October 29, 2005

പണപ്പെട്ടി പിന്നാലെ

ബ്ലോഗ്‌സ്പോട്ടിലെ എന്റെയീ ഗോള്‍ഡ്‌സ്പോട്ടില്‍ താന്‍ പച്ചക്കുതിരയെപ്പോലെ ചാടിക്കയറിയെന്ന അചിന്ത്യ എഴുതിയിരിക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ തോന്നി പണപ്പെട്ടി പിന്നാലെയുണ്ടാവുമെന്ന്.

നാരകം നട്ടിടം കൂവളം പട്ടിടം നായ പെറ്റിടം എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നതുപോലെ ഞങ്ങള്‍ കുട്ടികള്‍ക്കും പണ്ട്‌ ഒരുപാട്‌ നിയമങ്ങളും ശാസ്ത്രങ്ങളുമൊക്കെ ബ്രിട്ടീഷ്‌ ഭരണഘടന പോലെ എഴുതാശാസനങ്ങളായി നിലവില്‍ ഉണ്ടായിരുന്നു പണ്ട്‌.

വൈദ്യശാസ്ത്രം ഇങ്ങനെയൊക്കെയാണ്‌
"ഓന്ത്‌ കടിച്ചാല്‍ ഓതിയിറക്കാം, അരണ കടിച്ചാല്‍ ഉടനെ മരണം"
" മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല"

സാമ്പതികശാസ്ത്രത്തിന്റെ മൂലാധാരക്ഷേത്രസ്ഥിതവചനങ്ങളില്‍ ഒന്ന്"പച്ചക്കുതിര പറന്നുകേറി, പണപ്പെട്ടി പിന്നാലെയെത്തും" എന്നാകുന്നു. അതായത്‌ എതെങ്കിലും വീട്ടിനുള്ളിലേക്ക്‌ പച്ചക്കുതിര പറന്നുകയറിയാല്‍(മറ്റ്‌ പറക്കുംകുതിരകള്‍പോരാ ഇതിന്‌)ആ വീട്ടുകാര്‍ക്ക്‌ ഉടനേ ധനാഗമനൌണ്ടാകുമെന്നതിന്റെ സൂചനയായി കണക്കക്കണമെന്ന്.ഇപ്പോള്‍ നിങ്ങളുടെ മൂക്കിന്റെ മുന്നില്‍, മോണിറ്ററില്‍ തെളിഞ്ഞ വിദ്വാന്‍ നിങ്ങള്‍ക്കു പണപ്പെട്ടിയെത്തിക്കട്ടെ..

7 comments:

അഭയാര്‍ത്ഥി said...

Gandharvan vinjavanaayathu kondu aadhyame pachathullane kandu athinte varkathu swanthamaakunnu.

Anakku peruthu pudichirukunu ante
ee halakinte kodikuthiya padam.

nalan::നളന്‍ said...

വാതിലിനു കുറ്റിയിട്ടിട്ടില്ല. പണപ്പെട്ടിയുമായി ആ നീണ്ടു മെലിഞ്ഞ വിദ്വാ‍ാന്‍ വരുന്നതും നോക്കി ഇരിപ്പൂ ഞാന്‍..ആ ടും ടും ടും മുട്ടു ഞാന്‍ കേട്ടുവോ?..

Achinthya said...

ആ...ഇതാപ്പൊ നന്നായേ...പാടത്തിന്റെ പടം ചോദിച്ചാ പടം എടുത്ത ആൾടെ പടോം അയക്കും ന്നു ഭീഷണി.എന്നിട്ടിപ്പൊ പടം ചോദിച്ച ആൾടെ പടം ദാ കെട...പടം ഇട്ടതും പോരാ, പണം കൂടെ വേണംത്റേ.അതും കാത്തു വേറേം കൊറേ ആൾക്കാർ.ഇതെന്തൊരു പാടാ ന്റെ പാരമേക്കാവിലമ്മേ, പാലയൂരു മുത്തപ്പാ...

അതെയ് ഈയിട്യായി പച്ചക്കുതിര മെലിഞ്ഞതായാലും, തടിച്ചതായാലും, പണം കൊണ്ടരാറില്യാത്റെ. വിശ്വാസല്യെൻകി ആ പാവം രവി ഡീസ്യോടു ചോദിച്ചു നോക്കു.

സു | Su said...

:)

ദേവന്‍ said...

ആരുപറഞു ഈ നുണ അചിന്ത്യേ?
പച്ചക്കുതിരക്ക് പ്രതിഫലമായി രവിയേട്ടൻ 180 രൂപയല്ലേ വാങ്ങുന്നത്? എത് ഇന്ത്യൻ മാഗസിനുണ്ട് ഇത്രയും വില? പഹയൻ കെഴക്കേമുറിയെപ്പോലെയല്ലെന്നാണ് തോന്നുന്നത്..കണ്ണിച്ചോരയില്ലാത്ത വിലയല്ലേ..പോരാത്തതിനു എഴുത്താളർ ഐക്യം തൃശ്ശൂരിൽ യദുകുലം നശിച്ചപോലെ വെട്ടിച്ചത്തുകൊണ്ടിരിക്കുകയല്ലേ.. വാഴവെട്ടട്ടെ രവിസാർ..

Jo said...

Nice pic. inganeyoru viswaasam ullathondu pachakuthirakakale aalkkaaru kollaathe vidanundu. athrem upakaaram!

Achinthya said...

അയ്യോ...പാവം "രവ്യേട്ടൻ" ചോദിക്കണ കാഷൊക്കെ കൊടുത്തു എത്ര പേർ ഇതു വാങ്ങും? ഗതി കെട്ട്‌ പാവം നളിനി ജമീലേനെം, ഭ്രാന്തിനേം,
വിവർത്തനങ്ങളേം,gender studiesഉം
ഒക്കെ കൂട്ടു പിടിച്ചു ഒരു വിധം പിടിച്ചു നിക്കുമ്പോ ആ പണപ്പെട്ടി ഇങ്ങട്ടു വലിക്കല്ലേ ശോകരാഗമേ...