October 17, 2005

തേങ്ങാക്കൊല


Image hosted by Photobucket.com
രാവിലെ ഒരു പടമിടാൺ ആൽബം മുഴുവൻ നോക്കിയിട്ട് ഒന്നുമില്ല.. അരിശം തീർക്കാൻചുറ്റും മണ്ടിനടക്കാൻ എനിക്കു പുരയില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞ തെറിയാണ് മുകളിൽ വർണ്ണാക്ഷരങ്ങളിൽ.

“തേങ്ങാക്കൊല ആ ഫ്ലാഷ് ഡിസ്കിൽ കിടപ്പുണ്ട്. രാവിലെ ഒരു ജോലീമില്ലാത്തോണ്ടാണോ തേങ്ങയിടാൻ കയറിയത്?” അകത്തുനിന്ന് വാമം മാമം തിന്നുകൊണ്ട് വിളിച്ചുപറഞ്ഞു.

അങനെ ഈ പോസ്റ്റ് ജനിച്ചു. പണ്ട് D B ഇൽ ഒന്നു പ്രസിദ്ധീകരിച്ചതാണെൻകിലും പ്രസിദ്ധി ഇനിയുമാകാമല്ലോ .

23 comments:

സു | Su said...

ഈശ്വരാ... ബ്ലോഗ് തുടങ്ങിയില്ല. അതിനുമുമ്പ് ഉടക്കാൻ തുടങ്ങിയോ?

Kumar Neelakandan © (Kumar NM) said...

നല്ല തേങ്ങ. ഇതിലെങ്കിലും മണ്ടരി വരാതെ നോക്കാം.

Anonymous said...

ഇതിനെ ഇളനീെർക്കൊല എന്നല്ലേ പറയേണ്ടെ? തേങ്ങാ ആകാൻ ഇനിയും സമയം എടുക്കും :)

aneel kumar said...

മംഗളകർമ്മങ്ങളെ എതിരേൽക്കാൻ കുലവാഴയൊപ്പം ചേർത്തു കെട്ടിയിരുന്ന ഗൌരീഗാത്രം (ഗൌളിയാത്ര, തിരുവന്തരത്ത്!) അല്ലേ ഇത്?
ഇതിനെയാണോ തെറിയായി പറയണേ?

രാജ് said...

ഒന്നും ചിന്തിക്കാനില്ലാത്തവർക്ക് ചിന്തിക്കുവാനൊരു വിഷയമായി; തേങ്ങാക്കുല എങ്ങിനെയൊരു തെറിയായി? കേരളത്തിന്റെ മാനവും അഭിമാനവും ശത്രുസംഹാരകനുമായ (ഒന്നെടുത്ത് തലയിട്ടാൽ പോരെ, ഏതു ശത്രുവും വടിയാവും) തേങ്ങാക്കുലയെങ്ങിനെ തെറിയായി തോഴരേ?

aneel kumar said...

ഇന്ന് ഒന്നും ചിന്തിക്കാൻ (ഇഷ്ടം)ഇല്ലാത്തതുകൊണ്ട് ഇതിൽ തന്നെ ഇരിക്കട്ടെ ഒരു ചിന്ത.
ഏതു നല്ലവാക്കും തെറിയായി ഉപയോഗിക്കാമെന്നാണ് ഇക്കാലത്തെ വയ്പ്പ്. മോനേ ദിനേശാന്നുള്ള വിളി അതിനൊരുദാഹരണം.

അതുല്യ said...

അതാ ഞാൻ പണ്ട് പറഞ്ഞതു, അടീന്നു പറഞ്ഞാലും തല്ല്, തല്ല് ന്നു പറഞ്ഞാലും തല്ല്, അപ്പോപിന്നെ, തല്ലിപ്പൊളി ചീത്തയും, അടിപൊളിന്നു പറയുമ്പോ “ഉഗ്രനും” ആവുന്നത്?? ചില വാക്കുകൾ, ചിലർ, ചില സ്തലത്തു ഉപയോഗിക്കുമ്പോ.....(വേഗം പോലീസ്റ്റേഷനിൽ എത്തുന്നതു.)

(നാങ്കൾ,തമിഴ് നാട്ടുകാർ, തലമുടിയെ പാത്തു, മുണങ്കാലു വരൈക്കും പാപ്പാത്തിക്കു......ഇരുക്ക് എമ്പോം, അതു കൊചീലെ വന്തു ചൊല്ലിവിട്ടാ....ഒങ്ക തലൈ കഴുത്തിലിരുക്കാതേ, അവ്ൻ കൈക്കുള്ളെയിരുക്കും ഇല്ലയാ)

ദേവന്‍ said...

പെരിങ്ങോടാ,
അനില്‍ പറഞ്ഞതാണ്‌ അതിന്റെ കാര്യം.
ഒരു തെറിക്ക്‌ രണ്ടു വശമുണ്ട്‌, ഞെട്ടിക്കുന്ന അശ്ലീലപദങ്ങളും (മിക്കവാറും ശ്രോതാവിന്‌ വൃത്തികെട്ട സ്ത്രീകളുമായി ബന്ധുത്വമുണ്ടെന്നു ദ്യോതിപ്പിക്കുന്ന ബഹുവ്രീഹീെ സമാസ സംബോധനകള്‍) പിന്നെ ശബ്ദത്തിലും ഭാവത്തിലും മൌനത്തിലും ദ്യോതിക്കുന്ന ക്രോധവും പരിഹാസവും പുച്ഛവും കൂടിക്കലര്‍ത്തിയുള്ള എക്സ്‌പ്രഷനും

വൃത്തികേടില്ലാല്‍തെ തെറി പറയാന്‍ എതെങ്കിലും ശ്ലീലപദം മുകളില്‍ പറഞ്ഞ ഭാവങ്ങളില്‍ നടിച്ചാല്‍ മതി.. അങ്ങനെ ആണ്‌ തേങ്ങാക്കൊല, മാങ്ങാത്തൊലി, ഒലക്കേടെ മൂട്‌, ചേന ഒക്കെ തെറിപ്പദങ്ങളുടെ വെജിറ്റേറിയന്‍ പകരക്കാരാകുന്നത്‌.. (അശ്ലീലത്തിനു പൊതുവേ നോണ്‍ വെജ്‌ എന്നാണല്ലൊ പറയാറ്‌ തേങ്ങയും മാങ്ഗയും മത്തങ്ങയും ചേനയും അങ്ങനെ വെഗന്‍ തെറിയായി ഭവിച്ചു)

എതുഭാഷയുടേയും അന്തസ്സത്ത അതിന്റെ തെറികളിലടങ്ങിയിരിക്കുന്നു. മലയാളിത്തതിന്റെ ഹൃദയം കിളിപ്പാട്ടിലായിരിക്കാം പക്ഷേ അതിന്റെ ആത്മാവ്‌ തെറിപ്പാട്ടിലാണ്‌. എല്ലവരും കൂടെ എന്നെ ചാടിക്കടിക്കാന്‍ വരട്ടെ.. ഞാന്‍ പറഞ്ഞു തീര്‍ന്നില്ല..

നിഘണ്ടൂവോ റ്റ്യൂഷന്‍ മാസ്റ്റെറോ ഉണ്ടെങ്കില്‍ ഉണ്ണായി വാര്യരുടെ നളചരിതമോ സീ വീ യുടെ ധര്‍മ്മരാജാവോ ഏതു സായിപ്പിനും കാപ്പിരിക്കും പഠിക്കാം, പക്ഷേ ഒരാട്ടോക്കാരന്റെ കോളറില്‍ കയറി പിടിച്ച്‌ എന്താണ്‌ ഹേ ഏഭ്യാ താന്‍
പ്രകോപിതനായത്‌ എന്നു ചോദിക്കാനേ അങ്ങനെ പഠിച്ചവനു കഴിയൂ..

മുഖം മുറുക്കി കണ്ണും തുരിപ്പിച്ച്‌ കവിളീലെ മാംസപേശികള്‍ കടുപ്പിച്ച്‌ "ന്ത്രാ ..... ചെറയുന്നെ" എന്നു ചോദിക്കുന്നവന്‍ കൊല്ലത്തുകാരന്‍ മലയാളി, ആ മണ്ണിന്റെ മകന്‍, ആ നാട്ടിലെ നിരത്തിലൂടെ ടയര്‍ ഉരുട്ടി ഓടിക്കല്‍ളിച്ചവന്‍, അവിടത്തുകാരുടെ അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയവന്‍, അവിടത്തെ കച്ചിത്തുറുവിന്റെ പിറകിലൊളിച്ചിരുന്നു പ്രേമലേഖനമെഴുതിയവന്‍.. ആ വിളിയില്‍ അവന്റെ മളയാളിത്തമത്രയും അടങ്ങിയിട്ടുണ്ട്‌. അതുപോലെ ഈ ഭൂലോകത്തെ ഓരോ നാടിനും ഗ്രാമത്തിനും മുക്കിനും മൂലക്കും അതിന്റെ സിഗ്നേച്ചര്‍ തെറിപ്രയോഗങ്ങളുണ്ട്‌. മറ്റൊരാള്‍ക്കും അനുകരിക്കനാവാത്ത കടംകൊള്ളാനാവാത്ത ആ നാടിന്റെ ആത്മാവതാണ്‌,

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരവലിയിലില്ലാത്ത ആ പദങ്ങള്‍ എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപികയിലില്ലാത്ത്‌ പൊടിപ്പും തൊങ്ങളും ചേര്‍ന്ന് വീര്യമുള്ള പ്രയോഗങ്ങളായി സ്കൂളില്‍ അടക്കത്തിലും മൂന്നുംകൂടിയ മുക്കില്‍ ഉറക്കെയും മദ്യശാലയില്‍ പദ്യരൂപത്തിലും പ്രയോഗിക്കപ്പ്പ്പെടുന്നിടത്തോളം കാലമേ മലയാളമോ മറ്റേതുഭാഷയുമോ നിലനില്‍ക്കൂ.. അച്ചടിച്ച മാസികയും പാഠപുസ്തകവും ഭാഷാരഘുവംശവും മാത്രമായി ചുരുങ്ങുന്ന ദിവസം ദേവനാഗരി പോലെ മലയാളവും നശിക്കും..

ഇന്ന് എന്റെ
നാടിന്റെ പച്ചത്തെറികള്‍ സുരേഷ്‌ ഗോപിയുടെ ഷിറ്റടിയില്‍ മുങ്ങിച്ചാകുന്നു. ചൊറിച്ചുമല്ലി തകര്‍ത്ത കൊളെജ്‌ ക്യാന്റീനില്‍ ഇന്നു യോര്‍ മാമ്മ ജോക്സ്‌ എന്ന അറുവളിപ്പന്‍ കുരിപ്പുകള്‍ പൊട്ടുന്നു. തിരുമുല്ലവാരം ഷാപ്പില്‍ ചാളക്കാര്‍ പാടിയ തിക്കുറിശ്ശി ശ്ലോകങ്ങള്‍ക്ക്‌ പകരം എന്റെ അടുത്ത തലമുറക്ക്‌ ജാസ്സി ഗിഫ്റ്റിന്റെ ലെജ്ജവതിയേ നിന്റെ ഗ്ഗള്ളഗ്ഗഡഗ്ഗ്ഗ്ഗണ്ണില്‍ എന്ന ഖരാതിഖരരഹിത ഗാനമേയുള്ളൂ...

പച്ചത്തെറി മരിക്കുന്നു.. മലയാളവും. ആ സംസ്കാര സമ്പത്ത്‌ നശിക്കും മുന്‍പേ ആരെങ്കിലും ഒരു പുസ്തകമെഴുതിയിരുന്നെങ്കില്‍ ..

സു | Su said...

തെറി പഠിക്കാനും പഠിപ്പിക്കാനുമോ? ഈശ്വരാ.. ഇയാളുടെ കാര്യം പോക്കാ... ചുറ്റും ഉള്ളവരുടേം.
തെറി പുസ്തകം ഇറക്കാനോ? നല്ലത്. ഉള്ള നല്ല പുസ്തകങ്ങൾ തന്നെ ആരും വായിക്കാൻ ശ്രമിക്കുന്നില്ല. ഇനിയിപ്പോ തെറി പുസ്തകങ്ങൾ ഇറക്കിയിട്ട് അതായിരിക്കും സ്കൂളിൽ ഒക്കെ പഠിപ്പിക്കുന്നത്. ഇയാൾക്ക് എന്തിന്റെ കേടാ? അല്ല എനിക്കറിയാൻ വയ്യാത്തതു കൊണ്ട് ചോദിക്ക്യാ. നാട്ടിൽ വരുമ്പോൾ അറിയിക്കണേ. നാലു തെറി പഠിച്ചാൽത്തന്നെ അതിന് വില കൽ‌പ്പിക്കുന്നോരോട് വേണ്ടേ പറയാൻ. എന്റെ തടി കേടാകരുതല്ലോ.

ദേവന്‍ said...

അതുല്യേ
താങ്കള്‍ പറയാതെ പറഞ്ഞ ആ തമിഴ്‌ വാക്കിനു മലയാളത്തിലും രോമങ്ങള്‍ പോലെ അപ്രസക്തനും അതിനാല്‍ ഉപേക്ഷനീയനെന്നുമാണ്‌ അര്‍ഥം.

മലയളതിലെ ഏതാണ്ട്‌ എല്ലാ തെറികളും ആദിവാക്കുകള്‍ ആണ്‌. സംസ്കൃതവും ബ്രാഹ്മണ്യവും കൊണ്ട്‌ ആര്യന്റെ വരവിനും മുന്നേ, പച്ചമലയാളവും മണിപ്രവാളവും ജനിക്കും മുന്നേ പുരാതന തമിഴില്‍ ഉണ്ടായിരുന്ന അകനാനൂറിലും പതിറ്റുപ്പതിലും കാണുന്ന രീതിയിലുള്ള വാകുകള്‍. ഏറ്റവും ശക്തമായ വികാരപ്രകടനമാണ്‌ തെറിയെന്ന നിലക്ക്‌ അേതുഭാഷയിലും ആദ്യമുണ്ടാകുന്നത്‌ തെറിയായിരിക്കണമല്ലോ.

പുറനാനൂറ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇരുതിര ചന്മന്‍ന്റെ നാരായം ഓലയില്‍ നിന്നു തെറ്റി തുടയില്‍ കുത്തിപ്പോയിടുണ്ടെന്നു വയ്ക്കുക. ആ കവി ശ്രേഷ്ഠന്‍ അന്നു പറയാന്‍ സാധ്യതയുള്ള അതേ തെറി തന്നെയാണ്‌ പത്തുനാലായിരം വര്‍ഷത്തിനു ശേഷം ഈ പോസ്റ്റ്‌ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ പവര്‍ കേബിളില്‍ ചവിട്ടി കമ്പ്യൂട്ടര്‍ ഓഫായാല്‍ ഞാനും പറയുക. ആ സനാതനത്വമ്മാണ്‌ തെറിയെ ഒരു ഭാഷയുടെ നാരായവേരാക്കുന്നത്‌.

ദേവന്‍ said...

സൂ,
തെറിപ്രശ്നം ഉന്നയിച്ചാൻ
സൂവിനെപ്പോലെ ചിലരൊക്കെ
എന്നെ തെറിപറഞുകൊണ്ട്
വരുമെന്നറിഞുകൊണ്ടു
തന്നെയാണ് തുനിഞിറങ്ങിയത്
ഞാൻ മുന്നറിയിപ്പു
തന്നില്ല എന്നു പിന്നെ
ആരും പറയരുതല്ലോ. ഒരു
കാര്യം ഓർത്തോ ഒരുകാലത്ത്
ഈ മലയാളം തെറിയൊക്കെ
മരിക്കും. പുസ്തകത്തിലെ
അച്ചടിമലയാളം മുതൽ കിരണ്
റ്റീവിയിലെ പ്രാകൃതമലയാളം
വരെ തെറിക്കൊപ്പം
മരിച്ചുപോകും. അന്ന്
മലയാളത്തെ ഇഷ്ടപ്പെടുന്ന
ആരെൻകിലും
ജീവിച്ചിരിക്കുന്നെൻകിൽ
അവർ പശ്ഛാത്തപിക്കും
ആയിരത്തി തൊള്ളായിരത്തി
രണ്ടായിരത്തി അഞ്ചിൽ മഹാ
ത്രികാലജ്ഞാനി ശ്രീ ശ്രീ
ശ്രീ ദേവരാഗ തിരുവടികളുടെ
മുന്നറിയിപ്പു
വകവയ്ക്കാത്തതിൽ..

പാപ്പാന്‍‌/mahout said...

ദേവരാഗം പറഞ്ഞ എല്ലാ കാര്യങ്ങളോടും നൂറ്റൊന്നു ശതമാനം യോജിക്കുന്നു. തെറിയിലാണു ഭാഷയുടെ ആത്മാവ് എന്നതിലും, ഏതുവാക്കും ഒരു പ്രത്യേക tone-ൽ പറഞ്ഞാൽ കേൾക്കുന്നവനു തെറിയായിത്തോന്നാമെന്നതിലും.

“ശബ്ദതാരാവലിയിലില്ലാത്ത” തെറികളെപ്പറ്റി ഒരു വാക്ക് :- മലയാളത്തിലെ ഒട്ടുമിക്കവാറും തെറികളും അവയുടെ അർത്ഥവും മൂലവും (pun intended) സഹിതം താരാവലിയിലുണ്ടു്. പണ്ട് പ്രൈമറി സ്കൂളിലെവിടെയോ വച്ച് നല്ല കുട്ടിയിൽ നിന്ന് ചീത്തക്കുട്ടിയിലേക്കുള്ള transition-ൽ, പുതുതായി കൂട്ടുകാരിൽനിന്നും പഠിക്കുന്ന ഓരോ തെറിയുടെയും അർത്ഥം താരാവലിയിൽ നോക്കിമനസ്സിലാക്കിയിരുന്നതോർക്കുന്നു. ശ്രീകണ്ഠേശ്വരം വിവരമുള്ളയാൾ.

Visala Manaskan said...

എന്തെല്ലാം ചർച്ചാവിഷയങ്ങൾ..!

നല്ല നാല്‌ തെറി, തല്ല് ഒഴിവാക്കും എന്നതുപോലെ വഴിയേ പോണത്‌ കിട്ടുവാനും ഇടവരുത്തും. അത്‌ സാഹചര്യം പോലിരിക്കും.

നിശ്ചയിച്ച സമയത്ത്‌ വരാതിരിക്കുന്ന ആത്മസുഹൃത്തിനോട്‌ 'എത്ര നേരമായി നിനക്ക്‌ വേണ്ടി കാത്ത്‌ നിൽക്കുന്നു, നീ എവിടെയായിരുന്നു ഇത്ര നേരം' എന്ന് ചോദിച്ചാൽ കാത്ത്‌ നിന്നവന്റെ പരാതിയും വൈകി വന്നവന്റെ കുറ്റബോധവും കുറേ സമയം നീണ്ടുനിന്നേക്കാം.

അതിന്‌ പകരം ഇതേ വാചകം, നാട്ടുനടപ്പുള്ള രണ്ടോ മൂന്നോ തെറികൂട്ടി ചോദിച്ചാൽ, ചോദിച്ചവന്റെയും കേട്ടവന്റെയും പരാതിയും വിഷമമവും അതോടെ മാറുകയും, അവരുടെ സൌഹൃദം കൂടുതൽ മെച്ചപെടുകയും ചെയ്യും.

ഒരു മരുന്നിനായി നാലെണ്ണമെങ്കിലും അറിഞ്ഞിരിക്കുന്നത്‌ നല്ലതാണെന്നാണ്‌ എന്റെയും അഭിപ്രായം.

Kalesh Kumar said...

യ്യോ....
ഞാനീ നാട്ടുകാരനല്ലേ.....

അതുല്യ said...

നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു?

കമ്പ്യൂട്ടർ, സമയം, വരമൊഴി ഇത്യാദികളുടെ ഒക്കെ "ഒപ്റ്റിമം യൂട്ടിലൈസേഷൻ" എന്നു പറയുന്നതു ഇതാണോ ഗുരുവേ?

പിന്നെ വിഷ്ണുസഹസ്രനാമം ഒക്കെ പോലെ, ഒരു നാമാവലിയിൽ ഒന്നു കൈ വൈക്കുന്നുവോ? താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ, കത്തു മുഖേനയോ ബന്ധപ്പെടുക :-

എൻ.ചെല്ലപ്പൻ ചെട്ടിയാർ
വിദ്യാരംഭം പബ്ലികേഷൻസ്‌
മുല്ലക്കൽ, ആലപ്പുഴ - 688 011

കൊടൂങ്ങല്ലൂരും ഉണ്ട്‌ ഒരു പബ്ലികേഷൻസ്‌, വായിക്കുന്നതിനേക്കാളും നല്ലതു, ജനുവരി 15 നു പോയിക്കേക്കുന്നതാ, കൂടുതൽ ഗാഢസ്തമായി നാരായ വേരു മനസ്സിലുറക്കാൻ നല്ലതു.

ഉമേഷ്::Umesh said...

ദേവരാജാ,

ഞാന്‍ പലപ്പോഴും ആലോചിട്ടുള്ള ഒരു കാര്യം മറ്റുള്ളവരും ആലോചിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം. ഇംഗ്ലീഷില്‍ തെറിയുടെ സമാഹാരങ്ങള്‍ പലതും ഇറങ്ങിയിട്ടുണ്ടു്‌. തെറിക്കഥകളുടെ കാര്യമല്ല. Rugby songs തുടങ്ങിയവ ഉദാഹരണം. എന്തുകൊണ്ടു്‌ മലയാളത്തില്‍ ആരും ഇതുവരെ ഇതിനു ശ്രമിച്ചില്ല? നമ്മുടെ അന്ധമായ സദാചാരബോധമാവാം, അല്ലേ?

ചെറുപ്പം മുതല്‍ കേട്ടിട്ടുള്ള ചൊറിച്ചുമല്ലലുകളും, Calicut REC യില്‍ പഠിച്ച കാലത്തു കേട്ട തെറിപ്പാട്ടുകളും ഞാന്‍ ഒരു പുസ്തകമായി സമാഹരിച്ചിട്ടുണ്ടു്‌. ആരെയും കാണിക്കാന്‍ ധൈര്യം വന്നിട്ടില്ല.

കവിത തുളുമ്പി നില്‍ക്കുന്ന ഒരുപാടു തെറിപ്പാട്ടുകളുണ്ടു്‌. പ്രത്യേകിച്ചു പ്രസിദ്ധകവിതകളുടെ പാരഡികള്‍. ആശാന്റെ വീണപൂവിന്റെയും ചങ്ങമ്പുഴയുടെ "കനകച്ചിലങ്ക"യുടെയും മറ്റും പാരഡികള്‍ മൂലത്തെ കവച്ചുവെയ്ക്കുന്നവയാണു്‌.

മലയാളത്തിലെ തെറിസാഹിത്യം സമാഹരിക്കാന്‍ ആരോഗ്യകരമായ ഒരു സംരംഭം തുടങ്ങുക. ഞാനുമുണ്ടു കൂടെ. നമ്മോടുകൂടെ ഇതു നശിക്കരുതു്‌.

- ഉമേഷ്‌

പാപ്പാന്‍‌/mahout said...

ഉമേഷ്, നല്ല ഐഡിയ. കൈയിലുള്ളത് എവിടെയെങ്കിലും upload ചെയ്താൽ ഞങ്ങൾക്കറിയാവുന്നതുകൂടി അതിൽ കൂട്ടിച്ചേർക്കാം.

nalan::നളന്‍ said...

ഇതുവായിച്ചപ്പോഴാണു് ഒരു സംഗതി പിടികിട്ടിയതു്. മറ്റൊന്നുമല്ല, കേരളത്തിന്റെ പുറത്തുവച്ചു അരിശം വരുമ്പോള്‍ അന്നുവരെ പഠിച്ച ഇംഗ്ലിഷ് മുഴുവന്‍ ഒറ്റ നിമിഷം കൊണ്ടു മറന്നുപോകുന്നതിന്റെ ഗുട്ടന്‍സ്. പിന്നെ പറയുന്നതെല്ലാം യാന്ത്രികമായിരിക്കും. അതിവിടെ ഇപ്പോള്‍ എഴുതുന്നില്ല, അരിശം വരുമ്പോള്‍ കാച്ചാം !

സു | Su said...

നളാ,
നല്ല കാര്യങ്ങൾ ഒന്നും പിന്നേക്ക് വെക്കല്ലേ. ഇപ്പോ തന്നെ കാച്ചിക്കോളൂ. എന്നിട്ട് വേണം എനിക്ക് ഒരു ഏകലവ്യ ആകാൻ!

ദേവന്‍ said...

1. ലിങ്ക്‌ : ഒരു അജ്ഞാത ലിങ്കണ്‍ വന്നൊരു ലിങ്ക്‌ ഇട്ടിരുന്നു. കണ്ട്‌ ബോധിച്ചു, നന്ദി. ഇതില്‍ നിന്നും ബ്ലോഗ്‌ റോള്‍ ജനിക്കുന്നതിനാലും, ഈ ബ്ലോഗ്ഗ്‌ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമെന്നു ക്ലിപ്ത്തപ്പെടുത്തിയിട്ടില്ലാത്തതുകാരണവും ഇവിടെനിന്നും ലിങ്ക്‌ മായിച്ചുകളയേണ്ടിവന്നു.

2. ശബ്ദതാരാവലി : പാപ്പാന്‍ പറഞ്ഞതു ശരിവയ്ക്കുന്നു. പത്തു റാന്‍ഡം തെറി ശബ്ദതാരാവലിയില്‍ നോക്കിയിട്ട്‌ 7 എണ്ണവും അതിലുണ്ട്‌.

3. ഉമേഷ്‌:
എന്നെപ്പോലെ ചിന്തിക്കുന്നവരുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇതുവരെ ഒന്നും എഴുതി വച്ചിട്ടില്ല, ഇനി തുടങ്ങാം ഞാന്‍. എന്റെ ഡ്രീം തെറിപ്പുിസ്തകത്തില്‍ ശബ്ദതാരവലി പോലെ ഒരു ഒരു പര്യായ നിഘണ്ടു, സാമാന്യ തെറികളെപ്പറ്റി ഒരു താരതമ്യപഠനം ചൊറിച്ചുമല്ലല്‍ & തെറി സമാഹാരം എന്നിവ ഉള്‍പ്പെടുത്താനാണ്‌ ആഗ്രഹം.. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

4. അതുല്യ:
കൊടുങ്ങല്ലൂരു പോയിട്ടു കാര്യമില്ല ഇനി. ബ്രാഹ്മണശ്രീ ഭൂമാനന്ദ തീര്‍ത്ഥ , ആര്യ സമാജക്കരന്‍ അഗ്നിവേശ്‌ എന്നിവശ്രുടെ നേതൃത്വതിലും ആറെസ്സെസ്സു പോലെ മണ്ടയില്‍ മസാലയില്ലാത്തവരുടെ പരിശ്രമഭലമായും പൂരപ്പാട്ട്‌ നിന്നു. ലോകത്തൊരിടത്തുമില്ലാതിരുന്ന ഒരു പാര്യമ്പര്യമാണ്‌ മരിച്ചത്‌. ജൈനനും ആര്യനും മറ്റു മഹാവൃത്തിക്കാരും മഹാവീരന്മാരും കണ്ണകിയുടെയും കോവലന്റെയും ഭക്തരുടെ
അരിശത്തിനു മുന്നില്‍ കീഴടങ്ങിയ ചരിത്രം കുഴിച്ചുമൂടാന്‍ ആര്യ സമാജക്കാരനും സോമയാജിയും തന്നെ മുന്നിട്ടിറങ്ങണമല്ലോ.

5. നളാ:
പഴങ്കഥ ഓര്‍മ്മവന്നു. കൃഷ്ണദേവരായരുടെ സദസ്സില്‍ ഒരു പണ്ഡിതനെത്തി. പത്തുമുപ്പത്‌ ഭാഷ പച്ചവെള്ളം പോലെ സംസാരിക്കുന്ന ചന്ദ്രകാന്ത്‌ പണ്ഡിറ്റിന്റെ മാതൃഭാഷ കണ്ടുപിടിക്കുന്നവര്‍ക്കു 1001 വരാഹന്‍ സമ്മാനം. ഓരോരുത്തരായി പരീക്ഷിച്ചു തോല്വി സമ്മതിച്ചു മടങ്ങി- വരത്തനു ആക്സന്റ്‌ വത്യാസം പോലുമില്ല ഒരു ഭാഷയിലും. വിജയനഗരത്തിനാകെ നാണക്കേടായി..

സെക്രട്ടേറിയേറ്റ്‌ കൂടി. പരിഹാരത്തിനു ശ്രമിക്കാമെന്നു സെക്രട്ടറി ഏറ്റു . തെനാലി രാമനെ വരുത്തി. രാമേട്ടന്‍ രാത്രി പതുങ്ങി പണ്ഡിതന്‍ കിടക്കുന്ന മുറിയില്‍ കയറിച്ചെന്നു കൂര്‍ക്കം വലിക്കുന്ന അയാളുടെ കരണം നോക്കി ഒരൊറ്റ വീക്ക്‌!!

ഒരു പച്ചത്തെറിയും പറഞ്ഞു പണ്ഡന്‍ ചാടിയെഴുന്നേറ്റു.. തെനാലി പറഞ്ഞു " ക്ഷമിക്കണം പണ്ഡിതരേ തല്ലാതെ നിവര്‍ത്തിയില്ലായിരുന്നു.. ഇനി ആ ആയിരത്തൊന്നു വരാഹന്‍ ഇങ്ങെടുത്തോളൂ ഇപ്പോള്‍ പറ\ഞത്‌ അസമിയ ഭാഷയാണ്‌. അതു തന്നെ താങ്കളുടെ മാതൃഭാഷ..

സിദ്ധാര്‍ത്ഥന്‍ said...

എന്റെ ജ്യേഷ്ഠനു് വേറൊരാളുമായി പങ്കിട്ടു താമസിക്കേണ്ടി വന്നപ്പോൾ അങ്ങേരെ അലട്ടിയിരുന്ന ഒരു പ്രശ്നം മൂന്നുവയസ്സു തികയാത്ത മകൻ ദ്വേഷ്യം വരുമ്പോൾ നായേ എന്നു വിളിക്കുന്നു എന്നതായിരുന്നു. അടിച്ചിട്ടു കാര്യമില്ല. ഞാനൊരു പ്രതിവിധി കൊടുത്തു. മകനോടു ദ്വേഷ്യപ്പെടുന്ന അവസരത്തിൽ ‘പൂച്ചേ‘ എന്നു വിളിക്കാൻ പരമാവധി ശ്രദ്ധിക്കുക. സംഗതി തൽക്കാലം ഫലിച്ചു. തൽക്കാലം എന്നു പറഞ്ഞതു്, പൂച്ചേ എന്ന വിളി അവനുദ്ദേശിച്ച ഫലമുളവാക്കുന്നില്ല എന്നു കണ്ടപ്പോൾ അവനതുപേക്ഷിച്ചു (അതിനു മുൻപേ മറ്റവരും)എന്നതു കൊണ്ടാണു്. അപ്പോൾ പദത്തിലല്ല കാര്യം പ്രയോഗത്തിലാണു് പ്രയോഗപരിചയത്തിലും.ശ്മശ്രു എന്ന പദം മറ്റേ പദത്തിന്റെ ഗുണം ചെയ്യാത്തതുമതു തന്നെ.
വി കെ എൻ പറഞ്ഞതുമിതു തന്നെ.-“എല്ലാരും അശ്ലീലം ചിന്തിക്കും നാമതു് എഴുതും. നാമെഴുതുമ്പോൾ അതിലശ്ലീലമുണ്ടാവില്ല. കറന്റ് ബുക്സ് അതു പ്രസിദ്ധീകരിക്കുമ്പോൾ അതുണ്ടാവുന്നു. കോടിലിംഗം അശ്ലീലമല്ല അതിനു പകരം ഭാഷയിൽ എണ്ണം പറഞ്ഞ ആ രണ്ടക്ഷരം പറഞ്ഞാൽ അതശ്ലീലമായി.”

ദേവന്‍ said...

സക്കറിയ ഫയര്‍മാഗ്‌ തുടങ്ങിയ ഓണ്‍ലൈന്‍ തെറിപ്പുസ്തകങ്ങളില്‍ എഴുതി തറക്കേസ്‌ ആകുമുന്നേ "അശ്ലീലം വരുത്തിവച്ച വിന (പോംവഴി സഹിതം) എന്നൊരു കഥ എഴുതീട്ടുണ്ട്‌ സിദ്ധാ..

സംഭവം ഇങ്ങനെ ആണ്‌ . കാമുകന്‍ പ്രണയലേഖനത്തിനു ഇതിരി ഗാംഭീര്യം കൂടാനായി കയ്യില്‍ ഒരു ഉമ്മ വേണമെന്നതിനു പകരം "ഇന്നു രാത്രി ഞാന്‍ വരുമ്പോള്‍ ഭവതിയെ ശാരീരികമായി സ്പര്‍ശിക്കാന്‍ എനിക്കു താല്‍പര്യമുണ്ടെന്ന്" എഴുതി. പാവം പെണ്ണ്‍ എന്തൊക്കെയോ തെറ്റിധരിച്ചു. വയ്യെന്നു പറയാനും സമ്മതിക്കാനും വയ്യാതെ കുഴങ്ങി.

അവസ്സാനം പള്ളിയിലൊക്കെ പോയി കരഞ്ഞു മാപ്പപേക്ഷിച്ച്‌ കെട്ടാന്‍ പോകുന്ന ചെറുക്കനല്ലേ ദൈവം ഈ ചാവുദോഷം പൊറുക്കും എന്നൊക്കെ സമാധാനിച്ച്‌ "അച്ചായന്റെ ആഗ്രഹം ഞാന്‍ സമ്മതിച്ചിരിക്കുന്നു, വരുമ്പൊ നിരോധോ മറ്റോ കൊണ്ടുവരാന്‍ മറക്കണ്ടാ" എന്നു മറുപടി എഴുതി.

കത്തുവായിച്ച്‌ അവളുടെ അച്ചായന്‍ പി ഡബ്ലിയു ഡി മാവ്‌ നമ്പ്ര 475 ഇല്‍ തൂങ്ങി മരിച്ചു.

( v k n ക്രിക്കറ്റില്‍ ബാറ്റ്‌സ്‌ മാന്‍ ഷൂവിന്റെ മുന മാത്രം ക്രീസിനുള്ളില്‍ കുത്തി പുറത്തേക്ക്‌ ഏന്തി ബൌണ്ടറി അടിക്കുന്ന പരിപാടി പോലെ ഷൂ മാത്രം ലക്ഷ്മണരേഖയ്ക്കുള്ളില്‍ കുത്തി ബൌണ്ടറി അടിക്കുന്നതിന്റെ ആശാന്‍ ആയിരുന്നു.

അധികാരം പാഠപുസ്തകമായതിനെ തുടര്‍ന്ന് അതിലെ ഒന്നു രണ്ടൂ ബൌണ്ടറികള്‍ വിവാദമായി (സത്യതില്‍ അതായിരുന്നില്ല പ്രശ്നമെങ്കിലും)

പത്രക്കാരു തിരുവ്‌ലാമല ചവിട്ടി.

അധികാരം എന്ന നോവലില്‍ അശ്ലീലമുണ്ടെന്നു പരക്കെ സംസാരമുണ്ടല്ലോ അങ്ങെക്കെന്താ പറയാനുള്ളത്‌?
" ഉണ്ടോ? എനിക്കു നിശ്ശയല്ല്യാ. ഞാനെഴുതുമ്പോ ണ്ടാര്‍ന്നില്ല്യന്നറിയാം)‌.

അതുല്യ said...

കേട്ടിട്ടില്ലേ, മരുന്നല്ലാ, പ്രയോഗമാണു പ്രധാനമെന്ന്? അതു പോലെ, ചുമ്മ പട്ടിന്നു പറഞ്ഞാ ചിലപ്പോ ഫലിക്കില്ല, പ്‌.. നായെ... എന്നു പറഞ്ഞാ കൂടുതൽ ഫലം. പിന്നെ കൊടുങ്ങല്ലൂർ കളക്ഷൻ എന്റെ ഒരു വരാപ്പുഴ "ബായി" (ജാതിയാണു ഇതു കൊച്ചിയിൽ) വക കുറച്ചു കൈവശവകാശത്തിലുണ്ട്‌. ഇപ്പോ, ലജ്ജവതിയെ....കേൾക്കുന്ന മാന്യ ജനം ഇതു കേട്ടാ നമ്മളെ ജയിലിൽ അടച്ചു ഉരുട്ടും. അന്നു ഇതു ദേവിയുടെ പ്രീതിക്കായി ജപിച്ചതായിരുന്നു. ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ലാ,എല്ലാം അങ്ങിനെ ആയിപോയി, നാമറിയാതെ.

പ്രിയതമയുടെ കുഴഞ്ഞു മറിഞ്ഞ ഉത്തരം കണ്ടപ്പോ, ഈ ഒരു തമാശയാണു ഓർമ വന്നതു - മകൾ തിരഞ്ഞു കൊണ്ടു വന്ന ചെക്കൻ "സ്ത്രീ വിഷയങ്ങളിൽ" എങ്ങനെ എന്നു അറിയാൻ, അമ്മായീയപ്പൻ പറഞ്ഞു, മോനെ, ഞങ്ങൾ പള്ളിയിൽ പോകുന്നു ഒരു കല്യാണം കൂടാൻ, മോൾ ഇവിടെതന്നെയുണ്ട്‌ ഒറ്റക്കു, നീ വീട്ടിൽ വരുന്നോ, അതോ, അവളുമായി ഒന്നു ചുറ്റി കറങ്ങി പാർക്കിൽ പോകുന്നോ എന്നു, ചെക്കൻ പറഞ്ഞു, വേണ്ട അപ്പാ, റ്റക്കു ഞാൻ അവളുമായി വീട്ടിൽ ഒന്നും ഇരിക്കുന്നതു ശരിയല്ലാ അപ്പച്ചാ, ഞാൻ ഒന്നു പാർക്കിൽ കറങ്ങാം ന്നു, അപ്പനു കുശി പെരുത്തു, ഒപ്പം ബഹുമാനവും. പക്ഷെ, ചെക്കൻ, പറഞ്ഞു പോലും, പിന്നീട്‌ മകളോട്‌, എന്റെ മാരുതി ഒമിനി വാൻ നിന്റെ അപ്പൻ കാണാത്തതു നന്നായീന്ന്!!!