തൃക്കടവൂര്‍ ശിവന്‍ ഊര്‍ദ്ധ്വതാണ്ഡവമാടുമ്പോഴുള്ള അഷ്ടമുടികളാണീ അഷ്ടഹസ്താകൃതിയിലുള്ള കായലെന്നു ലോക്കല്‍ പുരാണം. മുടികളുടെയെല്ലാം സെന്റര്‍ പോയിന്റായ അഷ്ടമുടിയിലാണ് മുടിയില്‍ നിന്നു ജനിച്ച അത്ര ആര്യനും അത്ര ദ്രാവിഡനുമല്ലാത്ത വീരഭദ്രസ്വാമിയുടെ അമ്പലം - കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം.

4 comments:
രാവിലെ ഒരു ആറുമണിയാകുമ്പോൾ തണുത്ത വെള്ളത്തിൽ കുളിച്ച്...
മുണ്ടുടുത്ത് പതുക്കെ നടന്ന് അമ്പലത്തിലെത്തി.....
ശാന്തമായ മനസ്സോടെ..........
ഒന്നിനേപ്പറ്റിയും വേവലാതിയില്ലാതെ..
തിരിച്ച് വരുന്നവഴിക്ക് കുട്ടപ്പന്റെ ചായക്കടയിൽ നിന്ന് നല്ല ചൂട് മീറ്റർ ചായയും കുടിച്ച്, പത്രമൊക്കെ ഒന്ന് വായിച്ച്
വീട്ടിൽ വന്ന് നല്ല പുട്ടും എരിവുള്ള, തേങ്ങാക്കൊത്തും ചുമന്നമുളകുമിട്ട, കടലക്കറിയും കൂട്ടി...
ഇടയ്ക്ക് നല്ല മധുരമുള്ള ചൂടുചായ കുടിച്ച് ശൂ ശൂന്ന് വെച്ച്....
ദേവേ, ഇവിടെ വീരഭദ്രന്‍ കാളയുടെ രൂപത്തില്‍ തന്നെയായിട്ടാണോ പ്രതിഷ്ഠ?
വീരഭദ്രന്‍ പൂജിക്കപ്പെടുന്ന കുറേ ശിവ ക്ഷേത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ, പ്രധാന പ്രതിഷ്ഠ ആയുള്ളതില്ല. ഉടുപ്പിയില്‍ ഒരു വീരഭദ്രക്ഷേത്രമുണ്ടെങ്കിലും, ഋഷഭ പ്രതിഷ്ഠ അല്ല അവിടെ. ചെറുവത്തൂരില്‍ ഒരു വീരഭദ്ര ക്ഷേത്രം ഉണ്ടെന്ന് നെറ്റില്‍ കണ്ടു. തുളസിക്ക് details അറിയാമോ?
കണ്ണൂസേ,
ഋഷഭപ്രതിഷ്ട നന്ദിയുടേതല്ലേ?
ശിവനെ രുദ്രനാക്കി പ്രതിഷ്ടിച്ചിരിക്കുന്നയിടത്ത് ഭദ്രനും കാണാന്‍ ചാന്‍സ് ഉണ്ട്. കാരണം അമ്മായിയപ്പന്‍റെ തറ ഡിന്നര്‍ പാര്‍ട്ടി കണ്ടു മൂപ്പര്‍ വയലന്‍റ് ആയി മുടി പറിച്ചു നിലത്തടിച്ചപ്പോഴാണല്ലോ വീരഭദ്രന്‍ ജനിച്ചത്. ഋഷഭരൂപത്തില്‍ കണ്ടിട്ടില്ല ഭദ്രപ്രതിഷ്ട.
(കേരളത്തില്‍ വീരഭദ്രന്‍ വേറേയില്ലെന്നത് നാലാങ്കല്‍ കൃഷ്ണപിള്ള എവിടെയോ എഴുതിക്കണ്ടതാണെന്നാണ് ഒരോര്‍മ്മ.. നിജസ്ഥിതി ഉറപ്പില്ല)
സ്ത്രീയിലൂടെയല്ലാതെ ക്ലോണിങ് വഴി ഞനിച്ച മൂപ്പരെന്ന സ്ഥിതിക്കും ബ്രാഹ്മണ്യരീതികള്‍ക്കുപകരം ദ്രാവിടാചാരാങ്ങളില്‍ പൂജിക്കുന്നുവെന്നതും അഷ്ടമുടി വീരഭദ്രന്‍റെ പ്രത്യേകതകള്‍. വഴിപാട് ശയനപ്രദക്ഷിണം ആണ് ഇവിടെ. അതും വര്‍ഷത്തില്‍ ഒര ദിവസം - അമ്പലമുറ്റത്തെ കായലില്‍ മുങ്ങി മണലില്‍ ഉരുളല്‍
ദേവാ, ഞാന്‍ ദാ ഇപ്പോ ഒരു ശയന പ്രദിക്ഷണം നേര്‍ന്നു. അടുത്ത തവണ പോവുമ്പോ ഒന്ന് നടത്തി വരണേ...... (ആരെങ്കിലും പരിചയമുള്ളവരു ചെയ്താലും മതീന്നാ നമ്പൂരി പറഞ്ഞേ.)
Post a Comment