April 09, 2006

അയം ആത്മ ബ്രഹ്മ..

Image hosting by Photobucket
അജ്ഞാതമായ പഥങ്ങളില്‍ സഞ്ചരിക്കുന്ന അനന്തകോടി നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലെവിടെയോ തിരുവാതിരകളിക്കുന്ന ക്ഷീരപഥത്തിലെ ഒരിടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തിനുള്ളില്‍ ചരിക്കുന്ന ഒരു തരി കാര്‍ബണും ഹൈഡ്രജനും ഓക്സിജനും ഫോസ്ഫറസ്സും പൊട്ടാസ്സിയവും നൈറ്റ്രജനും കാത്സ്യവും നൈട്രജനും ഇരുമ്പും നാകവും ക്ലോറിനും മാംഗനീസും മറ്റും ചേര്‍ന്ന മിശ്രിതത്തില്‍ തെളിയുന്ന സര്‍വ്വശക്തന്റെ പ്രതിഫലനം ഞാന്‍ - നിങ്ങളതിനെ ദേവനെന്നു വിളിക്കുന്നു.

35 comments:

myexperimentsandme said...

ഈശ്വരാ............ ഇതും കാണേണ്ടി വന്നല്ലോ...

എന്നാലും കണ്ടൂല്ലോ.... തൃപ്ത്യായീ

ബാക്ക്‍ഗ്രൌണ്ടിലും കണ്ണുടക്കുന്നു.....പ്രത്യേകിച്ചും താഴത്തെ ബോണ്ടാ പിടിപ്പിച്ച കുറെ കിങ്കരന്മാര്‍.

പരിണാമസിദ്ധാന്തഫലച്ചിത്രങ്ങളുംകൂടി കാണാനുള്ള യോഗ്വൊണ്ടാവ്വോ ആവോ........

Kalesh Kumar said...

മഡോണ, സൈക്കിള്‍ ജാക്സണ്‍....
ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍!
എന്റെ ഭിത്തികളിലും ഇവരൊക്കെതന്നെയാരുന്നു!

രാജ് said...

ദേവോ ഒരു നൊസ്റ്റാള്‍ജിക് ലുക്കുള്ള പടം, അതിലെ സേപിയ ഷേഡും പഴംചുമരുകളും എല്ലാം കാണുമ്പോള്‍ വീട്ടിലെ പഴേ ആല്ബം കാണുന്ന സുഖം.

Visala Manaskan said...

ഞങ്ങള്‍ ചിലര്‍ ദേവ ഗുരുവെന്നും വിളിക്കുന്നു.
പെരിങ്ങ്സ് പറഞ്ഞപോലെ, നൊസ്റ്റള്‍ജിക്ക് ബാക്ഗ്രൌണ്ട്.

അതുല്യ said...

ഹരിഹരന്റെ പാട്ടു പോലെ ശ്വാസം മുട്ടി വായിയ്കാനാണോ ഇത്രയും നീണ്ട വരികള്‍ എഴുതിയത്‌?

ഫോട്ടം നന്നായി. ദേവനെ നേരിട്ട്‌ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പറ്റുമെങ്കില്‍ ആ തല അടിച്ചു മാറ്റണമെന്നും. തലയ്ക്‌ അടിയ്കാനല്ലാട്ടോ അതിന്റെ അകത്തെ മസാല അല്‍പം ഒരു ലോണായിട്ട്‌....

ഇളംതെന്നല്‍.... said...

മകനേ..കുമാരാ.. ദേവാ.. കുട്ടന്‍ തമ്പുരാന്‍ സ്‌റ്റൈയിലിലുള്ള ആ ഇരുത്തം കൊള്ളാം... ഇന്നത്തെ ദേവനും കൂടി ഒന്നു പ്രത്യക്ഷപ്പെട്ട്‌ ഈയുള്ളവരുടെ ജീവിതം ധന്യമാക്കിത്തരേണമേ...

evuraan said...

പണ്ടത്തെ ദേവനെ കണ്ടതില്‍ സന്തോഷം. ഈക്കാലങ്ങളില് എങ്ങിനെയായിരിക്കുമോ ആവോ?

ചില നേരത്ത്.. said...

അപ്പോ ഇതാണ് ദേവേട്ടന്‍.
കുറച്ച് കുടവയറും വെയില്‍ അധികം കൊള്ളാത്തതിനാല്‍ തൊലിവെളുപ്പും ഉള്ള ആധുനിക ദേവേട്ടനെ ലുലുവിന്റെ അടുത്തു നിന്നോ സ്പ്ലാഷിന്റെയോ ബുസ്താന്‍ സെന്ററിന്റെ മുന്നില്‍ നിന്നോ കണ്ട് മുട്ടിക്കോളാം. പക്ഷേ എനിക്കിഷ്ടം സംഗീതയുടെ (റെസ്റ്റോറന്റ്) മുന്നില്‍ നിന്നും കണ്ടുമുട്ടാനാണ്.

ദേവന്‍ said...

ഇപ്പോഴത്തെ ഫോട്ടോയൊ? അങ്ങനെ ഒരതിക്രമം എന്നെക്കോണ്ട്‌ ചെയ്യിക്കണോ കൂട്ടുകാരേ.. എന്നെ കണ്ട്‌ ആര്‍ക്കെങ്കിലും വല്ല അറ്റാക്കും വന്നാല്‍ കോമ്പന്‍സേഷന്‍ തരാനുള്ള കാശുണ്ടായിട്ടു മതിയോ ?(ഉറങ്ങാത്ത കൊച്ചുങ്ങളെ പേടിപ്പിക്കാന്‍ ആണെങ്കില്‍ ഈമെയിലില്‍ അയച്ചുതന്നാള്‍ പോരേ?)

നാലാല്‍ ഒരു നിവൃത്തിയുണ്ടെങ്കില്‍ ക്യാമറയുടെ പിറകിലേ ഞാന്‍ നില്‍ക്കൂ.. (എല്ലാരൂടെ നിര്‍ബന്ധിച്ചതല്ലേ വീട്ടില്‍ പോയൊന്നു തപ്പി നോക്കട്ടേ)

ബെന്നി പഠിത്തമൊഴിച്ച്‌ ബാക്കിയെല്ലാത്തിലും ഞാന്‍ ഒരു ചണ്ഡവേഗന്‍ ആയിരുന്നു :)

ഇബ്രു, ഇതിലും കറുത്ത്‌ ഇതിലും മെലിഞ്ഞ്‌ ആലില വയറും കുയില്‍ ബോഡിയുമുള്ള ഒരാളിനെ നോക്കിക്കോ (നമുക്കു സംഗീതയില്‍ തന്നെ കാണാം, നല്ല കീരവട കിട്ടും അവിടെ; ലെഫ്റ്റില്‍ ഗ്രാന്‍ഡ്‌ ഇബ്രൂനു ഹറാം & റൈറ്റില്‍ ചിക്കന്‍ ടിക്കാ ഇന്‍ അതുല്യക്കു ഹറാം)

ആ അരവിന്ദന്‍ വന്നിട്ടു ചക്രവാളത്തില്‍ നീല നികുംഭിലയുയര്‍ന്നെന്നു പറയുന്നതു കേള്‍ക്കാന്‍ നീളത്തിലെഴുതിയതാണതുല്യേ..

Unknown said...

ഇതടിപൊളി പോര്‍ട് റൈറ്റ്!
പഴേ ഹോസ്റ്റല്‍ മുറികളുടെ ഞാ‍പഹം വരുതേ...ഞാപഹം വരുതേ..

nalan::നളന്‍ said...

ഇപ്പോഴത്തെ ഫോട്ടോയാ ഞാന്‍ ആദ്യം കണ്ടത്. പഴയത് പിന്നീടും.
ആ തൊപ്പി വച്ചു നില്‍ക്കണതാരാ ദേവാ. പഴയ കൂറേ ടെന്നിസ് താരങ്ങളെ ഓര്‍മ്മ വരുത്തുന്നു.
വലത്തേ കൈയ്യുടെ വിരലുകളുടെ കിടപ്പു കണ്ടിട്ട് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെന്നൊക്കെ പറയണ പോലെ സിഗററ്റു കളഞ്ഞ വിരലുകളെന്നോക്കെ പറയാന്‍ തോന്നുന്ന്.
നൊവാള്‍ജിയ നൊവാള്‍ജിയ..

ദേവന്‍ said...

നളാ
റോഡ് സ്റ്റ്യുവര്‍ട്ട് “മഴപ്പട്ടികള്‍” എന്ന പാട്ടും പാടി നില്‍ക്കുന്ന പോസ്റ്ററാ 1985 ലെ ഒക്കെ ഹിറ്റ് പാട്ടായിരുന്നു.

അരവിന്ദ് :: aravind said...

ദേവ്‌ജി നല്ല അനാള്‍ജിന്‍, സോറി നൊവാള്‍‌ജിക് പടം.
പിന്നിലത്തെ ഫോട്ടംസ് കലക്കി. കക്ഷത്തില്‍ പരു വന്നപോലെ നടക്കണ അണ്ണന്മാര്‍ കോച്ചിപ്പിടിച്ചു നില്‍‌ക്കുന്നത്
പ്രത്യേകിച്ചും.(ദേവ്‌ജ്ജിയുടെ പൂതി കൊള്ളാട്ടോ..കുണ്ടിലിരിക്കും തവളക്കുഞ്ഞിന് കുന്നിനുമേലെ പറക്കാന്‍ മോഹം
എന്നൊരു കവിത ഓര്‍മ്മ വന്നു. :-) )
പിന്നെ ആ മെയിന്‍ സ്വിച്ചുകളും ഫ്യൂസും..അദെന്റെ വീട്ടിലും അങ്ങനെത്തന്നെയായിരുന്നു.

രഹസ്യം: അതേയ്, ആക്ച്വലി, ഈ നികുംഭില നികുംഭില ന്നച്ചാ ന്താ? ഞാന്‍ അര്‍ത്ഥം അറിയാണ്ടെ കാച്ചിയതാ..:-)

ദേവന്‍ said...

നികുംഭില ലങ്കയിലെ ഒരു സ്ഥലം ആണു അരവിന്ദേ (നികുംഭം ഒരു മരുന്നുചെടിയാ അതു കൂടുതലായി കാണുന്ന സ്ഥലമാവുമോ?)

കക്ഷത്തില്‍ കുരുവന്ന അണ്ണനമാരെ ഇപ്പോ അലെര്‍ജിയാ.. ഈ മസില്‍ ഒക്കെ പുളിക്കും അല്ലല്ല കോച്ചിപ്പിടിക്കും :)

(ഓ ടോ.. മസിലിന്റെ കുലപതി അര്‍നോള്‍ഡ്‌ ശിവശങ്കര്‍ജി ഓള്‍ഡ്‌ ആകുന്നതിനു മുന്നേ തന്നെ ഗിന്നസ്സുബുക്ക്കിലേക്ക്‌ ഒരു സംഭാവന കൂടി ഇട്ടിട്ടുണ്ട്‌ - എറ്റവും കൂടുതല്‍ ബൈപ്പാസ്‌ സര്‍ജ്ജറി മൂപ്പരുടെ നെഞ്ചത്താ നടന്നത്‌- 5 തവണ. ബൈപ്പാസ്‌ എന്നത്‌ എന്തുജാതി ഭീകരവും വേദനാദായകവും ആയ ഓപ്പറേഷന്‍ ആണെന്ന് വീഡിയോക്കോണ്‍ ആയി കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തോരു CABG എന്നൊ coronary bypass graft എന്നോ ഗൂഗിള്‍ ഇമേജില്‍ ഒന്നു സേര്‍ച്ച്‌ ചെയ്താല്‍..

"പുല്ലിനെ മാന്‍ തുപ്പുന്നു" എന്നു നമ്മടെ ഭാഷാശാകുന്തളത്തില്‍ കാണുന്നതുപോലെ കെന്റക്കിയും ബിഗ്‌ മാക്കും കാണുമ്പോ ആരും തുപ്പിപ്പോകും..

അഭയാര്‍ത്ഥി said...

ഈ പടത്തിലുള്ള ആള്‍ ഗിസയിസിലെ-"മഴവില്‍ കൊട്ടരത്തിലോ , അല്ലെങ്കില്‍ ഒരു വറ്‍ണ ശബളമായ ആവസ സ്ഥാനത്തൊ "പ്റത്യക്ഷപ്പെട്ടിട്ടുള്ളതു പോലെ.
ഒരു സാധാരണ മനുഷ്യന്‍ 75 രൂപ വിലമതിപ്പുള്ള കെമിക്കത്സാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതു. എന്നാല്‍ നിങ്ങള്‍ ഭൂമിയിലെ ഉപ്പാകുന്നു. സാള്‍ട്‌ ഓഫ്‌ ദി എറ്‍ത്ത്‌.

നിങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്റോഗ്രാം കോസ്റ്റ്ലി ആണു.

Anupama said...

Devaa..
Nice shot. pakshe subject very bad
ithu ennu thirike kittum.
Also the other photo..that of Karunakaran Pillai
Byee....

കണ്ണൂസ്‌ said...

ഓഹോ!! അപ്പോ ഇതായിരുന്നല്ലേ ദേവസഭാതലം?

ഉമേഷ്::Umesh said...

ചെറുപ്പത്തിലേ അധഃപതിച്ചുപോയ ഒരു ജന്മം. അല്ലാതെന്തു പറയാന്‍. ഭിത്തിയിലെ പടങ്ങള്‍ കണ്ടില്ലേ... :-)

പിന്നെ വാല്‌മീകിയും മേല്‍പ്പത്തൂരും തൊട്ടുള്ള ഒരുപാടു മഹാന്മാര്‍ ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നു എന്നു കേട്ടിട്ടുണ്ടു്.

(എന്റെ ചെറുപ്പത്തില്‍ എന്റെ ഏഴയലത്തുള്ളവര്‍ക്കു ക്യാമറ ഇല്ലായിരുന്നതു് എന്റെ ഭാഗ്യം... ഫോട്ടോയൊക്കെ സ്റ്റുഡിയോയില്‍ പോയായിരുന്നു എടുത്തിരുന്നതു്...)

:-)

ദേവന്‍ said...

എന്റെ പൊന്നു ഗന്ധര്‍വ്വരേ, ഇങ്ങനെ ഊതിപ്പെരുപ്പിക്കാതെ. തീപ്പെട്ടിയുരച്ച സ്പാര്‍ക്ക്‌ കണ്ടാല്‍ ഗന്ധര്‍വ്വര്‍ "അതാ ഇടിമിന്നല്‍" എന്നു പറയുമോ?

ഉമേഷേ,
ഞാന്‍ ബാല്യത്തില്‍ പഞ്ചപാവവും കൌമാരത്തില്‍ തെമ്മാടിയും യൌവ്വനത്തില്‍ അലസനും മദ്ധ്യവയസ്സില്‍ അധ്വാനിയും ആയി.. ഇനി എന്താകുമെന്ന് നോ എതും പിടിയും അറ്റ്‌ ആള്‍. എന്തായാലും കവിതേന്റെ അസ്കിത തീരെയില്ലാത്തോണ്ട്‌ രാമായണമോ നാരായണീയമോ വോളിയം റ്റൂ എഴുതില്ലാ നിശ്ചയം.

കണ്ണൂസേ,
ഇതെന്റെ പഴേ വീടിന്റെ ഒരു പഴേ മുറി. രസം എന്താണെന്നു വച്ചാല്‍ ഈ വീടു പൊളിച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വേരൊരു നാട്ടില്‍ പരിചയപ്പെട്ട ഒരാള്‍ ഈ വീടില്‍ ഞാനിരിക്കുന്നത്‌ സ്വപ്നം കണ്ടിട്ട്‌ എതാണ്ട്‌ 90% ഇതുപോലെ വരച്ചെന്നെ കാണിച്ച്‌ അന്തം വിടീച്ചുകളഞ്ഞു.

ദ്രോഹിപ്പൂച്ചേ,
എന്റെ അച്ഛനു വിളിച്ചോണ്ടാണോപ്പ്‌ ബ്ലോഗിലോട്ടു വന്നത്‌? ഈ ഫോട്ടോ എന്റെ സ്വന്തം. തരാന്‍ മനസ്സുമില്ല. ഇത്രേം കാലം കണ്ട വീഞ്ഞപ്പെട്ടീല്‍ ചിതലരിച്ചു കിടന്നത്‌ നാലഞ്ച്ചുകൊല്ലം മുന്നേ ഞാന്‍ തട്ടിയെടുത്ത്‌ പൊടിതുടച്ചെടുത്തതാ. ഇനിയിത്‌ റീബില്‍ഡ്‌ ചെയ്യാന്‍ സ്റ്റുഡിയോയില്‍ കൊടുക്കും.(നീ മലയാളം ബ്ലോഗ്‌ വായിക്കുന്നുണ്ടെന്നെനിക്കറിയില്ലായിരുന്നു, കൂമന്‍ പള്ളിയില്‍ മെംബര്‍ ആയി കൂടാന്‍ അനുവാദം അയചിട്ടുണ്ട്‌. വിര്‍ച്ച്വലി, കൂമന്‍‍പള്ളിയിലിപ്പോ കാര്‍ന്നോരു ഞാനാ.. ആരു പടിക്കകത്ത്‌ ആരു പുറത്തെന്നു
അമ്മാവന്‍ തീരുമാനിക്കും. ഹും ) നിന്റെ പൂച്ചക്കുട്ടികളാണ്‌ ഈ ബ്ലോഗ്ഗിലെ ആദ്യപോസ്റ്റ്‌, കണ്ടായിരുന്നോ..

രാജ് said...

ഞാന്‍ ബാല്യത്തില്‍ പഞ്ചപാവവും കൌമാരത്തില്‍ തെമ്മാടിയും യൌവ്വനത്തില്‍ അലസനും മദ്ധ്യവയസ്സില്‍ അധ്വാനിയും ആയി..

അധ്വാനിച്ചു തുടങ്ങിയതുകൊണ്ടൊരു സംശയം ഞാന്‍ മദ്ധ്യവയസ്സിലെത്തിയോ എന്നു്. ഒരു സമാധാനത്തിനുവേണ്ടിയെങ്കിലും കുറേകൂടി അലസനാവട്ടെ.. ആ വരികള്‍ കൊള്ളാം ദേവാ, ഏതൊരു പുരുഷപ്രജയെയും ജനറലൈസ് ചെയ്യുന്ന തരത്തിലൊന്നു്.

Sapna Anu B.George said...

നിങ്ങളൈയാളെ, ദേവാ എന്നു വിളിക്കുന്നു, ഞാന്തിനെ ‘ദേവരാഗമേ’ എന്നു വിളിക്കുന്നു. ആത്മവിശകലനം നന്നായിട്ടുണ്ട് ദേവരാഗമേ..

ദേവന്‍ said...

ഞാനും എന്റെ ഭാര്യ വിദ്യയുംഇവിടെ ഒളിച്ചിരിപ്പുണ്ട്
നല്ല മനോബലമുള്ളവര്‍ അവനവന്റെ റിസ്കില്‍ ക്ലിക്കിക്കൊള്‍ക. എന്നെക്കണ്ട്‌ ഹൃദയാഘാതം, പക്ഷാഘാതം, ഉന്മാദം, ജീവിതവിരക്തി എന്നിവ സംഭവിച്ചവര്‍ എന്നെ ഈ പാതകത്തിനു നിര്‍ബന്ധിച്ച വക്കാര്‍, ആരിഫ്‌, എവൂരാന്‍, ബെന്നി, കുട്ട്യേടത്തി എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിക്കൊള്‍ക, എന്റേ പേരില്‍ കുറ്റമില്ല ഞാന്‍ പറഞ്ഞു മാറി നില്‍ക്കാന്‍ ഡിംഗ്‌ ഡോങ്ങ്‌ ഢിംഗ്‌.

(ഒരു ക്ലിക്കിനു $10 ചാര്‍ജില്‍ ഇതൊരു ഓണ്‍ലൈന്‍ കാര്‍ഡിയക്‌ സ്റ്റ്രെസ്സ്‌ ടെസ്റ്റ്‌ ആക്കാനും പദ്ധതിയുണ്ട്‌. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക)

viswaprabha വിശ്വപ്രഭ said...

ഹോ! മഹത്തായ വിഷുക്കണി തന്നെ!

എത്ര നാളായി ഈ ദിവ്യദര്‍ശനത്തിനുവേണ്ടി തപസ്സിരിക്കുന്നു!

(ഉറക്കെ അലറിഭജിച്ചില്ലെങ്കിലും, മൌനമായി ജപിക്കുകയായിരുന്നു ഞാനും....!)

വന്ദനം ദേവീദേവന്മാരേ!

myexperimentsandme said...

രാവിലെ ആപ്പീസില്‍ വന്നു, കമ്പൂ തുറന്നൂ, പഞ്ചായത്ത് തുറന്നൂ, ദേവരാഗത്തേല്‍ ക്ലിക്കി...

ദേ കിടക്കണൂ ദേവേട്ടനും കുടുംബോം.......

ആനന്ദലബ്ധിക്കിനിയെന്തുവേണം.......

(വെയിറ്റ്: ഇന്നത്തെ ദിവസം എങ്ങിനെയുണ്ടെന്നുംകൂടി നോക്കട്ടെ. ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നേരം ജൂ നിക്കറൂരി കൌസല്ല്യേക്കൊണ്ട് അയപ്പിക്കാം)

നന്ദി ദേവേട്ടാ.... അടുത്ത പ്രാവശ്യം ദുബേക്കു വരുമ്പോള്‍ വല്ല ഷേക്കിന്റേയും പുറത്തു തോണ്ടി എച്യ്യൂസ്മ്മീ പറയേണ്ടല്ലോ

കുട്ടിദേവേട്ടനും വലിയ ദേവേട്ടനും തമ്മില്‍ വലിയ അജഗജാന്തരവ്യത്യാസഡിഫറന്‍സൊന്നുമില്ലാ എന്ന് തോന്നുന്നു. ഞാന്‍ കുറച്ചുംകൂടി വണ്ണം പ്രതീക്ഷിച്ചു. നെയ്യടിക്കാത്തതിന്റേയാ..... ഈ മെലിഞ്ഞുതുടുത്തിരിക്കുന്ന താങ്കളുടെ കുളമാണോ സ്‌ട്രോളായെന്ന് ഡാക്കിട്ടറേമാന്‍ പറഞ്ഞത്?

ദേവേട്ടനും ദേവിയേട്ടത്തിക്കും (ക്ഷമിക്കണം, പേരറിയാന്‍ വയ്യാത്തതുകൊണ്ടാ) വിഷു ആശംസകള്‍.

myexperimentsandme said...

അയ്യോ സോറി... ദേവേട്ടനും വിദ്യചേച്ചിക്കും വിഷു ആശംസകള്‍..... പടംകണ്ട ആഹ്ലാദത്തിന്....

Unknown said...

ആഹാ!
നല്ല വിഷുക്കണി.
രണ്ടു പേര്‍ക്കും ഞങ്ങളുടെ വിഷുദിനാശംസകള്‍.

Cibu C J (സിബു) said...

ആഹാ.. നന്നായി.. ഓരോരുത്തായിങ്ങനെ കൊക്കൂണില്‍ നിന്നും പുറത്തുവരുന്ന കാണാന്‍ രസമുണ്ട്‌ :)

അല്ലാ.. ദേവാ.. എന്തിനാ വെറുതെ ഇങ്ങനെ സ്വന്തം ഫോട്ടോയെ അടിച്ചുതാത്തുന്നത്‌? മാര്‍ക്കറ്റിങ്ങാണോ ;)

ഇളംതെന്നല്‍.... said...

അവസാനം ദേവനും ദേവിയും പ്രത്യക്ഷരായി... ഞാന്‍ കൃതാര്‍ത്ഥനായി...
ദേവേട്ടനും ഏടത്തിക്കും വിഷുദിനാശംസകള്‍

Kuttyedathi said...

ഹാവൂ, ബൂലോകര്‍ മുഴുവന്‍ കോറസ്സായി വിളിച്ചിട്ടാണേലും, അവസാനം വന്നൂല്ലോ!

ആക്ച്വലി, ഈ ബിസ്കറ്റ്‌ രാജ രാജന്‍ പിള്ളയും വൈദ്യരത്നം ദേവന്‍ പിള്ളയും തമ്മില്‍ എന്തെങ്കിലും ബന്ധം ? 2 പേരും കൊല്ലംകാര്‍...പിന്നെ ഒരു വിദൂര ഛായയും...

ദേവേട്ടനും വിദ്യേച്ചിക്കും ഞങ്ങളുടെ വിഷു ആശംസകള്‍.

Unknown said...

ദേവരാഗത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഞാനുമിതാ ഒരു കുഞ്ഞു ഞാനായി ബൂലോഗത്തില്‍ പ്രത്യക്ഷപ്പെടുന്നു..താങ്ക്യൂ ദേവാ, എന്നെക്കൊണ്ട് ഈ പഴയ രൂപം തപ്പിയെടുപ്പിച്ചതിനു.

evuraan said...

മിസ്സിസ്സ് ദേവനടുത്തുള്ളത് കൊണ്ടാണോ, അതോയിനി ഫോട്ടം പിടിച്ചയാള്‍ കെഞ്ചിയതിനാലാണോ എന്തോ -- ദേവന്റെ മുഖത്തൊരു ചെറുപുഞ്ചിരിയുണ്ട്.

പഴയ ചിത്രത്തില്‍ അതുമില്ല.

ആയതിനാല്‍, ഇതു തന്നെ മറ്റേതിനേക്കാള്‍ മെച്ചം..!!

Jo said...

ey, ithaaraa ithu? :-)

ദേവന്‍ said...

ആഹാ
കുട്ട്യേടത്തി എന്നെ രാജന്‍പിള്ളയോട്‌ ഉപമിച്ചത്‌ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അങ്ങു പഞ്ചാബിലെ വയലേലകളില്‍ വിളഞ്ഞു പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണമായി നില്‍ക്കുന്ന ഗോതമ്പു മണികളുടെ അടുത്ത്‌ വടിയുമായി കാവല്‍ നില്‍ക്കുന്ന ആജാനുബാഹുവിന്റെ വീട്ടില്‍ റൊട്ടിയുണ്ടാക്കുന്ന സുര സുന്ദരി കൌറിന്റെ ജ്വലിക്കുന്ന തന്തൂരി അടുപ്പിന്റെ ഉള്ളില്‍ നിന്നും കോരി അടുക്കളയുടെ മൂലക്കിട്ട കരിക്കട്ടയുടെ കോമ്പ്ലെക്ഷന്‍ ആയതുകൊണ്ടാണെന്നു മനസ്സിലായി!!

രാജന്‍ പിള്ളയെന്ന മോഹന്‍ രാജ്‌ ജെ പിള്ളയെയും വീട്ടുകാരേയും വളരെ ചെറിയ ഒരു ഔദ്യോഗിക പരിചയം മാത്രമേയുള്ളു.

എവൂരാനെ, ഇതു ഞാന്‍ തന്നെ എടുത്ത പടം - അതാണൊരു ചരിവ്‌. (എന്നിട്ടു തന്നെ എനിക്കു നാണമായിപ്പോയി, പിന്നല്ലേ ഫോട്ടോഗ്രാഫര്‍ എടുത്താല്‍?)

Anonymous said...

nice old one, uncle. great to see my place before i was born!

i didnt quite get what the title means. what does "ayam" mean? other two words sound familiar.

ദേവന്‍ said...

അല്ലല്ലാ എന്നെ അങ്കിളെന്നു വിളിച്ചു വയസ്സനാക്കുന്ന ഈ ജസ്റ്റ്‌ മീ ആരാണാവോ? എന്റെ പ്ലേസ്‌ സ്വന്തം പ്ലേസോ? കണ്ണനാണോ അതോ അച്ചുവോ? ആരായാലും സ്വാഗതം. ആ പൂച്ചക്കുട്ടിടെ ബ്ലോഗൂടെ കണ്ടിട്ടു പോകൂ.

അയം ആത്മ ബ്രഹ്മ:
അയം = this ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും കൊച്ചിലേ സിദ്ധിച്ചെന്ന് അനന്തിരവന്‍/ള്‍ പറയുന്നതിനാല്‍ അതു വിശദീകരിച്ചു മിനക്കെടുന്നില്ല. മാണ്ഡൂക്യോപനിഷത്ത്‌ എന്നു സംസ്കൃതത്തിലും മണ്ടൂസ്‌ കാ ഉപനിഷത്ത്‌ എന്നു മലയാളത്തിലും പറയുന്ന കിത്താബില്‍ നിന്നാണ്‌.

ഒരു പേരു രജിസ്റ്റര്‍ ചെയ്യ്‌.