February 26, 2006

പൂ+ തുമ്പി


ഒരിടത്തൊരിടത്ത്‌ ഒരു തുമ്പിയമ്മക്ക്‌ ഒരു ലാര്‍വ പിറന്നു. അതിനെ മടിയിലിരുത്തി‌ അവര്‍ എന്നും പാടി
"തുമ്പിക്കൈ വളര്‌, വളര്‌, വളര്‌
തുമ്പിക്കാല്‍ വളര്‌ വളര്‌ വളര്‌
വളയിട്ടു തളയിട്ടു മുറ്റത്തെ പൂവില്‍ നീ
തിരുവോണത്തുമ്പിയാകാന്‍ വളര്‌ വളര്‌"

ആ പാട്ടുകേട്ടുകേട്ട്‌ അവനിത്രയും വളര്‍ന്നു വലുതായി.

(എനിക്കൊരു മഞ്ഞുകാലം കാണണമെന്നു പറഞ്ഞതുകേട്ട്‌ ജീവന്‍ പണയപ്പെടുത്തി പടമെടുത്ത സീയെസ്സിന്റെ പ്രാണിലോകത്തിലേക്കു ‌ ഈ പൂവും പൂത്തുമ്പിയും സമര്‍പ്പിക്കുന്നു.)

6 comments:

aneel kumar said...

സുന്ദരന്‍/സുന്ദരി പൂത്തുമ്പി.
എങ്കിലുമതിനീ നാണ്യവിളപ്പൂവേ വിശ്രമിക്കാന്‍ കിട്ടിയുള്ളോ?

Kalesh Kumar said...

ദേവാ, ആന്തൂറിയം കൃഷിയുണ്ടോ വീട്ടില്‍?
നല്ല പടം!

ദേവന്‍ said...

അവന്‍റെ കളറുള്ള ആന്തൂറിയത്തിന്‍റെ സ്പാഡിക്സ് കണ്ട് അതിന്മേല്‍ കെട്ടിപ്പിടിച്ച് ഇരിപ്പായതായിരിക്കും അനിലേ(pygmalionism എന്നോ മറ്റോ ഒരു മനോരോഗമില്ലേ)

കൃഷിയില്ല കലേഷേ അവിടവിടെ ഒന്നുരണ്ടെണ്ണം നട്ടിട്ടുണ്ട്. ഇപ്പോ ഓര്‍ക്കിഡും ആന്തൂറിയവും കൂടെ ക്രോസ്സ് ചെയ്ത് “ഓന്തൂറിയം“ ഉണ്ടാക്കാന്‍ പറ്റുമോ എന്ന ഗവേഷണത്തിലാ.

വര്‍ണ്ണമേഘങ്ങള്‍ said...

അണ്ണാ കുറെ നാളിന്‌ ശേഷം മുഖാമുഖം..!
പടം റൊമ്പ കിടിലൻ..!

SEEYES said...

ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല മാഷേ.

nalan::നളന്‍ said...

തുമ്പി തുമ്പി തുള്ളാന്‍ വായോ
ദേവരാഗം കേട്ടൂഞ്ഞാലാടി..

മാക്രോപിടിത്തം അസ്സലായി!