October 22, 2005

വെറും പൂ.
Image hosted by Photobucket.com

കണ്ടാലറിയില്ലേ? സാദാ റോസാപ്പൂ. റോസ് പൂവുകൾ വിരിക്കാനുള്ള കൊച്ചമ്മച്ചന്തം ഈ ചെടിക്കില്ല. ബോൺ ബോൺ ഐസ് ബെർഗെന്നൊന്നും കുടുംബപ്പേരുമില്ല.

ബഡ്ഡ് ചെയ്ത് ഫ്ലവർബെഡ്ഡിൽ വച്ച് മുളപ്പിച്ചതല്ല. സ്കൂളിൽ പോയ വഴി കുട്ടികൾ ആരോ ഇൻസ്റ്റ്റമന്റ് ബോക്സിൽ കിടന്ന ബ്ലേഡ് കൊണ്ട് ഒരു തണ്ടൂ വെട്ടിയെടുത്ത് അതിരിൽ വച്ചു വെള്ളമൊഴിച്ചു. ചട്ടിയിൽ ചകിരിച്ചോറിട്ടു വളർത്തേണ്ട വിധമൊക്കെ പിള്ളേർക്കെങ്ങനെയറിയാൻ! ഉള്ളിത്തൊലി, തേയിലച്ചണ്ടി മുട്ടത്തോട് ഒക്കെ ഇട്ടുകൊടുക്കാൻ ആർക്കു നേരം..ഇത്തിരി ചോര ആരെൻകിലും ചുവട്ടിലൊഴിച്ചെൻകിൾ ഈ വിളർത്ത നിറം മാറ്റി കടുംചുവപ്പു പൂക്കൾ വിരിച്ചേനെ..

വിഷം തളിച്ച് പുഴുക്കളെയോടിക്കാനും തണ്ടുകൾ വെട്ടി ശക്തിയുള്ള മൂടു വളർത്താനുമെല്ലാം ആരും മിനക്കെട്ടില്ലെൻകിലും ചെടികൾ വളരും.. കിട്ടിയ മഴയും വഴിയേ പോയ പശുവിന്റെ ചാണകവുമൊക്കെ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമെന്നു വിചാരിച്ചാൽ പിന്നെ ഒന്നിനും കുറവില്ല..

എന്നും പൂക്കും.ആരും കാണാതെ പമ്മി വന്നു പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യിലും വേലികെട്ടാൻ മുള്ളിനിനു വന്ന വേലന്റെ കാലിലും ഇഴഞുപോയ പശുവിന്റെ കയറിലും പത്രക്കാരൻ ചെറുക്കൻ മേത്തുചാരി വച്ച സൈക്കളിലും പുരട്ടാൻ നിറയെ പൂമണം വേണം, ആവോളം കാലം. പൂത്തില്ലെൻകിലിപ്പോ ആരും ശ്രദ്ധിക്കുമെന്നല്ല, എൻകിലും.

8 comments:

അതുല്യ said...

തേങാകോലയിൽ ഒരു കമന്റു വചിട്ട് മണിക്കുർ ഒന്നായി. ലിങ്കിൽ വന്നിട്ടില്ലാ. എന്താണാവോ കാര്യം. എന്നെ നീ ബ്ലോക്കു ചെയ്തോ സഹോദരാ..

അയ്യോ ഈ റോസാപുവാ ഞങൾ ഗേൾസ് സ്കൂളില് പോകുമ്പോ രണ്ടു സൈടു പിന്നിയിട്ട് ചുവന്ന് രിബ്ബൺ കെട്ടി, സ്ല്ലെട് ഇല്ലാത്തതു കൊണ്ട് ഈർക്കിലി കുത്തി നിർത്തി ചൂടി പോകാറ്. പക്ഷെ അമ്മ ഇതിനു ഏട്വേർട് റോസ്ന്നു പറയാറുണ്ടു. പണ്ടു റോസ്പൂ എന്നാ, കോട്ടിടുന്ന സായിപ്പന്മാർ, അതിന്റെ സൈടിൽ കുത്തുന്ന പൂ എന്നാണല്ലോ. അതു കൊണ്ടാവാം ഏട്വേർട് റോസ്ന്നു അമ്മ പറഞത് അല്ലെ?

ദേവന്‍ said...

ബ്ലോക്കോ? അയ്യെ!
ഇങ്ങോട്ടുള്ള വരവും പോക്കും ഞാന്‍ ബ്ലോക്ക്‌ പോയിട്ട്‌ ക്ലോക്ക്‌ പോലും ചെയ്യുന്നില്ല...

പാപ്പാന്‍‌/mahout said...

ശ്ശെ, റോസാപ്പൂ എന്നൊക്കെ എഴുതാതെ എന്റെ ദേവാ, ഒരു റോസാണ്ഡപ്പൂ എന്നൊക്കെ എഴുത്, എന്നാലല്ലേ കമന്റുകൾക്കൊക്കെ ഒരു എരിവും പുളിയും വരൂ... :)

ദേവന്‍ said...

ണ്ഡ ഇല്ലാണ്ഡുതന്നെ എരിയും പുളിയും കലര്‍ന്ന ചട്‌ണി ഇവിടെനിറയെ ഒഴുകാന്‍ തുടങ്ങുന്നത്‌ കണ്ടോളൂ പാപ്പനേ..

പുതിയ ഒരു ഗള്‍ഫ്‌ യുദ്ധം ഇതാ ഇതിനു തൊട്ടു മുകളില്‍ തുടങ്ങും.. ദുബായീന്നു കോണ്ടോലീസ റൈസും ഉം അല്‍ ക്വൈനില്‍ നിന്നു കോളിന്‍ പവ്വലുമൊക്കെ വെടി ഇപ്പോ തുടങ്ങും!!

aneel kumar said...

ഈ അസ്സൽ റോസാപ്പൂ ഇനി നേരിൽ കാണണമെങ്കിൽ...
അസ്സൽ ചിത്രം!

Kalesh Kumar said...

ദുബൈയിലെ ഡൊണാൾഡ് റംസ്ഫൽഡേ, യുദ്ധക്കൊതിയാ‍, ഈ ബ്ലോഗിന്റെ ദേവരാഗമെന്ന പേര് മാറ്റി “വെടിയും പുകയും“ എന്നോ, അല്ലേൽ ഗൾഫ് യുദ്ധക്കളം എന്നോ ആക്കിക്കൂടേ? ആരുടെ കുറ്റമായാലും ശരി,എന്ന് കാലെടുത്ത് കുത്തിയോ അന്നു തൊട്ട് പൊട്ടലും ചീറ്റലും വെടിയും പുകയുമൊക്കെ അല്ലേ?

വെടി പൊട്ടിക്കുകയല്ലേ... യുദ്ധത്തിനൊന്നും വയ്യ. ജീവിച്ഛു പൊക്കോട്ടേ.... :)

ദേവന്‍ said...

ഇതാ ഇപ്പൊ നന്നായേ കൊടിയേറ്റം ഗോപിയായിരുന്ന എന്നെ എല്ലാരും കൂടി ഒരു സുരേഷ് ഗോപിയാക്കിയിട്ട് ഇപ്പോ യുദ്ധക്കൊതിയാന്നോ?

Visala Manaskan said...

ഇതുവായിച്ച്‌, ഞാൻ ഇമോഷണലായോന്നൊരു സംശയം.