January 25, 2007

ദേവദത്തന്‍

ആശംസകള്‍ പല വഴിയും അറിയിച്ചവര്‍ക്കെല്ലാം നന്ദി. കൊച്ചും അമ്മയും സുഖമായിരിക്കുന്നു.

ജൂനിയറിനു ദേവദത്തന്‍ എന്നു പേരിട്ടു. പടം ക്യാമറയെ ഡൗണ്‍ലോഡാവുന്ന ഒരു കമ്പ്യൂട്ടിനി കിട്ടിയ ശേഷം ഇടാം.

ഗുരുക്കള്‍ മകനു വിഘ്നേഷെന്നു പേരിട്ടതിനു വിശദീകരണം തന്ന് പുതിയൊരു കീഴ്‌വഴക്കം തുടങ്ങി വച്ചിരിക്കുകയാണല്ലോ, ഞാനായിട്ട്‌ അതു മുടക്കുന്നില്ല.

ആയുര്‍വേദപ്രകാരം ദേവദത്തന്‍ പ്രാണവായുവിന്റെ ഒരു രൂപമാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ദേവദത്തന്‍ മഹാശക്തനായ ഒരു നാഗം. ദത്താത്രേയനെയും ദത്തനെന്നു വിളിക്കുന്നു.

ചരിത്രത്തില്‍ ദേവദത്തന്‍ ശ്രീബുദ്ധന്റെ മച്ചുനനും സംഘപാതയില്‍ വഴിവിട്ടു സഞ്ചരിക്കുകയും ചെയ്ത ഒരു സന്യാസി.

വാഗര്‍ത്ഥത്തില്‍ ദേവദത്തനെ പല രീതിയിലാക്കാം.
1. ദേവ (divine) ദത്തന്‍ gifted/adopted ~ divine gift.

2. ദേവന്‍ സമ്മാനിച്ച പുത്രന്‍

3. ദേവന്‍ ദത്തു കൊണ്ട പുത്രന്‍

4. ദത്തന്‍ എന്നാല്‍ ഒരു ബ്രഹ്മര്‍ഷി എന്നും അര്‍ത്ഥമുണ്ട്‌- അതിനാല്‍ ദിവ്യനായ ബ്രഹ്മര്‍ഷി എന്നു പറയാം

5. ദത്തനെന്ന പദത്തിനു ശൂദ്രനെന്നും അര്‍ത്ഥം- മഹാനായ ഒരു ശൂദ്രന്‍ എന്ന് പറയാം.

6. ശ്രീവത്സം ഉള്ളവന്‍ ശ്രീവത്സന്‍. ദണ്ഡുള്ളവന്‍ ദണ്ഡന്‍, തണ്ടുള്ളവന്‍ തണ്ടന്‍, വേലുള്ളവന്‍ വേലന്‍. അര്‍ജ്ജുനന്റെ ശംഖിന്റെ പേര്‍ ദേവദത്തം. അപ്പോള്‍ അതുള്ളവന്‍ ദേവദത്തന്‍ എന്നും പറയാമോ പണ്ഡിതരേ?

ആണ്‍കൊച്ചാണെങ്കില്‍ ചെല്ലപ്പന്‍ പിള്ളയെന്നും പെണ്‍കൊച്ചാണെങ്കില്‍ ചെല്ലമ്മയമ്മ എന്നും പേരിടും എന്ന് ഞാന്‍ പറഞ്ഞിരുന്നതാ, പെമ്പ്രന്നോരു ഇപ്പോ സമ്മതിക്കുന്നില്ല- ഈ സ്ത്രീകളുടെ ഓരോ വാശികളേ.

56 comments:

ദേവന്‍ said...

ആണ്‍കൊച്ചാണെങ്കില്‍ ചെല്ലപ്പന്‍ പിള്ളയെന്നും പെണ്‍കൊച്ചാണെങ്കില്‍ ചെല്ലമ്മയമ്മ എന്നും പേരിടും എന്ന് ഞാന്‍ പറഞ്ഞിരുന്നതാ, പെമ്പ്രന്നോരു ഇപ്പോ സമ്മതിക്കുന്നില്ല- ഈ സ്ത്രീകളുടെ ഓരോ വാശികളേ.

സു | Su said...

ദേവദത്തന്‍ - നല്ല പേര്. മലയാളിപ്പേര്. എനിക്കിഷ്ടമായി.

ദേവദത്തന് എന്റെ വക ചക്കരമുത്തം.

വല്യമ്മായി said...

ദേവദത്തന് വല്യമ്മായിയുടെ ചക്കരയുമ്മ.

കൈപ്പള്ളി said...

വളര്ന്ന്‍ വലുതായി കരുണയും, സ്നേഹവും, നല്ല ആരോഗ്യവും, ബുദ്ധിയും, സഹിഷ്ണതയും ഉള്ള മിടുക്കനായി നന്നായി വരട്ടേ.

അമീന്‍

ഉമേഷ്::Umesh said...

ആശംസകള്‍, ദേവനും വിദ്യയ്ക്കും ദേവദത്തനും!

അമ്മയ്ക്കും അച്ഛനും ദ, വ എന്നീ അക്ഷരങ്ങള്‍ മാത്രമുള്ളതു കൊണ്ടു് (പിന്നെ ഇത്തിരി “യ”യും “ന” യും) കുഞ്ഞിന്റെ പേരു് വേദന്‍, ദിവ്യന്‍, ദൈവം, വാദി, ദിവാ, വേദവാദി, വിദ്യാവാദി തുടങ്ങിയവയില്‍ എന്തായിരിക്കുമെന്നു് ആലോചിച്ചു തല പുണ്ണാക്കിയിരുന്നു. ദേവദത്തന്‍ നല്ല പേരു്. (മുകളില്‍ പറഞ്ഞ വാദമനുസരിച്ചു് അതു ദേവദദ്ദന്‍ എന്നാക്കിയാലോ? :))

“ചെല്ലപ്പന്‍” എന്ന പേരു് തിരസ്കരിക്കപ്പെട്ടത്തില്‍ അനുശോചനങ്ങള്‍. എന്നാലും എന്തിനാ ഇത്രയൊക്കെ വിഷമിച്ചതു്, “അയ്യത്താരു്” എന്ന മനോഹരമായ പേരുള്ളപ്പോള്‍? :)

ഇടങ്ങള്‍|idangal said...

ഹ ഹ ഉമേഷേട്ടാ, ആ കമന്റ് ഉഗ്രന്‍.

ഞാന്‍ ചെല്ലപ്പന്‍ എന്ന പേരിനെ കുറിച്ചാലോചിച്ച് ചിരിക്കുവായിരുന്നു,

ദേവേട്ടാ, ഇപ്പൊ മനസ്സിലായില്ല ഈ പുരുഷാധിപത്യം എന്നൊക്കെ പറയുന്നത് മഹിളാമണികള്‍ വെറുതേ പറയുന്നതാണെന്ന്.

എന്തായാലും ദേവദത്തനും നല്ലപേരുതന്നെ, സമാധാനിക്കാം :(


എന്തായാലും ആശംകള്‍ (വീണ്ടും), കുഞ്ഞിനും അച്ചനും അമ്മക്കും.

കലേഷ്‌ കുമാര്‍ said...

ദേവദത്തന്‍ സുന്ദരക്കുട്ടപ്പനാണ്‍!
ദൈവം അവനെ സ‌മൃദ്ധമായി അനുഗ്രഹിക്കട്ടെ!
ചരടുകെട്ട് കഴിഞ്ഞ് പടം ഇട്ടാല്‍ മതി ദേവേട്ടാ.

അനംഗാരി said...

ദേവദത്തന്‍!നല്ല പേര്.ജൂനിയര്‍ ദേവന്, കള്ളവും,കാപട്യവും,കുശുമ്പും,കുന്നായ്മയും നിറഞ്ഞ ലോകത്തേക്ക് സ്വാഗതം.ഇതൊന്നിലും പെടാതെ അവന്‍ മിടുക്കനായി വളരട്ടെ...നന്‍‌മകള്‍ മാത്രം കണ്ടും,കൊടുത്തും കെടാവിളക്കാവട്ടെ...

ബിന്ദു said...

ദേവദത്തന്‍.നല്ല പേര്. :)ദേവാ ന്നു വിദ്യക്കു ചെല്ലപ്പേരു വിളിക്കാന്‍ പറ്റില്ലാന്നൊരു കുഴപ്പം മാത്രമെ കാണാനുള്ളൂ. പക്ഷേ ദത്തൂ (ദത്താ)ന്നു വിളിക്കാം.:)അമ്മയും കുഞ്ഞിനും അന്വേഷണം, ആശംസകള്‍!!

സുഗതരാജ് പലേരി said...

ദേവദത്തന്‍ നല്ല പേര്. ദേവേട്ടനും വിദ്യേച്ചിക്കും കുഞ്ഞിമോനും ആശംകള്‍

അലിഫ് /alif said...

പുതിയ പ്രജയ്ക്ക് ആശംസകള്‍, മിടുമിടുക്കനായി വളരുവാന്‍ ദേവദത്തനാകട്ടെ എന്ന് പ്രാര്‍ത്ഥന.
- അലിഫ്

ബെന്നി::benny said...

ദേവേട്ടാ, ആശംസകള്‍!!!

ചെല്ലപ്പന്‍, ചെല്ലമ്മ എന്നൊന്നും ഇപ്പഴത്തെ കാലത്ത് ചെല്ലില്ല. പിന്നെ ഭാര്യമാരുടെ അഭിപ്രായം കൂടി നോക്കണ്ടേ. അവര്‍ പറയുമ്പോലെ ചെയ്താല്‍ നാളേക്കായി എടുക്കുന്ന ഇന്‍‌ഷൂറന്‍‌സായി കൂട്ടിക്കോ!

Anonymous said...

ദേവദത്തന്‍ - ഹിഹിഹി..എനിക്ക് ചിരി നിറുത്താന്‍ പറ്റണില്ല്യ. ഇതുപോലൊരു എം.സി.പി പേരിട്ടതില്‍ ഞാന്‍ അതി കഠോരമായി പ്രതിഷേധിക്കുന്നു. അതെന്താ വിദ്യാദത്തന്‍ എന്നിട്ടാല്‍, കൊള്ളൂലേ? ശ്ശെടാ! ഇവിടെ പെണ്ണുങ്ങള്‍ക്ക് യാതൊരു വിലയുമില്ലേ?

Reshma said...

ദേവദത്തന്‍:)
ചെക്കന്‍സിന് എന്നും നനമകള്‍.

ചെല്ലപ്പന്റെ അപ്പനാവാനാവാത്തതിലെ വിഷമം മനസ്സിലാക്കബിള്‍. കാത്തുകാത്തു കിട്ടിയ കല്‍ക്കണ്ടത്തിനെ മഴയെന്നും കടലെന്നും വിളിക്കാന്‍ അനുവദിക്കാത്ത ചീഞ്ഞ് നാറിയ സാമൂഹിക വ്യവസ്ഥയാണ് ദേവേടട്ടോ നമ്മുടേത്.
(ഓവറായോ ? ഏയ് ഇല്ല ല്ലേ)

സ്നേഹിതന്‍ said...

ദേവദത്തന്‍ - ശ്രവണസുഖമുള്ള പേര്.

ദേവദത്തനും, വിദ്യയ്ക്കും ദേവനും ആശംസകള്‍.

വിശാല മനസ്കന്‍ said...

ദേവദത്തനും അപ്പ ദേവനും അമ്മ വിദ്യക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ.

സങ്കുചിത മനസ്കന്‍ said...

ദേവേട്ടാ,
എല്ലാ വിധ ആശംസകളും! ദേവദത്തന്‍ എന്ന പേര് അര്‍ത്ഥവത്തായി. പേരിട്ടതിന് കൊടു കൈഇ

-സങ്കുചിതന്‍

കുറുമാന്‍ said...

ദേവന്‍, വിദ്യ - തിരഞ്ഞെടുത്ത പേര് അടിപൊളി - ദേവദത്തന്‍.

എല്ലാ വിധ ആശംസകളും

സന്തോഷ് said...

നല്ല പേര്, ദേവാ... എന്നാലും ചെല്ലപ്പനെ തഴഞ്ഞത് ശരിയായില്ല.

-ചെല്ലപ്പന്‍ പിള്ള (അച്ഛന്‍), ചെല്ലമ്മയമ്മ (അപ്പച്ചി) എന്നിവരുടെ ഒരു അടുത്ത ബന്ധു:)

Anonymous said...

ദേവദത്തന്‍ മിടുക്കനായി വളരട്ടെ അച്ചനുമപ്പുറം

ആശംസകള്‍

Nousher

evuraan said...

ദേവാ,

അഭിനന്ദനങ്ങള്‍..! വിദ്യയ്ക്കും.!

സ്റ്റാര്‍ക്ക് പറന്നു പോയത് അവിടേക്കാണല്ലേ?

പുത്രന്‍ ദേവദത്തന്‍ മിടുക്കനായി വളര്‍ന്നു വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നൂ.

ഉണ്ണി said...

അഭിനന്ദനങ്ങള്‍ ദേവാ, വിദ്യേ. ദേവദത്തന്‌ എല്ലാ നന്മകളും നേരുന്നു.

Malayalee said...

ദേവാ. അഭിനന്ദനങ്ങള്‍. ദേവദത്തന്‍ നല്ല പേര്ര്. ഫോട്ടം ഇടെന്നേ.

Anonymous said...

ആശംസകള്‍. എന്നാലും ചെല്ലപ്പന്‍ പിള്ളാന്നിടാതിരുന്നത് കഷ്ടമായിപ്പോയി.

തറവാടി said...

ദേവേട്ടാ ,

അഭിനന്ദനങ്ങള്‍‍ എല്ലാവര്‍ക്കും
എല്ലാ നല്ല ഗുണങ്ങളുമുണ്ടാകട്ടെ അവന്
എല്ലാ ഐശ്വര്യവുമുണ്ടാകട്ടെ അവന്
നല്ലവനായി , എല്ലാവര്‍ക്കും നല്ല ഒരു മാതൃകയായി വളരട്ടെ അവന്‍
എല്ലാത്തിനും ദൈവം അവനെ അനുഗ്രഹിക്കട്ടെ.

( ഒരു ചെറിയ ആഗ്രഹവുമുണ്ടെനിക്ക് , പണ്ട് ഞാന്‍ എന്‍‍റ്റെ ഉപ്പാനെ കല്ലെറിയാന്‍ തുനിഞ്ഞത് പോലെ ദേവേട്ടെനെയും ഒന്നെറിയാന്‍ തുനിയട്ടെ അവന്‍‍ :) )

അരവിന്ദ് :: aravind said...

ദേവദത്തന്‍ ദേവാനന്ദ്. അതല്ലേ ഫുള്‍ പേര്?
തകര്‍‌ത്തിരിക്കുന്നു! ഉഗ്രന്‍ പേര്!

ദേവദത്തന്‍ ദേവാനന്ദന്‍ ആണ് എനിക്ക് ഒന്നൂടെയിഷ്ടം.

കൊച്ചു ഫാമിലിക്ക് എല്ലാ ആശംസകളും!
:-)

വേണു venu said...

ദേവദത്തന്‍ നല്ല പേരു്.
മോന്‍റെ ആയുരാരോഗ്യ സൌഖ്യത്തിനായി ഞങ്ങള്‍ ജഗദീശ്വരനോടു പ്രാര്‍ഥിക്കുന്നു. ആശംസകള്‍.

kumar © said...

ദേവന്റെ ഈ പ്രൊഫൈല്‍ ചിത്രം പഴയതു ആണെങ്കിലും ഇപ്പോള്‍ അതു കാണുമ്പോള്‍ ശരിക്കും മനസിലാകുന്നു, ഒരു പ്രൌട് ഫാദര്‍ എങ്ങനെയിരിക്കണം എന്ന്.
ഒരു സന്തോഷജീവിതം ദേവനും ദത്തനും വിദ്യയ്ക്കും (സ്വോറി.. വിദ്യ എന്നത് ആദ്യം വായിക്കുക അല്ലെങ്കില്‍ എല്‍ ജി പറഞ്ഞ എം സി പി ലിസ്റ്റില്‍ ആയിപ്പോകും ഞാന്‍ ആകുന്ന കമന്റനും നിങ്ങളാകുന്ന വായനക്കാരും)

ശ്രീജിത്ത്‌ കെ said...

ദേവദത്തന്‍ ദേവാനന്ദ് എന്നത് ചുരുക്കി ദേ.ദേ എന്ന് വിളിക്കാം അവനെ ;) ദേദേയ്ക്കും ദേദേ യുടെ മാതാപിതാക്കള്‍ക്കും ആയുരാരോഗ്യവും സന്തോഷം നേരുന്നു.

ദില്‍ബാസുരന്‍ said...

ദേവദത്തന്‍ നല്ല പേരാണ് ദേവേട്ടാ. ഭാവിയില്‍ വിദ്യച്ചേച്ചി “ദേവാ ഇന്ന് നിന്നെ ഞാന്‍ ശരിയാക്കിത്തരാമെടാ” എന്നൊക്കെ പറയുന്നത് കേട്ടാല്‍ ഞെട്ടരുത് എന്ന് മാത്രം.:-)

ഓടോ: ഫോട്ടോ കണ്ടില്ല!

Radheyan said...

സംഗതി ഉഷാര്‍.വേരുകളിലേക്കുള്ള മടക്കമാ‍ണല്ലേ.

ദാതാവ് ദേവേട്ടനായത് കോണ്ട് ദേവദത്തന്‍ എന്നല്ലേ ഇടനൊക്കൂ,വിദ്യാദത്തന്‍ എന്ന് പറ്റില്ലല്ലോ?ഇഞ്ചിയുടെ പ്രതിഷേധം MCP Association തള്ളിയിരിക്കുന്നു.

പിന്നെ ഈ പേരിലെന്തിരിക്കുന്നു.കുഞ്ഞ് വലുതാകുമ്പോള്‍ അവന്‍ ഒരു പേര്‍ നേടും.അത് നല്ല ഒരു മനുഷ്യനെന്നാവട്ടെ.അതാവു. ഒന്നാം ക്ലാസില്‍ പഠിച്ചപോലെ വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ

.::Anil അനില്‍::. said...

വെല്‍ക്കം ദേവന്‍ ജൂനിയര്‍!

ചക്കര said...

ആശംസകള്‍..

Anonymous said...

ദേവദത്തനും
കുഞ്ഞിന്റെ അച്ചനും അമ്മക്കും
ആശംസകള്‍..
വളര്‍ന്ന്‌ സല്‍പ്പേര്‌ സമ്പാദിക്കട്ടെ.

കൃഷ്‌ | krish

Anonymous said...

മോനെ കൊട്ടയിലാക്കി ഞാനും ബിന്ദുവും ആശുപത്രിയിലെ എലിവേറ്റര്‍ ഇറങ്ങുമ്പോള്‍ ഒരപരിചിത പറഞ്ഞ ആശംസ കട്ടെടുക്കട്ടെ: "Have a Good Life, Baby."

Anonymous said...

നല്ല പേര്. ദത്തനെന്നു വിളിക്കാം. ദേവനും വിദ്യാമ്മയ്ക്കും ആശംസകള്‍.

ഇടിവാള്‍ said...

ബൂലോഗക്ലബ്ബിനധിപന്‍, ബ്ലോഗുല്‍കം വാഴും ശ്രീ ശ്രീ ദേവാനന്ദ തിരുവടികളുടെ പുത്രന്‍ ദേവദത്തന്‍ കുട്ടനു ദുബായില്‍ നിന്നും ഒരു ലോഡു ആശംസകള്‍ നേരുന്നു!

ചെല്ലപ്പന്‍ പിള്ള നല്ല പേരായിരുന്നു .. പെണ്ണുങ്ങടെ ഓരോ വാശികളേ.. കറക്റ്റ്! :)

കുട്ടന്മേനൊന്‍::KM said...

ദേവദത്തനും ദേവേട്ടനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

അഗ്രജന്‍ said...

ദേവദത്തന്‍... ദേവേട്ടാ നല്ല പേര് :)

“ദേവന്‍ സമ്മാനിച്ച പുത്രന്‍“

വിദ്യ ഇത് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടാവില്ല :)

പി. ശിവപ്രസാദ് said...

ദേവദത്തന്‍ ഗൌതമന്റെ കൂട്ടുകാരനായിരുന്നു എന്നൊരു കഥയും വായിച്ചിട്ടുണ്ട്‌. ഈ ദേവന്മാരുടെ പാരപണികളെപ്പറ്റി കേട്ടിട്ടുള്ളതുകൊണ്ട്‌ വെറുതെ സീരിയസ്സായി ചോദിക്കുവാ...!

എന്നാലും ഞങ്ങള്‍ -- ഞാനും ദില്‍ബൂവും ഉള്‍പ്പെടെയുള്ള മഹാഅസുരന്മാരെ ആക്ഷേപിക്കാനുള്ള ഒരു hidden agenda ഈ ദേവവംശത്തിനില്ലേ? ഇനി ഞങ്ങടെ ദില്‍ബുവിനും പിള്ളേരൊണ്ടാവുമ്പോ നൊക്കിക്കോ...

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
അസുരരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍?"

പ്പോ ഇത്രേള്ളൂ!

ദേവശിശുവിനും മാതാപിതാക്കള്‍ക്കും ക്ഷേമം നേരുന്നു.

ദില്‍ബാസുരന്‍ said...

ശിവപ്രസാദേട്ടാ,
ദേവേട്ടന് മകനുണ്ടായേന്റെ ആശംസാ പോസ്റ്റിലും എന്നെ താങ്ങണോ? :-)

പ്പോ ഇത്രേള്ളൂ!
എന്ന് വെച്ചാല്‍ കുറച്ച് കഴിഞ്ഞാല്‍ എന്നെ ഇനിയും താങ്ങുമെന്ന്. അല്ലേ? :-(

Maveli Keralam said...

ദേവരാഗം, വിദ്യ
ഈ നിമിഷങ്ങളുടെ ധന്യത എന്നെന്നും നിലനില്‍ക്കട്ടെ.ദേവദത്തന്‍ വളരുമ്പോള്‍ അയാള്‍ക്കു ജയിയ്ക്കാനും തോല്‍ക്കാനും സ്ഥലമൊരുക്കാന്‍ കഴിയുന്ന ക്രിയേറ്റീവ് സ്നേഹം രക്ഷകര്‍ത്താക്കള്‍ക്കുണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

Siju | സിജു said...

എന്നാലും ദേവേട്ടാ.. പാമ്പിന്റെ പേരാണല്ലോ :D

നല്ല പേരു തന്നെയാ
qw_er_ty

കണ്ണൂസ്‌ said...

സന്തോഷവും സമാധാനവും ഭാഗ്യവും, വിദ്യയും, വിവേകവും, വിനയവും, ആരോഗ്യവും, ആയുസ്സും, സമൃദ്ധിയും എല്ലാം നിറയട്ടെ ദേവദത്തന്റെ ജീവിതത്തില്‍. അച്ഛനും അമ്മക്കും അതു കണ്ട്‌ മനം നിറയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.

യാത്രാമൊഴി said...

ദേവനും, വിദ്യയ്ക്കും, ദേവദത്തനും ആശംസകള്‍!.

Peelikkutty!!!!! said...

ഹായ്.. ദേവ് ദേവാനന്ദ്!..ഹൌ യു..
മോനൂട്ടാ പേടിക്കണ്ടാ ട്ടൊ..ചേച്ചി ചുമ്മാ..

Anonymous said...

ദത്താ...എന്തു പറയുന്നൂ? സുഖമല്ലേ വാവേ...


പീലിക്കുട്ടീ...ഒന്നാം തീയ്യതി ആയതുകൊണ്ട് നേരത്തെ എണീറ്റു അല്ലേ? നന്നായി.

മാവേലി said...

ദേവ! ദേവ! ദേ.. ദേവദത്തന്‍...
ഇങനെയൊരു വാര്‍ത്ത അറിയാന്‍ ഏരെ താമസിച്ചു! അഭിനന്ദനങള്‍! അമ്മയ്ക്കും അച്ചനും മോനും!...
മലയാളവേദിയില്‍ കണ്ടിട്ടു നാളു കുറെ ആ‍യി... ഒന്നു വിളിക്കണമെന്നു കരുതിയിട്ട് അതും നടന്നില്ല. അന്വേഷിച്ചിറങിയതാ.... അപ്പൊ വിവരങളും അറിഞതില്‍ വളരെ സന്തോഷം. അവിടെയും ഒരു ന്യൂസ് ഇടുന്നുണ്ട്.


ഉടന്‍ സംസാരിക്കാം..

മാവേലി..

ദേവന്‍ said...

പുതിയ വേര്‍ഷന്‍ ബ്ലോഗറിലോട്ട്‌ നടന്ന കണ്‍വേര്‍ഷന്‍ കാരണം കമന്റിട്ടവരെല്ലാം ചൈനക്കാരായിപ്പോയി. എല്ലാവര്‍ക്കും എന്റേം വിദ്യേടേം ദേവദത്തന്റേം നന്ദി.

മാവേലി, മലയാളവേദിയില്‍ ഇടക്കൊക്കെ വരുന്നുണ്ടേ, വായിക്കുന്നുണ്ടേ, പോസ്റ്റുന്നില്ലന്നേയുള്ളു. നാട്ടിലായിരുന്നതുകൊണ്ട്‌ മെയിലു ബ്ലോഗ്‌ ഡിസ്കഷനാദികള്‍ ഒന്നും കഴിഞ്ഞ ഒന്നൊന്നര മാസം ഞാന്‍ കണ്ടില്ലെന്നേയുള്ളു. ഇവിടില്ലായിരുന്നതുകാരണം മൌനം ഈ വഴി കടന്നു പോയതും ഇപ്പോഴാ വായിച്ചറിഞ്ഞത്‌. മെയിലൊരെണ്ണം ദാ ഇപ്പത്തന്നെ.

ജ്യോതിര്‍മയി said...

“ദേവദത്തന്‍” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാം കൊണ്ടും ദേവദത്തന്‍. മിടുമിടുക്കനായി വളരട്ടെ! എല്ലാ ആശംസകളും.

ജ്യോതിര്‍മയി
qw_er_ty

മയൂര said...

ആശംസകള്‍, ദേവനും വിദ്യയ്ക്കും ദേവദത്തനും:)

ദേവന്‍ said...

ജ്യോതിടീച്ചറേ, മയൂരാ,
ഞാനും വിദ്യയും നന്ദി എന്നും ദത്തന്‍ "ഇങ്ങേ" എന്നും പറയുന്നു.

ശിശു said...

“ദേവദത്തന്‍” ഇപ്പോഴേ കണ്ടുള്ളൂ. എല്ലാ ആശംസകളും

അതുല്യ said...

ദേവദത്തന്റെ വരവോടേ യശസ്സ്‌ ഉയരുന്ന ദേവന്റെ എല്ലാ വിധ ആശംസകളും,

ദിര്‍ഹംസില്‍ നിന്ന് ഡോളറിലേയ്ക്‌.. കൊടും ചൂടിലെ മണലാരണ്യത്തില്‍ നിന്ന് അതി ശൈത്യത്തിലേയ്ക്‌...

ആട്ടോ കലാധരനുമായി ഇനിയും ഇവിടെ തന്നെ ഞങ്ങളുടെ ഒപ്പം ഒക്കെ തന്നെ കാണണേ. ഞങ്ങള്‍ ഉണരുമ്പോള്‍ നിങ്ങള്‍ ഉണര്‍ന്ന് എമണ്ടന്‍ കമന്റൊക്കെ എഴുതി ബൂലോകം സമ്പന്നമാക്കും എന്ന് തന്നെ വിശ്വസിയ്കുന്നു.

ആശംസകളും നന്മയും.

Vempally|വെമ്പള്ളി said...

ദേവാ, ജനുവരി,ഫെബ്...4 മാസം കഴിഞ്ഞ് ദേ ഒരാള്‍ ആശംസ പറയാന്‍ വന്നിരിക്കുന്നു (ഹൊ എന്തൊരു സ്നേഹം എന്തൊരു സമയ നിഷ്ട!)

ദേവനും, ദേവന്റ്റെ ദേവിക്കും ആശംസകളും കുഞ്ഞു ദേവദത്തന് സ്വാഗതവും വെമ്പള്ളി പേര്‍സണലായിട്ടും വെമ്പള്ളി കരയുടെ വകയായിട്ടും

Sumesh Chandran said...

athippo iniyum vilikkallo...chellappanpille... nnu!
ellaam vaayichedukkan onnurantu divasam vendi varum!!! :)