

വക്കാരിമഷ്ടായുടെ ബ്ലോഗലോകത്തിനു നിലാവത്തെ കോഴി എന്നാണു പേര്‍ എന്നറിഞ്ഞ ദിവസം മുതല്‍ എന്താണീ സംഭവം എന്നാലൊചിക്കുകയായിരുന്നു ഞാന്‍. എനിക്കറിയാത്ത വല്ല നിഗൂഢസിംബോളിഫൈസേഷനുമാവുമെന്നനുമാനിക്കാന്‍ തുടങ്ങുമ്പോഴല്ലേ നാട്ടില്‍ വച്ച് രാത്രി കോഴി വിളമ്പുന്നവരെ കണ്ടത്! യുറേക്കാ ഫോര്‍ബ്സ്!
ഇതാണു പഹയന്റെ മനസ്സില്‍- നിലാവത്തെ കോഴി തീറ്റ!
വക്കാരിമഷ്ടനു ഹൃദയപൂര്‍വ്വം ഇതാ നിലാവത്തെ കോഴി 25 പ്ലേറ്റ്.
6 comments:
കക്ഷിയെ കറിയാക്കിയോ ദേവാ?
പക്ഷിപ്പനി വന്നില്ലായിരുന്നെങ്കിൽ ആ 25 പ്ലേറ്റും എപ്പം തീർത്തെന്ന് ചോദിച്ചാൽ മതി. പക്ഷേ പക്ഷിപ്പനി വന്നതുകാരണം, ഏറ്റവും കൂടിയാൽ 23 പ്ലേറ്റ്.. പ്ലീസ്, നിർബന്ധിക്കരുത്...
ഇതെല്ലാംകൂടി അടിച്ച് നിലാവത്തെ കോഴിയേപ്പോലെ, തെക്കുവടക്ക്.... നന്ദി ദേവേട്ടാ, നന്ദി..
ആനയെക്കണ്ടപ്പോൾ തുളസി എന്നെ ഓർത്തു...
കോഴിയെക്കണ്ടപ്പോൾ, ദേ ദേവേട്ടനും....
ഞാൻ രോമാഞ്ചകഞ്ചുകുഞ്ചികിതനായി.
ശീ. ച്ഛീ..... കോഴിക്കറി. അതും പേപ്പര്‍ പ്ലേറ്റില്‍. വായിലെത്താതെ, താഴോട്ട് ഊര്‍ന്നിറങ്ങുന്ന ഗ്രേവി....(വിശാലന്റെ ബര്‍ഗര്‍ ഓര്‍മ്മ വരുന്നു) എന്റെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ എന്തിട്ട് കഴുകും ഞാന്‍ ഇനി. അരവിന്ദന്റെ അമ്മ പറഞ്ഞ പോലെ, വല്ല വൈെറസ് എങ്ങാനും വന്നോ ആവോ, ആ ആധി വേറേ. ദേവനെ കൊണ്ട് പിഴയിടീയ്കണം, ഈ കോഴിക്കറിയിട്ടതിനു.
"അടി" ക്കുറുപ്പിനുള്ള ഫോട്ടമെങ്കില്‍ ;
"വക്കാരിക്കൊരു കോഴി നിവേദ്യം"
ഈ കടലാസ് പ്ലേയ്റ്റുകള്‍ എടുത്ത് കളഞ്ഞ് ചിക്കന്‍ കറീസ് എല്ലാം ആ ട്രേയില്‍ കൂട്ടിയിടുകയാണെങ്കില്‍ കഴിക്കാന്‍ ഒരു എളുപ്പം ഉണ്ടായേനെ..!
മനുഷ്യന്റെ ഇരിക്കപൊറുതി നഷ്ടപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈശ്വര.
വെറുതെയല്ല ഇന്നു കൊഴി കൂവാഞ്ഞത്
devettaa.....manushyarae korangu kalippikkuvano?ayooo enikku veshakkunnaeeeeeeeeee!
Post a Comment