എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍.
ഇത്തവണ ദത്തനും ഓണമുണ്ട്. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്. എന്നിട്ട് ഇരുന്നു ഓണമുണ്ടു.
സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്! ഇലയും കീറി എഴിച്ചു പെയ്യ്!
August 27, 2007
August 17, 2007
ദേവദത്തന്‍ സ്പീക്കിങ്ങ്
മൈ നെയിം ഈസ് ദത്തന്‍. ദേവദത്തന്‍. ഡിഷ്യൂം!
ഒരു പോസ്റ്റ് ഇടണമെന്നു വിചാരിച്ചിട്ട് അഞ്ചാറു മാസമായി, ഇപ്പോഴേ സമയം കിട്ടിയുള്ളു.
ഈ പടത്തില്‍ എന്നോടൊപ്പമുള്ളത് തത്തമ്മതത്തമ്മ ആണ്. അച്ഛായും തത്തമ്മതത്തമ്മയും കൂടി കളിക്കുന്ന ഡാന്‍സ് ആണ് ഈയിടെയായി വീട്ടിലെ മുഖ്യ കലാപരിപാടി. കണ്ടാല്‍ നമ്മള്‍ ചിരിച്ചു പരിപ്പിളകിപ്പോകും.
powered by ODEO
പുള്ളിയുടെ വിചാരം ഏതാണ്ടും വല്യ ഡാന്‍സുകാരന്‍ ആണെന്നാ. ഈ പേക്കൂത്ത് കാണിക്കാന്‍ ഇങ്ങോര്‍ക്കു നാണമില്ലല്ലോ എന്നു വിചാരിച്ചാണു ചിരിക്കുന്നതെന്ന് നമുക്കല്ലേ അറിയൂ.
അച്ഛാ മടിയനാ. ജോലിക്കു പോയിട്ടു നേരേ വന്ന് കിടന്നുറങ്ങിക്കളയും. അയ്യെടാ! ഞാന്‍ അപ്പോഴേ തട്ടി വിളിക്കും.
പതുക്കെ വിളിച്ചാല്‍ "ങാ, എന്താ.. " എന്നൊക്കെ പറഞ്ഞിട്ട് അച്ഛ തിരിഞ്ഞു കിടന്നുകളയും. ഞാന്‍ വിടുമോ? വിടമാട്ടേന്‍. പിച്ച് കയറ്റി കയറ്റി വിളിക്കും.
powered by ODEO
ഇത്രയും പിച്ച് കയറ്റിയാലും എണീറ്റില്ലെങ്കില്‍ മോന്തായം നോക്കി ഒരു പിച്ച് അങ്ങു പിച്ചിയാല്‍ മതി. അച്ഛയല്ല അപ്പൂപ്പാ വരെ എഴുന്നേല്‍ക്കും.
അച്ഛായ്ക്ക് ഒന്നുമറിയില്ല. കുറേ ദിവസമായി ഒരു പുസ്തകം എടുത്ത് നോക്കിക്കൊണ്ട് അതെങ്ങനെയാ കീറുന്നതെന്ന് ആലോചിച്ച് ഒരേ ഇരിപ്പായിരുന്നു. ഞാനിങ്ങോട്ട് പിടിച്ചു വാങ്ങിച്ച് നാലായി കീറി കയ്യില്‍ കൊടുത്തു. യെസ്, ത്രീ പീസസ്!
എന്നു വച്ച് എനിക്കെല്ലാം അറിയാം എന്ന് ആരും വിചാരിക്കേണ്ടാ. അച്ഛാ എന്നല്ലാതെ അമ്മാ എന്നു പറയാന്‍ എനിക്കു പറ്റുന്നില്ല. അതുകൊണ്ട് തല്‍ക്കാലം അമ്മയേയും അച്ഛാ എന്നാണു വിളിക്കുന്നത്.
പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല, ഇഗ്ഗ് കഴിക്കാനുള്ള നേരമായി .അപ്പോ അടുത്ത പോസ്റ്റില്‍ കാണാം.
Subscribe to:
Posts (Atom)