
യവനനും ച്യവനനും പിന്നെ നമ്മുടെ പവനനുമൊക്കെ പണ്ടത്തെ രേഖകളില്‍ കൊല്ലത്തെ “കൊരക്കേണി കൊല്ലം” (cape of Kollam)എന്നാണു പരാമര്‍ശിച്ചുകാണുന്നത്. ഈ കൊരക്കേണി ബീ സീ അഞ്ഞൂറിനും ആയിരത്തിനുമിടക്ക് കടലെടുത്തെന്നാണു പരക്കെ വിശ്വാസം. തിരുമുല്ലവാരത്ത് ഒരുകാലത്ത് കരയായിരുന്ന കടലടിത്തട്ടുണ്ടെന്ന് കേട്ട് അതീ കാണാതെ പോയ സ്ഥലമാണെന്ന് സ്ഥാപിച്ച് ഫേയ്മസാകാന്‍ പറ്റുമോന്ന് നോക്കാന്‍ പോയപ്പോഴാണ് ഇവന് കണ്ണിൽപ്പെട്ടത്. നളന് എപ്പോഴും പറയുന്ന തിരുമുല്ലവാരം ഷാപ്പ് സീഫൂഡിനും ഊണിനും പ്രസിദ്ധമാണീ മാതൃകാ സ്ഥാപനം. സമര്‍പ്പണം ഇനി പ്രത്യേകിച്ച് വേണ്ടല്ലോ..
7 comments:
ഓര്‍മ്മകളേ കൈവള ചാര്‍ത്തി.....
നല്ല ഫോട്ടം ദേവാ.
അന്തിക്കള്ളടിച്ചു…ഷാപ്പിന്റെ അടിക്കല്ലു മാന്തി
വെള്ളത്തിലിട്ടു.. ബ്ലും... എന്നു കേള്‍പ്പിച്ചു…
തണ്ണിമാത്തു വേച്ചു വേച്ചു നടന്നു….
സൂഫിടെ പാട്ടു കേട്ടപ്പോഴാ അവസ്സാനം കേട്ട ഷാപ്പ് പാട്ട് ഓര്‍മ്മവന്നത്
(കാറ്റടിച്ചു കൊടും കാറ്റടിച്ചു കായലിലെ വിളക്കുമരം..എന്ന ട്യൂണ്‍)
കള്ളടിച്ചു അന്തിക്കള്ളടിച്ചു
വയറിനുള്ളില്‍ കൊടല് മൊത്തം മന്ദഹസിച്ചു
ഷാപ്പിന്റെ മൂലയില്‍ ട്രൌസറിട്ടു കിടക്കക്കണത്
കേശവനോ അതൊ ചങ്കരനോ..
മീന്‍ കറി വച്ചത് പാക്കരനാണെങ്കില് പാക്കരനോടൊരു ചോദ്യം
ഇവിടിന്നു തന്ന മീങ്കറിക്കുള്ളില് ഈ
എലിവാല് എങ്ങനെ വന്നു?
ഛീ പറയെടാ എലിവാല് എങ്ങനെ വന്നു?
ദേവോ,
ഇതു ഫ്ലിക്കറിലുള്ള് കൊല്ലം ഗ്രൂപ്പ് പൂളിലിട്ടോട്ടെ..(ഞാനെടുത്തതാണെന്നു പറയത്തില്ല :) )
ഈ പാറക്കൂട്ടങ്ങളുടെ അരിവുപറ്റി വേറൊരു ലോകം തന്നെ കിടപ്പുണ്ട്, വേണമെങ്കില്‍ അവിടിട്ടോരു ‘Indiana Jones' തന്നെ പിടിക്കാം !!
എന്തു വേണമെങ്കിലും ചെയ്യാമല്ലോ നളാ, താങ്കള്‍ക്ക് സമര്‍പ്പിച്ചതല്ലേ.
തിരുമുല്ലവാരത്തിന്റെയും അഷ്ടമുടി, തേവള്ളി തുടങ്ങിയ സ്ഥലങ്ങളുംടെയും ഫൊട്ടോകള്‍ പലതും എടുത്തിട്ടുണ്ട്, സൌകര്യം പോലെ ഇവിടെ ഇടാം (ഫ്ലിക്കര്‍ ഇപ്പോഴും എന്റെ ഐ എസ് പി ക്ക് അശ്ലീല ലിസ്റ്റില്‍ തന്നെ അല്ലെങ്കില്‍ അവിടെ ഇട്ടേനേ)
കള്ളുഷാപ്പ് കണ്ടപ്പോള്‍ കെ.ജി.ജോര്‍ജ്ജിന്റെ “കോലങ്ങള്‍” എന്ന പടത്തില്‍ തിലകന്റെ കള്ളു കുര്‍ബാന ഓര്‍മ്മ വന്നു..
“കള്ളേ...നീ...ശുദ്ധമുള്ളവനാകുന്നൂ...
എന്തെന്നാല്‍ നിന്നിലായ് വീണുമരിക്കുന്ന
ഈച്ചയെയും പുഴുക്കളെയും
നീ വിദ്വാന്മാരുടെ മീശയ്ക്കുള്ളില്‍
കബറടക്കം ചെയ്യുന്നൂ...“
പുല്ലൂരാനേ, അഷ്ടമുടി, തേവള്ളിച്ചിത്രങ്ങള് ഉടന്‍ റിലീസ് ചെയ്യാം
യാത്രാമൊഴീ, കെ ജി ജോര്‍ജ്ജിന്റെ കോലങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല (വേറേ പലരും കാട്ടുന്ന കോലം കണ്ടിട്ടുണ്ടെങ്കിലും) ആ സമയത്തെ സിനിമകള്‍ കിട്ടാനേയില്ല ഇവിടെയും നാട്ടിലും
കോലങ്ങള്‍, കടത്ത്, കടമ്പ, കള്ളന് പവിത്രന്, ഉപ്പ് ഇവയൊക്കെ ഞാന്‍ തപ്പി നടക്കുകയാണ്..
Post a Comment