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണം എന്നാണെന്റെ അഭ്യര്‍ത്ഥന.

പ്രത്യേകിച്ച് പേരേടുത്ത് പറയാത്തവര്‍ നല്ല ലിസ്റ്റിലുള്ളവരാണെന്നു പറയാം. അവരില്‍ ആര്‍ക്കെങ്കിലും അഥവാ ഇനിയും അങ്ങനെ എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ പേരെടുത്ത് പറയാം.

കൂട്ടത്തില്‍ ബിന്ദുവിനോടു ചോദിക്കട്ടെ, ഏതു ഫോണ്ട് ആണ് ഉപയോഗിക്കുന്നത്? ഏതേതു വേര്‍ഷനുകള്‍? കാരണം ബിന്ദുവിന്റെ മലയാളം മാത്രം ചില്ലുകള്‍ക്ക് പകരം ചന്ദ്രക്കല അക്ഷരങ്ങള്‍ (റ്‌, ല്, ള്, ന്, ണ്) ആണ് കാണിക്കുന്നത്! അഥവാ ഇനി ഒരുപക്ഷേ വരമൊഴിയും കാമൊഴിയും ഒന്നും അല്ലാതെ വേറേ ഏതെങ്കിലും സോഫ്റ്റ്വെയര്‍ ആണോ?


എങ്ങനെ മനസ്സിലാക്കാം?

അഞ്ജലി ഫോണ്ട് ഉപയോഗിച്ച് ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഈ പ്രശ്നം നമുക്കു തിരിച്ചറിയാന്‍ പറ്റില്ല. രണ്ടു വിധത്തിലുള്ള ടെക്സ്റ്റുകളും അഞ്ജലി ശരിയായി കാണിക്കുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത്. (അതുകൊണ്ടാണ് സൂവിനും കുമാറിനും എല്ലാം ശരിയായിക്കാണുന്നതായി തോന്നുന്നത്).


ഈ അസ്കിത തിരിച്ചറിയുവാന്‍ വളാരെ എളുപ്പമാണ്. ബ്രൌസറില്‍ മലയാളം കാണിക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഫോണ്ട് അഞ്ജലിയില്‍ നിന്നും കാര്‍ത്തികയായി മാറ്റി വീണ്ടും പേജു വായിച്ചുനോക്കിയാല്‍ മതി. അങ്ങനെ ചെയ്തിട്ടും ചില്ലുകളൊക്കെ തെറ്റില്ലാതെ, (ചതുരക്കട്ടകളില്ലാതെ) കാണാനുണ്ടെങ്കില്‍, ആ ഗദ്യം തയ്യാറാക്കിയ ആള്‍ ശരിയായ വേര്‍ഷനുകളാണ് ഉപയോഗിച്ചിട്ടുണ്ടാവുക.

വരമൊഴി പ്രശ്നോത്തരിയില്‍ ഇക്കാര്യം ഒന്നുകൂടി വിശദമായി പ്രതിപാദിക്കാമെന്നു കരുതുന്നു.

Anonymous said...

ഞാൻ ടൈപ്പ്‌ ചെയ്യാൻ വരമൊഴി 1.3.2 വേർഷൻ ആണ്‌ ഉപയോഗിക്കുന്നത്‌, ചില്ലുകൽ ടൈപ്പ്‌ ചെയ്താലും ചതുരമായി കാണിക്കുന്നതു കൊണ്ട്‌ ഞാൻ മനപൂർവ്വം എഴുതുന്നതാണ്‌ "ന്‌, ള്‌" എന്ന്‌. പക്ഷേ ചില ബ്ലോഗിൽ എനിക്കു ചില്ലു കാണൻ പറ്റുന്നുമുണ്ട്‌. അതുകൊണ്ടു എന്താണ്‌ പ്രശ്നം എന്നു എനിക്കറിയില്ല, അന്‌ജലി ഫോണ്‌ടും ഉണ്ടിതിൽ. എന്താണു ചെയ്യേണ്ടതെന്നു വിശദീകരിച്ചാൽ ഉപകാരമായിരുന്നു.

ബിന്ദു

രാജീവ് സാക്ഷി | Rajeev Sakshi said...

ന്നട്ട് 'ഇത്തിപ്പോരം പൊരേടം വല്ലോം' കിട്ട്യോ ദേവവേട്ടാ.

Kalesh Kumar said...

ദേവാ, വെടിക്കെട്ട് തുടങ്ങിയല്ലോ... സന്തോഷം! :))

ഓഫ് ടോപ്പിക്ക്:
വിശ്വേട്ടാ, ചില്ലുകളുടെ കാര്യത്തില്‍ ആകെ കണ്‍ഫ്യൂഷന്‍! ഞാനുപയോഗിക്കുന്നത് അഞ്ജലിഓള്‍ഡ് ലിപിയുടെയും “ക”യുടെയും ലേറ്റസ്റ്റ് വെര്‍ഷനുകളാണ്. കാര്‍ത്തികയുടെ ചില്ലുകള്‍ക്കെന്തോ പ്രശ്നമുണ്ടെന്നും അവയൊക്കെ അഞ്ജലി ഓള്‍ഡ് ലിപിയുടെ പുതിയ വെര്‍ഷനുകളില്‍ തിരുത്തപ്പെട്ടു എന്നുമൊക്കെയാണ് ഞാന്‍ ധരിച്ചു വച്ചിരുന്നത് - എന്റെ കമ്പ്യൂട്ടറില്‍ ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലുകളൊക്കെ കറക്റ്റായിട്ട് വരുന്നുമുണ്ടായിരുന്നു.

കാര്‍ത്തികയെ വിശ്വസിക്കണോ, രചനയെ വിശ്വസിക്കണോ, അഞ്ജലിയെ വിശ്വസിക്കണോ - ആകെ കണ്‍ഫ്യൂഷനായല്ലോ ഈശ്വരാ! ചില്ലുകളുടെ ഇപ്പഴത്തെ അവസ്ഥയെന്താ? ആര് പറയുന്നതാ ശരി?

ഇതെകുറിച്ച് അറിയാവുന്നവര്‍ ദയവായി വിശദമായിട്ടെഴുതണമെന്ന് താല്പര്യപ്പെടുന്നു.

Visala Manaskan said...

:)

ദേവന്‍ said...

എനിക്കൊരു പിടീം ഇല്ലെന്‍റെ കലേഷേ. കമ്പ്യൂട്ടറെന്നാല്‍ കത്തുകുത്തും ഇന്‍റര്‍നെറ്റും കാണിക്കുന്ന സൂത്രവും കണക്കു കൂട്ടിത്തരുന്ന മുന്ത്യ കാല്‍ക്കുലേറ്ററും പച്ചരിക്കുള്ള കാശ് സര്‍ക്കാരു ഖജനാവീന്ന് എന്‍റെ ബാങ്കില്‍ മാസാമാസം എത്തിച്ചു തരുന്ന അന്നപൂര്‍‍ണ്ണേശ്വരിയുമെന്നു മാത്രമേ എനിക്കറിയാവൂ.
എതായാലും ഞാന്‍ ഇതു കീമാന്‍ 4 കാര്‍ത്തിക ഉപയോഗിച്ചു പരീക്ഷിക്കുന്നു.

Cibu C J (സിബു) said...

ചില്ലുകളുടെ കാര്യത്തെ പറ്റി ഒരു കുറിപ്പ് ഞാന്‍ പ്രശ്നോത്തരിയിലിട്ടിട്ടുണ്ട്‌:
ദാ ഇവിടെ
.

ദേവന്‍ said...

ഇടം വാങ്ങി സാക്ഷിയേ, പൊര ഇനി കെട്ടിപ്പൊക്കണം.

സിബു, ഞാന്‍ എല്ലാം പ്രിസ്ക്രൈബ്ഡ് വേര്‍ഷനാക്കിയിട്ടുണ്ട്.

Unknown said...

ദേവാ,

തിരന്തോരത്ത് എവിടെയാണപ്പി പൊരേടം വാങ്ങിയത്?
ഫോട്ടം കണ്ടിട്ട് പള്ളിച്ചല്‍, വെങ്ങാനൂര്‍ ഏറിയ പോലെയുണ്ടല്ലോ?

പൊര കെട്ടലിനും പൊക്കലിനും കൂടി ഇരിക്കട്ടെ ആശംസകള്‍!!

nalan::നളന്‍ said...

ഓ അപ്പൊ, തിരോന്തോരത്തോട്ടാ പോക്ക് ! തെക്കോട്ട് തന്നെ! ഹാവൂ!!

ദേവന്‍ said...

തിരോന്തോരത്ത്‌ പ്യാരൂര്‍ക്കടയിലാ അണ്ണാ പൊരേടം. അവിടാകുമ്പോ സെക്യൂരിറ്റിക്ക്‌ അടുത്ത്‌ തന്നെ പ്യാങ്ങോട്‌ മില്‍ട്രി ക്യാമ്പും ഒണ്ടല്ല്.

[24/1/2006 നു ഫോര്‍ട്ട്‌ വെസ്റ്റ്‌ ആട്ടോത്തൊഴിലാളി യൂണിയന്‍ സമ്മേളനം ഇനാഗുറേറ്റ്‌ ചെയ്തത്‌ കലാഭവന്‍ മണി ആയിരുന്നു. മണിക്കു കൊടുത്ത സ്വാഗത പ്രസംഗം ഇങ്ങനെ തുടങ്ങി
"മണിയോടൊപ്പം ഈ വ്യാധി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷമൊണ്ട്‌" ]


നളാ, എന്നെ തെക്കോട്ടെടുത്താല്‍ സന്തോഷമാവുമെന്നാണോ പറഞ്ഞത്‌

aneel kumar said...

എവരിതെന്തര് പറയണദ്?
(‘ഇതാപ്പോ നന്നായേ’ന്നാണോ വടക്കന്‍ മൊഴി?)
പ്യേര്ക്കടേല് സെക്കൂരിറ്റിയ്ക്ക് അങ്ങ് പാങ്ങോട്ട്ന്ന് മില്‍ട്രി എന്തരിന്? എസ്സേപ്പീ ക്യാം‌പല്ലേ ദാണ്ടെ അപ്പറത്ത്. അല്ലെങ്കില്‍ വഴുതയ്കാട്ട് ഡീജീപ്പീടെ ആപ്പീസ് തന്നെ കെടക്കണില്ലേ?
രാഗവേണ്ണാ നിങ്ങള് വാങ്ങിച്ച സ്സലം എവിടേന്ന് ഒന്നൂടെ കേള്. അല്ല ഒന്നാം നെല സെല്ലാറിലാണാ ഒണ്ടാക്ക്ണത്? വല്യ കുഴികളെക്കെ എടുക്കുണോണ്ടു കേട്ടതാണേ.

Kumar Neelakandan © (Kumar NM) said...

ടേയ് അപ്പികളെ എന്തരടേയ്? തള്ളെ യെവന്മാരെന്തര് മലയാളങ്ങളുപറയണത്. തള്ളെ തിരുവന്തരം വര്‍ത്താനങളാ? വ്യാണ്ട ക്യാട്ടാ.. തൊട്ടുകളിവേണ്ട.

അതൊക്കെ പോട്ട് ചെല്ലാ പ്യാരുക്കട എവടെ? മുടവന്മോളിലാ അതാ വഴയിലേലാ? ഫോട്ടോത്തിന്റെ ഒരു ലുക്കുകളുകണ്ടിട്ട് കൊടപ്പനക്കുന്നുപോലുണ്ടല്ല് ചെല്ലക്കിളി... (എന്തരായാലും നല്ല പോതരവുള്ള പെരയടം ആണെങ്കി കൊള്ളാം.)

അപ്പൊ ഇനി പ്യാരുകളു “ദ്യാവരാഗം” എന്നു മാറ്റേണ്ടി വരും.

കാരണം ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ വേളിക്ക് “വ്യാളി“ എന്നും, വ്യാളിക്ക് “വേളി” എന്നും പറയും. അതാണ് അതിന്റെ ഒരു സ്റ്റൈല്‍.

ദേവന്‍ said...

അണ്ണാ‍, തമ്പീ
എസ്സേപ്പീ ക്യാമ്പ് നില്‍ക്കണത് ഊളന്‍പാറയിലല്യോ
അതാ ഞാന്‍ മിണ്ടാഞ്ഞത്. അതിന്റടുത്ത് കൊണ്ടു വീടുകളു വച്ചത് ചികിത്സാ സൌകര്യത്തിനാണോന്ന് എവനെങ്കിലും കേട്ടാലോന്ന് നിരുവിച്ച്. ഈ സ്സലം വഴയില തന്നെ. പോതരവൊള്ള യേരിയകള് തന്നെ? അതോ അയ്യം സലവാന്നോ?

സെല്ലാറ് പ്യാര്‍ക്കിങിനാ, എന്റെ ഫെറാറീം ലംബോര്‍ഗിനീം ഇടാനും ഡ്രൈവര്‍ ലംബോദരനു താമസിക്കാനും. മോളിലോട്ടാ വീട്.

Kumar Neelakandan © (Kumar NM) said...

--ഓഫ് ടോപ്പിക്ക് വഴയിലയില്‍ എത്തിയതുകൊണ്ട് ചിലതുകൂടി--
വോ! തള്ളെ നല്ല യേരിയതന്നെ. നമ്മളെ യേരിയ അല്ലീ..
മാമനു അവടെ തടിക്കച്ചോടോം വൊരു തടിമില്ലും ഒണ്ട്. (കോയിപ്പുറത്ത് സാമില്‍) ഇപ്പം മാമന്റെ മക്കളു പിള്ളരും പാര്‍ട്ട്ണരും വൊണ്ട്. വഴയില എവടെ? യേത് ലൈന്‍? (മുക്കും മൂലയും നല്ല പിടിയൊണ്ട് ചെല്ലാ, വര്‍ഷങ്ങളായുള്ള സെറ്റപ്പല്ലീ..) ചുമ്മാ പറയീം.

രാജ് said...

അണ്ണന്മാരെ ഈ തിരോന്തരം സംസാര ഭാഷയ്ക്ക് ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കുവാന്‍ കഴിയുന്ന പാറ്റേണുകള്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണം. വിക്കിയിലെ മലയാളം ലേഖനത്തില്‍ പ്രാദേശികവ്യതിയാനങ്ങള്‍ എന്ന സെക്ഷന്‍ പൂര്‍ണ്ണമാക്കുവനാണു്.

aneel kumar said...

അങ്ങനത്തെ ഒരു പാറ്റേണുതപ്പി തിരുവന്തരത്തു പോയാ പെരിങ്ങോടര് പിച്ചയെടുത്തുപോവും പിള്ളേ.
ഒന്നും കിട്ടൂല.

Kalesh Kumar said...

ആഗ്രഹം കൊള്ളാം പെരിങ്ങോടാ, പക്ഷേ, ഒരു വര്‍ക്കലക്കാരനെന്ന നിലയില്‍ (തിരുവനന്തപുരം ജില്ലയുടെ ഇങ്ങേയറ്റം) കുമാര്‍ ഭായ് പറഞ്ഞതിനെ 100% പിന്താങ്ങുന്നു. വര്‍ക്കല സംസാരിക്കുന്ന സ്ലാംഗില്‍ നിന്നും വ്യത്യസ്തമാണ് തിരുവനന്തപുരത്ത് സംസാരിക്കുന്നത്. 7-8 വര്‍ഷം തിരുവനന്തപുരത്ത് താമസിച്ചിട്ടും രാജമാണിക്യം ശൈലിയിലുള്ള ഭാഷ സംസാരിക്കുന്നവരെ ആരെയും ഞാനിതുവരെ കണ്ടിട്ടില്ല. ആ സ്ലാംഗ് എവിടെയാണെന്ന് എനിക്കറിയില്ല. അതിനി സിനിമയ്ക്ക് വേണ്ടി വികൃതമായി ഉണ്ടാക്കിയെടുത്തതാണോന്ന് അറിയില്ല.തനി തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ബന്ധുക്കള്‍ ഉണ്ട് എനിക്ക്. പക്ഷേ അവരാരും അങ്ങനെയൊന്നും സംസാരിച്ച് കേട്ടിട്ടില്ല.

രാജ് said...

അനിലണ്ണാ,
ഈ പിള്ളേ, തള്ളേ എന്നെല്ലാം ഒര് പാറ്റേണുകള്‍ തന്നെയപ്പീ!

കലേഷെ,
വള്ളുവനാട്ടിലും ദക്ഷിണമലബാറിലുമെല്ലാം ഭാഷയുടെ വ്യതിയാനങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിരിക്കുന്നതു് ജാതി/സമൂഹവ്യവസ്ഥിതിയോടു ചേര്‍ന്നു കിടക്കുന്നതായിട്ടാണു്. ഈഴവര്‍, നായന്മാര്‍, മുസ്ലീങ്ങള്‍ എന്നിവര്‍ ഒരു പ്രദേശത്തു കാണുന്നതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഈ ഭാഗങ്ങളിലെ സംസാരഭാഷയില്‍ വന്നുപോയ വ്യത്യാസങ്ങളുമായി എളുപ്പം ലിങ്ക് ചെയ്യാവുന്നതാണു്.

Kumar Neelakandan © (Kumar NM) said...

അങ്ങറ്റത്ത് പാറശ്ശാലയിലൊരു ഭാഷ. പാച്ചല്ലൂരും വിഴിഞ്ഞത്തും ബാലരാമപുരത്തും വേറൊരു രീതി. നെടുമങ്ങാടുവഴി പാലോട് പോയാല്‍ മറ്റൊരു സ്റ്റൈല്‍.
ഈ അറ്റത്ത് ആറ്റിങ്ങല്‍ വഴി ചിറയിന്‍‌കീഴെത്തുമ്പോള്‍ വീണ്ടും വ്യതിയാനം. ഇതെല്ലാം കൂടിചേര്‍ന്ന് തലസ്ഥാനത്ത് ഒരു അവിയല്‍ വര്‍ത്താനം. ഇതിലെങ്ങനെയാ ഒരു പറ്റേണ്‍ കണ്ടത്താന്‍ കഴിയുക?

വേണമെങ്കില്‍ മിമിക്രിക്കാരുടെ വായില്‍നിന്നു വരുന്നതെഴുതി തൃപ്തിയടയാം.

ഒപ്പ്. (വ്യക്തമായ അവകാശവാദങ്ങളോടേ, ഒരു തിരിവന്തരത്തുകാരന്‍)

സൂഫി said...

കുമാറേട്ടാ…ശുഭകരമായ “എത്പ്പ് “കല്ലംമ്പാറ മേരി!
നെടുമങ്ങാടിന്റെ ചരിത്രം തുടങ്ങട്ടെ…

കലേഷെ, രായമാണിക്കന്റെ ഭാഷ പാറശ്ശാലക്കപ്പുറം കുഴിത്തുറ, മാർത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിലെ, നാടാർ, തരവ സമുദായക്കാരുടെ ഭാഷയാണ്…ഇതു ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്.

തിരുവന്തോര ജീവിതത്തിലെ കുറഞ്ഞ കാലയളവിൽ നാ‍ലോ അഞ്ചോ തരം തിരുവന്തോര സ്ലാങുകൾ ഞാൻ കേട്ടിട്ടുണ്ട്…
കുമാറേട്ടൻ പറഞ്ഞതു പോലെ ഏതാനും കിലോമീറ്ററിനുള്ളിൽ കിടക്കുന്ന പാറശ്ശാലയും ബാലരാമപുരവും രണ്ടു ഭാഷ സംസാരിക്കുന്നു..
കാട്ടാക്കടയും ആറ്റിങ്ങലും തമ്മിലും വ്യത്യാസങ്ങളുണ്ട്.
പെരിങ്സെ, പാറ്റേണ് അനാലിസിസ് ഒരു മല്ല് പണി ആണ്…എന്ന് വെച്ചു അസാധ്യവുമല്ല

ദേവന്‍ said...

ഒറ്റപാറ്റേണുണ്ടെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു ഭാഷ കടാപ്പൊറത്തിന്റേതാണ്‌.
മാതിപ്രസരദീര്‍ഘദ്ദ്വിതീയാക്ഷര മലയാളമെന്നു വേണമെങ്കില്‍ പറയാം ഈ സാധനത്തെ ( ‘വ‘യും ‘പ‘യും ‘മ‘ ആക്കുക വഞ്ചി = മഞ്ചി, പിണക്കം = മണക്കം + രണ്ടാമത്തെയക്ഷരം ദീര്‍ഘിപ്പിക്കുക മകന്‍ > മകാന്‍ മണം = മണാം)

വിഴിഞ്ഞത്തും നീണ്ടകരയിലും പുറക്കാട്ടും അരൂരും ഒരേ ഭാഷ (അതിനു വടക്കോട്ടുള്ള കടപ്പുറം പരിചയമില്ല)