August 17, 2007
ദേവദത്തന്‍ സ്പീക്കിങ്ങ്
മൈ നെയിം ഈസ് ദത്തന്‍. ദേവദത്തന്‍. ഡിഷ്യൂം!
ഒരു പോസ്റ്റ് ഇടണമെന്നു വിചാരിച്ചിട്ട് അഞ്ചാറു മാസമായി, ഇപ്പോഴേ സമയം കിട്ടിയുള്ളു.
ഈ പടത്തില്‍ എന്നോടൊപ്പമുള്ളത് തത്തമ്മതത്തമ്മ ആണ്. അച്ഛായും തത്തമ്മതത്തമ്മയും കൂടി കളിക്കുന്ന ഡാന്‍സ് ആണ് ഈയിടെയായി വീട്ടിലെ മുഖ്യ കലാപരിപാടി. കണ്ടാല്‍ നമ്മള്‍ ചിരിച്ചു പരിപ്പിളകിപ്പോകും.
powered by ODEO
പുള്ളിയുടെ വിചാരം ഏതാണ്ടും വല്യ ഡാന്‍സുകാരന്‍ ആണെന്നാ. ഈ പേക്കൂത്ത് കാണിക്കാന്‍ ഇങ്ങോര്‍ക്കു നാണമില്ലല്ലോ എന്നു വിചാരിച്ചാണു ചിരിക്കുന്നതെന്ന് നമുക്കല്ലേ അറിയൂ.
അച്ഛാ മടിയനാ. ജോലിക്കു പോയിട്ടു നേരേ വന്ന് കിടന്നുറങ്ങിക്കളയും. അയ്യെടാ! ഞാന്‍ അപ്പോഴേ തട്ടി വിളിക്കും.
പതുക്കെ വിളിച്ചാല്‍ "ങാ, എന്താ.. " എന്നൊക്കെ പറഞ്ഞിട്ട് അച്ഛ തിരിഞ്ഞു കിടന്നുകളയും. ഞാന്‍ വിടുമോ? വിടമാട്ടേന്‍. പിച്ച് കയറ്റി കയറ്റി വിളിക്കും.
powered by ODEO
ഇത്രയും പിച്ച് കയറ്റിയാലും എണീറ്റില്ലെങ്കില്‍ മോന്തായം നോക്കി ഒരു പിച്ച് അങ്ങു പിച്ചിയാല്‍ മതി. അച്ഛയല്ല അപ്പൂപ്പാ വരെ എഴുന്നേല്‍ക്കും.
അച്ഛായ്ക്ക് ഒന്നുമറിയില്ല. കുറേ ദിവസമായി ഒരു പുസ്തകം എടുത്ത് നോക്കിക്കൊണ്ട് അതെങ്ങനെയാ കീറുന്നതെന്ന് ആലോചിച്ച് ഒരേ ഇരിപ്പായിരുന്നു. ഞാനിങ്ങോട്ട് പിടിച്ചു വാങ്ങിച്ച് നാലായി കീറി കയ്യില്‍ കൊടുത്തു. യെസ്, ത്രീ പീസസ്!
എന്നു വച്ച് എനിക്കെല്ലാം അറിയാം എന്ന് ആരും വിചാരിക്കേണ്ടാ. അച്ഛാ എന്നല്ലാതെ അമ്മാ എന്നു പറയാന്‍ എനിക്കു പറ്റുന്നില്ല. അതുകൊണ്ട് തല്‍ക്കാലം അമ്മയേയും അച്ഛാ എന്നാണു വിളിക്കുന്നത്.
പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല, ഇഗ്ഗ് കഴിക്കാനുള്ള നേരമായി .അപ്പോ അടുത്ത പോസ്റ്റില്‍ കാണാം.
Subscribe to:
Post Comments (Atom)
31 comments:
ബ്ലോഗിങ്ങില്‍ ഏറ്റവും കൂടുതല്‍ കണ്ണും മനസ്സും നിറയുന്നതു ഇങ്ങിനെയുള്ള പോസ്റ്റുകളിലാണ്. വേറെ എവിടേം ന്ത് വായിച്ചാലും കിട്ടാത്ത ആ ഫീലിങ്ങ്......
(ദേവേട്ടാ, ആദ്യം കമന്റിയതിനു പൊറുക്കണം. പക്ഷെ കമന്റാണ്ടിരിക്കാന്‍ പറ്റണില്ല്യ)
ശോ ഇതുവരെ കാണാനൊത്തില്ല. ഈ ആഴ്ച അടുപ്പിച്ച് നാലുദിവസം അവധിയായപ്പൊ അവിടം വരെ വരണമെന്ന് കരുതിയിരുന്നതാ, റായുടെ നാല് പടമൊക്കെ ഡീവീഡിയിലാക്കി ഇറങ്ങാമെങ്കില്‍ വിദ്യ ഊണ് ഏറ്റതാര്‍ന്നു, പനിയാണെന്ന് പറഞ്ഞതോടെ നോ-എന്‍ട്രി അടിച്ചു. ഇനി പനിമാറീട്ട്. അപ്പോഴേയ്ക്കും ദത്തനു ബ്ലോഗ് ന്നും പഠിപ്പിച്ചോടക്കൂ.
അപ്പോ അടുത്ത പോസ്റ്റില്‍ കാണാം.
:)
അദ്യത്തേതു കേള്‍ക്കാന്‍ പറ്റിയില്ല, അച്ഛാ വിളികേട്ടു. :)
ഈ പ്രായത്തിലാണോ സ്വല്പം കൂടി കഴിഞ്ഞിട്ടാണോ എന്നറിയില്ല, എന്റെ പ്രധാന ഹോബി കുപ്പി പൊട്ടാതെ ഇടിച്ച് എല്ലാം പൊട്ടിക്കുക എന്നതായിരുന്നു. “മോനേ അങ്ങിനെ ഇടിച്ചാല്‍ കുപ്പി പൊട്ടുമേ” എന്ന് അമ്മ പറയുമ്പോള്‍ “കുപ്പി പൊട്ടാതെ ഇടിച്ചോളാം” എന്ന് പറഞ്ഞായിരുന്നത്രേ ആഞ്ഞിടിച്ച് എല്ലാം പൊട്ടിച്ചിരുന്നത്.
ആ കാലമൊക്കെ ഓര്‍മ്മിപ്പിച്ചു എന്ന് പറഞ്ഞാല്‍ പച്ചക്കള്ളം. അന്ന് ഞാനെങ്ങിനെയായിരുന്നെന്ന് ഞാനെനെങ്ങിനെ ഓര്‍ക്കാന്‍.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗറാക്കിയാലോ ദേവദത്തനെ. ഏറ്റവും പ്രായം കൂടിയ ബ്ലോഗര്‍ ഇപ്പോഴേ മലയാളത്തിലുണ്ടല്ലോ :)
ദേവോഡിയോ ദത്തോഡിയോ കേട്ടില്ല. എനിക്ക് പെര്‍മിഷനില്ല എന്നാണ് പ്ലെയറണ്ണന്‍ പറയുന്നത്.
വ്വോ, ഞാനും കേട്ടു രണ്ടാമത്തേത്. നല്ല രസം :)
That audio clip was so very sweet; Photos too.
ദേവേട്ടാ നല്ല ചുന്ദരക്കുട്ടന്‍!
പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു:)
:)
ആദ്യത്തെ പ്ല്ലയര്‍ വര്‍ക്ക് ചെയ്യുന്നില്ലല്ലോ!
--
ആദ്യത്തെ പ്ലെയറു് വര്‍ക്കു ചെയ്തില്ല. രണ്ടാമത്തെ പ്ലെയ്റില്‍ ചട്ടമ്പിയുടെ തകര്‍പ്പു കേട്ടു. എന്തൊ എന്നൊക്കെ അച്ഛന്‍റെ ശബ്ദവും. ദേവദത്തന്‍റെ തകര്‍ത്തു വാരല്‍ നല്ല രസം.:)
കൊള്ളാമല്ലോ കള്ളന്‍!
അച്ച്ടെ ഭീകരനൃത്തം സഹിക്കുന്നതു ഞാന്‍ ഓടാന്‍ പഠിക്കുന്നതു വരെ മാത്രം..അതിനു ശേഷം അചച്യെ ആന ,,കുതിര ,കഴുത ഒക്കെ ആക്കണം..ശ്ശ്യൊ ഒന്നു വേഗം വലുതായെങ്കില്‍..
ഹ ഹ ഹ, ദേവദത്തന്റെ അച്ഛന്റെ ഒരു വിചാരേ...
ദേവദത്തന്‍ പറയുന്നത്.. അച്ഛാ അച്ഛാ എന്നങ്ക്ട് ഇന്റെര്‍പ്രെട്ട് ചെയ്തൂ ല്ലേ? അച്ഛന്മാാരുടെ മോഹങളേ!
((ഞാനും അങനാണേ:):):))
ഒന്നെടുക്കാന്‍ പറ്റീല്ല്യലോ ന്നാ സങ്കടം, ദേവാ.
സ്നേഹപൂര്‍വ്വം,
-സു-
മോനേ.. കുട്ടാ... അവിടെയിരിക്കുന്ന അച്ഛണ്റ്റെ മറ്റു ബുക്സുകളും കൂടിയെടുത്തു ഫോര്‍ പീസസാക്കി വയ്ക്കൂ... സഹായത്തിന് ആളെ വേണമെങ്കില്‍ പറയണം കേട്ടോ..
മിടുക്കാ മിടുക്കാ... ഒന്നു വേഗം പഠിക്കൂ ഓടാന്‍!
അല്ലെങ്കില്‍ കാര്യം പോക്കാ.
സു എന്ന സുനില്‍ പറഞ്ഞതാ അതിന്റെ ഒരു ശരി. അച്ഛന്മാരുടെ ഓരോ മോഹങ്ങളേ...
“മ്മ...മ്മമ്മ...അമ്മ...” എന്നൊക്കെ എത്രപ്രാവശ്യം പറഞ്ഞുകഴിഞ്ഞിരിക്കും. പൂഴ്ത്തിവെപ്പാവും :)
പോസ്റ്റിനു നന്ദി ദേവര്‍ ജീ
അച്ഛനും മോനും നല്ല സന്തോഷത്തിലാണല്ലോ?
ജീവിതത്തിന്റെ ഇതുവരെയുള്ള താളം മാറിയല്ലേ, ഇതു വേറോരു താളം.ആസ്വദിച്ചോളൂ ഓരോ നിമിഷവും അവന്റെയൊപ്പം.
ദേവന്‍
ഇന്നാളിലാണെന്നപോലെ തോന്നുന്നു, മകന്‍ പിറന്നു എന്ന വാര്‍ത്ത അറിഞ്ഞത്.
ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയിരിയ്ക്കുന്നു. ജീവിതത്തിന്റെ അസുലഭമായ ഈ സന്തോഷ നിമിഷങ്ങള്‍ എല്ലാവര്‍ക്കും പങ്കുവച്ചതു നന്നായി.
കൂടുതല്‍ സന്തോഷനിമിഷങ്ങള്‍ക്കു വേണ്ടി കാത്തിരിയ്ക്കുന്നു.
ദേവേട്ടാ, പുസ്തകങ്ങള്‍ കീറട്ടെ കുഴപ്പമില്ല. പ്ക്ഷേ ദേവേട്ടന്റെ ബ്ലോഗ് കാണിച്ചു കൊടുക്കേണ്ടാ... കമ്പ്യൂട്ടര്‍ ചവുട്ടിപ്പൊട്ടിച്ചിട്ട് ആ കുഞ്ഞിക്കാലിനു നോവണ്ടാ... :)
ഓഡിയോ നന്നായി...
ദേവേട്ടാ, സന്തോഷമേ സന്തോഷം.ഇത്രവേഗം ദത്തന്‍കുട്ടി അച്ഛാന്ന് പറഞ്ഞാ.. ദത്തന്റെ ഹൈ പിച്ച് കേള്‍ക്കുമ്പോ ദേ ഇപ്പോ കീട്ടി മാന്തല്‍ എന്ന് ഫീല്‍ ചെയ്യണൂ. അവന്‍ ആദ്യം പറഞ്ഞ “മ മ്മ മ്മ“ എവടെ? അതു വിദ്യ പിടിച്ചില്ലേ?
ആദ്യ വീഡിയോ ശരിയാക്കൂന്നേ ആ നൃത്തത്തിനു അവന്റെ പ്രതികരണം അറിയാന്‍ കൊതിയാവണു.
കോതയുടെ പാട്ട് കേട്ടപ്പോ ഉണ്ടായ അതേ അവ്സ്ഥ ഈ അച്ഛ പാട്ട് കേട്ടപ്പോഴും. ബ്ലോഗെത്ര സുന്ദരം!
ഹഹ!
ദേവേട്ടാ,
(കണ്ണുപെടാതിരിക്കട്ടെ!)
ഞാനും റീമയും ഒരുമിച്ചിരുന്നാണിത് കണ്ടതും കേട്ടതും.
ചാ ചാ ചാ വിളി കേട്ടപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു....
അവനെ ഞങ്ങള്‍ വന്ന് കണ്ടപോലെ !
(ആദ്യത്തെ ഓഡിയോ കേള്‍ക്കാന്‍ കഴിയുന്നില്ല)
റീമ വിദ്യയെ പ്രത്യേകം അന്വേഷിച്ചെന്ന് പറയാന്‍ പറയുന്നു.
ദത്തന്‍ ദേവേട്ടനെക്കാളും മിടുക്കനാകട്ടെ!
ദേവേട്ടാ നന്ദി.. ഈ കൊച്ചു സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്
ചക്കരക്കുട്ടന്‍ അമ്മായീനെ കാണാന്‍ വന്നീല്ലാല്ലോ? നിന്റെ അച്ഛന്‍ പറയുന്നുണ്ടായിരുന്നു, കുറെ ദൂരയാ എന്റെ താമസം , വിസയ്ക് ഒക്കെ അപേക്ഷിച്ചിട്ടുണ്ടെന്ന്....
ദേവോ,ആഡിയോ സോ സ്വീറ്റ് - ആദ്യത്തെ രണ്ട് കൊല്ലം, നമ്മളു കുട്ടികളോട് പറയും, ദേ.. ആ..അ..ഇ.. ദേ.. സൂക്ഷിച്ച് കാല്‍ വ്വയ്ക്, വീഴും നീ.. പതുക്കേ.. പതുക്കേ.. പിന്നേ, 25 കൊല്ലം പറയും, sit down and shut up for heaven sake ! -
ഇപ്പോ എന്റെ വീട്ടിലെ കാര്യം - goes like the old saying - Mothers of teens knows why some animals eat their young ones!! ഒന്നും പറയണ്ട എന്റെ ഈശ്വരാ - ഒരുവിധത്തില്‍ ഇന്ന് സ്ക്കൂളു തുറന്നു ദുഫായിലു - വീട്ടിലെ അച്ഛന്റേം മകന്റേം ഫുഡ്ബോളു കളി ഇനി അത് കുറച്ച് സമയം കണ്ടാ മതീലോ..
കണ്ണിനു പൊന്‍ കണി തന്ന കുറെ വാവകള്‍ ഉണ്ടായ വര്‍ഷമായിരുന്നു, 2007/8 ന്ന് തോന്നുന്നു, യാത്രാമൊഴീടെ പവിത്ര, ഉമേശിന്റെ വിഗ്നേശ്,കുട്ട്യേടത്തീടെ ഹാരി,നവീന്റെ നിരഞ്ചന്‍, ദേവിന്റെ ദത്തന്‍, കുട്ടന്മേനന്റെ വാവ, സിദ്ധാര്‍ട്ട്തന്റെ ബിലാല്‍,കുമാറിന്റെ നിരഞ്ചന്‍..... (വക്കാരീടെ കാര്യം പറയരുതെന്ന് പ്രത്യേകം മെയിലുണ്ടായിരുന്നു).... ദൈവം എന്നും എല്ലാര്‍ക്കും സന്തോഷോം സമാധാനോം ഒക്കെ ഈ വാവകള്‍ടെ ഒപ്പം നല്കട്ടെ.
(ദൃഷ്ടിപൊട്ട് കുത്താണ്ടെ വാവേടെ പടം ഇടുന്നവര്‍ക്ക് 25,000 ദിര്‍ഹസ് പിഴയും, 3 മാസം കഠിന തടവും വിധിയ്കപെടുന്നതായിരിയ്കും..)
ആഹാ..തക്കൂസേ...ഉമ്മുമ്മുമ്മുമ്മാാാാാാാാാാാാാാാ
മൂപ്പിലാന്മാരേപ്പോലെ എനിക്കെന്താന്നറിയില്ല,ആനന്ദാശ്രു വര്‍ന്നൂ...ന്നാളില്‍ കോതേടെ പാട്ടുകേട്ടപ്പഴും വന്നൂ..
ആദ്യത്തെ ഓഡിയോ ഫയല്‍ ആവശ്യോള്ളപ്പോ ഓഡിയോ കേള്‍പ്പിക്കത്തില്ല,ഞാന്‍ ഓഡിയോയെ ചവിട്ടിക്കൂട്ടും ഇക്കണക്കിനു..!
ആദ്യത്തേത് കേള്‍ക്കാന്‍ പറ്റുന്നില്ല.
കൊച്ചുസുന്ദരന്‍ ബുക്കുകള്‍ കീറി പഠിക്കട്ടെ.
അജ്ജോടാ
എന്തൊരു ചന്താണേ
ചെല്ലപ്പന്‍പിള്ള വിളിച്ചത് ആദ്യം അച്ഛന്യാണെങ്കിലും അവന്റെ കണ്ണും ചിരീം ഒക്കെ അമ്മട്യാട്ടോ.(അമ്മാവന്റ്യാന്ന് അമ്മ പറയും)
നന്ദി എങ്ങനെ പറയണം ന്ന് അറീല്ല്യാ, ദേവ് (എങ്ങനെ പറഞ്ഞാലും ഉദ്ദേശിച്ചത് തനിക്ക് മനസ്സിലാവണത് ഭാഗ്യം)
ഇതൊന്ന് റെഗുലറായി ഇട്വോ? നല്ല കുട്ട്യല്ലേ. വിദ്യക്കുട്ടീ , ഒന്ന് ഉഷാറാക്കൂട്ടോ. ഞങ്ങള്‍ കൊറച്ച് പേരിവടെ കാത്തിരിക്ക്ണണ്ട്.
വൈശാഖിന്റെ ഒരൊറ്റ കവിത, കോതടെ ഒരൊറ്റ പാട്ട് , സതീഷിന്റെ മോന്റെ ഒരൊറ്റ വര്‍ത്താനം, കല്ലൂന്റെ ഒരൊറ്റ ആമക്കഥ.ഈ അച്ഛന്മാരൊക്കേം ഇങ്ങനെ ഇന്‍സെക്യുറായാ മക്കള്‍ടെ കഴിവുകളെങ്ങനെ പൊറത്ത് വരും ന്റെ ആച്ചങ്കുളങ്ങര ശിവനേ!
ഡാലിക്കുഞ്ഞി പറഞ്ഞ പോലെ, ബ്ലോഗെത്ര സുന്ദരം!
ദേവേട്ടാ മിടുക്കന്‍ എന്തൊക്കെയോ പറയുന്നുണ്ടല്ലോ... നല്ല രസം :)
ഇതൊക്കെ കേട്ടിട്ട് എനിയ്കിവിടെ ഒറ്റക്കിരുന്ന് അരവട്ടായത് മുഴുവനാകും. ഞാന്‍ ഈ വെള്ളിയാഴ്ചയ്ക്ക് നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു; ഇനി അവരേയും കൊണ്ടു വന്നിട്ടേ ബാക്കി എന്തു പരിപാടിയുമുള്ളൂ...
പുള്ളി said : "ഞാന്‍ ഈ വെള്ളിയാഴ്ചയ്ക്ക് നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു; ഇനി അവരേയും കൊണ്ടു വന്നിട്ടേ ബാക്കി എന്തു പരിപാടിയുമുള്ളൂ...“
കൊടുകൈ പുള്ളീ :-)
അതുല്യ ചേച്ചി, മ്മടരവിന്ദന്റെ അച്യുതന്‍ കുട്ടിയെ മറന്നു
ദേവേട്ടാ,
അച്ഛനും,മോനും ഫുള്‍ടൈം ബിസിയാണല്ലേ ? കൊള്ളാം..നന്നായി വരട്ടെ മാഷേ. ഇനിയും ചിത്രങ്ങള്‍ സമയം പോലെ അപ്‌ലോഡ് ചെയ്യൂ
ദേവേട്ടാ..
എന്ത് പറയാന്‍..?
ഞാനാലോചിയ്ക്കുകയായിരുന്നു..ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത ഒരുവട്ടം പോലും സംസാരിച്ചിട്ടില്ലാത്ത ദേവേട്ടന്റെ കുഞ്ഞിനെ കാണുമ്പൊ, അവന്റെ പറച്ചിലു കേള്‍ക്കുമ്പോ ഇത്രയധികം സന്തോഷം എങ്ങനുണ്ടാവുന്നുവെന്ന്..
ഇഞ്ചീ,
തേങ്ങയടിച്ചതിനു പൊറുക്കാനോ അതെന്തു ന്യായം? നന്ദി ഡിമാന്‍ഡ് ചെയ്യുകയല്ലേ ചെയ്യേണ്ടത്?
രാജേ,
(ഭീമന്‍ രഘു ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്ന് എന്ന സിനിമയില്‍ ഖിലാഫത്ത് എന്താന്നു ഞമ്മക്കറിയില്ല, പച്ചേങ്കില്‍ ആളെക്കൊല്ലാന്‍ അറിയാം എന്നു പറയുമ്പോലെ) ദത്തന്‍ പറയുന്നു "ബ്ലോഗ്ഗിങ് എന്താന്നു ഞമ്മക്കറിയില്ല പക്ഷേ കീ ബോര്‍ഡ് അടിച്ചു പഞ്ചറാക്കാന്‍ അറിയാം" എന്ന്. പനിയിയും മാറിയില്ലേ?
മൂര്‍ത്തി,
അപ്പോ അടുത്ത പോസ്റ്റും കണ്ടോ? :)
ബിന്ദു, ഹരീ, കിരണ്‍സേ, സതീശ്, ആദ്യത്തെ പ്ലേയര്‍ ശരിയാക്കിയിട്ടുണ്ടേ.
വക്കാരീ,
അവന്റെ കുപ്പി കുപ്പിയല്ല, വേറെന്തോ മെറ്റീരിയല്‍ ആണ്, അതുകൊണ്ട് ഇടി വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നില്ല (ഇതുവരെ)
ദിവാ (സൊലീറ്റ സിപ്പി കപ്പില്‍ ഹാപ്പി?) സാജന്‍, വേണുമാഷേ, സന്തോഷ്, നന്ദി.
പ്രിയംവദ
എന്നെ ഇവന്‍ കുതിര/ കഴുത യാക്കാന്‍ ശ്രമം ഇപ്പോള്‍ തന്നെ തുടങ്ങിയെന്നാ തോന്നുന്നത്, കുതിരേടെ പള്ളക്കിട്ട് കുതിരക്കാരന്‍ തൊഴിക്കുമ്പോലെ ചവിട്ട് ഇപ്പോ തന്നെ ഉണ്ട്.
ഇങ്ങോട്ട് വരൂ സുനില്‍ മാഷേ
(വിമാനത്തിന്റെ ഉള്ളില്‍ ഇരുന്ന് "ദാണ്ടേ ഞാന്‍ ഈ വഴി പോയേ" എന്നു പറയാതെ, ഇറങ്ങി വാ.)
വനജ,
ദത്തനു കൂട്ടുകാര്‍ തീരെക്കുറവ്, ബുക്കാണെങ്കില്‍ കീറാന്‍ ഇനിയും ബാക്കി ആ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയെ ഇങ്ങോട്ടു അയക്കുമോ?
ജ്യോതി ടീച്ചറേ,ഡാലിയേ
സത്യമായിട്ടും അമ്മാന്നു പറഞ്ഞില്ലാന്നേ, ലേറ്റസ്റ്റ് പുരോഗതി അമ്മ എവിടെ മോനേ എന്നു ചോദിച്ചാല്‍ അവന്‍ വിദ്യയെ ചൂണ്ടിക്കാട്ടും. കോതേടെ പാട്ട് അവന്‍ കേട്ടു (എന്റെ മൊബിയലില്‍ ഇട്ടിട്ടുണ്ട് അത്)
ശാലിനി,
അതേ ജീവിതമേ മാറിപ്പോയി. താളം മാത്രമല്ല, എന്റെ ഭാഷ പോലും മാറിപ്പോയി :)
മാവേലി,
നന്ദി. അതേ, ജീവിതമിപ്പോള്‍ മിന്നല്‍ വേഗത്തിലാണു കടന്നു പോകുന്നത്...
തമനുവേ,
ബ്ലോഗ് കാണിച്ചു കൊടുത്തു, അവനു ആകുന്ന രീതിയില്‍ അവന്‍ പ്രതികരിച്ചിട്ടുണ്ട് (കഴിച്ചുകൊണ്ടിരുന്ന ഇഗ്ഗ് ഒറ്റ തുപ്പ്, എന്നിട്ട് എന്റെ പള്ളക്കിട്ടൊരു തൊഴിയും)
കലേഷേ, നന്ദി. വിദ്യയോട് പറഞ്ഞിട്ടുണ്ട് അന്വേഷണം.
അതുല്യാമ്മേ,
16 years before & now എന്ന പ്രശസ്ത ജോക്ക് കേട്ടിട്ടില്ലേ?
"she said her first word today">>> "quiet"
"she is afraid of strangers" >>> "no daughter of mine shall have a blod date"
"she likes her coverall monkey suit" >>" put on more clothes lady"
അങ്ങനെ ഒരു നൂറെണ്ണം
അചിന്ത്യാമ്മേ
ദത്തനും മറ്റു വാവകള്‍ക്കും ഓരോ ബ്ലോഗ് തുടങ്ങിച്ചാലോ എന്ന ആലോചനയില്ലാ. (നന്ദി ഇല്ലെങ്കില്‍ വേണ്ടാന്നേ, നെല്ലോ പണമോ തേങ്ങയോ സ്വീകരിക്കപ്പെടും). ഉവ്വ്, അവന്റെ അമ്മാവന്‍ കുട്ടിയായിരുന്നപ്പോഴുള്ള ഒരു ഫോട്ടോ എടുത്ത് കാട്ടിയിട്ട് വിദ്യ എപ്പോഴും പറയും അതുപോലെ തന്നെ എന്ന്.
പുള്ള്യേ,
കുഞ്ഞിപ്പുള്ളിയുടെ കൂടെ ആണോ ഇപ്പോ?
ഉണ്ടാപ്രീ, നന്ദി. തീര്‍ച്ചയായും ഇടാം
അംബീ,
ഒരിക്കലും കണ്ടില്ലെങ്കിലെന്താ, കണ്ടപോലെതന്നെ. കണ്ടാലും ഇല്ലെങ്കിലും ഒരു വത്യാസവുമില്ല, ആ ഹരിയോടോ നളനോടോ ചോദിച്ചു നോക്കൂ, ഞങ്ങള്‍ കൊല്ലത്ത് ഇക്കൊല്ലം കണ്ടു, കണ്ടപ്പോഴും ശേഷവും മുന്നത്തെപ്പോലെ തന്നെ!
Post a Comment