December 17, 2006

തിരുത്ത്‌

ഒരു കോഴി കൊത്തുന്നതുപോലെയേ തോന്നുന്നുള്ളു എനിക്ക്‌. വിരല്‍ക്കെട്ടുകള്‍ മുറുക്കിപ്പിടിക്ക്‌. വേഗത കുറയ്ക്ക്‌.

അവളുടെ മുഖത്തേക്ക്‌ നീട്ടിപ്പിടിച്ചിരുന്ന എന്റെ കാലിന്റെ വെള്ളയില്‍ ചെറിയ ഇടികള്‍ തന്നുകൊണ്ടിരുന്ന ചിന്‍ചിന്‍ ചോദ്യരൂപമാര്‍ന്ന നോട്ടം തൊടുത്തു. എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവുന്നേയില്ല. മുഷ്ടി ചുരുട്ടി കാട്ടി. "this way"

അവള്‍ ക്ഷീണിതയെന്ന മുഖഭാവം വരുത്തി, ആവശ്യം എന്ന ആംഗ്യവും."you very".
അതേ. ഞാന്‍ സ്ഥിരസമ്പര്‍ക്കത്താല്‍ കര്‍ക്കശക്കാരനായ, അനുഭവസമ്പത്തിന്റെ തഴമ്പുവീണ ഉപഭോക്താവ്‌. സുന്ദരമായ കളിക്കോപ്പുകള്‍ എന്നും വാങ്ങി ഓടയിലൊഴുക്കി രസിക്കുന്നവന്‍. സെന്‍ഷ്വല്‍ റിഫ്ലക്സോളജി എനിക്ക്‌ നിന്നെക്കാള്‍ നന്നായറിയാം, താന്ത്രിക രതിയും.സാരമില്ല, അമിതാദ്ധ്വാനത്തിനും ചേര്‍ത്ത്‌ നിനക്ക്‌ കൂലി കിട്ടും. "more money".

"what job?" ചിന്‍ചിന്‍ കുശലം ചോദിക്കുന്നു. ഞാന്‍ കാക്വാ വര്‍ഗ്ഗത്തില്‍ നിന്നു വന്ന ഒരാഫ്രിക്കന്‍ ഡാഡ. വെളുത്ത തൊലിയുള്ളവനോട്‌ എന്റെ പല്ലക്കു ചുമക്കുവാന്‍ പറയുന്ന വിഭ്രാന്തമനസ്സിനെ സഹിക്കുന്ന ജോലി ചെയ്തുവരുന്നു.
അവള്‍ ചോദ്യത്തിനു മുന്നേ മനസ്സില്‍ ഉറപ്പിച്ച അഭിപ്രായം മൊഴിഞ്ഞു "very good job".

"you english well. teacher me 5 minutes when go?"
നീ ഇരുപത്താറു വയസ്സായെന്നു പറയുന്നു. മുപ്പതു കൂട്ടാം, കള്ളം നിന്റെ തൊഴില്‍ പരമായ ആവശ്യം. ഈ പ്രായത്തില്‍ നീയെന്തിനു പുതിയൊരു ഭാഷ പഠിക്കുന്നു? ഇപ്പോഴറിയുന്ന വാക്കുകള്‍ തന്നെ ധാരാളമല്ലേ എവിടെയും നിന്റെ തൊഴില്‍ ചെയ്തു ജീവിക്കാന്‍. "why interested?"

അവള്‍ വിമാനമെന്ന് മുദ്രകാട്ടുന്നു."new job. i make good peking duck"

വെള്ളെഴുത്തു കണ്ണടയ്ക്കുള്ളിലൂടെ സാമുവല്‍ സാറിന്റെ കണ്ണുകള്‍ എന്നെ പരതിയെടുത്തു.

"ഇവനു ഡോക്ടറാകണം. ഇവള്‍ക്ക്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍. നിനക്കോ?"
"കളക്ടര്‍"
"കൊള്ളാം. എന്നിട്ടെന്തു ചെയ്യും?"
"വലിയ വീടു വയ്ക്കും."
" നിനക്ക്‌ ബംഗളാവ്‌ സര്‍ക്കാര്‍ തരും. കളക്ടര്‍ക്ക്‌ വേറേ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌, പാവങ്ങള്‍ക്ക്‌ വീടു വച്ചു കൊടുക്കണം, വെള്ളവും കറണ്ടുമില്ലാത്തയിടങ്ങള്‍ നല്ലതാക്കണം. ഒക്കെ ചെയ്യുമോ?"
"ചെയ്യാം."
"നിങ്ങളൊക്കെ മിടുക്കരാണ്‌. ഡോക്റ്ററും പോലീസും കളക്ടറും വക്കീലുമാകാന്‍ ഈ ചായിപ്പിലെ പഠിപ്പു പോരാ, നല്ല സ്കൂളില്‍ പോകണം, പിന്നെ കോളേജില്‍ പഠിക്കേണം. ഇന്നാരാ സാറിനു ചായവാങ്ങിക്കൊണ്ടുവരാന്‍ പോകുന്നത്‌?"
"ഞാന്‍ പോകാം സാര്‍, ഞാന്‍, ഞാനും"
സുരേഷ്‌ പി. ചായ വാങ്ങാന്‍ ഓടി. ഓമനക്കുട്ടന്‍ ജെ. പിന്നാലെ പാഞ്ഞു.. രാധിക ആര്‍. ഡി., ഞാന്‍, സി. ജോണ്‍സണ്‍, എല്ലാവരുംകൂടെയോടിയെത്താന്‍ ശ്രമിച്ചു. സാമുവല്‍ സാര്‍ കണ്ണടയൂരി കസേരപ്പടിയില്‍ വച്ചു, എന്നിട്ട്‌ മെല്ലെ ഉറക്കം തുടങ്ങി.

നിന്നെ എന്തു ഞാന്‍ പഠിപ്പിക്കണം ചിന്‍ചിന്‍?
അവള്‍ തലയിണക്കടിയില്‍ നിന്നും വര്‍ണ്ണചിത്രങ്ങള്‍ക്ക്‌ താഴെബൈഹുവെയിലും ഇംഗ്ലീഷിലും വാക്കുകളുള്ള ഒരു ബാലപാഠമെടുത്ത്‌ നീട്ടി.

ശരി തുടങ്ങാം. അല്ല, "where are you going?"

"get towel. I no cloth"
എന്തിനു നീ അഹങ്കരിക്കുകയും ഞാന്‍ കുനിയുകയും വേണം? നിന്നെ ആലംഗീര്‍ ആക്കിയ പടച്ചവന്‍ തന്നെയല്ലയോ എന്നെ യത്തീമാക്കി, നിന്നെ പൊന്നിന്‍ കിരീടമണിയിച്ചവന്‍ തന്നെയല്ലയോ എന്നെ നിര്‍വ്വസ്ത്രനാക്കി വിട്ടു? "you don’t need any clothes to learn".

വളകള്‍ കൂട്ടിമുട്ടുന്ന പശ്ചാത്തല സംഗീതത്തോടെ വസന്ത മിസ്സ്‌ എന്റെയരികിലേക്ക്‌ വന്നു.
"മിടുക്കന്‍. ഇവര്‍ക്കാര്‍ക്കും അറിയാത്ത ഉത്തരങ്ങള്‍ കൂടി നീ പറഞ്ഞു. പക്ഷേ നാളെ നീ വരും മുന്നേ ഉടുപ്പിന്റെ ബട്ടണുകള്‍ തയ്ച്ചു തരാന്‍ അമ്മയോടു പറയണം. കരിപ്പെട്ടി പോലത്തെ നിന്റെ കുടവയര്‍ കാണാന്‍ വൃത്തികേട്‌. അല്ലേ കുട്ടികളേ?"
കൂട്ടച്ചിരി മുഴങ്ങിയത്‌ അടങ്ങും മുന്നേ മറ്റൊരു വൃത്തികേടും കൂടി കുട്ടികള്‍ ടീച്ചറിനു കാട്ടിക്കൊടുത്തു.
"നിക്കറിനും ബട്ടണ്‍ പിടിപ്പിക്കാന്‍ പറയണം, ഇന്നു തന്നെ." വസന്തമിസ്സ്‌ വടി ചുഴറ്റിക്കാട്ടി. സാമുവല്‍ സാര്‍ പഠിപ്പിച്ചാലെത്തുന്നയിടം വരെ മതി, എന്തു കളക്ടര്‍?

നീ നന്നായി പഠിക്കുന്നു ചിന്‍ചിന്‍. യൂറോപ്പിലോ അമേരിക്കയിലോ നീ ഷെഫ്‌ ആയി ജോലി നേടണം. പിന്നെ "ചിന്‍ചിന്‍'സ്‌ പീക്കിംഗ്‌ ഡക്ക്‌" എന്ന ചെറുകട തുടങ്ങണം. അത്‌ പിന്നെ ഒരു റെസ്റ്റോറന്റ്‌ ചെയിന്‍ ആക്കണം. “you learn well.”

മുന്‍കൂര്‍ വാങ്ങിയ പണം അവളില്‍ കുറ്റബോധമുണ്ടാക്കി."massage not finished. continue?"

പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പി രസിക്കുന്നതിലെ കമ്പം എനിക്കു തീര്‍ന്നു. വേറൊന്നും ചെയ്യാനില്ലാത്ത ഒരു ദിവസം ഞാന്‍ പഠിപ്പിക്കാന്‍ വീണ്ടും വരാം. “someday later. OK?”
“OK.”

96 comments:

ദേവന്‍ said...

ഒരു കഥ കൂടി കീച്ചിയിട്ടുണ്ട്‌. ചമ്മലോടെ & പരുങ്ങലോടെ.(ഡി എസ്‌ പി അടക്കം മൊത്തം രണ്ടര കഥയായി.)

എന്നുവച്ച്‌ കമന്റര്‍മാര്‍ക്ക്‌ ദാക്ഷിണ്യമൊന്നും വേണ്ടാ. ബ്ലോഗറോ തനിമലയാളമോ ഈ ബ്ലോഗ്‌ ബാന്‍ ചെയ്യുന്ന രീതിയിലുള്ള പ്രയോഗങ്ങളൊഴികെ എല്ലാഭിപ്രായങ്ങള്‍ക്കും വാതില്‍ ദ).. മലര്‍ക്കെ.

സു | Su said...

കഥ ആകപ്പാടെ നന്നായി. :)

ഇല്ലേ?

സുല്‍ |Sul said...

തിരുത്ത് നന്നായി ദേവേട്ടാ.

ഈ ബൂലോകത്ത് തേങ്ങയുടയാത്ത ഒരു കഥയോ?
സു വന്നു പോകാന്‍ കാത്തു നില്‍ക്കുകയായിരുന്നു. അല്ലേല്‍ പെണ്ണും ചാരി നിന്നവന്‍ മണ്ണും കൊണ്ട് പോയപോലെയാവും.

‘ഠേ......’ 7.1 ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട്.

-സുല്‍

അതുല്യ said...

ഒരുപാട്‌ അറിവില്‍ നിന്ന് തിരിച്ചറിവ്‌ ഉണ്ടാകുന്നില്ല.
----
(ഒരു മുറിയിലും, കിടപ്പിലും തന്നെ ൂതുക്കിയിരുന്നെങ്കില്‍ അല്‍പം കൂടി മനസ്സ്‌ ഒഴുകി പോകാതെ കഥ ആസ്വദിയ്കാമായിരുന്നു.)

മുസ്തഫ|musthapha said...

തേങ്ങയടിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു... മനസ്സിലാവാത്തോണ്ട് രണ്ട് മൂന്ന് തവണ വായിച്ച് വരുമ്പോഴേക്കും സൂ കയറി ആ കര്‍മ്മം നിര്‍വ്വഹിച്ചു. എന്നിട്ടും മനസ്സിലായില്ല, അപ്പോഴാണ് സുല്ലിന്‍റെ കമന്‍റ്, ഉടനെ വിളിച്ചു അവനെ... :)

ഈ സുല്ല് ആള് ചില്ലറക്കാരനല്ലാട്ടോ, ഇമ്മാതിരി കാര്യങ്ങളൊക്കെ പെട്ടെന്ന് കത്തും... :)

ദേവേട്ടാ... ഇതിങ്ങനേം പറഞ്ഞ് ഫലിപ്പിക്കാം അല്ലേ :)

വിഷ്ണു പ്രസാദ് said...

ദേവേട്ടാ,കൊല്ലം ബ്ലോഗിലെ രണ്ടാമത്തെ താങ്കളുടെ പോസ്റ്റ് ഓര്‍മിച്ച് തുടങ്ങട്ടെ.അങ്ങനെയുള്ള സാഹിത്യേതര ലേഖനങ്ങളില്‍ കാണുന്ന ഭാഷയുടെ ഒരു ഹൃദ്യത ഞാന്‍ വായിക്കുന്ന താങ്കളുടെ ഈ രണ്ടാമത്തെ കഥയിലും ഇല്ല.ഭാഷയില്‍ മനഃപൂര്‍വം മാറ്റം വരുത്താന്‍ താങ്കള്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു.എന്തായാലും ഈ കഥയ്ക്ക് ഇത് ചേരുന്നത് തന്നെ.വായനാസുഖം കമ്മിയാണെങ്കിലും.വരികള്‍ക്കിടയില്‍ വിടുന്ന ഒരേര്‍പ്പാടും കാണുന്നു.അതും എനിക്ക് അല്‍പ്പം അലോസരമുണ്ടാക്കി.കഥാനായകന്റെ ജീവിത മധ്യാഹ്നത്തിന്റെ ക്ഷീണവും പനിപിടിച്ചവനെ ആക്രമിക്കുന്നതു പോലെ ഇടയ്ക്കിടെ കയറിവരുന്ന ഓര്‍മകളും ആവിഷ്കരിച്ചത് നന്നായിട്ടുണ്ട്.താങ്കളുടെ കമന്റ്റിലെ ചമ്മലും പരുങ്ങലും ഇനിയെങ്കിലും ഒഴിവാക്കിക്കൂടേ...?വീണ്ടും നല്ല കഥകള്‍ എഴുതാനാവട്ടെ എന്ന് ആശംസിക്കുന്നു.

സുല്‍ |Sul said...

ഡാ‍ാ‍ാ‍ാ‍ാ ചെക്കാ അഗ്രു. ജ്ജ് എപ്പൊ ഞമ്മളെ ബിളിച്ചി? ഞമ്മള് ചാഞ്ഞ മരാന്നറഞ്ഞ് ഓടികേറീക്കിനാ...

റോളാ ചത്വരത്തില്‍ വച്ച് മുട്ടാം. ധൈര്യമുണ്ടൊ?

ഓഫിന് മാഫ്

-സുല്‍

magnifier said...

വിഷ്ണുജീ,
ദേവരാഗം പൊതുവെ എഴുതുന്നത് ഹാസ്യരസത്തിന് ഒരല്പം മുന്‍‌തൂക്കം കൊടുത്തിട്ടാണ്! പക്ഷെ ഈ കഥയ്ക്ക് അങ്ങിനെ ഒരു ട്രീറ്റ്മെന്റ് എത്രത്തോളം ചേരും എന്നൊരു സംശയം ഉണ്ട്.

വളരെ ഒതുക്കിപ്പറഞ്ഞിരിക്കുന്ന കയ്യടക്കം പ്രശംസനീയമല്ലേ..പക്ഷേ അതിനിടയ്ക്ക് ചില ഭാഗങ്ങള്‍ അനാവശ്യമായി കമ്പ്രസ്സ് ചെയ്തുകളഞ്ഞതാണ് ചെറിയ ഒരു ക്ലിഷ്ടത വന്നു പെട്ടതെന്നു തോന്നുന്നു.

(ഇതിനു മറുമരുന്ന് ഒരൊറ്റ സെന്റന്‍സില്‍ ഒതുക്കേണ്ട കാര്യങ്ങള്‍ ഒരു പാരഗ്രാഫിലേക്ക് ഡീ കമ്പ്രസ് ചെയ്യുക എന്നതാകൂന്നു. കഴിയുമെന്ന്കില്‍ ഒരൊറ്റ വരിയായി!)

Abdu said...

ചിലപ്പോഴെക്കെ വായന നിന്ന് പോവുന്നു, ഒഴുക്ക് നിലക്കുന്നു, പക്ഷെ ഭൂതകാലത്തിലേക്കുള്ള അതിശയകരമായ ആ ഊളിയിടലുകള്‍ അതിന്റെ ഭാഷയെ വല്ലാതെ ആകര്‍ഷണീയമാക്കുന്നുണ്ട്, എം ടിയുടെ മഞ്ഞ് വായിക്കുമ്പോള്‍ തൊന്നുന്ന ഒരനുഭവം.

അനംഗാരി said...

വിഷയത്തില്‍ ഇടക്കിടെ ചില ഭാഗങ്ങള്‍ കുറച്ച് പരത്തിയും വിഷയം ഒതുക്കിയും പറഞ്ഞിരുന്നെങ്കില്‍ കഥ ഇതിലും മെച്ചമാകുമായിരുന്നു എന്ന് തോന്നുന്നു.

കരീം മാഷ്‌ said...

അത്യന്താധുനീകം വായിച്ചു കമണ്ടിടാന്‍ പേടിയാണിപ്പോള്‍.
ദിവാസ്വപ്നത്തിന്റെ ഒരു അത്യന്താധുനീകത്തില്‍ ‘കഥ’ളിപ്പഴത്തൊലിയില്‍ ചവിട്ടി ഒന്നു തെന്നി വീണു. അവിടെയിട്ടു അരവിന്ദന്‍ ഒരു കൊട്ടു തന്നു.ആരും കേട്ടില്ലന്നു വിചാരിച്ചിരിക്കയായിരുന്നു. അപ്പോഴാണ് ദിവാസ്വപ്നം കഥക്കു വിശദീകരണം കൊടുത്തത്‌. അതു വായിച്ചു ഇഞ്ചിപ്പെണ്ണു കളിയാക്കി ചിരിച്ചു.ആ ചിരി ഇപ്പോഴും കാതിന്നു പോണില്ല. അതിനാല്‍ അത്യന്താധുനീകം എനിക്കു പേടിയാ ദേവാ!
പക്ഷെ ഇതു എനിക്കു മനസ്സിലായി. പക്ഷെ ഞാന്‍ പറയൂല. ദേവന്റെ വിശദീകര്‍ണം കഴിഞിട്ടേ ഞാന്‍ പറയൂ.

രാജ് said...

നന്നായിരിക്കുന്നു ദേവാ. ഫോണ്‍ വിളിച്ചു ഓഫീസിനു പുറത്തു ചാടിച്ചു സിദ്ധാര്‍ഥന്‍ പറഞ്ഞതായതു കൊണ്ടു കുറച്ചു ദിവസത്തിനുള്ളില്‍ വായിക്കുവാന്‍ കഴിഞ്ഞ ഏക പോസ്റ്റും ഇതാണു്. നിരാശപ്പെടുത്തിയില്ല.

reshma said...

എനിക്കിഷ്ടായി. ഇവിട്ടെ കമന്റിട്ടവറ്‌ പറഞ്ഞ വരികള്‍ക്കിടയിലെ വിടവോണ്ടാണോന്നറീല്ല, ചില ചാട്ടങ്ങള്‍ ആവശ്യപ്പെട്ട വായന. അതോണ്ടന്നെ എനിക്കിഷ്ടായി.

Anonymous said...

എനിക്കും ഇഷ്ടമായി.

Anonymous said...

കഥ ഉണര്‍ത്തിയ ചിന്തളില്‍ ചിലതു..

ഈ ഇല്ലായ്മ /വല്ലായ്മ ഒക്കെ സ്വപ്ങ്ങളെ എത്തി പിടിക്കാനുള്ള വലിയ പ്ര്ചോദനങ്ങളില്‍ ഒന്നല്ലെ? പലരുദെയും നേട്ടങ്ങള്‍ക്കു പിന്നില്‍ സ്നേഹത്തോടേ പ്രോല്‍സാഹിപ്പിച്ച ഗുരുമുഖങ്ങള്‍ തെളിയുന്നില്ലെ?..മാതപിതാക്കള്‍ ഉന്തിമരം കേറ്റുന്ന ഇന്നത്തെ കാലത്തേ കാര്യമല്ല. പിന്നെ ചിലര്‍ പരിഹസിച്ചും ശപിച്ചും ....സ്വന്തം നിയോഗം അറിയാത്ത പാവങ്ങള്‍ .അല്ലെങ്കില്‍ അതും നേര്‍വഴിക്കു നയിക്കാനുള്ള അവരുടെ സ്നേഹബുധ്ദി എന്നു കരുതി വിട്ടുകളയാം.

priyamvada

ദിവാസ്വപ്നം said...

ദേവേട്ടാ, കഥ ഇഷ്ടപ്പെട്ടു. ‘ചിന്‍ ചിന്‍’നെക്കാള്‍ സ്കൂളിലെ കുട്ടിയുടെ കാര്യം കേട്ട് ഫീലായി.

ചിക്കാഗോയില്‍ വന്ന കാലത്ത് ഒരു കമ്പനിയില്‍ (ഫാക്ടറി)‌ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്നപ്പോള്‍ എനിക്ക് തൊഴില്‍ പഠിപ്പിച്ചുതന്ന ഒരു മലയാളി സ്ത്രീയുണ്ട്.

എത്ര ശ്രമിച്ചിട്ടും ആ ജോലി ഭംഗിയായി ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെട്ടപ്പോള്‍, എന്നെക്കാള്‍ അല്പം മുന്‍പ് അവിടെ കയറിപ്പറ്റിയ, അധികം വിദ്യാഭ്യാസമില്ലാത്ത ആ സ്ത്രീ, എന്തൊരു അനായാസതയോടെ, കൃത്യതയോടെ, സൂക്ഷ്മതയോടെയാണ് ആ ജോലി ചെയ്തിരുന്നതെന്നോ. വീട്ടുകാരുടെ ഔദാര്യമുണ്ട് എന്നതുകൊണ്ട് മാത്രം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ എന്റെയൊക്കെ സ്ഥാനത്ത് ഇതുപോലുള്ള ആളുകള്‍ക്ക് അത്തരം ഓപ്പര്‍ച്ച്യുണിറ്റി കിട്ടിയിരുന്നെങ്കിലെന്ന് പോലും ഓര്‍ത്തുപോയിട്ടുണ്ട്.

അങ്ങനെ പറയാന്‍ കാരണം, എന്റെയൊരു പഴയ സഹപാഠിയാണ്. ഈ കഥയില്‍ പറഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ, കഴിവുള്ള കൂട്ടത്തില്‍ അവനും പെടും. പക്ഷേ, വീട്ടില്‍ മുഴുപ്പട്ടിണിയാണ്.

ദേവേട്ടാ, ഇപ്പോഴും വളരെ വളരെ വ്യക്തമായി എനിക്ക് ഓര്‍മ്മയുണ്ട്; അഞ്ചാം ക്ലാസ്സില്‍ വച്ച്, ആ വര്‍ഷം തുടങ്ങി മൂന്നുനാലുമാസം കഴിഞ്ഞിട്ടും മലയാളം പാഠപുസ്തകം വാങ്ങാതിരുന്നതിന് ഈ സുഹൃത്തിനെ, അദ്ധ്യാപകന്‍ ക്ലാസ്സില്‍ വച്ച് നന്നായി അപമാനിച്ചു. അപമാനിച്ചൂന്ന് വച്ചാല്‍, ‘മനപൂര്‍വം പുസ്തകം വാങ്ങാതെ അതിസാമര്‍ത്ഥ്യം കാണിക്കുകയാണ്‘ എന്നൊക്കെ പറഞ്ഞ്. അദ്ധ്യാപകന്റെ മകനും ഞാനും ഈ പറഞ്ഞ സുഹൃത്തുമൊക്കെ ഒരേ ക്ലാസ്സിലാണ്. ഈ സുഹൃത്തിന്റെ വീട്ടിലെ സത്യാവസ്ഥ എനിക്കറിയാം. എന്റെ പിതാശ്രീയുടെ സഹപ്രവര്‍ത്തകന്റെ വീടിന്റെ തൊട്ടുപിന്നിലാണ് ഈ സുഹൃത്തിന്റെ വീട്. പിതാശ്രീയുടെ സഹപ്രവര്‍ത്തകന്‍ അവരെ കൈയയച്ചു സഹായിച്ചിരുന്നില്ലെങ്കില്‍ ഇവര്‍ പലപ്പോഴും പട്ടിണിയായേനെ എന്ന അവസ്ഥയാണ്.

ചുരുക്കിപ്പറയാം. സുഹൃത്തിന്റെ പ്രീഡിഗ്രിക്കാലത്ത് ഒരു ചെറിയ ഫ്രീലാന്‍സ് ജോലി (മാസികയില്‍ അഡ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്ന പണി) കിട്ടിയതോടെ ഈ സുഹൃത്ത് പഠിക്കണമെന്ന് തീരുമാനിച്ചു.

കുത്തിയിരുന്ന് പത്തുപതിനായിരം സ്റ്റിക്കറൊട്ടിക്കുന്ന പണിയുടെ കടുപ്പം അത് കണ്ടുനിന്ന എനിക്ക് പോലും അറിയാം. പ്രീഡിഗ്രിക്ക് ശേഷം വാശികൊണ്ടോ എന്തോ മലയാളം ബീഎയ്ക്ക് ചേര്‍ന്നു, പിന്നെ എം.എ. അതുംകഴിഞ്ഞ് ബീഎഡ്. ഇതിനൊക്കെ ഇടയ്ക്ക് മാസികയിലെ താല്‍ക്കാലിക ജോലിയും ചെയ്യുന്നുണ്ട്, ചുള്ളന്‍.

ഏതായാലും, പ്ലസ് ടൂവില്‍ മലയാളം സാറായി ചുള്ളന്‍ ജോലി നേടി എന്ന് പറഞ്ഞാല്‍ കഴിഞ്ഞു. ആ അദ്ധ്യാപകന്റെ മകന്‍ ബാംഗ്ലൂരില്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയി അഞ്ചുകൊല്ലം കഴിഞ്ഞ് പോയപോലെ തിരിച്ചുവന്നു.

അദ്ധ്യാപകന്‍ ചെയ്തതിന്റെ ശാപം മകനുകിട്ടി എന്നൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത് :)

പറഞ്ഞ് വന്നത്, അപ്പനും അമ്മയ്ക്കും ജോലിയില്ലാ എന്ന ഒറ്റക്കാരണത്താല്‍ പ്രോത്സാഹനം ലഭിക്കപ്പെടാതെ പോകുന്ന എത്രയോ കുട്ടികള്‍. സത്യത്തില്‍, അവര്‍ക്കൊക്കെ കിട്ടേണ്ടത് തട്ടിപ്പറിക്കുകയാണ്, അറിയാതെയാണെങ്കിലും മറ്റു പല കുട്ടികളും ചെയ്യുന്നത്.

(അമ്മായി ക്ലൈമാക്സ് - ഈ പറഞ്ഞ ചുള്ളന്‍, ഇറ്റലിക്കാരി ഒരു നേഴ്സിനെ കെട്ടിക്കഴിഞ്ഞ്, മലയാളമെല്ലാം ഉപേക്ഷിച്ച്, 3-കൊല്ലത്തെ നേഴ്സിംഗ് പഠിയ്ക്കാന്‍ പോയി !‌!)


***

പിന്നെയൊരു കാര്യം, ഞാനിത്രയും വലിയ കമന്റിട്ട സ്ഥിതിയ്ക്ക്, അനുകമ്പ കൊണ്ടെങ്കിലും, ഞാന്‍ വായിച്ചതു തന്നെയാണ് പോസ്റ്റില്‍ എഴുതിയതെന്നേ പറയാവൂ, പ്ലീസ് :-)

തൊട്ടുമുകളില്‍ കരീം മാഷിന്റെ കമന്റ് കണ്ടില്ലേ; എനിക്ക് ആ അവസ്ഥ വരുത്തരുത് എന്നൊരു റിക്വസ്റ്റുണ്ട്. (കരീം മാഷേ, നമുക്ക് ഇത് ഒതുക്കിത്തീര്‍ക്കാം)

ഓഫ് : ദേവേട്ടന്റെ പ്രൊഫൈലിലെ ഫോട്ടോ അടിപൊളിയായിട്ടുണ്ട്. ഔദ്യോഗിക യാത്രയ്ക്കിടയ്ക്ക് ഏതോ അഞ്ചുനക്ഷത്രത്തില്‍ വച്ചെടുത്തതാണല്ലേ, തലമുടിയൊക്കെ നെറ്റിയിലേയ്ക്ക് വീഴിച്ച്, ലാലേട്ടന്‍ സ്റ്റൈലിലാണല്ലോ, ഗൊച്ചുഗള്ളന്‍... അടി... അടി...

:-))

മുസ്തഫ|musthapha said...

ദിവാ... കൊടുത്താല്‍ കൊല്ലാത്തും കിട്ടും എന്നൊരു ചൊല്ലുണ്ടല്ലോ - കരീം മാഷിന് കൊടുത്തത് ദിവയ്ക്ക് ഇവിടെ കിട്ടാന്‍ ചാന്‍സുണ്ട് - ദേവേട്ടാ ഒന്ന് മനസ്സ് വെയ്ക്കൂ :)

ദിവാസ്വപ്നം said...

ഹേയ്, ദേവേട്ടന്‍ എന്നെ ചതിക്കില്ല.

ഞാന്‍ എഴുതിയതിനു വിരുദ്ധമായി വിശദീകരണം വന്നാല്‍... ... ... എന്തു ചെയ്യാനാ, ഒന്നും ചെയ്യില്ല. അടുത്ത തവണ മുതല്‍ ‘നന്നായിരിക്കുന്നു’ എന്ന് മാത്രം പറഞ്ഞ് കമന്റിടും :-))

ദേയ് പിന്നേ, കരീം മാഷിനെ കുടുക്കിയത് അരവിന്ദും ഇഞ്ചിപ്പെണ്ണും ചേര്‍ന്നാണ്. ഞാന്‍ ആക്കാര്യത്തില്‍ നിരപരാധിയാണ്. :-)

ആത്മഗതം - ഓഫടിച്ചതിന് ഇന്ന് വീക്കു കിട്ടാന്‍ സാധ്യതയുണ്ട്.

Peelikkutty!!!!! said...

സത്യം പറയാലോ ..എന്തോ ഒരു സ്റ്റൈലന്‍ കഥയാണെന്നു മാത്രം മനസ്സിലായി:)
what..i..sankaran..coconut tree..

Kalesh Kumar said...

ദേവേട്ടാ, മനസ്സിലാകാ‍ൻ കുറേ താമസിച്ചേലും സംഭവം ഉഷാർ!

അരവിന്ദ് :: aravind said...

നല്ല കഥ.
കഥയേക്കാള്‍ ആകര്‍ഷണം ആ എഴുത്ത്..ആ ശൈലി..ആ ഫ്ലാഷ്ബാക്കും പ്രെസെന്റും തമ്മിലുള്ള തിരിമറി.
അല്ല, ഈ ദേവഗുരൂന് എഴുതാന്‍ സാധിക്കാത്തതായി വല്ലതുമുണ്ടോ ഈ ദുനിയാവില്‍?

അതിശയമനുസേന്‍ തന്നപ്പാ!

Mubarak Merchant said...

ദേവേട്ടന്‍..
ആ നറേഷന്‍ നന്നായി പിടിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു.

asdfasdf asfdasdf said...

കഥയേക്കാള്‍ ആ എഴുത്ത് ഇഷ്ടമായി.

ഡാലി said...

ദേവേട്ടാ, കഥ ഇഷ്ടായി. അരവിന്ദന്‍സ് കമന്റ് കട്ട് പേസ്റ്റി.
കഴിഞ കഥയേക്കാളും ഈ കഥ ആസ്വദിച്ചു.
ചിന്‍ചിന്‍ ന്റെ ആംഗലേയമാണ് രസിച്ചത്.
കുട്ടികളുടെ ഇനിഷ്യല്‍ ചേര്‍ത്ത് പറഞ്ഞത് കേട്ടപ്പോ നൊവാള്‍ജിയ. എന്റെ സ്കൂളില്‍ പഠിച്ച കുട്ട്യോളെ ഇപ്പഴും ഇനീഷ്യല്‍ ഇല്ലാണ്ട് ഓര്‍ക്കാന്‍ പറ്റില്യാ.

ഏറ്റവും ഇഷ്ടായ വാചകം. “പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പി രസിക്കുന്നതിലെ കമ്പം എനിക്കു തീര്‍ന്നു“

എന്തെങ്കിലും ഒരു കുറ്റം കൂടി പറയണല്ലോ അല്ലച്ചാ‍ കണ്ണ് കിട്ടില്ലേ? തിരുത്ത് എന്ന തലവാചകം ഇഷ്ടമായില്ല ;)

Unknown said...

കഥ നന്നായിട്ടുണ്ട് .
"ഞാന്‍ പോകാം സാര്‍, ഞാന്‍, ഞാനും"

ചായ വാങ്ങാന്‍ മാത്രമല്ല,ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കാനും വിളമ്പിക്കൊടുക്കാനും സഹായിക്കാന്‍ പ്യൂണ്‍ വന്നു വിളിക്കുമ്പോഴും ഇതേ തിക്കിത്തിരക്ക് തന്നെയായിരുന്നു.
വായനക്കിടയില്‍ ഒരു പാട് പിറകോട്ട് ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോയി.

ദേവന്‍ said...

ആദ്യകമന്റിട്ട സൂവിനും
തേങ്ങാ പൊട്ടിക്കാന്‍ വന്ന സുല്ലിനും
സുല്ലിനെ പൊട്ടിക്കാന്‍ വന്ന അഗ്രജനും
എതു തിരക്കില്‍പ്പെടുമ്പോഴും വന്നിതൊക്കെ വായിച്ചെന്നറിയിച്ച കലേഷിനും
സിമന്റ്‌ മുതലാളി സീരിയല്‍ എഴുതുന്നതിന്റെയിടയിലും വന്നു വായിച്ച ഇക്കാസിനും,

കഥയിഷ്ടപ്പെട്ട കഥയെഴുത്തുകാരി സിജിക്കും,

തുളസി ഫോട്ടോയിട്ട്‌ വിരട്ടിയതിന്റെ പിറകേ വാര്‍ദ്ധക്യത്തെക്കുറിച്ച്‌ കഥയും ഇട്ട്‌ എന്നെ പേടിപ്പിക്കുന്ന കുട്ടന്മേനോനും

പോക്കറ്റിലിരുന്ന നല്ലവാക്കെല്ലാം ഒരു രസത്തിന്‌ എനിക്കെടുത്ത്‌ ദാനം തന്ന അരവിന്നന്‍ കുട്ടിക്കും നന്ദി.

അതുല്യ,
പള്ളിക്കൂടം എനിക്ക്‌ എന്റെ കണ്മുന്നില്‍ കാണാവുന്നതും ആ കിടപ്പുമുറി കേട്ടുകേള്‍വി മാത്രമുള്ളതുമാണേ, അതുകൊണ്ട്‌ ആ മുറിയില്‍ സ്വസ്ഥനായി ഇരിക്കാന്‍ എന്റെ കഥക്ക്‌ പറ്റിയില്ല, അതു പറ്റിക്കണേല്‍ അത്രയും ബലത്ത ഭാവന വേണം. അതില്ലപ്പാ. പട്ടയടിച്ച്‌ നിര്‍മ്മിക്കുന്ന ഭാവന എനിക്കു വേണ്ടാതാനും :)

വിഷ്ണുമാഷേ,
ഭാഷയുടെ കാര്യം പറഞ്ഞത്‌ വളരെ ശരിയാണ്‌. കഥയൊഴികെ എന്തെഴുതുമ്പോഴും ഞാന്‍ വെറുതേ സംസാരിക്കുകയാണ്‌, കൊല്ലം ബീച്ചിലിരുന്ന് എന്റെ കൂട്ടുകാരോട്‌ സംസാരിക്കുന്നതുപോലെ. പക്ഷെ എഴുതി ശീലമില്ലാത്ത ഒന്നാണ്‌ കഥ. അറിയാത്ത പണി തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ നേര്‍വസ്‌ ആയിപ്പോകുന്നു. അഞ്ചെട്ടു കഥ എഴുതി നോക്കാം ചിലപ്പോ ശരിയായേക്കും.

വരികള്‍ക്കിടയില്‍
വിട്ടത്‌ മന:പ്പൂര്‍വ്വമാണ്‌, വായനക്കാര്‍ എനിക്ക്‌ പറയാന്‍ കെല്‍പ്പില്ലാത്തത്‌ കാണാന്‍ കെല്‍പ്പുള്ളവരാണെന്നുള്ള ധൈര്യത്തില്‍ ഒരട്ടഹാസം കാണിച്ചതാ.

പരുങ്ങല്‍ സത്യമായിട്ടും ഉണ്ട്‌. ഒന്നാം ക്ലാസ്സില്‍ പോയപ്പോഴും ആദ്യം ഓഫീസില്‍ ജോലിയെടുത്തു തുടങ്ങിയപ്പോഴും ഒക്കെയുണ്ടായിരുന്ന അതേ പരുങ്ങല്‍. ജഗതി പറയുമ്പോലെ "പോകെ പോകെ പോതരം വരുവാരിക്കും"

മാഗ്നീ,
അടുത്ത തവണ അങ്ങനെ ചെയ്തു നോക്കാം. നിങ്ങടെ ഫീല്‍ഡേല്‍ ഞാനും ഒന്നു ഫീല്‍ഡ്‌ ചെയ്ത്‌ നോക്കട്ടെ.

ഇടങ്ങളേ,
അഭിപ്രായത്തിനു നന്ദി. ഇടക്കു വിട്ടുകളഞ്ഞത്‌ ഒരു സാഹസമായെന്ന് വിഷ്ണുവും പറഞ്ഞു.

അനംഗാ,
ആരോടും പറയണ്ടാ, ഞാന്‍ അനംഗമന്ത്രവും ബാക്കിയെല്ലാ അഭിപ്രായങ്ങളും വച്ച്‌ ഇതൊന്നു പൊളിച്ചെഴുതുന്നുണ്ട്‌, ആരേം കാണിക്കില്ല, ഒരെക്സര്‍സൈസ്‌.

പൊന്നു കരീം മാഷേ,
കഥയിലെങ്കിലും അത്യന്തപ്രാകൃതന്‍ ആണു ഞാന്‍ (കണ്ടാലും പറയുമെന്ന് ഇഞ്ചിയിപ്പോ കമന്റിടും). മാഷ്‌ മനസ്സിലാക്കിയത്രയേ ഉള്ളെന്നേ ഇത്‌.

രാജേ,
രാജിനെ വിളിച്ചു കാണിക്കുക മാത്രമല്ല സിദ്ധു ചെയ്തത്‌. എന്നെ വിളിച്ച്‌ ഉപദേശിക്കുകയും ചെയ്തു. ഭാഗ്യത്തിന്‌ മേലാല്‍ ഇമ്മാതിരി എഴുതരുതെന്ന് പറഞ്ഞില്ല.

രേഷ്മാ,
കഥയിലെ വന്നും പോയും ഇരിക്കുന്ന ഓര്‍മ്മകള്‍ പോലെ വന്നും പോയും ഇരിക്കുന്ന വരികള്‍ കൊണ്ട്‌ കഥയെഴുതണം എന്നാണ്‌ ഉദ്ദേശിച്ചത്‌. അത്രയും അട്ടഹാസം കാണിക്കണേല്‍
എഴുത്തിനിയും ശകലമൊന്നുമല്ല തെളിയേണ്ടതെന്ന് മനസ്സിലാവുകയും ചെയ്തു.

പ്രിയംവദ,
എതിര്‍ക്കുന്ന, വെല്ലുവിളിക്കുന്ന നൊമ്പരപ്പെടുത്തുന്ന രംഗങ്ങള്‍ നമുക്കായി തീര്‍ക്കുന്നവര്‍ മിക്കപ്പോഴും നമുക്ക്‌ കഴിവും കരുത്തും ധൈര്യവും തരാനുള്ള നിയോഗമുള്ളവരാണെന്നത്‌ വളരെ ശരിയാണ്‌. എന്നാലും പലപ്പോഴും ആ മുറിവുകള്‍ എതിര്‍പ്പായും വെറുപ്പായും പുച്ഛമായും നമ്മളുടെയുള്ളില്‍ കിടന്നു കറങ്ങാറുണ്ട്‌. അവരോടും പൊറുക്കാനാവുന്നേരം വരെ നമ്മള്‍ നമ്മോടും രഞ്ജിപ്പിലെത്തുന്നില്ല എന്നത്‌ കഷ്ടം.

ദിവാ,
അവസരം എന്നത്‌ ഒരു അവസരവാദി പഹയനാണെന്നത്‌ 101% ശരി. ചിന്നാര്‍ കാട്ടില്‍ പെരുമാന്‍ എന്നൊരു ഗിരിവര്‍ഗ്ഗക്കാരനെ പരിചയപ്പെട്ടു. പുള്ളിക്കറിയാത്ത പച്ചമരുന്നുകളില്ല, ജീവിതചര്യകളില്ല. പഠിക്കാനും ജയിക്കാനും അവസരം കിട്ടിയിരുന്നെങ്കില്‍ പെരുമാന്‍ നമ്മുടെ പണിക്കര്‍മാഷിനെപ്പോലെ ഒരു ഡോക്റ്റേര്‍'സ്‌ ബ്ലോഗ്‌ നമുക്കു തന്നേനെ. ആര്‍ക്കറിയാം ചിലപ്പോ പി എം ആര്‍ ഐ പോലെ പെരുമാന്‍സ്‌ എം ആര്‍ സെന്ററോ ഡോഗളിംഗ്‌ പോലെ പെരുമാനിങ്ങോ ഒക്കെ ലോകത്തിനു തന്നേനെ ആ മനുഷ്യന്‍.

അറിഞ്ഞും അറിയാതെയും അദ്ധ്യാപകര്‍ കൊടുക്കുന്ന പാരകള്‍ (ഞാനും അതിന്‌ ഇരയായിട്ടുണ്ട്‌) വേറേയും. വിശദീകരിച്ച കമന്റിനു നന്ദി.

ഓ ടോ.
ഫോട്ടോയുടെ പിന്നില്‍ വലിയൊരു കഥയുണ്ടേ. ജന്മനാ എനിക്ക്‌ ഉടുപ്പ്‌ അലര്‍ജിയാ, പിന്നെ ഇടാതെ നടന്നാല്‍ പോലീസു പിടിച്ച്‌
അകത്തിടുമല്ലോ എന്നു ഭയന്ന് ചൂടുകാലത്ത്‌ കുട്ടി റ്റീഷര്‍ട്ടും തണുപ്പുകാലത്ത്‌ കോട്ടണ്‍ അരക്കയ്യനും ഇടുന്നു (ആപ്പീസില്‍ ഇതിട്ടാല്‍ കേറ്റുകയില്ലെന്ന് മൂരാച്ചി നിയമം അതോണ്ട്‌ അവിടെ ഇപ്പണി കാണിക്കാന്‍ ധൈര്യമില്ല).

അങ്ങനെ എന്തായി, മ്മടെ കുഞ്ഞുടുപ്പുകളിട്ട ഫോട്ടോ കുറേപ്പേരു ബ്ലോഗ്ഗില്‍ ഇട്ടു. അപ്പോഴല്ലേ ഉമയമ്മ റാണി വാളെടുത്തത്‌. മേലാല്‍ ഇമ്മാതിരി കോപ്രായ വേഷം കെട്ടി വന്നാല്‍ അടിച്ച്‌ കന്നം തിരിക്കുമെന്നും ഈമെയില്‍ ഐഡി കൊണ്ട്‌ സ്പാം സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുമെന്നും കമന്റേല്‍ വൈറസ്‌ കേറ്റി വിട്ട്‌ ഈ ബ്ലോഗില്‍ വരുന്നവരുടെയെല്ലാം പീ സീ തകര്‍ക്കുമെന്നുമൊക്കെ ഒരേ ഭീഷണി. വയസ്സായവര്‍ പറയുന്നതനുസരിച്ചില്ലേല്‍ വൃദ്ധശ്ശാപം കിട്ടില്ലേ, അലക്കു കടേന്നു കോട്ടും വാടകക്കെടുത്ത്‌ ഒരു പടമങ്ങ്‌ പിടിച്ച്‌. അവര്‍ക്കെന്തൊരു സന്തോഷം!

ഡാല്യമ്മേ,
കഥ ഒറ്റമണിക്കൂറില്‍ അടിച്ചങ്ങ്‌ തീര്‍ത്തു അതു കഴിഞ്ഞപ്പോ വല്യമ്മായി പറഞ്ഞപോലെ പബ്ലിഷ്‌ ചെയ്യാനൊരു പരവേശം. കിട്ടിയ പേരിട്ട്‌ അങ്ങു തട്ടി. ബാധയൊഴിഞ്ഞപ്പോ തലക്കെന്തൊരാശ്വാസം.

ചിന്‍ചിന്‍ (യഥാര്‍ത്ഥ പേരിട്ട്‌ ഞാന്‍ വരദനാശാന്‍ ഒഴിച്ച്‌ ചിന്‍ചിനെ മാത്രമേ ഇതുവരെ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടുള്ളു) ഈ ജോലിയൊന്നുമല്ല ചെയ്യുന്നത്‌ അവള്‍ക്ക്‌ സി ഡി കച്ചവടം ആണ്‌, പക്ഷേ സംസാരിക്കുന്നത്‌ ശരിക്കും ഇങ്ങനെ തന്നെ. (അവള്‍ക്ക്‌ പീക്കിംഗ്‌ ഡക്ക്‌ ഉണ്ടാക്കാനും അറിയില്ല കേട്ടോ)


പൊതുവാളന്‍,
ഞാനും പോയിട്ടുണ്ട്‌ സാറിനു ചായ വാങ്ങാനും പിന്നെ ഉപ്പുമാവ്‌ വാങ്ങിച്ച്‌ വട്ടയിലയില്‍ പൊതിഞ്ഞ്‌ ഒരു പാവം അമ്മൂമ്മക്ക്‌ കൊടുക്കാനുമൊക്കെ.

ആരെയെങ്കിലും വിട്ടുപോയെങ്കില്‍ മാപ്പടക്കം പ്രത്യേക നന്ദി അവര്‍ക്ക്‌.

Next കമന്റ്‌ പീലിക്കുട്ടി സ്പെഷ്യല്‍.

ദേവന്‍ said...

പീലിക്കുട്ട്യേ,
അങ്ങനെ മനസ്സിലാവാതിരിക്കാന്‍ യാതൊന്നുമില്ലാന്നെ, ഈ കരീം മാഷ്‌ ചുമ്മാ പേടിപ്പിക്കുന്നതല്ലേ, ആ ഒരു വിചാരം കളഞ്ഞ്‌ ഒന്നൂടെ വായിച്ചാല്‍ പിടി കിട്ടുന്ന കാര്യമേയുള്ളു. പക്ഷേ ഒരു കഥ, അതും എന്റെ കഥ രണ്ടാമത്‌ വായിക്കുന്നതിനെക്കാള്‍ വല്യേ ശിക്ഷ തരാനുണ്ടോ.

ടിങ്കുവിന്റേം എന്റേയും കൂട്ടുകാരിക്ക്‌ മനസ്സിലായില്ലെങ്കില്‍ എന്തിനാ പിന്നെ ഞാന്‍ കഥ എഴുതുന്നത്‌, ഇതൊരു മുത്തശ്ശിക്കഥയായി വീണ്ടും പറയട്ടെ? സത്യത്തില്‍ ഇത്‌ സിന്‍ഡ്രല്ലയുടെ കഥപോലെ എഴുതാനേ ഉള്ളു, ആളുകള്‍ക്ക്‌ ബോറടിക്കാതിരിക്കാന്‍ വേറേ രീതിയില്‍ ആക്കിയതാ.

"പണ്ടുപണ്ട്‌, പത്തമ്പത്‌ വര്‍ഷം മുന്‍പ്‌ ഒരു പാവപ്പെട്ട വീട്ടില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ പഠിച്ച്‌ കളക്ടര്‍ ആകണമെന്ന് മോഹിച്ചു. ഒരുമാതിരി മിടുക്കനായതുകൊണ്ട്‌ ഓലപ്പള്ളിക്കൂടം നടത്തിയിരുന്ന അദ്ധ്യാപകന്‍ അവനെ ഒരു നല്ല സ്കൂളില്‍ ചേര്‍ക്കാന്‍ പറഞ്ഞു. ബുദ്ധിമുട്ടി ആണെങ്കിലും അവന്റെ വീട്ടുകാര്‍ അവനെ കോണ്‍വെന്റില്‍ അയച്ചു.

അവിടത്തെ വെളുത്തു തുടുത്ത മിന്നുന്ന കുപ്പായമിട്ട കുട്ടികള്‍ക്കും പൊമറേനിയനായി വളര്‍ന്ന് ടീച്ചറായ അദ്ധ്യാപികക്കും അവനെ ശരിക്ക്‌ ഉള്‍ക്കൊള്ളാനായില്ല. അവന്റെ കറുമ്പന്‍ നിറവും ദാരിദ്ര്യം കൊടുത്ത അര്‍ദ്ധനഗ്നതയും അവര്‍ പരിഹസിച്ചത്‌ ചിലപ്പോള്‍ മനപ്പൂര്‍വ്വമൊന്നുമായിരിക്കില്ല, പക്ഷേ അവനത്‌ വലിയ അപമാനമായി.

അവനെ ആരും ആക്ഷേപിച്ചില്ലെങ്കിലും ചിലപ്പോള്‍ അവല്‍ കളക്ടര്‍ക്കു പകരം പഞ്ചായത്താപ്പീസില്‍ ബില്‍ കളക്ടറായിപ്പോയേക്കാം. ചിലപ്പോ അവനൊരു കളക്ടറോ മറ്റോ ആയാല്‍ പോലും എത്താനാവാത്ത ഉയരത്തിലായിരിക്കും ഇന്നവന്‍. പ്രിയംവദ പറഞ്ഞതുപോലെ ഈ മുറിവുകളായിരിക്കാം അവനെ വളര്‍ത്തിയത്‌, ദിവാ പറഞ്ഞതുപോലെ അവസരം ഇല്ലാതെ അവന്റെ കഴിവുകള്‍ എങ്ങുമെത്താതെ പോയതായിരിക്കാം, അവനു പകരം ആ അവസരങ്ങള്‍ കിട്ടിയവര്‍ അതു പാഴാക്കിയും കളഞ്ഞിരിക്കാം. അതൊക്കെ പടച്ചമ്പ്രാന്റെ ഓരോ തമാശകള്‍.

പക്ഷേ, കിട്ടിയ അടിയുടെ വേദന വിട്ടുപോകുന്നില്ല, അവനാരായിട്ടും എത്ര പ്രായമായിട്ടും. അത്‌ അവനു സ്ഥിരമാറ്റങ്ങള്‍ വരുത്തിക്കളഞ്ഞു. ഒരു മനുഷ്യന്‍ സ്നേഹജന്യമായ രതി ആസ്വദിക്കുന്നതിനു അവനവന്റെ ശരീരത്തെയും ഇണയുടെ ശരീരത്തെയും സ്നേഹിക്കാനാവണം, അതില്‍ രണ്ടിലും അവനു സ്വസ്ഥതയും വിശ്വാസവും അഭിമാനവും തോന്നണം. ശരീരത്തിന്റെ ഉത്സവമെന്തെന്ന് അറിയും മുന്നേ കുടവയര്‍, വൃത്തികേട്‌, സൌന്ദര്യമുള്ളവര്‍ പുച്ഛിക്കുന്നത്‌, എന്നൊക്കെ അവന്റെ മേല്‍ നടന്ന പരാമര്‍ശം അവനെ സ്വാഭാവികമായും നയിച്ചത്‌ വൈകൃതങ്ങളിലേക്കാണ്‌.

അധമമായ അടിമവേലകള്‍ ചെയ്യുന്നതിനായി അവന്‍ സൌന്ദര്യമുള്ള സ്ത്രീകളെ പണമെറിഞ്ഞു വാങ്ങി തനിക്കില്ലെന്നു കരുതിയ സൌന്ദര്യത്തെയും തനിക്ക്‌ അവസരവും നീതിയും നിഷേധിച്ച
സൌന്ദര്യമില്ലായ്മയേയും അപമാനിച്ചും കാലം കഴിച്ചു.

അവന്‌ തന്നെ നോവിച്ചവരേ മറക്കാനോ അവന്റെ ശരീരത്തോട്‌ പൊരുത്തപ്പെടാനോ കഴിയാതെ ഇരിക്കുന്നേരം സൌന്ദര്യമേറെയുണ്ടെങ്കിലും ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ അവസരമില്ലാത്ത ഒരു പെണ്ണിനെ കാണുന്നു. സൌന്ദര്യമില്ലായ്മയും അവസരനിഷേധവും ബന്ധിപ്പിച്ച്‌ ചിന്തിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാന്‍ അത്‌ കാരണമായി.

പിന്നെ ബാക്കി വന്ന ദാരിദ്ര്യമെന്ന ഹോണ്ടിംഗ്‌
എലിമെന്റിനെ പണമോ യൂണിഫോമോ സ്കൂളോ ഇല്ലാതെ വേശ്യത്തെരുവില്‍ ഒരു ക്ലാസ്സ്‌ എടുത്ത്‌ അവന്‍ ജയിച്ചു. അങ്ങനെ ചെറുപ്പത്തില്‍ തെറ്റിപ്പോയ സാമൂഹ്യപാഠം സ്വയം തിരുത്തി പ്രായമേറെ ആയെങ്കിലും അവന്‍ ."

കഥ ഇഷ്ടമായോ പീലി?

മുല്ലപ്പൂ said...

ദേവേട്ടാ,
കഥ വായിച്ചു. മന്‍സ്സിലായില്ല :(
എങ്കിലും വാസന്തി മിസ് നെ കണ്ടു ഞാന്‍.

മുല്ലപ്പൂ said...

അയ്യോ കഥ സൂപ്പറേ സൂപര്‍.
വസന്തി മിസ്സിനെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ..
എനിക്കു ദേഷ്യം വരണു വല്ലാതെ.

കഥ ഒരുപാട് ഇഷ്ടമായി. ഒത്തിരി നല്ലത്.

Unknown said...

ദേവരാഗം: താങ്കളുടെ കഥ ഞാന്‍ വായിച്ചു. ടൈറ്റില്‍ കണ്ടപ്പോള്‍ എന്‍. എസ്സ്. മാധവന്‍റെ ‘തിരുത്ത്’ ആണോന്ന് തോന്നി അതാ വായിച്ചത്. പക്ഷെ...
27 - 28 പേര് അഭിപ്രായം നല്ലതെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാനെങ്ങാലും മോശം എന്നു പറഞ്ഞാല്‍ അതു മതി 2 ദിവസം അടികൂടാന്‍. എന്നാലും ബ്ലോഗിലെ നിലവാരം വച്ച് കഥയില്‍ ഒരു വ്യത്യസ്തത യുണ്ട്. പക്ഷെ താങ്കള്‍ പറഞ്ഞതു പോലെ പുതിയ ഒരു ഏര്‍പ്പാടാണെങ്കില്‍ നന്നായി എന്നേ പറയൂ.
അളക്കുവാന്‍ വിവിധ തരം കണ്ണടകള്‍ ഉപയോഗിക്കേണ്ടി വരുന്നു.

അവസാനം ഉപയോഗിച്ച വാചകം “ പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പുന്നതിലുള്ള കമ്പം എനിക്ക് തീരുന്നു” അതു വരെ ഇല്ലാത്ത ഒരു ശക്തി കഥയ്ക്ക് തരുന്നുണ്ടെങ്കിലും ഇനിയും ഇത് മിനുക്കേണ്ടിയിരിക്കുന്നു വെന്ന് ഞാന്‍ പറയും. (ആര്‍ക്കു വേണമെങ്കിലും ചാടിക്കടിക്കാം).

ഓടിച്ചു വായിച്ചതേ ഉള്ളൂ. വിശദമായ ഒരു വായന പിന്നീട് വേണം എന്നു കരുതുന്നു. ക്ഷമിക്കുമല്ലൊ.

ദിവസം ഒന്ന് രണ്ടു നേരം എന്നു പറയുന്ന കഥകളില്‍ നിന്ന് എത്രയോ നല്ല കഥ എന്നു മാത്രം ചുരുക്കി പറയാം. എങ്കിലും ഭാഷ, ശൈലി അനുകരണീയമായി തോന്നിയില്ല.

രാജു.

Physel said...

രാജുവേ, ദെന്തിനാ ഇടയ്ക്കിടെ ഈ അടീടെ കാര്യം ഇങ്ങനെ പറേണെ. ദേവരാഗത്തിന്റെ കഥ ഇനീം നന്നാവണം എന്നു പറഞ്ഞാ ആരു തല്ലാന്‍ വരാനാ താങ്കളെമാത്രം തിരഞ്ഞു പിടിച്ച്? ദേ വിഷ്ണു മാഷ് പറഞ്ഞു ഇനീം നന്നാക്കണം ന്ന്...പിന്നേം പലരും പറഞ്ഞു മനസ്സിലായില്ലാന്ന്. അവരെയൊന്നും ആരും തല്ലും ന്നു പറഞ്ഞതായി ഇവിടെ കണ്ടില്ലല്ലോ...
പിന്നെന്താ?

Anonymous said...

ഈ ഫൈസല്‍ ഇടയ്കിടയ്ക്‌ വന്ന് എന്നേ പറഞ്ഞോ എന്നേ പറഞ്ഞോ ന്ന് എന്തിനാ ചോദിയ്കണേ? ഇരിങ്ങലു പറഞ്ഞത്‌ ഇരിങ്ങലിന്റെ കാര്യം. ഫൈസലിനു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്‌ പറയൂൂ..എന്നൊക്കെ ഞാന്‍ പറയും എന്ന് ഫൈസലു വിചാരിച്ചാല്‍ തെറ്റി.(Doha games report was very good~~)

ദേവാ.. തമാശ പറഞ്ഞിട്ട്‌ ആശയം വിശദമാക്കൂ ശൈലി ഇഷ്ടായി. ഇത്‌ പോലെ എല്ലാത്തിന്റേയും വേണ്ടി വരുമ്ന്നാ തോന്നണേ...

Unknown said...

ഫൈസലേ അതങ്ങിനെയാ മാഷേ.. നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും ഗ്രൂപ്പ് കാര് എവിടെനിന്നാ ചാടി വീഴുകാന്ന് അറിയില്ല അതാ.. ഒരു പേടി. പിന്നെ അടികൂടാന്‍ നല്ലതൊന്നും വന്നില്ലല്ലോന്നുള്ള ഒരു സങ്കടം. ഒരു ചര്‍ച്ചയും നടന്നില്ലെങ്കില്‍ വല്ലാതെ വിരസമായിപ്പോകുന്നു ബ്ലോഗ്.
എന്നും ഉണ്ണിയപ്പം പോലെ ഒരോ അച്ചില്‍ വാ‍ര്‍ത്ത അഭിപ്രായങ്ങള്‍ കണ്ട് മടുത്തു കൂട്ടുകാരാ. അതാ.
നമുക്ക് പോകേണ്ടത് മുന്നോട്ടാണല്ലോന്ന് തന്നെയാണ് എന്‍റെ വിശ്വാസം. എഴുത്തു മാത്രം മതിയൊ നമുക്ക്? ഇടയ്ക്ക് ഒരു ചര്‍ച്ച എന്തെങ്കിലും വേണ്ടേ..

തറവാടി said...

ദേവേട്ടാ ,

കഥ വായിക്കാന്‍ പറ്റിയില്ല , തുടങ്ങി ...തുടരാനായില്ല , ( എന്റെ ആസ്വാദനത്തിന്റെ കുറവാണൈ , ) പിന്നെ അതിനിടക്ക് ഫൈസലിന്റെ കമന്റ് കണ്ടപ്പോളെഴുതാതിരിക്കാന്‍ പറ്റുന്നില്ല , ( പിന്‍ മൊഴിയില്)

ഫൈസല്‍ ,

ഇരിങ്ങലിന്റെ പഴയ കാലം ഓര്ത്തുകൊണ്ട് പറഞ്ഞതാ , പിന്നെ താങ്കളെന്തിനാണിത്ര വികാരാധീരനാവുന്നത്‌?

ഇനി ഇരിങ്ങലിന്റെ ആളാണോ എന്നൊന്നും ചോദിച്ചേക്കല്ലെ ,

തറവാടി said...

ആ മറുപടി കിട്ടിയോ , ഞാന്‍ കണ്ടില്ലാ


ദേവേട്ടാ മാപ്പ്

Unknown said...

തറവാടീ.,
ഫൈസല്‍ സ്നേഹം കൊണ്ട് ചോദിച്ചതാ..രാവിലെ ഫൈസലിനോട് ‘അടി’യെ കുറുച്ച് പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം.
(ദേവരാഗം ക്ഷമിക്കുക: ഒരു ചാറ്റിങ്ങ് സെഷനാക്കിയെങ്കില്‍)

തറവാടി said...

അത്‌ ശരി

ഇരിങ്ങലിന്റെ " പിന്നെ അടികൂടാന്‍ നല്ലതൊന്നും വന്നില്ലല്ലോന്നുള്ള ഒരു സങ്കടം "

ഈ സങ്കടം കേട്ടിട്ടോടിവന്ന് ഒരടിയുണ്ടാക്കാന്‍ വന്നപ്പോള്‍ , നിങ്ങളൊന്നായാ!!

ഇത് നല്ല കഥ , ആ ആ.... നടക്കട്ടെ ......നടക്കട്ടെ!!

ഏറനാടന്‍ said...

ദേവേട്ടാ
വാസ്‌തവം പറയാലോ. ഇക്കഥ ചിന്താധമനികളെ ഉത്തേജിപ്പിച്ച്‌ ഉണര്‍വ്വും ഉന്മേഷദായകവും ആയതാണെന്നതില്‍ ലവലേശം സംശയമില്ല. എന്തെന്നാല്‍ ഉത്തരാധുനിക സാഹിത്യ ശ്രേണിയില്‍ പെടുത്താവുന്ന ഗുണഗണങ്ങളിതില്‍ ദര്‍ശിക്കാവുന്നതാണല്ലോ.

ചുമ്മാ അതുമിതുമെഴുതി കമന്റ്‌സിനു കണ്ണും നട്ടിരിക്കുന്ന എനിക്കിതിന്റെ ആശയം മുഴുവന്‍ തലയില്‍ കയറിയില്ലായെന്നത്‌ എന്റെ തലയുടെ തകരാറുകൊണ്ടാവാം.

(ഏറനാടന്‍)

തറവാടി said...

ദേവേട്ടാ ,
മുഴുവന്‍ വായിച്ചു എന്നെ തല്ലിക്കോ ,

ഒന്നോര്മ്മ വന്നു , പണ്ട് ഇരിമ്പിളിയം സ്കൂളില്‍ നാലിലോ മറ്റൊ പഠിക്കുമ്പൊള്, കണാരന്‍ മാഷ്‌ സുധാകരനെ യൊ മറ്റൊ ചായ കൊന്റുവരാനോറ്റിക്കുനത്

എനിക്ക് ദഹിച്ചില്ലാ!!!( മനസ്സിലായില്ലാ!!)

Physel said...

തറവാടീ, ചവുട്ടി നില്‍ക്കുന്ന തട്ടകത്തോട് ആത്മാര്‍ത്ഥതയുള്ള ഒരു ബ്ലോഗറാ ഇരിങ്ങല്‍..ഞാന്‍ ചുമ്മാ ഒര് ലോഗ്യം പറഞ്ഞതാ. രാജുവേ ഭാവിയില്‍ അടികൂടാന്‍ ഇതൊരു തടസ്സമല്ല കേട്ടൊ. പിന്നെ ദേവരാഗത്തോട് സോറി പറയ്ണ്ട. പുള്ളിക്കിതൊക്കെ പെരുത്തിഷ്ടാ.......ഈ ബൂലോകം തന്നെ ഇത്തരം കൊച്ചു തമാശകള്‍ക്കും കൂടെയുള്ളതാ എന്ന് ആദ്യം പറയുന്നവരില്‍ ഒന്നാമന്‍ ദേവരാഗമായിരിക്കും! മൂന്നരത്തരം. (ഈ അതുല്യേടെ ഒരു കാര്യം...ചൂണ്ട വെള്ളത്തില്‍ വീഴുമ്പഴേ ഇതേതു മീനിനെയാ ചൂണ്ടണെ എന്ന് കൃത്യം പറഞ്ഞു കളഞ്ഞു....ശരി അപ്പോ നാളെക്കാണാം)

തറവാടി said...

ഫൈസലേ ,,

താങ്കളുടെ ഈ മറുകുറി സത്യത്തിള്‍ എന്നെ നാണിപ്പിക്കുന്നു ,

വിരോധമൊന്നും ഇല്ലാന്ന് തന്നെ കരുതട്ടെ!!

മനോജ് കുമാർ വട്ടക്കാട്ട് said...

അവഗണനകളുടെ പക മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അപകടകാരികളാണ്‌.

അവരുടെ ഇടപെടലുകളും നിലപാടുകളും പ്രവചനാതീതം
(അങ്ങിനെയല്ലേ, ദേവന്‍?"

ദേവന്‍ said...

ഹ ഹ മുല്ലപ്പൂവേ,
അടുത്തടുത്ത്‌ കണ്ട രണ്ടു കമന്റും തമ്മില്‍ ഒരു ബന്ധവുമില്ലാത്തത്‌ കണ്ട്‌ ഞാനദ്യം വണ്ടറടിച്ചു വണ്ടന്‍ മേടു കണ്ടുപോയി. പിന്നല്ലേ മനസ്സിലായത്‌ ആദ്യത്തെ കമന്റ്‌ ഞാന്‍ തൊട്ടുമുകളിലിട്ട കമന്റ്‌ കാണും മുന്നേയും രണ്ടാമത്തേത്‌ കണ്ട ശേഷവുമാണെന്ന്! ഉദ്ദേശം 75 സെക്കന്‍ഡ്‌ നേരം തല പൊഹഞ്ഞുപോയി റ്റ്യൂബ്‌ കത്തുന്നതിനു മുന്നേ!

രാജൂ,
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ബ്ലോഗനാര്‍ കാവിലമ്മയാണെ എനിക്കാകെ രണ്ടു ഗ്രൂപ്പേ ഉള്ളു ഒന്ന് പിന്മൊഴി ഗ്രൂപ്പും പിന്നൊന്ന് മറുപുറം ഗ്രൂപ്പും. വേറൊന്നിലും ഞാനില്ല! ധൈര്യമായി എന്തഭിപ്രായവും പറയാം. ആദ്യ കഥയില്‍ ഉമേഷു ഗുരുക്കള്‍ പറഞ്ഞത്‌ കണ്ടില്ലേ "കഥ വായിച്ചു, പ്രത്യേകിച്ചൊന്നും തോന്നിയില്ല എന്നോ മറ്റോ."

എഴുത്തുമലയാളവും ഞാനുമായുള്ള ബന്ധം ഒരുമാതിരി വാശിപ്പുറത്തുള്ള ഹൈസ്കൂള്‍ ചെക്കന്റെ പ്രേമം പോലെയാണ്‌. ചിലപ്പോ ലവള്‍ ചിരിക്കും പക്ഷേ സീരിയസ്സായി കത്തും എഴുതി ചെന്നാല്‍ ഇപ്പെണ്ണ്‌ അപ്പോഴേ മുങ്ങും. നല്ലപോലെ വളച്ചു നോക്കാം വീഴുമായിരിക്കും. കഥ ഒന്നില്‍ നിന്നും രണ്ട്‌ മെച്ചപ്പെട്ടെന്നു തോന്നുന്നുന്നെങ്കില്‍ പുരോഗതിയാണെന്ന് തോന്നുന്നു.

ഫൈസലേ, തറവാടിയേ,
ഫൈസല്‍ പറഞ്ഞതു തന്നെയാണ്‌ എന്റെ സ്റ്റാന്‍ഡ്‌. ആളുകള്‍ കയറിയിരുന്ന് ചര്‍ച്ചയും ഓഫും നിര്‍ദ്ദേശവും കോമഡിയും പറയുന്നത്‌ ബ്ലോഗിന്റെ
ശക്തിദുര്‍ഗ്ഗങ്ങളിലൊന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓണ്‍ ലൈന്‍ മാസികകളില്‍ നിന്നും ബ്ലോഗിനുള്ള വത്യാസം (പ്രധാനപ്പെട്ടത്‌ ഇതല്ല, എഡിറ്റര്‍ ഇല്ല എന്നതാണെങ്കിലും) ഈ കമ്യൂണിറ്റി ഇന്ററാക്ഷന്‍ ആണ്‌. സംഘകാല കവികളെപ്പോലെ ഒരു കമ്യൂണിറ്റി ആളുകള്‍ ഇരുന്ന് ബ്ലോഗും കമന്റും എഴുതുന്നു. ക്രിയേറ്റീവ്‌ ഇന്ററാക്റ്റീവ്‌ ലോകത്ത്‌. അതില്‍ കഥ വരും കവിത വരും കട്ടന്‍ കാപ്പി വരും തമാശ വരും മുട്ടന്‍ ചര്‍ച്ചയും തീരുമാനങ്ങളും അടിച്ചു പിരിയലും പിരിഞ്ഞിട്ടു ചേരലും ഒക്കെ നടക്കും. അത്രയും നടക്കുന്നതുകൊണ്ടാണ്‌ ഒരു സദസ്സാണെന്നു തോന്നി ആളുകള്‍ അവനവനറിയാത്ത ഒളിച്ചും മറന്നും പോയ ടാലന്റുകള്‍ പുറത്തു കോണ്ടുവരുന്നത്‌.

ഏറനാടന്‍ ഭായി,
ഉത്തരാധുനികന്‍ പോയിട്ട്‌ ദക്ഷിണ പ്രാകൃതന്‍ പോലും ആയില്ല ഇതുവരെ, തുടക്കമല്ലേ, എഴുതി തെളിയുമായിരിക്കുമെന്ന് പ്രതീക്ഷിച്ച്‌ ഓരോ സാഹസം കാട്ടുന്നെന്നേയുള്ളു. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

പടിപ്പുര,
അതെ. അവഗണയുടെ പക അപകടകാരിയാണ്‌. അവര്‍ സാധാരണ പാത വിട്ട്‌ വിചിത്രമായ നിലപാടുകളെടുക്കും. പക്ഷേ അത്‌ മറ്റൊരു തരം ശക്തിയും മനുഷ്യനു തരുന്നു അവഗണിക്കപ്പെട്ടവനു കൊടുക്കുന്നു. ചോദ്യം ചെയ്യാനും തിരുത്തിയെഴുതാനുമുള്ള ശക്തി.

എല്ലാം ഊട്ടി വളര്‍ത്തിയ പട്ടണത്തിലെ ഉണ്ണി മിടുക്കനായ ഡോക്ടറോ എഞ്ചിനീയറോ എക്സിക്യൂട്ടീവോ ആകുമെന്നത്‌ ഏതാണ്ട്‌
തീര്‍ച്ചയാണ്‌, പക്ഷേ അവഗണയുടെ, എതിര്‍പ്പുകളുടെ വെല്ലുവിളികളുടെ ഒറ്റപ്പെടലിന്റെ തീയില്‍ വളര്‍ന്നവരില്‍ നിന്നേ ഒരു എഡിസണും ഒരു ഗാന്ധിയും ഒരു അയ്യന്‍ കാളിയും ഒരു ഹോ ചി മിനും ഒരു ബീഥോവനും ഒരു ഇളയരാജയും ഒരു ബ്രൂസ്‌ ലീയും ഒരു നാരായണ ഗുരുവും ഒരു ലീ അയക്കോക്കയും ഒരു എം എസ്‌ വിശ്വനാഥനും ഒരു ഏ ശിവരാമനും ഒരു സാം പിട്രോഡയും ജനിക്കൂ. സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉറപ്പിച്ച്‌ കുഞ്ഞിനെ വളര്‍ത്തുന്ന പട്ടണങ്ങള്‍ ശരാശരി ഷുവര്‍ഷോട്ട്‌ വിജയങ്ങളാക്കുന്നു. ഒരതിശയ മനുഷ്യനെ സൃഷിക്കാന്‍ അതിനാവുന്നില്ല.

അതുല്‍സ്‌
എല്ലാ കഥക്കുമെന്നല്ല ഒറ്റ കഥക്കും ഈ പരിപാടി തീരെ ആശാസ്യമല്ല! കഥാകാരന്‍ മാജിക്കുകാരനെപ്പോലെ ഓരോ വിദ്യ കാട്ടിക്കാട്ടി അതിശയിപ്പിക്കുന്ന വിഷന്‍ വായനക്കാര്‍ക്ക്‌ കൊടുക്കുന്ന ജോലിയാണ്‌ ചെയ്യുന്നത്‌. ഉദാ. ഈ കഥ വായിച്ചിട്ട്‌ ഉണ്ടായ വിഷന്‍ പടിപ്പുര മുകളില്‍ പറഞ്ഞു. ആ കമന്റ്‌ വായിച്ചിട്ടില്ലാത്തുകൊണ്ട്‌ ആ വിഷന്‍ ഉണ്ടായി ഇല്ലെങ്കില്‍ അതു വരില്ല.

മാജിക്കുകാരന്‍ അടുത്ത മൂവില്‍ ഞാന്‍ വടി വീശുമ്പോള്‍ പെട്ടിയിരിക്കുന്ന പെണ്ണ്‍ അടിയിലൊളിക്കും എന്നു പറഞ്ഞാല്‍ വാനിഷിംഗ്‌ ബ്യൂട്ടിക്ക്‌ പിന്നെ അതിശയമില്ല, വിഷനുമില്ല , ആളുകള്‍ അയ്യേ ഇതാണോ എന്നു പറഞ്ഞ്‌ എഴുന്നേറ്റു പോകും.

റിവേര്‍സ്‌ എഞ്ചിനീയറിങ്ങു നടത്തി കഥയുടെ ടെക്നോളജി ഇട്ടാല്‍ ഇതാണ്‌ പറ്റുന്നത്‌. വിശദീകരണമല്ലാതെ
സൂത്രമെന്തെന്ന് പറയരുത്‌.

ഈ കമ്പ്യൂട്ടറുകാര്‍ "ടെസ്റ്റ്‌ ഇന്‍സ്റ്റന്‍സ്‌" എന്നു പറഞ്ഞിട്ടു ഓരോ കുരുത്തക്കേട്‌ ചെയ്യില്ലേ അതുപോലെ എന്റെ കഥയൊക്കെ ടെസ്റ്റ്‌ ഇന്‍സ്റ്റന്‍സില്‍ കിടക്കുകയാണ്‌ ഇപ്പോഴും അതാണേ ഇങ്ങനെ ഓരോ ചെയ്ത്ത്‌ ചെയ്യുന്നത്‌. എഴുതി തെളിഞ്ഞവരാരും ഇപ്പണി ചെയ്തുകൂടാ.

ബിന്ദു said...

വിശദീകരണം ഇല്ലാതെ വായിച്ചപ്പോഴും മനസ്സിലായിരുന്നു. എന്നാലും...

നന്നായി.:)

മനോജ് കുമാർ വട്ടക്കാട്ട് said...

ദേവന്‍,
അവഗണനയുടെ, എതിര്‍പ്പുകളുടെ, വെല്ലുവിളികളുടെ, ഒറ്റപ്പെടലിന്റെ തീയില്‍ വളര്‍ന്നവരില്‍ താങ്കള്‍ പറഞ്ഞവരെക്കൂടാതെ പെടുന്ന മറ്റുചിലര്‍ കൂടിയുണ്ട്‌-
റിപ്പര്‍ ചന്ദ്രന്‍, ചാള്‍സ്‌ ശോഭ്‌രാജ്‌, നളിനി ജമീല പിന്നെ താങ്കളുടെ നായകനെപ്പോലുള്ള അസംഖ്യം പേര്‍.

impact രണ്ടുതരത്തിലായിപ്പോയെന്ന് മാത്രം!

Peelikkutty!!!!! said...

എന്റെ ദേവേട്ടാ കഥ ഇഷ്ടായി..(എന്നെ തല്ലല്ലെ..കോഡ് എഴുതിക്കൊടുത്താലും പോര..ലോജിക്കും പറഞ്ഞോടുക്കണം ന്നു വച്ചാ‍ാ:)


സര്‍‌വ്വകലാ വല്ലഭന്‍ ന്നു വിളിച്ചോട്ടെ..മെല്ലെ..ചെവിയില്..
..താങ്ക്യു വേണ്ട,ഇനി കാട്ടില് പോവുമ്പം കൂട്ടിയാ മതി:)

Unknown said...

ദേവേട്ടാ,
ആദ്യമേ വായിച്ചിരുന്നു. ചില ഭാഗങ്ങള്‍ മനസ്സിലായിരുന്നില്ല. ഇപ്പൊ ക്ലിയറായി. എന്റെ ലെവലിലേയ്ക്കെത്താന്‍ ഇനിയും ഒരു പാട് ദൂരമുണ്ടെങ്കിലും മെച്ചപ്പെടുന്നുണ്ട്. അടുത്ത വട്ടം കാണുമ്പോള്‍ കുറച്ച് ടിപ്സ് തരാം എഴുത്ത് മെച്ചപ്പെടുത്താന്‍. :-)

Physel said...

അതെന്താ തറവാടീ, അങ്ങിനെയൊരു ചോദ്യം? അതിനും മാത്രം വല്ലതും ഉണ്ടായോ ഇവിടെ? ഇപ്പഴാ കണ്ടത്!

ദേവന്‍ said...

നന്ദൂ, ബിന്ദി. സോറി ബിന്ദൂ, നന്ദി.

പടിപ്പുര,
ശരിയാണ്‌. ദില്ലി തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞ്‌ സൂഫി സര്‍മദ്‌ ആയി . വെസ്റ്റ്‌ നൈല്‍ ബാങ്കില്‍ പിറന്നവന്‍ ഈദി അമീന്‍ ഡാഡയും.

പീലിക്കുട്ടി. തീര്‍ച്ചയായും കൊണ്ടു പോകാം.(അട്ട, നടത്തം, വിശപ്പ്‌, എന്നിവ പേടിയില്ലല്ലോ?)

ദില്‍ബൂ, എനിക്കു ടിപ്പ്‌ തരുമെന്നോ? ഒരഞ്ചു രൂപയില്‍ കുറയാതെ തരണേ, സാധനങ്ങള്‍ക്കൊക്കെ വില കൂടി.

Anonymous said...

ഡേവ്രാ‍ഗ് മഛാന്‍,

കഥ മുന്‍പേ വായിച്ചിരുന്നു .ആദ്യം വായിച്ചു. പിന്നെ ശ്രദ്ധിച്ചു വായിച്ചു.പിന്നെ മനസ്സിരുത്തി വായിച്ചു.പിന്നെയും വായിച്ചു.

ന്ന്ട്ടും, തലേല്‍ക്കൊന്നും എത്തീര്‍ന്നില്ല്യ.

ഇന്ന് പീലിക്കുട്ടിക്കു കൊടുത്ത വിശദീകരണം വായിച്ചശേഷം ഒന്നുകൂടി വായിച്ചു.

ഇപ്പോ വക്കാരിമഷ്ടാ..

അതുപോലെ തന്നെ അനവധി പ്രാവശ്യം വായിച്ചിട്ടും “അളിയന്‍ ഭഞ്ജനവും“ മുഴുവനായി മനസ്സിലായില്ല്യ. അറിവില്ലാപൈതങ്ങള്‍ക്കായി അതും ഒന്ന്‌...



മച്ചാ‍നും കുടുംബത്തിനും സര്‍വൈശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരം നേര്‍ന്നുകൊണ്ട്
വിധേയന്‍,
ബഹുവ്രീഹി.

ദേവന്‍ said...

ബഹുമച്ചാ,
നണ്ട്രി. പുതുവര്‍ഷം ബഹുമച്ചാന്‍ കുടുംബത്തിനും ധന-ധാന്യ-രാജ്യ-ധൈര്യ-ശൌര്യ-വിദ്യാ-കീര്‍ത്തീ-വിജയ ദായിനിയാകട്ടെ.

കാഡവര്‍ ടാങ്കില്‍ കിടക്കുന്ന അളിയഭഞ്ജനത്തിനെ നമുക്ക്‌ പൊക്കിയെടുത്ത്‌ മേശപ്പുറത്തിട്ട്‌ കൈക്കോടാലിക്ക്‌ നെഞ്ചാമ്മൂടിയും ചിറ്റുളിക്ക്‌ തലമണ്ടയും പൊളിച്ച്‌ പരിശോധിച്ചുകളയാം.

അപ്പോ അങ്ങനെ തന്നെ

ഇങ്ങളു വിധേയനായ സ്ഥിതിക്ക്‌
ഞാന്‍ പൊന്തന്‍ മാട
ദേവന്‍.

Peelikkutty!!!!! said...

ദേവേട്ടന് ആശംസകള്‍.

വാവേ,..ം .ം ..മ്മ:-)
qw_er_ty

Siju | സിജു said...

ദേവേട്ടാ..
ആശംസകള്‍ (അച്ഛനായതിന്റെ)

മുസ്തഫ|musthapha said...

ദേവേട്ടാ... അഭിനന്ദനങ്ങള്‍ :)


കുഞ്ഞുവാവയ്ക്ക് ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിക്കുന്നു.

സുല്‍ |Sul said...

ദേവാ അപ്പൊ എപ്പൊഴാ ചെലവ്?

അമ്മക്കും കുഞ്ഞിനും(2) അച്ഛനും ആശംസകള്‍!!!

-സുല്‍

വല്യമ്മായി said...

ദേവേട്ടനും വിദ്യക്കും ആശംസകള്‍.കുഞ്ഞുവാവയ്ക്ക് വല്യമ്മായിയുടെ സ്നേഹം നിറഞ്ഞ സ്വാഗതം.

Radheyan said...

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ...ഒരു ഒന്നൊന്നര ദേവനായി വളരുക ഉണ്ണീ.

ദേവേട്ടനും വിദ്യക്കും ആശംസകള്‍

സു | Su said...

ദേവനും വിദ്യയ്ക്കും ആശംസകള്‍. :)

കുഞ്ഞുവാവയ്ക്ക് ചക്കരയുമ്മ.

Rasheed Chalil said...

ആശംസകള്‍...

ഏറനാടന്‍ said...

ദേവേട്ടാ ഒരുപാട്‌ ആശംസകള്‍!

Mubarak Merchant said...

കുഞ്ഞുവാവയ്ക്ക് ആശംസകള്‍.
വേഗം വളര്‍ന്ന് അച്ഛനെപ്പോലെ ഒരു ബ്ലോഗെഴുതാന്‍ ഭാഗ്യമുണ്ടാവട്ടെ.

sami said...

ദേവേട്ടാ...കണ്‍ഗ്രാറ്റ്സ്....
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നല്ലൊ അല്ലെ?...

റീനി said...

ദേവരാഗത്തിന്‌ ഒരു കുഞ്ഞു രാഗമോ? കണ്‍ഗ്രാറ്റ്‌സ്‌....

കുറുമാന്‍ said...

ദേവേട്ടനും, വിദ്യേച്ചിക്കും ആശംസകള്‍. കുഞ്ഞു വാവക്ക് ബൂലോഗത്തിലേക്ക് സ്വാഗതം :)

അച്ചനെപോലെ നല്ല മിടുക്കനായി വളര്‍ന്നു വരൂ ഉണ്ണി (തടി മിടുക്ക് അച്ചനേക്കാളും അമ്മയേക്കാളും അല്പം കൂടുതലായിക്കോട്ടെ :)

Physel said...

ഹാ ഇവിടെയുമുണ്ടോ ആശംസകള്‍?

ട്രിപ്പിളും പോളിയോയുമൊന്നുമെടുക്കാതെ തന്നെ ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിക്കുമാറാകട്ടെ...ചിന്ന ദേവരായര്‍!

Anonymous said...

ദേവെട്ടാ, വിദ്യേച്ചീ ... ആശംസകള്‍.. കുഞ്ഞു വാവക്ക്‌ സ്വാഗതവും

അലിഫ് /alif said...

ദേവന്‍ജി, ദാ പിടിച്ചോളൂ ഒരാശംസ, കുഞ്ഞുദേവന് ആയുരാരോഗ്യസൌഖ്യം നേരുന്നു.
മാതാശ്രീ സുഖമായിരിക്കുന്നോ, ആശംസകള്‍ അറിയിക്കുക

Anonymous said...

ദേവേട്ടാ, അത്യുഗ്രന്‍ ന്യൂസ് തന്നെ. ദേ ഈ കിരണകുടുംബം വക ‍കുഞ്ഞിദേവച്ചൊക്കന്റെ ചോരച്ച നിറമുള്ള മുഖത്തല്ല,ദേ ആ മുള്ളന്‍ കുഞ്ഞിരിമുടി ഒന്നു മാറ്റി ആ ഊപ്രി നെറ്റിയിലൊരുമ്മ അങ്ങട് പറ്റീര്‍..!!

ഒരൊന്നര കാപ്രിക്കോണന്‍‍..! റോബര്‍ട്ട് ഫോല്‍ഗനെ ഫോണ്‍ ചെയ്തപ്പോ അങ്ങോര്‍ അറിയിച്ച ജാതകം :)

January 10 - 24 ~ Mouse

Always up to some sort of a mischief! The mischievous
gleam in your eyes is what makes you so cute and attractive to everyone. You
are an extremely fun-to-be-with kind of person. No wonder, people seek for
your company and look forward to include you for all get-togethers. However,
you are sensitive, which is a drawback. People need to select their words
while talking to you. If someone tries to fiddle around and play with words
while dealing with you, it is enough to invite your wrath. God bless the
person then!

വിചാരം said...

ഞാനിതിപ്പോഴാ വായിച്ചത്
ദേവേട്ടാ ഒന്നും തോന്നരുത് .. ആദ്യവായനയില്‍ എന്‍റെ തലക്ക് മുകളില്ലൂടെ അക്ഷരങ്ങള്‍ പറന്നുപോയി അതുകൊണ്ട് ഒരു തവണകൂടി ഞാന്‍ വായിക്കാം പക്ഷെ ഇപ്പോഴല്ല എന്തോ മനസ്സിന് ഇന്നത്ര നല്ല സുഖമില്ല .. ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ശരിയാവും .. അതുകൊണ്ടായിരിക്കും എന്‍റെ മണ്ടയിലിതിപ്പോള്‍ കയറാത്തത്
വീണ്ടും കാണാം

ഇളംതെന്നല്‍.... said...

ദേവേട്ടാ... അഭിനന്ദനങ്ങള്‍ :)

വേണു venu said...

കുഞ്ഞുവാവയ്ക്കൊരു ചക്കര ഉമ്മ.
എല്ലാ നന്‍‍മകള്‍ക്കുമായി ജഗദീശ്വരനോടു പ്രാര്‍ഥിക്കുന്നു. ആശംസകള്‍.

Anonymous said...

കുഞ്ഞുദേവന്‌ ആശംസകള്‍.
ഒപ്പം വലിയ ദേവന്‍സിനും.

കൃഷ്‌ | krish

ഡാലി said...
This comment has been removed by a blog administrator.
ഡാലി said...

ദേവേട്ടനും വിദ്യയ്ക്കും ആശംസയോടാശംസ. കുഞ്ഞുവാവയ്ക്കു ഉമ്മ.
ഓ! കാപ്രിയാണല്ലേ കിരണേ? ജെമിനിയും കാപ്രിയും. അടിയ്ക്ക് സ്കോപ്പ് ഉണ്ടെന്നാ ലിന്‍ഡാ ഗൂഡ്മാന്‍ പറയണേ.

( ഉമേഷ് മാഷേ ഒന്നും പറയല്ലേ. എനിക്ക് വിശ്വാസം ഉണ്ടായിട്ടല്ല. വായിച്ചതിന്റെ ഹാങ്ങ്. അല്ലെങ്കിലും ആശംസ പറയണവരെ ചീത്ത പറയാന്‍ പാടില്യാ

ജ്യോതിര്‍മയി /ज्योतिर्मयी said...

കുഞ്ഞിനും അമ്മയ്ക്കും അച്ഛനും ആയുരാരോഗ്യസൌഖ്യം നേരുന്നു.

(ജനവരി, 18നു തന്നെ ജനിച്ചല്ലോ, നന്നായി. എനിയ്ക്കും (എന്റമ്മയ്ക്കും) ഇഷ്ടപ്പെട്ട ദിവസമാണേ.
ഉണ്ണിക്കുട്ടാ, വളരു,വളരു, നന്നായിവരട്ടെ

അതുല്യ said...

ജ്യോതിയേയ്‌.. 18 അല്ലാ , 17 നു.!! എന്നാലും നന്നായീല്ല്യ്‌?

സ്വാര്‍ത്ഥന്‍ said...

എന്താ ഡാലീ ഇത്, കൊച്ച് കാപ്പിരി ആണെന്നോ ;)

കുഞ്ഞുവാവേടെ പേര്‌‍.....?
ദേവ തിരിച്ചിട്ടാല്‍ വിദ്യ(ഏകദേശം). അപ്പൊ ഇത് കൂട്ടിച്ചേര്‍ത്താലോ!!!!!!!!!!!!!!!!!!!

ആശംസകള്‍

മുല്ലപ്പൂ said...

ദേവേട്ടാ,
ആശംസകള്‍.
ദൈവാനുഗ്രഹം നേരുന്നു, മൂന്നാള്‍ക്കും.

Anonymous said...

ആശംശകള്‍!!
കുഞ്ഞും അമ്മയും പിന്നെ അച്ഛനും സുഖമായിരിക്കട്ടെ!
എന്നെന്നും!

Anonymous said...

ദേവന്‍ എല്ലാവിധ ആശംസകളും.
-നന്ദു റിയാദ്
qw_er_ty

Anonymous said...

ദേവേട്ട ആശംസകള്‍..കുഞ്ഞുവാവ ആരെപ്പോലെയിരിക്കുന്നു? ഫോട്ടോ പിന്നീട്‌ പോസ്റ്റുമല്ലൊ.

Anonymous said...

ആശംസകള്‍!

അനംഗാരി said...

ദേവന്,ആശംസകള്‍.
ദേവന്റെ കുഞ്ഞാവയ്ക്ക് സ്വാഗതം.

ലിഡിയ said...

പുതിയ തളിരിന് ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍.

-പാര്‍വതി.

Unknown said...

ദേവനും വിദ്യയ്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍...

ബിന്ദു said...

ങെ.. എപ്പോള്‍??? :)
ആശംസകള്‍ !!! ചെല്ലപ്പനാണോ? :)

കരീം മാഷ്‌ said...

വാവാവോ...
ആശംസകള്‍.

Anonymous said...

നന്നായിരിക്കണൂ ദേവേട്ടാ,
ഇത്തിരി ദുര്‍ഗ്രാഹ്യതയില്ലേ..അതാണിതിന്റെ ഒരു രസം കൂട്ടുന്നത്..

വിവി

അരവിന്ദ് :: aravind said...

Devji

Abhinandanangal!!!

Congratulations and Prayers :-)

With love
Ara

Cibu C J (സിബു) said...

ദേവാ അഭിനന്ദനങ്ങള്‍... പെരിങ്ങോടര് പറഞ്ഞാണറിഞ്ഞത്‌. എന്റെ ഫില്‍റ്ററിനൊട്ടും മനുഷ്യപ്പറ്റില്ലെന്നേ (അല്ലെങ്കില്‍ തന്‍‌കാര്യം മാത്രം).

പുള്ളി said...

ദേവ-വിദ്യാ ദമ്പനും ദമ്പിയ്ക്കും ആശംസകള്‍! സംഗതി ഉഷാറായി. ഇനി കുറച്ചുകാലത്തിന്‌ പോസ്റ്റിന്റെ ഫ്രീക്വെന്‍സി കുറയുമോ? കുറഞ്ഞാലും സാരമില്ല, നാളെ പയ്യന്‍സ് അഛന്റെ ബ്ളോഗും അവന്റെ പിറന്നാളുംകൂടി ഒത്തുനോക്കുമ്പോള്‍ ഈ സമയത്ത് കുറച്ച് പോസ്റ്റെണ്ണം കുറഞ്ഞിരുന്നാല്‍ അവനും സന്തോഷമാവും :)

Anonymous said...

കൂട്ടരേ , കൂട്ടാളരെ , കാട്ടാളരെ,

ദേവന്‍റെം വിദ്യേടേം ചെല്ലന്‍ ചെല്ലപ്പന്‍ പിള്ളയെ “ദേവദത്തന്‍“ ന്ന് വിളിക്കാന്‍ തീരുമാനിച്ചിരിക്കിന്ന വിവരം ഇതിനാല്‍ ഏവരേം അറിയീച്ചു കൊള്ളുന്നു.എല്ലാരടെം സ്നേഹോം ഇഷ്ടോം ഉമ്മേം ഒക്കെ കിട്ട്യോണ്ടാണോ ന്നറീല്ല്യാ, ദേവന്‍ രണ്ടാമന്‍ രാത്രി ഉറങ്ങാണ്ടെ “വിടുതലൈ വിടുതലൈ “ തുട്ങ്ങ്യേ വിപ്ലവഗാനങ്ങള്‍ ആലപിക്ക്യായ്യിരുന്നൂ ത്രെ.
സ്നേഹം , സമാധാനം

Mubarak Merchant said...

ദേവന്‍-നല്ല പേര്.
ദേവദത്തന്‍-അതിലും നല്ല പേര്.

എല്ലാ ബൂലോകരുടെയും ശ്രദ്ധയ്ക്ക്: എല്ലാരും ആശംസ മാത്രം അറിയിക്കുക.
ഉമ്മ അതിന്റെ അച്ഛനുമമ്മേം സ്വന്തക്കാരുമൊക്കെ കൊടുത്തോളും. അല്ലാതെ അചിന്ത്യട്ടീച്ചറു പറയണപോലെ മാലോകരെല്ലാം കൂടി ആ ഇച്ചിരിയില്ലാത്ത കൊച്ചിനെ ഉമ്മവച്ചുമ്മവച്ച് വെറുതെ എടങ്ങേറാക്കരുത്.

(ചോദിച്ചാല്‍ ചോദിക്കുന്നവരുടെ കയ്യീന്ന് ഉമ്മ കിട്ടുമ്പൊ അതിനൊരു രസമുണ്ട്. അല്ലാതെ ഉമ്മ ചുമ്മാ വാരിക്കോരി കൊടുത്താല്‍ അതൊരു അര്‍ഥമില്ലാത്ത പ്രവൃത്തിയായി മാറും)

Abdu said...

ദേവേട്ടനും കുഞ്ഞിനും ഹൃദ്യമായ ആശംസകള്‍.

qw_er_ty

Anonymous said...

ആശംസകള്‍..
"ദേവദത്തന്‍" അതു വാസ്തവം..
അപ്പൊ പേരും അതുതന്നെയാക്കിയോ?
qw_er_ty

simy nazareth said...

:) ഗുഡ് സ്റ്റോറി.