ഈ റാളിന്റെ ഇടതുഭാഗത്തിന്റെ ആകൃതി വ്യത്യാസം കണ്ടില്ലേ, അവിടേക്ക് തേനീച്ചകള്‍ ഇപ്പോള്‍ പോകുന്നുമില്ല, ആ ഭാഗത്തെ അറകള്‍ നിറഞ്ഞു കഴിഞ്ഞു."
വില്ലി ഒരു അമ്പ് എടുത്തു. മരം കൊണ്ട് തീര്‍ത്ത അരയടി നീളമുള്ള അതിന്റെ മുന്നറ്റത്തിനു ചാട്ടുളി പോലെ ഒരു ടോഗ്ഗിളും പിന്‍ഭാഗത്ത് സൂചിക്കുഴ പോലെ ഒരു ദ്വാരവുമുണ്ടായിരുന്നു. പിന്നറ്റത്ത് ചണച്ചെടിയുടെ നാരുപിരിച്ചുണ്ടാക്കിയ നൂല് കോര്‍ത്തു, പാതിരിമരം കൊണ്ടുള്ള വില്ലു കുലച്ചു.
ചെറിയൊരു മൂളലോടെ അമ്പ് റാളിന്റെ ഇടതുവശത്തിന്റെ അടിഭാഗം തുളച്ചു കയറി. താഴേക്ക് നീണ്ടുകിടക്കുന്ന നൂലിന്റെ കീഴറ്റം നിലത്തു നിന്നും അരയടി ഉയരത്തില്‍ ഒരുണ്ടയാക്കി കെട്ടി. കീശെയൊരു കല്‍ച്ചട്ടിയും വച്ചു.
"ഒരു മണിക്കൂര് തേനൂറും. ഒരു മുക്കാല്‍ ലിറ്റര്‍ കിട്ടേണ്ടതാണ്. അമ്പ് വലിച്ചൂരിക്കഴിയുമ്പോള്‍ തേനീച്ചകള്‍ ഈ ലീക്ക് മനസ്സിലാക്കി അവിടം വേഗം അറ്റകുറ്റപ്പണി നടത്തും."
ഞങ്ങള്‍ തിരികെ മടയിലെത്തി. കൊറപ്പാളു ചക്കപ്പുഴുക്കു പോലെ എന്തോ ഭക്ഷണം ഇലകളില്‍ വിളമ്പി.
"ശരിക്കും ഒന്നും തന്നെ പുറത്തു നിന്നു വാങ്ങേണ്ടതില്ല. ഒന്നാം തരം കത്തി പാറകൊണ്ട് ഉണ്ടാക്കാം, ഉപ്പുകല്ലുകള്‍ പാറയിടുക്കുകളിലുള്ളത് പൊട്ടിച്ചെടുക്കുകയും ചെയ്യാം, ചണച്ചെടികൊണ്ട് വസ്ത്രവുമുണ്ടാക്കാം. ഞാന്‍ മടിയനായതുകൊണ്ട് ഉപ്പു പുറത്തു നിന്നും വാങ്ങും, തീപ്പെട്ടിയും. വെട്ടുകത്തിയും തുണിയും കൊല്ലത്തിലൊരിക്കലോ മറ്റോ വാങ്ങാറുണ്ട്." വില്ലി പറഞ്ഞു.
"എരിവും പുളിയുമൊക്കെ ഉണ്ടല്ലോ ഭക്ഷണത്തിന്? എന്തെങ്കിലും നട്ടു വളര്‍ത്തുന്നുണ്ടോ?" ഞാന്‍ അന്വേഷിച്ചു.
കൃഷി ചെയ്യല്‍ ഇവിടത്തെ പരിസ്ഥിതിയെ ഒരു തരം അട്ടിമറിക്കലല്ലേ ? ഞാന്‍ പാചകം ചെയ്യുന്നതെല്ലാം ഇവിടെ തനിയേ വിളഞ്ഞ പഴങ്ങളും കായകളും ഇലകളും ആണ്. അതില്‍ എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്. അവശ്യം വേണ്ട പോഷണവും മരുന്നുകളുമുണ്ട്.
ഒരു ചോദ്യം മനസ്സില്‍ വന്നത് നാവിലെത്തും മുന്നേ വില്ലിയെന്റെ മുഖഭാവത്തില്‍ നിന്നു വായിച്ചു
"അതേതു ചെടികളാണെന്നല്ലേ ചോദിക്കാന്‍ പോകുന്നത്? പറയില്ല ഞാന്‍. താളം പിഴച്ച ജീവിതം കൊണ്ട് ഒരു ഹൃദയത്തിന്റെ വാതിലടയുമ്പോള്‍ താളം പിഴയ്ക്കുമ്പോള്‍ അതിനെ കമ്പി കൊണ്ട് കുത്തിത്തുറക്കാന്‍ ശ്രമിക്കും, പിന്നെ മറ്റൊരു പൈപ്പ് തുന്നിച്ചേര്‍ക്കാന്‍ നോക്കും, അതും കഴിഞ്ഞ് വൈദ്യുതി കൃത്രിമമായി ഉണ്ടാക്കാന്‍ ബാറ്ററി വയ്ക്കും, ഒക്കെ കഴിഞ്ഞ് നീര്‍മരുതിന്‍ പട്ട വെട്ടാന്‍ കാട്ടില്‍ ഫാക്റ്ററി സ്ഥാപിക്കും. അങ്ങനെയുള്ള കൂട്ടര്‍ക്ക് ഇമ്മാതിരി കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഒരു ദിവസം കൊണ്ട് അവര്‍ ഋഷിമലയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതെല്ലാം മൂടോടെ പിഴുതു വിറ്റ് കാശാക്കും. അര്‍ബുദം ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുന്ന ഒരു മാംസഭോജിയായ ചെടിയുണ്ട്. സൂര്യപ്രകാശം വീഴാത്ത സ്ഥലത്തേ അതു വളരൂ എന്നതിനാല്‍ ആകെ ഒരു അമ്പതെണ്ണമേ ഉണ്ടാവൂ, പുറത്തു പറഞ്ഞാല്‍ നാളെ അത് നാടിനു നഷ്ടപ്പെടും, പിന്നെ ഇറച്ചിത്തുണ്ടുകള്‍ ഇട്ടുകൊടുത്ത് അതു ലാബില്‍ വളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കും, അങ്ങനെ അതു ഫലിക്കാതെയും പോകും. കേരളത്തിന്റെ നാലില്‍ മൂന്നും നൂറ്റമ്പതു വര്‍ഷം മുന്നേ വരെ കാടായിരുന്നു. അതു കളഞ്ഞവര്‍ വിലയും കൊടുത്തല്ലേ മതിയാവൂ?ലോകത്തിന്റെ മൊത്തം കാര്യവും അങ്ങനെ തന്നെ."
"അറിവ് എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്തല്ലേ വില്ലീ?"
"അറിവ് സ്വത്താണ്, ശരി. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെങ്കില്‍ മറ്റു സ്വത്തുക്കളും എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? പണവും വസ്തുക്കളും വീതിച്ച് ഇങ്ങോട്ടു തരൂ."
അതെന്നെ ആശയക്കുഴപ്പത്തിലാക്കി.
"ഈ അറിവ് നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉപയോഗിക്കാനും കഴിയില്ലല്ലോ? പത്തോ അമ്പതിനായിരമോ വര്‍ഷം ചുറ്റുമുള്ളത് ഖനനം ചെയ്തും ഉച്ഛിഷ്ടങ്ങള്‍ തള്ളിയും അട്ടിമറിക്കാതെ, കത്തിച്ചും വെട്ടിയും ഇല്ലാതാക്കാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു അവശ്യം വേണ്ടത് - ഭക്ഷണം, മരുന്ന്, ജലം, വായു മുതലായവ- ചുറ്റും തന്നെ ഉണ്ടാകും എന്നാണ് ഈ അറിവ്. അതിനു വിലയുണ്ടോ ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന മനുഷ്യര്‍ക്ക്?"
Subscribe to:
Post Comments (Atom)
21 comments:
ദേവേട്ടാ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. നന്നായിട്ടുണ്ടുകേട്ടോ. ഈ വെക്കേഷനാണോ വില്ലിയെ സന്ദര്‍ശിച്ചത്?
ഓകെമിനെ ഇപ്പോഴാണ് കണ്ടത്. സത്യം പറഞ്ഞാല്‍ ദേവേട്ടന്റെ ബ്ലോഗ് ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുമില്ലായിരുന്നു. മൊഴികളിലേയ്ക്കില്ലെന്നു പറഞ്ഞതില്‍ പിന്നെ കണ്ടതുമില്ല. പോസ്റ്റുകള്‍ മാത്രം സേര്‍ച്ച് ചെയ്യുന്നതിനിടെ ദേവേട്ടന്റെ ബ്ലോഗുകള്‍ കാണാതെ പോകുമോ എന്ന് ഞാന്‍ രാവിലെയും ഓര്‍ത്തിരുന്നു. ഇന്ന് ലിങ്ക് ഒന്നു പരതിക്കളയാം എന്ന് ഓര്‍ത്തതുമാണ് അപ്പോഴാണ് ഈ ഓകെമിനെ പൈപ്പ് കാണിച്ചു തന്നത്. ഏതായാലും സേര്‍ച്ച് ഒഴിവായി. ആദ്യഭാഗം മുതല്‍ വായിച്ചു.
പ്രവാസികള്‍ക്ക് വായന പൊതുവേ കുറവാണ്. ഈ അവസരത്തില്‍ ബ്ലോഗ്ഗുകളാണ് ചെറിയ ഇടക്കാലശ്വാസം. കൂടുതല്‍ വ്യാപ്തിയും, നല്ല ഭാഷയും ഉള്ള ബ്ലോഗുകള്‍ കുറവാണ് പൊതുവെ. അവിടെയാണ് ഇതുപോലുള്ള എഴുത്തുകാരുടെയും പോസ്റ്റിന്റെയും പ്രസക്തി, ഇതിനായി നടത്തുന്ന പഠനങ്ങളും, ചെറുതെങ്കിലും മനോഹരമായ ഈ എഴുത്തും കണ്ട് കുറിപ്പെഴുതാതെ പോവുക തികച്ചും ക്രൂരതയാവും എന്നു തോന്നി.
കൂടുതല്‍ പ്രതീക്ഷിക്കുന്നു
രണ്ടുഭാഗവും ഇപ്പോഴാണ് വായിക്കുന്നത്.
നന്നായിരിക്കുന്നു, ദേവന്‍.
:) :-w
ദേവന്‍, നന്നായി എഴുതുന്നു.
2 ഭാഗവും ഇപ്പോളാണു വായിക്കനൊത്തത്. അടുതത ഭാഗത്തിനായി കാത്തിരിക്കുന്നു....മുഴുവന്‍ വായിച്ചുകഴിഞ്ഞു അഭിപ്രയാം പറയാം........... അപൂര്‍വം രചനകളില്‍ ഒന്നു....!!!!
ഗുട്ടന്‍ബര്‍ഗിന്റെ ഗുട്ടന്‍സൊന്നും :) വായിച്ചില്ലെങ്കിലും വോള്‍ഡനാരാന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. വില്ലിയെയും കാണാന്‍ പോയ ദേവനേയും മനസ്സിലാക്കാന്‍ പശ്ചാത്തല ജ്ഞാനം ഒട്ടുമാവശ്യമില്ല.
ദേവേട്ടാ ..
ജ്ഞാനമില്ലായ്മയും വിവരമില്ലായ്മയും ഒട്ടു സഹായകമാണേന്നും കാണുന്നു.മുന്‍വിധികളില്ലാതിരിയ്ക്കാന്‍..
പുകഴ്ത്തേണ്ടത് എന്റെ അത്യാഗ്രഹമാണ്..ദേവേട്ടനതാഗ്രഹമില്ലെങ്കിലും.
...കിടിലം അത്യുഗ്രന്‍ അപാര എഴുത്ത്....ഹൊ..സമാധാനമായി..
ഈ വില്ലി ദേവന്റെ ഡ്യൂപ്പാണോ?
ദേവേട്ടാ ആകംക്ഷയോടെ അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു.
:)
ദേവേട്ടാ... കൗതുകത്തോടെ ബാക്കി ഭാഗം പ്രതീക്ഷിച്ചിരിയ്ക്കുന്നു.
എന്തു പറയാനാ?
പറയാതെ പറഞ്ഞിരിക്കുന്നൂ എന്ന് കരുതുക, ദേവാ!
വായിക്കുന്നു. നന്നാകുന്നു. അടുത്തതും.:)
ദേവന്‍ ജി,
മൂന്നാം ഭാഗം ഇന്നുതന്നെ തരുമോ പ്ലീസ് :)
അതും കൂടി വായിച്ചിട്ടുവേണം കൂട്ടാച്ചിരാമച്ചനും മലേമ്മയും ഈ വില്ലിയുടെ ആരെങ്കിലുമാവാമല്ലോ എന്നുറപ്പിക്കാന്‍!
നന്ദി,പോസ്റ്റിന്.
ദേവേട്ടാ,
വായിച്ചു. അടുത്ത ഭാഗം നോക്കട്ടെ.
ഒന്നും രണ്ടും ഒരുമിച്ച് ഇപ്പോഴാ വായിച്ചത്. വളരെ നന്നായിരിക്കുന്നു. വില്ലിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മൂന്ന്നാം ഭാഗം ഉടന്‍ വരട്ടെ
waiting waiting waiting .....
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).
കവിതാബ്ലോഗുകളുടെ settings-ല്‍ എന്തു മാറ്റം വരുത്തിയാലാണ്
ഓരോ പുതിയ പോസ്റ്റും രഹസ്യലോകം ഗ്രൂപ്പില്‍ എത്തുക.
പറഞ്ഞു തരാമോ
ഈ കഥമുഴുമിക്കാന്‍ താല്പര്യമില്ലേ??
അപ്പൂ, ചന്ദ്രേട്ടാ, ജ്യോ ടീച്ചറേ,
വില്ലി ഒരു സാങ്കല്പ്പിക കഥാപാത്രമാണേ. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ ആരോടെങ്കിലും അങ്ങോര്‍ക്കു സാമ്യം വന്നാല്‍ അത് യാദൃ. മാത്രം. ഇനി ജനിക്കാന്‍ പോകുന്ന ആര്‍ക്കെങ്കിലും വില്ലിയോട് സാമ്യം വന്നാല്‍ സദൃശനെ ജനിപ്പിച്ചവര്‍ക്കെതിരേ ഞാന്‍ കോപ്പിറൈറ്റ് ലംഘനത്തിനു കേസു കൊടുക്കും.
സാല്‍ജോ, സന്തോഷം. പടിപ്പുരമാഷേ, അംബീ, ഉറുമ്പ്, മനൂ, സഞ്ചാരീ, നിക്കേ, സൂര്യോദയം, കൈതമുള്ള് ചേട്ടാ, സൂര്യോദയം, വേണുമാഷേ, ദില്‍ബൂ, കുറുമാനേ നന്ദി.
ഒരു സാങ്കേതിക തടസ്സം വില്ലിക്കെതിരേ ഉന്നയിക്കപ്പെട്ടതിനാല്‍ മൂന്നാം ഭാഗം ഫ്രീസ് ആയി പോയതാണേ, രണ്ടു ദിവസത്തിനകം എഴുതിയിടാം. കാലവിളംബത്തില്‍ സങ്കടം ഉണ്ട്, എന്നാലും ഉപേക്ഷിക്കേണ്ടി വന്നില്ലല്ലോ, ഭയങ്കരമായ സന്തോഷവുമുണ്ട് :)
രജീ,
രഹസ്യലോകം എന്നത് ഗൂഗിള്‍ ഗ്രൂപ്പ് ആണോ? എങ്കില്‍ സംഗതി വളരെ സിമ്പിള്‍ ആണ്. ബ്ലോഗുകളുടെ സെറ്റിങ്സില്‍ പോയി കമന്റ് നോട്ടിഫിക്കേഷന്‍ എന്ന സ്ഥലത്ത് ആ ഗൂഗിള്‍ ഗ്രൂപ്പിലേക്ക് മെയില്‍ അയക്കാനുള്ള അഡ്രസ് വയ്ക്കുകയേ വേണ്ടൂ.
Post a Comment