April 27, 2006

നിത്യക്കണി

കമ്മല്‍പ്പൂവ്


തൊട്ടാവാടിപ്പൂവ്


നാടന്‍ റോസാപ്പൂ


പാലപ്പൂവ്


കാളപ്പൂവ്


പേരറിയില്ലാത്തൊരു മഞ്ഞപ്പൂവ്


എരിക്ക്


പൂച്ചമരം (അന്യം നിന്നോ ഈ സുന്ദരന്‍ ചെടി?)


ലവലോലിക്കായ


നീര്‍മുത്ത് ചൂടിയ ചെമ്പനീര്‍ ചാമ്പക്ക (ഇതു വിദ്യ ക്ലിക്കിയ ഫോട്ടോ)


കൊല്ലത്ത് ഇത് തെറ്റിപ്പഴം തുളസിയുടെ നാട്ടില്‍ ചെക്കിപ്പഴം


എന്നും ഈ കണിയെല്ലാം ഒരുക്കി നാടു കാത്തിരിക്കുമ്പോള്‍ ഞാന്‍ ഇവിടെ എതിവശത്തെ ‍ ഫ്ലാറ്റിന്റെ ജനാലയില്‍ അഴയടിച്ച് ഉണക്കാന്‍ വിരിച്ച ബഹുവര്‍ണ്ണ കൌപീനങ്ങളുടെ തോരണം കണ്ട് എന്റെ ദിനം തുടങ്ങുന്നു...
(ഞെക്കിത്തുറക്കല്‍ ഫോര്‍മാറ്റിലാക്കി ഈപടങ്ങള്‍ ഞാന്‍ നൊവാള്‍ജിയയുടെ രാജാവ് തുളസിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)

41 comments:

ശനിയന്‍ \OvO/ Shaniyan said...

രാവിലത്തന്നെ കണിയും കെണിയും ഒന്നിച്ചാണല്ലോ ദേവന്‍ മാഷേ!

ശനിയന്‍ \OvO/ Shaniyan said...

പറയാന്‍ വിട്ടു, ആ മഞ്ഞപ്പൂവിനെ കോളാമ്പിപ്പൂവെന്നു എവിടെയോ വിളിച്ച് കേട്ടിട്ടൂണ്ട്..

myexperimentsandme said...

ഹായ് ഗംഭീരം... അതിമനോഹരം...

(ഇതെന്നാ ദുബായിലെങ്ങാനും വല്ല പൂലോറിയും മറിഞ്ഞോ-അറിയാമേ, നാട്ടിലെയാണേ...ന്നാലും ന്തെങ്കിലുമൊക്കെ പറയേണ്ടേ)

നാട്ടില്‍ ഇത്രയും മനോഹരമായ പൂക്കളൊക്കെയുണ്ടെന്ന് ദേവേട്ടനും തുളസിയുമൊക്കെ വഴിയാണ് അറിയുന്നത്.

മണ്‍‌ഹരം.

Kuttyedathi said...

ബ്ലോഗിലെ ഫോട്ടമ്പിടുത്തക്കാരോടുള്ള വിനീതമായ അഭ്യര്‍ത്ഥന.

ഫോട്ടങ്ങളൊന്നും ആപ്പീസില്‍ന്നു കാണാന്‍ പറ്റൂല്ല.. ഫോട്ടങ്ങളുടെ സ്ഥാനത്തു ചതുരത്തിനകത്ത്‌ ചുവന്ന എക്സ്‌ മാത്രം. (കമ്പനി പോളിസി...ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി...എഫ്‌ ടി എ റെഗുലേഷന്‍സ്‌...ബ്ലാ..ബ്ലാ... ഒന്നുമെന്റെ ചെറിയ ബുദ്ധിയിലൊതുങ്ങാത്ത കാര്യങ്ങള്‍)..


ഇക്കാരണം കൊണ്ടു ബ്ലോഗിലെ സുന്ദരമായ കാഴ്ചകളെല്ലാം എനിക്കെപ്പോളും മിസ്സാവുന്നു. കമന്റുകളൊക്കെ വായിച്ച്‌ ഹായ്‌ ഹായ്‌.. അവിടെ എന്തോ ഭംഗിയുള്ള സംഭവങ്ങളൊക്കെ ഉണ്ടെന്നു പണ്ടു കുരുടന്‍ ആനയെ കണ്ടതുപോലെ ഊഹിക്കാനേ പറ്റണുള്ളൂ. വീട്ടില്‍ ചെന്നിട്ടു നോക്കാമെന്നു വിചാരിച്ചാശ്വസിക്കുമെങ്കിലും അവിടെയെത്തിയാല്‍ പിന്നെ അലക്കൊഴിഞ്ഞിട്ടു രാമേശ്വരത്തിനു പോകാന്‍.. എന്നു പറഞ്ഞതിലും കഷ്ടം..

തുളസിയുടെ ഫോട്ടങ്ങള്‍ ഒരിക്കലും കാണാന്‍ പറ്റാറില്ല..

വക്കാരിയെ തീരെയില്ല. പ്രൊഫെയിലിലെ പടം പോലുമില്ല.

ശനിയന്‍..ഇല്ലേയില്ല.

നളനെ കാണാന്‍ പറ്റാറില്ല. പക്ഷേ പ്രൊഫെയിലിലെ പടം കാണാം.

യാത്രമൊഴിയുടെ പ്രൊഫെയിലിലെ കുഞ്ഞുവാവ മൊഴിയെ കാണാമെങ്കിലും ഫോട്ടംസ്‌ അവിടെയും റെഡ്ക്രോസ്സുകാരു കൊണ്ടോയി..

കുമാറിന്റെ ഫ്രെയിമിലൂടെ കല്ലുവിനെയും 'വീട്ടുകാരനെയും' പിന്നെ തോന്ന്യക്ഷരങ്ങളിലു ഡും ഡും ഡും പി പി പി യും എല്ലാം ഭംഗിയായി കാണാം. പ്രൊഫെയിലിലെ ദാകിനി അമ്മൂമ്മയേം കാണാം.

എല്ലാര്‍ക്കുമെന്താന്നേ കുമാര്‍ പോസ്റ്റു ചെയ്യുന്ന റ്റെക്നോളജി ഉപയോഗിച്ചു പോസ്റ്റിയാല്‍ ? ഒരു ചേതമില്ലാത്ത ഉപകാരമല്ലേ... ഞാനുമിടക്കു ഇത്തിരി പച്ചപ്പും കോളാമ്പി പൂവുമൊക്കെ കണ്ടോട്ടെന്നേ..

ദേവേട്ടോ, പടങ്ങളൊന്നും കാണാതെ എങ്ങനെ കമന്റാന്‍ ? ഇവിടെവന്നിങ്ങനെയൊരു പൊതു അപേക്ഷ വച്ചതില്‍ പരാതിയില്ലെന്നു വിശ്വസിച്ചോട്ടെ ?

aneel kumar said...

വിശ്വസിച്ചാലും ഇല്ലെങ്കിലും ദേവാ, “ആരെങ്കിലും തൊട്ടാവാടിപ്പൂവിന്റെ പടം ഒന്നെടുത്തെങ്കില്‍ കാണാമായിരുന്നു” എന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ പറയുകയായിരുന്നു.

ദ് നന്നായി!

myexperimentsandme said...

കുട്ട്യേടത്ത്യേ....കുമാറിന്റെ ടെക്‍നോളജി ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെടുന്ന മുറയ്ക്ക് ആ ടെക്‍നോളജിവെച്ച് പടങ്ങള്‍ പോസ്റ്റാമെന്ന് ഇതിനാല്‍ ഉറപ്പ് തരുന്നു. പക്ഷേ ടെക്‍ കോളനി ട്രാന്‍സ്ഫോര്‍മര്‍ വാങ്ങിക്കാനുള്ള സകല ചിലവും.....

ഞാന്‍ ബ്ലോഗറുവഴിയാണ് പോസ്റ്റുന്നത്. ദേവേട്ടന്റെ ഇന്നത്തെ മൂന്നുലോഡ് പൂക്കളും ബ്ലോഗറുവഴിയാണ്. നേരത്തേ ദേവേട്ടന്‍ ബക്കറ്റിലായിരുന്നു എല്ലാം ഇട്ടിരുന്നത്.

എന്തായാലും അമേരിക്ക എങ്ങിനെയാണ് ഒരു വികസിത രാജ്യമായതെന്ന് ഇപ്പോള്‍ പിടികിട്ടി :)

aneel kumar said...

കുട്ട്യേടത്തീന്റെ പ്രശ്നം ബ്ലോഗറിന്റെ http://photos1.blogger.com/ തുടങ്ങിയവരെ “കമ്പനി പോളിസി...ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി...എഫ്‌ ടി എ റെഗുലേഷന്‍സ്‌...ബ്ലാ..ബ്ലാ... “ ആക്കീട്ടതാവും.
പക്ഷേ കുമാര്‍ പടങ്ങള്‍ ശേഖരിച്ചു ലിങ്കിടുന്ന http://www.geocities.com (യാഹൂന്റെ ഓശാരം പേജ്), http://യൂസര്‍നെയിം.googlepages.com (ഗൂഗിളാന്റെ...)
എന്നിവയെ തുറന്നുവിട്ടിരിക്കുകയും ചെയ്തിരിക്കുന്നു.
ദാകിനി അമ്മൂമ്മ ഇവിടെയും: http://www.top-trendy.com/images/Joker.gif

എളുപ്പവഴിയായ ബ്ലോഗര്‍ ടെക്നോളജിയെ ഫയര്‍‌വാളീന്നടിച്ചുകളയാന്‍ കുട്യേടത്തി കമ്പനിയ്ക്കൊരു നിവേദനം കൊടുത്താളീ.

രാജ് said...

ആ കമ്മല്‍പ്പൂവിനെ തേവിടിശ്ശിപ്പൂവെന്നു നാട്ടില്‍ വിളിച്ചിരുന്നു (മാധവിക്കുട്ടി എന്റെ കഥയില്‍‍ വേറൊരു പേര് പറയുന്നുണ്ടു്, ആ പേരും നടപ്പിലുണ്ടു്, ഞാനോര്‍ക്കുന്നില്ല.) കാളപ്പൂവിന്റെ പെരിങ്ങോടന്‍ പേരോര്‍ക്കുന്നില്ല. അതിന്റെ നടുവിലെ ബ്രൌണ്‍ കളറില്‍ ഹീറോ പെന്നിന്റെ ടോപ്പ് വച്ചമര്‍ത്തി അനിയത്തിയ്ക്കു പൊട്ടുണ്ടാക്കി കൊടുത്തിരുന്നു. ആ പേരറിയാത്ത മഞ്ഞപൂവാണു് ഒരു വിഷക്കായ ആയി മാറുന്നതു്, ദൈവമേ പേര് നാവിന്റെ തുമ്പത്തുണ്ടു്. ഞാന്‍ ഊഹിച്ചതു ശരിയാണെങ്കില്‍ നാട്ടിലെ ഏറ്റവും ബെസ്റ്റ് ആത്മഹത്യാ സമ്പ്രദായം. എരുക്കെന്നു പറയുമ്പോള്‍ ഞാനിത്ര കാലവും ഊഹിച്ചിരുന്നതു ഏതോ മരമെന്നായിരുന്നു, അപ്പൂപ്പന്‍ താടിയുടെ ചെടിയല്ലേ ഇതു്, പള്ളിക്കുളത്തിന്റെ കരയില്‍ ഒരുപാടുണ്ടായിരുന്നു, ആ വയലറ്റ് കളര്‍ ഇപ്പോഴും വളരെ മനോഹരമായി തോന്നുന്നു. പൂച്ചയും താഴെയുള്ള പഴങ്ങളേയും മരത്തില്‍ നിന്നു കണ്ടിട്ടില്ല.

Kumar Neelakandan © (Kumar NM) said...
This comment has been removed by a blog administrator.
Kumar Neelakandan © (Kumar NM) said...

ആദ്യം ദേവനോട്.
പൂക്കളൊക്കെ എന്നെയും വീട്ടിലേക്ക് വലിക്കുന്നു. കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഒക്കെ ഇവന്മാര്‍ ഉണ്ടായിരുന്നു. ഇന്നു മനസിന്റെ തെക്കുവടക്കന്‍ മൂലയിലെവിടെയോ ഈ പൂക്കള്‍ മറ്റു ചില കാഴ്ചകള്‍ക്കൊപ്പം വാടാക്കാഴ്ചയായിക്കിടക്കുന്നു.

ഇത്രയും ചിത്രങ്ങളുടെ ഇടയില്‍ ഒരു ചിത്രം സര്‍ഗ്ഗാത്മകതയുടെ ഒരു തുള്ളി ചാമ്പക്കതുമ്പില്‍ ഇറ്റിച്ചുനില്‍ക്കുന്നു.
ദേവാ രഘുറായിയുടെയും അതുല്‍കാസ്ബേക്കറിന്റെയും സുരേഷ് നട്‌രാജന്റെയും ഒരു പെണ്‍ വെര്‍ഷന്‍ നിങ്ങളുടെ വീട്ടില്‍ ഒളിച്ചിരിക്കുന്നു. ക്യാമറയും കൊടുത്തനുഗ്രഹിച്ചിറക്കു. മറ്റൊരു നിഷാകുട്ടിയോ മറ്റൊ ദുബായിലും ജനിക്കട്ടെ. മഴകഴിയുമ്പോള്‍ ചാമ്പക്കയില്‍ ഉണ്ടാകാന്‍ വഴിയുള്ള ഒരു നീര്‍മുത്ത് കാണാന്‍ കഴിയുക എന്നത് ഒരു കാഴ്ചശക്തിയാണ്.

ഇനി കുട്ടിയേടത്തിയോടും വക്കാരിയോടും;
ഞാന്‍ ചിത്രങ്ങള്‍ അടുക്കിവയ്ക്കുന്നത് www.geocities.com ല്‍ ആയിരുന്നു. ഇപ്പോള്‍ കുറച്ചുകൂടി തുറന്നതും വലുതുമായ www.googlepages.com ലും തുടങ്ങി.

പ്രൊഫൈല്‍ ചിത്രങ്ങള്‍ കയ്യിലില്ലാത്തതാണെങ്കില്‍ google imagesല്‍ നിന്നും പൊക്കും.
ഇത്രയെ ഉള്ളൂ വക്കാരീ എന്റെ “ടെക്നോളജി”
( കണ്‍സള്‍ട്ടിങ് ഫീ ആയി 32 രൂഫാ കൌണ്ടറില്‍ അടച്ചോളൂട്ടോ!)

reshma said...

കമ്മല്‍ പൂവിന് സാമൂതിരിയുടെ നാട്ടില്‍ അരി പൂ എന്ന് പേര് , എന്റെ ഉമ്മാന്റെ വീക്ക്നെസ്സ് ആണ് ഇവള്‍...മഞ്ഞ-പിങ്ക് ഷേഡുള്ള അരിപ്പൂ ആദ്യായാ കാണുന്നേ
ഈ പേരറിയാ പൂവ് എന്റെ വീട്ടില്‍ കൊല്ലം മുഴുവന്‍ പൂത്തു നിക്കാറുണ്ടല്ലോ...വിഷക്കായ കണ്ടില്ല/തിന്നില്ല. ആ നാടന്‍ റോസിന്റെ മണം മനസ്സില്‍ കേള്‍ക്കാം! പിന്നെ ‘ജാമ്പക്ക’ ഉപ്പും കൂട്ടി ഒറ്റ കടി...ഇതു വരെ കാണാത്ത, കേള്‍ക്കാത്തവയും...ആസ്വദിച്ചു!

myexperimentsandme said...

കുട്ട്യേടത്ത്യേ, അപ്പോ കണക്കു പിടികിട്ടിയില്ലേ. 43 രൂപാ സമം 1 ഡോളര്‍. അതുകൊണ്ട് 1 രൂപാ സമം 1/43 ഡോളര്‍. അതുകൊണ്ട് 32 രൂപാ സമം 1/43*32 ഡോളര്‍.

പിന്നെ ചെക്കായിട്ടോ ദീദിയായിട്ടോ മറ്റോ ആണ് അയക്കുന്നതെങ്കില്‍ കമ്മീഷനും കൂടി വെച്ചേക്കണേ. അവിടെയും കണക്ക് മുകളില്‍ പറഞ്ഞ പ്രകാരം.

കുമാറേ, നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ... കുമാറിനോടു തന്നെ. ഗൂഗിള്‍ പേജ്, നേരത്തേ അതങ്ങ് തോന്നിയില്ല.

ഉമേഷ്::Umesh said...

കണക്കു പഠിച്ചാലത്തെ ഗുണം മനസ്സിലായില്ലേ വക്കാരീ. പിന്നെ പശുവിനമറാന്‍ മാത്രമല്ല പടം വരയ്ക്കാനും ഗൂഗിള്‍ പേജ്... വിജയം നേടാന്‍ വീ ഗൈഡ്... വിജ്ഞാനമേകാന്‍ വീ ഗൈഡ്... എന്നു പറയുന്നതുപോലെ.

myexperimentsandme said...

ഉം....ഉം.... ഉമേഷ്‌ജീ, കൊട്ട്, കൊട്ട് :)

പക്ഷേ ആ അമറല്‍ പേജില്‍ പോയൊന്നു നോക്കിക്കേ... ഞാനെത്രമാത്രം മിടുക്കനാണെന്ന് കാണാം.....

കണക്കിന്റെ പ്രായോഗികവശം എന്ന പുസ്തകം എന്നാണ് പ്രസിദ്ധീകരിക്കുന്നത്?

ഉമേഷ്::Umesh said...

സ്കറിയാ സക്കറിയാ, പൈലി & പൈലി എന്നൊക്കെ പറയുന്നതുപോലെയാണല്ലോ വക്കാരീ... അങ്ങനെ വക്കാരീടേ ഫസ്റ്റ് നെയിമും സര്‍നെയിമും കിട്ടി.

കോഴിയും ആനയും പശുവും കഴിഞ്ഞു് ഇതും...

(ഒന്നും മനസ്സിലായില്ലാ എന്നും പറഞ്ഞു് ഇപ്പോ കണ്ണൂസിന്റെ ഒരു ഇണ്ടാസു വരും. വക്കാരീ, പറഞ്ഞുകൊടുക്കല്ലേ...)

myexperimentsandme said...

ഹ..ഹ.. ഉമേഷ്‌ജീ, ഞാനിവിടെ ചിരി അമര്‍ത്തിപ്പിടിച്ചിരിക്കുന്നതു കാരണം മുഖത്തിന്റെ ഷേപ്പ് എന്റെ ആനമോന്തയേക്കാലും കഷ്ടമായിരിക്കുന്നത് കണ്ട് എല്ലാവരും എന്നെ എന്തോപോലെയൊക്കെ നോക്കുന്നു.

കണ്ണൂസ് മിടുക്കനാണോ എന്നൊന്ന് നോക്കട്ടെ :)

സ്നേഹിതന്‍ said...

മറന്നുപ്പോയ പലതും ചിത്രങ്ങളിലുടെ പുനര്‍ജനിയ്ക്കുന്നു...

Anonymous said...

ഒക്കെ ബക്കറ്റിലിട്ട്‌ വെച്ചിരിക്കാരുന്നു അല്ലേ?
കമ്മല്‍ പൂവിനെ ഞങ്ങള്‍ ചൂളകാട്ടിന്‍ പൂവെന്ന വിളിക്കാറ്‌. പേരില്ലാത്ത പൂവ്‌ കൊണ്ടപൂവാണ്‌.

Achinthya said...

ഇവടെ പൂക്കൂട ചൊരിഞ്ഞതറിഞ്ഞു വന്നതാ.

ദേവന്റെ കമ്മല്‍പ്പൂവെന്ന തേവിടിശ്ശിപ്പൂന്നും കൊങ്ങിണിപ്പൂ ന്നും ഞങ്ങള്‍ വിളിക്കണാ , പൂമ്പാറ്റകള്‍ക്കിഷ്ടള്‍ല ഈ പൂവ്‌ മുന്‍പൊരിക്കലെപ്പഴോ ഇവടെ കേറി വന്നതോര്‍ക്കുണു.

തൊടാണ്ടെ , വാടാണ്ടെ തൊട്ടാവാട്യേ ഫ്രെയിമിലൊതുക്കീത്‌ നന്നായി.

പൂവായി പൊട്ടായി കായായി, വിഷായി മാറണത്‌ മഞ്ഞരളിപ്പൂവ്‌ , ല്ലെ.

ശനിയന്‍ പറഞ്ഞ കോളാമ്പി തന്നെ "പേരറിയാത്ത മഞ്ഞപ്പൂവ്‌"

എരിക്കുമ്പൂവോണ്ട്‌ പണ്ട്‌ കളിച്ചിരുന്നു.

വിദ്യക്കുട്ടിക്കൊരുമ്മ. ആ ചാമ്പക്കത്തുമ്പത്തുള്ള വെള്ളം പ്പോ ന്റെ നാക്കിലാ.

ഈ തെറ്റിപ്പഴം ന്നു പറേണത്‌ മരുന്നു തെച്ചിടെ കായ പഴുത്തതല്ലേ?

പ്രവാസികള്‍ ഇതൊക്കെ നാട്ടില്‍ങ്ങനെ നിരന്നു പൂത്തുലഞ്ഞ്‌ നിങ്ങളേം കാത്ത്‌ ഞങ്ങളേം കൊതിപ്പിച്ചിരിക്ക്യാന്നൊന്നും വിചാരിക്കല്ലേ. ഓണം ന്ന്‌ വെച്ചാ ഇവടെ മുക്കുറ്റീം തുമ്പേം ഒന്ന്വല്ലാണ്ട്യായിട്ട്‌ കൊറെ കാലായി.

സ്നേഹം

Manjithkaini said...

കോളാമ്പിപ്പൂവെന്നാല്‍ കോളാമ്പീടെ(ഉച്ചഭാഷിണി) അതേ ഷേയ്പ്പില്‍ പര്‍പ്പിള്‍ നിറമുള്ള ഒരു പൂവല്ലേ?. അതു പറിച്ചെടുത്ത് കയ്യില്‍ ഞെരിച്ചു നേര്‍പ്പിച്ച് ഊതിവീര്‍പ്പിക്കുക കുട്ടിക്കാലത്തൊരു വിനോദമായിര്‍ന്നു. ആ പൂവൊക്കെ നാട്ടിലിപ്പോള്‍ ഉണ്ടോ ആവോ.

ശനിയന്‍ \OvO/ Shaniyan said...

കോളാമ്പി പൂവെന്നു വിളിക്കുന്ന ആ മഞ്ഞപ്പൂവ് അരളിമരത്തിന്റെ ആണെന്നാണ്‍ ഓര്‍മ്മ. അരളിക്കായ് വിഷമാണെന്ന്‍ കേട്ടിട്ടുണ്ട് (പരീക്ഷിച്ചിട്ടില്ല, എങ്ങാന്‍ ആണെങ്കില്‍ നിങ്ങളേയൊക്കെ ശല്യം ചെയ്യാന്‍ ഉണ്ടാവില്ലായിരുന്നല്ലൊ? ;-)).

Unknown said...

വീണ്ടും പൂക്കള്‍..

കമ്മല്‍പ്പൂവ്= കൊങ്ങിണിപ്പൂവ് (കുമളിയിലും പരിസരപ്രദേശത്തും ചുമ്മാ കാട്ടിലും വഴിയരികിലുമൊക്കെ പൂത്ത് നില്‍ക്കും)

ആ പേരിടാത്ത മഞ്ഞപ്പൂവിനെ കോളാമ്പിപ്പൂവ് എന്നും വിളിക്കാം അല്ലേ?

ചാമ്പക്ക ഞമ്മക്കറിയാം...സമ്മാനം കിട്ടിയതല്ലേ??

ദേവന്‍ said...

എറിച്ചല്ല്. എന്തരു സന്തോഷം! എല്ലാര്‍ക്കും താങ്ക്യൂ...

കുട്ട്യേടത്തീ, ഞാന്‍ ബ്ലോഗ്ഗറില്‍ തന്നെ പൂക്കളും ഇത്തത്‌. ബക്കറ്റിലിട്ടപ്പോ കൂടുതല്‍ പേര്‍ക്കു കാണാന്‍ വയ്യാ, ഫ്ലിക്കര്‍ എനിക്കു കാണാന്‍ വയ്യാ ഇമേജ്‌ ഷാക്‌ വയലി വെള്ളം കേറിയപോലെ. എറ്റവും എളുപ്പവഴി വീട്ടില്‍ നിന്നും ലോഗി ഫോട്ടോബ്ലോഗ്ഗും ആപ്പീസില്‍ നിന്നും ലോഗ്ഗി റ്റെക്സ്റ്റ്‌ ബ്ലോഗ്ഗും വായിക്കുക എന്നതാണേ.

അനില്‍ മാഷേ, അതാണു കോണ്‍സെസസ്‌ അഡ്‌ ഇഡം എന്ന മനസ്സിന്റെ ഐക്യം!!

കാളപ്പൂകൊണ്ട്‌ പൊട്ട്‌ ഞങ്ങളുമുണ്ടാക്കിയിരുന്നു. കൊല്ലം ഭാഗത്ത്‌ റെയിലും കിബ്സ്‌ മാര്‍ക്ക്‌ കൈലിയും ബോംബേ "ഡൈയിംഗ്‌ " സാരിയും വരുന്നതിനു മുന്നേ ധാരാളമായി ആത്മഹത്യക്ക്‌ ഉപയോഗിച്ചിരുന്നത്‌ മഞ്ഞരളി എന്ന മഞ്ഞപ്പൂ പിടിക്കുന്ന ചെറു മരത്തിന്റെ കായും പിന്നെ മാങ്ങാ മാതിരി ഇരിക്കുന്ന ഒതളങ്ങായും ആയിരുന്നു. ഇപ്പോ കൂട്ടത്തോടെ ഫ്യൂറിഡാന്‍ കുടി ആണത്രേ ഫാഷന്‍. (ഓ ടോ . അര്‍ത്ഥം എന്ന ആത്മഹത്യക്കാരന്റെ പടം എടുത്ത പ്രാക്കുളം ചന്ദ്രലാല്‍ ആത്മഹത്യ ചെയ്തു. കാര്‍ എന്ന പടമെടുത്ത അജിത്ത്‌ കാറിടിച്ചു മരിച്ചതുപോലെ മാറ്റൊരു സിനിമാ അറം പറ്റല്‍) എരിക്കിന്റെ കായ ആണു അപ്പൂപ്പന്‍ താടി, സംശയമേ വേണ്ടാ. (പൂച്ചപ്പഴത്തെ തിരിച്ചറിഞ്ഞ ഒരേ ഒരു ബ്ലോഗ്ഗറേയുള്ളു കമന്റ്‌ ലിസ്റ്റില്‍ ഇല്ല ആ തിരിച്ചറിയല്‍)

കുമാറേ
എന്റെ ആദ്യത്തേത്‌ & ഒണ്‍ളി വണ്‍ ഡിജിറ്റല്‍ ക്യാമറ 3 വര്‍ഷം കൊണ്ട്‌
ആറായിരം പടം എടുത്തു. അയ്യായിരത്തി തൊണ്ണൂറെങ്കിലും ഞാന്‍ തന്നെ എടുത്തതാണേ. വിദ്യ ദേ ഒരു മഞ്ഞുതുള്ളി എന്നു പറഞ്ഞങ്ങു കീച്ചിയതാണത്രേ (അസൂയ കൊണ്ട്‌ പറയുന്നതാണോ ഞാന്‍? ഹേയ്‌) വീട്ടില്‍ അഥവാ ഇനി ഒരു പ്രതിഭ ഒളിഞ്ഞിരിക്കുന്നെങ്കില്‍ത്തന്നെ അതു പരിശ്രമമില്ലാതെ മ്യൂസിയത്തിലെ പീരങ്കി പോലെ പ്രയോജനമില്ലാതായിപ്പോയി.. എന്താ ചെയ്യുക.

അചിന്ത്യേ, കമന്റ്‌ വിദ്യക്ക്‌ കാട്ടിക്കൊടുത്തിട്ടുണ്ട്‌ .. മഞ്ജിത്ത്‌ പറയുന്ന പര്‍പ്പിള്‍ പൂവിനെയാണു ഞങ്ങള്‍ കോളാമ്പി എന്നു വിളിക്കാറ്‌ ഈ മഞ്ഞപ്പൂവിനു കൊല്ലത്ത്‌ വേറെന്തോ പേര്‍..

യാത്രാമൊഴീ, തന്നെ തന്നെ.. സമ്മാനം കിട്ടിയില്ല, കിട്ടുമെന്ന് പറഞ്ഞിട്ടേയുള്ളൂ!!!

കണ്ണൂസ്‌ said...

മഞ്ഞരളി തന്നെ സാധനം. ചിലയിറ്റത്ത്‌ ഉമ്മം എന്നും പറയും.

ഉമേഷേ, എവിടെയൊ പോയി എന്തോ ഞെക്കിയാല്‍ വക്കാരിയുടെ എന്തൊക്കെയോ കാണാം എന്ന് മാത്രം മനസ്സിലായി. ഞാന്‍ ഒന്നും ചോദിക്കുന്നില്ല. അന്വേഷിക്കാതിരിക്കിന്‍, വള്ളി കാലില്‍ ചുറ്റും എന്നോ മറ്റോ ഒരു പഴ മൊഴിയില്ലേ?

ദേവന്‍ said...

ഉമ്മം എന്നു ഞങ്ങള്‍ വിളിക്കുന്നത്‌ യാത്രാമൊഴീടെ ബ്ലീഡിംഗ്‌ ഹാര്‍ട്ട്‌ ഷേപ്പിലുള്ള കൊച്ചു പിങ്ക്‌ പൂക്കളുള്ള പറങ്കിയണ്ടി ഷേപ്പില്‍ കടും പച്ച വിഷക്കായ ഉള്ള ഒരു ചെടി ആണല്ലോ കണ്ണൂസേ?

(വക്കാരിയെ തേടിയാല്‍ വള്ളിയല്ല ഒരു മുരുകന്‍ ആണത്രേ കാലില്‍ ചുറ്റുക!)

കണ്ണൂസ്‌ said...

മഞ്ഞരളിയുടെ കായ നീളത്തിലുള്ള ഒരു ഹെക്സഗണ്‍ ആണ്‌ ദേവേ. കടുംപച്ച നിറം തന്നെയാണ്‌. ഇതാണ്‌ ഉമ്മം എന്നായിരുന്നു എന്റെ വിചാരം.

സിദ്ധാര്‍ത്ഥന്‍ said...

അയ്യോ! ഇതു മഞ്ഞ അരളിപ്പൂവല്ലാ‍ാ
അതിന്റെ ഷേപ്പിങ്ങനല്ലാ‍ാ
(ജഗതി ഇന്‍ മേലേപ്പറമ്പില്‍ പടം)
പുറകില്‍ കാണുന്നതിതിന്റെ ഇലയാണെങ്കില്‍ അതും അരളിയുടേതല്ല.

അതിന്റെ ഇതളു് അങ്ങു ഞെട്ടിവരേ നീണ്ടിരിക്കും. ഇതിനെ കോളാമ്പി എന്നോ മറ്റോ വിളിച്ചാ മതി

evuraan said...

പേരറിയില്ലാത്തൊരു മഞ്ഞപ്പൂവ് -- ഇതിനെ ഞങ്ങള്‍ (ഓണാട്ടുകരക്കാര്‍‌) കോളാമ്പി പൂവ് എന്നാണ് വിളിക്കുന്നത്. കട്ടിയുള്ള ഇലകളോടെ, വേലിയുടെ അതിരുകളില്‍ മാത്രം കാണപ്പെടുന്നതായാണ് ഓര്‍മ്മ. ശ്മശാനങ്ങളിലാണ് ആ പൂവ് ഏറെയും ഉള്ളതെന്നും, ശിവപൂജയ്ക്കല്ലാതെ മറ്റൊരു പൂജകള്‍ക്കും അതുപയോഗിക്കില്ല എന്നുമാണെന്റെ ഓര്‍മ്മ. ആരും വീടുകളില്‍ വളര്‍ത്താറില്ലായിരുന്നു എന്നത് തീര്‍ച്ച. തൊടിയിലെങ്ങാനും പൊന്തിവന്നാല്‍ വെട്ടിക്കളയുകയും ചെയ്തിരുന്നു.

അതിന്റെ ദളങ്ങള്‍ക്കെന്തു കനമാണെന്നോ?

രാജ് said...

ഉമ്മം വിഷാണെന്നു ഉറപ്പിക്കാം. ഇന്നലെ ഒരു സിനിമയില്‍ ശ്രീനിവാസന്‍ തിലകനു ഉമ്മത്തിന്റെ കായ കലക്കി കൊടുക്കുന്ന ഒരു സീനുണ്ടായിരുന്നു, ഹാഹാ അതെ ക്രോസിനാദിവടകമെല്ലാം പയറ്റുന്ന സേം മൂവി, പേര് കിന്നരിപ്പുഴയോരം (എന്നല്ലേ?)

ദേവന്റെ വിവാദപൂവ് വിഷക്കാ‍യ ആവുന്ന ജനുസ്സാണെന്നു അനുമാനിച്ചതു് അതിന്റെ ഇല ഏതോ വിഷക്കായയെ അനുസ്മരിപ്പിച്ചിരുന്നതുകൊണ്ടാണു്. എന്താ കഷ്ടം നാട്ടിലാരോടെങ്കിലും വിളിച്ചൊന്നു പറയാനുംകൂടി വയ്യ ആ ഉമ്മത്തിന്‍ കായേടെ ഒരു ഫോട്ടോ എടുത്തേരൂന്നു് ;) അല്ലെങ്കിലേ നൊസ്സാന്നാ ചിലവരുടെ വിചാരം, ഇതുകൂടായാല്‍ :D

ദേവന്‍ said...

ഞങ്ങള്‍ ഉമ്മം എന്നു പറയുന്ന വിഷച്ചെടി datura stramonium http://www.anbg.gov.au/images/photo_cd/732131822178/051_2.jpg മഞ്ഞരളി എന്നു പറയുന്നത്‌ യെല്ലോ ഒലിയാന്‍ഡര്‍ http://www.botany.hawaii.edu/faculty/carr/images/cas_the.jpg എന്ന ചെടിക്കുമാണ്‌ . പല നാട്ടില്‍ പല പൂവുകളെ കോളാമ്പി എന്നു വിളിക്കുമ്പോലെ ഇതിനും മറ്റു സ്ഥലങ്ങളില്‍ വേരേ പേരാകാം. ഈ രണ്ടു ചെടിയുടെയും കായ തിന്നാല്‍ ചത്തു പോകുമെന്ന് ഉറപ്പ്‌
സായിപ്പും നമ്മളും ഒരേപോലെ ഒതളമെന്നു വിളിക്കുന്ന കായ ദാണ്ടേ
http://toptropicals.com/pics/garden/05/5/5895.jpg ഇനി ഞാന്‍ വിഷം തരാഞ്ഞ്‌ ചാകാന്‍ പറ്റിയില്ലെന്നു പരാതി വേണ്ടാ. എതു വേണേലും എടുക്കാം എന്നാലും ഒതളങ്ങായെ വെല്ലാന്‍ ഒരു ഓര്‍ഗാനിക്‌ വിഷം തല്‍ക്കാലം നാട്ടില്‍ ഇല്ല. ചകുന്നോര്‍ ചാകുന്നോര്‍ ബാങ്ക്‌ ബാലന്‍സ്‌ എനിക്കെഴുതി തന്നേച്ചും ചാകാനഭ്യര്‍ത്ഥന.
പടങ്ങള്‍ക്കെല്ലാം ക്രെഡിറ്റ്‌ ഗൂഗിള്‍ സാറിന്‌

രാജ് said...

ദേവാ ദൂരദര്‍ശനിലെ പുണ്യപുരാണ സീരിയലുകളില്‍ രാക്ഷസര്‍ ഉപയോഗിക്കുന്ന ഗദയുടെ ലുക്കുള്ള ആ കായാണോ ഉമ്മത്തിന്റെ കായ. ഛെ സകല പ്രതീക്ഷകളും തെറ്റി. ഒതളങ്ങയുടെ ചിത്രം മാങ്ങയുടെ പോലുണ്ടു്, എന്തായാലും ഞാന്‍ ഊഹക്കമന്റടി നിര്‍ത്തി, സത്യത്തില്‍ ഏതൊക്കെ ഏതാണെന്നു ഒരു ഊഹവുമില്ലാതായിരിക്കുന്നു.

JK Vijayakumar said...

പൂക്കളൊക്കെ കലക്കി കേട്ടോ. അത്‌ കോളാമ്പി പൂവ്‌ തന്നെ. പക്ഷേ പാലപ്പൂവ്‌ അല്ല അത്‌. ചെറിയ പാലപ്പൂവെന്നോ മറ്റോ ആണതിണ്റ്റെ പേര്‌.

ചെമ്പരത്തി, ചെമ്പകം, കടലാസ്‌, പവിഴമല്ലി തുടങ്ങി കേരളത്തില്‍ കാണുന്ന ഒട്ടുമിക്ക പൂക്കളും, കേരവൃക്ഷവും, ഏേത്തപ്പഴവുമൊക്കെയുള്ള ഈ കൊച്ച്‌ ആണ്റ്റീഗയില്‍ വന്ന ഞാന്‍ ഭഗ്യവാന്‍ തന്നെ......

myexperimentsandme said...

രാത്രിയില്‍ മാത്രം മൂത്രം മാത്രം ഒഴിക്കാന്‍ മാത്രമുള്ള പാത്രം മാത്രമാണ് കോളാമ്പി എന്നാണ് ആശുപത്രി പ്രമാണം.

Nileenam said...

ഫോട്ടോകള്‍ കണ്ടിട്ട്‌ ഒരുപാട്‌ സംശയങ്ങള്‍.
കമ്മല്‍ പൂവെന്ന് പറഞ്ഞിരിക്കുന്നത്‌ വേലിപ്പരുത്തിയല്ലേ

പാലപ്പൂവിന്റെ കാര്യവും സംശയം

ദേവന്‍ said...

ഉമ്മം അതു തന്നെ പെരിങ്ങ്സ്‌. (വിഷവും മരുന്നും ആണ്‌ ആ ചെടി. ആയുര്‍വേദക്കാര്‍ക്കും പുറമേ ഹോമിയോക്കാരും ഉമ്മത്തില്‍ നിന്ന് എതാണ്ട്‌ "വനേഡിയം മോളിബ്ഡിനം കുപ്രിക്കം ഓറം" ഉണ്ടാകാറുണ്ടെന്ന് ഒരോര്‍മ്മ.) ഒതളം കണ്ടാല്‍ കള്ളിപ്പാല പോലെ ഇരിക്കും; അതിനാല്‍ കായക്കു മാങ്ങയുമായുള്ള സാമ്യത്തില്‍ നിന്നു കുറേയൊക്കെ സംരക്ഷണം തരും. (ആന്ധ്രക്കപ്പുറത്തു നിന്നും ട്രെയിനില്‍ വരുന്ന നാടോടികളും മറ്റും വര്‍ക്കലയില്‍ ക്രോസ്സിങ്ങിനു ട്രെയിന്‍ ഹാള്‍ട്ടുമ്പോള്‍ "ഓടുവിലെ വളവിലൊരോതറ വളവില്‍ പത്തിരുപത്തഞ്ചിളയൊതളങ്ങാ" കായ്ച്ചു നില്‍ക്കുന്നതു കണ്ട്‌ എന്തോ തിന്നാനുള്ളതാണെന്ന് ഓടിപ്പോയി പറിക്കാറുണ്ട്‌. ആരെങ്കിലും ഓടിപ്പോയി തടയാറുമുണ്ട്‌. ഇതുവരെ കഴിച്ചതായി കേട്ടിട്ടില്ല)

കുഞ്ച്വോ,
എന്തു പാലയാണെന്ന് കൃത്യമായി പറയാന്‍ എനിക്കറിയില്ല.. ഈ പൂജക്കൊക്കെ എടുക്കുന്ന പാല എന്ന് മറ്റൊരു ബ്ലോഗര്‍ വര്‍ണ്ണിക്കുന്നു. (കടപ്പാക്കട മുതല്‍ ഇളമ്പള്ളൂര്‍ വരെ എതാണ്ട്‌ 10 കിലോമീറ്റര്‍ ദൂരത്ത്‌ പല സ്ഥലങ്ങളിയും വലിയ യക്ഷിപ്പാലയുണ്ട്‌ അറിയുമല്ലോ? രാത്രി ഇതെല്ലാം കൂടി ഒന്നിച്ചു പൂക്കുമ്പ്പോള്‍ ആ മണത്തിലൂടെ ഒരു ബൈക്ക്‌ ഓടിച്ചു പോകണം. വീട്ടില്‍ വരുമ്പോള്‍ ഉടുപ്പും ദേഹവുമെല്ലാം അടുത്ത ദിവസം വരെ സുന്ദരമായ മണം.)

നാട്ടില്‍ അന്യം നിന്നു പോയ ചെടികള്‍ പലതും മലേഷ്യയില്‍ കണ്ടു. അതുപോലെ ആണ്ടിഗാവിലും ഉന്റെന്നു കേട്ടപ്പോ
സന്തോഷം.)

വക്കാരിയേ,
ഈ കോളാമ്പിയെന്നു പറയുന്നത്‌ രാത്രി ഒളിഞ്ഞു കയറി വരുന്ന വിടന്മാരെ എറിയാന്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കുന്ന ഒരു ഹാമര്‍ എന്നാ ഞാന്‍ ധരിച്ചത്‌.

നിലീനം സ്വാഗതം. കമ്മല്‍ പൂവിനു ഒറോ നാട്ടിലും ഓരോ പേരാണേ. പക്ഷേ വേലിപ്പരുത്തി ഒരു മരുന്നു ചെടി ആണ്‌ http://biotech.tipo.gov.tw/plantjpg/1/Desmodium%20gangeticum.jpg പേരും ഫയല്‍ നെയിം തന്നെ- ദേസ്മോഡിയം ഗാഞ്ജെറ്റിക്കം. പാല പലതരം . കള്ളിപ്പാല, തീപ്പെട്ടിപ്പാല, കുടപ്പാല, എന്‍ എച്ച്‌ 47-ല്‍ പത്തിരിപ്പാല. പാലേടെ കണ്‍ഫ്യൂഷന്‍ എതെങ്കിലും പാലാക്കാര്‍ പരിഹരിക്കണേ.

JK Vijayakumar said...

ആണ്റ്റീഗയില്‍ കണ്ട മലയാളത്തനിമയുള്ള പൂക്കള്‍ എന്‍റ്റെ എളിയ പഴങ്ങാലം ബൂലോഗത്തില്‍ ഇട്ടിട്ടുണ്ട്‌. ...

പൂപ്പടം പിടിയിലും പിന്നെ അതിന്‍റ്റെ വാലട്ടംവരെ തുരന്നുനൊക്കുന്ന പൂഗവേഷകനുമായ
(ഒരു പൂവാലനുമായിരിക്കും..ല്ലേ?) ദേവന്‌ സമര്‍പ്പണം.

കടപ്പാക്കടയില്‍ നിന്നും ഇളമ്പള്ളൂരിലെക്കൊരു..പാലപ്പൂമണ ബൈക്ക്‌ യാത്ര...എത്രയോ തവണ നടത്തിയിരിക്കുന്നു....

ചിലപ്പോള്‍ ആ മണം എഴുത്താണി ഹോട്ടലിലെ ബീഫ്‌ ഫ്രൈക്കും ഉണ്ടാകാറുണ്ട്‌....

ഇറച്ചി മസ്സലായില്‍ ചേര്‍ക്കുന്ന മരങ്ങളെക്കുറിച്ച്‌... ഈ ബ്ളോഗുകള്‍ വായിക്കുന്ന നസ്രാണികളോ മാപ്പിളമാരോ വിശദീകരിക്കും എന്നു കരുതുന്നു....

Anonymous said...

it's really great - that CHAMPAKA photo. vayil vellam varunnu.

ദേവന്‍ said...

നന്ദി അനോണിമസ്സേ.
കുഞ്ചു മാഷെ, ഈയിടെ കാണാനില്ലല്ലോ- നാട്ടില്‍ പോയോ? തിരക്കാണോ?

റീനി said...

ദേവരാഗമേ, കാളപ്പൂവ്‌ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.ചെറുപ്പത്തില്‍ പൂവിന്റെയുള്ളിലെ ബ്രൗണ്‍ ഭാഗം പെന്നിന്റെ ക്യാപ്പ്‌ ഉപയോഗിച്ച്‌ വട്ടത്തില്‍ മുറിച്ചെടുത്ത്‌ പൊട്ടുതൊടുമായിരുന്നു. ഞങ്ങളുടെ നാട്ടില്‌ ആ പൂവ്‌ വേറെന്തോ പേരിലാണ്‌ അറിഞ്ഞിരുന്നത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാലപ്പൂവ്‌ എന്നു വിശേഷിപ്പിച്ചതു നന്ത്യാര്‍വട്ടം എന്നു വിളിക്കുന്ന ചെടിയുടെ പൂവും മൊട്ടും പോലെ കാണുന്നു.
ഇതു നല്ല സുഗന്ധമുള്ളതും പൂജക്കെടുക്കുന്നതും ഒക്കെയാണ്‌. പൂച്ചമരത്തിന്റെ കാര്യം പറഞ്ഞതുപോലെ അത്ര വലിയതായി വളരുകയില്ല.
കമ്മല്‍ എന്നു വിളിച്ചതിനെയാണ്‌ ആലപ്പുഴ ഭാഗത്ത്‌ വേലിപ്പരുത്തി എന്നപേരില്‍ മരുന്നിനെടുക്കുന്നത്‌

പ്രിയ said...

ആ കമ്മല്പൂവ് ഞങ്ങള് കൊങ്ങിണി പൂവെന്ന വിളിക്കുന്നെ. ഒരിക്കല് വക്കാരിയുടെ ബ്ലോഗില് കണ്ടിരുന്നു ഞങ്ങളുടെ കമ്മല്പൂവിനെ. ഒരു മഞ്ഞ പൂവ്.

ആ പേരറിയ പൂവ് കോളാമ്പി പൂവ് തന്നെ ഞങ്ങള്ക്കും. പാലപൂവ് അല്ല, nandhyaarvattam. ആ കാളപൂവ് പനച്ചം പൂവ് ആണവിടെ .

അതിലെ ആ കമ്മല്പൂവിനെ ദുബൈയില് കണ്ടു. ഗള്ഫ് ന്യൂസ് ഓഫീസിനടുത്ത്.

നല്ലോന്നാംതരം nostalgic collection.