August 27, 2007

ദത്തനും ഓണമുണ്ട്‌!

എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍.

ഇത്തവണ ദത്തനും ഓണമുണ്ട്‌. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്‌. എന്നിട്ട്‌ ഇരുന്നു ഓണമുണ്ടു.




സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്‌! ഇലയും കീറി എഴിച്ചു പെയ്യ്‌!

25 comments:

മുസ്തഫ|musthapha said...

ഹഹഹ... ദത്തന്‍റെ ഓണമുണ്ണല്‍ കലക്കിയെന്ന് ആ അവസാനത്തെ ഫോട്ടോ തെളിയിക്കുന്നു :)

മുസ്തഫ|musthapha said...

ദേവേട്ടനും കുടുംബത്തിനും ഓണാശംസകള്‍... (വിളിച്ച് പറയാമെന്ന് കരുതി... പക്ഷെ മൊബൈല്‍ ഓഫ്)

Vanaja said...

ഉണ്ടാക്കിയ കൂട്ടാനെല്ലാം ഒളിപ്പിച്ച് വച്ച് കുട്ടിയെ പറ്റിക്കുകയാ...
ചുമ്മതല്ല ദത്തന്‍ എണീറ്റുപോയത്...


ഓണാശംസകള്...:)

Satheesh said...

വനജ പറഞ്ഞതാ അതിന്റെ ശരി! ഇങ്ങിനെയുണ്ടോ ഒരു പക്ഷഭേദം.!
കലക്കി!
Mail ചെക്ക് ചെയ്താരുന്നോ?

K.V Manikantan said...

ദേവേട്ടാ കലക്കി! ആദ്യത്തെ ഫോട്ടോ ഒരാഴ്ചയ്ക്ക് ഡെസ്ക്ക് ടോപ്പ് ബാക്ക് ഗ്രൌണ്ട് ആക്കാന്‍ കോപ്പി റൈറ്റ് തരണം എന്നപേക്ഷ!

വല്യമ്മായി said...

ഓണാശംസകള്‍

Kalesh Kumar said...

ദത്തന്റെ ആദ്യ ഓണമല്ലേ?

(അല്ലേ?)

മിടുക്കനായ്‌ വളരട്ടെ കുഞ്ഞന്‍...

ദേവേട്ടാ, ദത്തനുവേണ്ടി ഒരു ബ്ലോഗ്‌ തുടങ്ങ്‌. അവന്റെ കാര്യങ്ങള്‍ അതീല്‍ പോസ്റ്റ്‌ ചെയ്യ്‌.

Physel said...

ഓണാശംസകള്‍.....ദത്തന്‍ മിടുമിടുക്കനാവുന്നല്ലോ!

Inji Pennu said...

ആ അവസാനത്തെ പിക്ചറാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്... കുട്ടിക്കുറുമ്പ് ഫ്രേംഡ്!!

Rasheed Chalil said...

ദേവേട്ടാ... ഇത് ഇഷ്ടായി. മിടുക്കനായി വളരട്ടേ. ഓണാശംസകള്‍.

ശ്രീ said...

ദേവേട്ടാ...

ഓണാശംസകള്‍‌....
(ദത്തന്‍‌ നിര്‍‌ത്തി പോയതല്ലാന്നേ... മാവേലിക്ക് കുറച്ചു ബാക്കി വച്ചതല്ലേ?)

വള്ളുവനാടന്‍ said...

കലക്കി

അതുല്യ said...

അതെ അവനും ഓണമുണ്ട്, ഓണമുണ്ടുത്ത്,ഓണമുണ്ടു എന്ന് ഒക്കെ അറിയുമ്പോ സന്തോഷ മയം.
(അല്ലാ ദത്തന്‍ വാവേ.. സത്യായിയിട്ടും നിന്റെ അച്ഛന്‍ ഈ പപ്പടോം, ഉപ്പേരീം, ഇത്രേം തേങ കൂട്ടിയ അവീലും ഒക്കെ നിനക്ക് തന്നൊ? ഡൌട്ട് ഡൌട്ട്...)

വാവയ്ക് ഇനീം ഇത് പോലെ ഒരുപാട് ഒരുപാട് ഓണം അച്ഛന്റേം അമ്മേടെം ഒക്കെ കൂടെ ഉണ്ണാന്‍ ഭഗവാന്‍ അനുഗ്രഹിയ്കട്ടെ. പടമൊക്കെ ഭയങ്കര ഇഷ്ടായീ എനിക്ക്.

ബീരാന്‍ കുട്ടി said...

ദേവേട്ടനും കുടുംബത്തിനും ഓണാശംസകള്‍

തറവാടി said...

ഓണാശംസകള്‍

ഡാലി said...

ദത്തന്‍ ഒരുപിടി ചോറ് കൈയില്ലാക്കാന്‍ നല്ല ശ്രമം നടത്തിയല്ലേ മൂന്നാമത്തെ പടം ഒരു ക്ലാസ്സ് പടം. ഒരു വട്ടെങ്കിലും വായിലേയ്ക്കെടുക്കാന്‍ പറ്റിയോ കുഞ്ഞനു?
ഓണാശംസകള്‍

അലിഫ് /alif said...

പന്തിയില്‍ പക്ഷാഭേദം പാടില്ലന്നല്ലേ..കറികള്‍ എല്ലാം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ‘വാക്കൌട്ട്’ നടത്തിയ ദത്തനോടൊപ്പമാണ് ഞാന്‍..കലാപഭൂമിയുടെ ചിത്രം അവസാനം കൊടുത്തിരിക്കുന്നത് കലക്കി.

"മകന്റെ ആദ്യത്തെ ഓണം അച്ഛന്റെ ആദ്യത്തെ ഓണവുമാണല്ലോ..അല്ലേ..!!"

ഹൃദയംനിറഞ്ഞ ഓണാശംസകളോടെ
-അലിഫ്

myexperimentsandme said...

ദേവേഴ്‌സണ്‍ കൂപ്പര്‍ ദത്തേഴ്‌സണ്‍ കൂ കൂ...

ഓണമുണ്ട് ഉടുത്ത് ഓണമുണ്ടു അല്ലേ മിടുക്കന്‍. ഇനി കുറച്ച് നാള്‍ കഴിയുമ്പോള്‍ കുപ്പി പൊട്ടാതെ ഇടിക്കുക, അച്ഛനുറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക, അച്ഛന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഉറങ്ങുക, എല്ലാം വലിച്ച് കീറി പീസു പീസാക്കുക... ഒത്തിരി പണിയുണ്ട് :)

ദത്തേഴ്‌സണും കുടുംബത്തിനും ഹാപ്പി ഓണമുണ്ട്

വേണു venu said...

ഹാഹാ...ഇതാണു് ഓണ ചട്ടമ്പി.
മൂന്നാമത്തെ ഫോട്ടോയിലെ കലാപരിപാടിയാണു് ഒത്തിരി ചിരിപ്പിച്ചതു്. :)

Unknown said...

ഹായ്.. ദത്തന്‍! തകര്‍ത്തു മോനേ തകര്‍ത്തു. അങ്ങനെ തന്നെ വേണം. പച്ചനിറത്തില്‍ ഇലയൊക്കെ ഇട്ട് സ്വാദില്ലാത്ത ഐറ്റംസ് തന്ന് പറ്റിച്ചതല്ലേ. ആ ഇല കീറിപ്പറിച്ചത് കണ്ട് ചിരി നില്‍ക്കുന്നില്ല. :-)

ദത്തന് എന്റെ വക രണ്ട് കവിളിലും ഓരോ ഉമ്മ.

Pramod.KM said...

ഇലയും കീറി ‘എഴീച്ചു പെയ്യ്’.ഇപ്പോ ദേവേട്ടന്‍ എന്ത് സാധനമാണ്‍ കഴിച്ചിരിക്കുന്നതെന്ന് മനസ്സിലായി.:)
ഓണം ഭംഗിയായല്ലോ:)

krish | കൃഷ് said...

ആഹാ.. ദത്തന്റെ ഓണമുണ്ണല്‍ ഇപ്പഴാ കണ്ടത്. അതു കലക്കി, പായസം കൊടുക്കാതെ പറ്റിച്ചാല്‍ ഇങ്ങനിരിക്കും.

ദേവന്‍ said...

അഗ്രജാ, നന്ദി. ഓണം ആയിട്ട് ഞാന്‍ ഓഫീസില്‍ നിന്നും ചാടിപ്പോന്നതാ, ആപ്പീസില്‍ നിന്നും വിളി വരുമെന്ന് പേടിച്ച് ഫോണ്‍ ഓഫ്ഫ് ചെയ്തതാണേ.

വനജ,
ദത്തന്‍ ഒന്നു കൊണ്ടറിയണം രണ്ടിന്റെ ബലാബലം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ആളാണെന്ന് തോന്നുന്നു. ഒന്നു രണ്ടു കറി നോക്കിയപ്പോഴേ അവനു കാര്യം മനസ്സിലായി, ബാക്കി വിളമ്പാന്‍ സമ്മതിചില്ലാ!

സങ്കൂ, സന്തോഷം . കോപ്പി റൈറ്റ് എത്രകാലം വേണമെങ്കിലും തന്നിട്ടുണ്ടേ,
വല്യമ്മായിക്കും തറവാടിക്കും ആജുവിനും പച്ചാനക്കും ഓണാശംസകള്‍. (ലേറ്റ് ആയില്ലല്ലോ?)
കലേഷേ, അവനു ഒരു ബ്ലോഗ് തുടങ്ങാന്‍ ഞാനും ആലോചിച്ചിരിക്കുകയായിരുന്നു.
ഓണാശംസകള്‍ ഫൈസല്‍ (ഈയിടെ കാണാനേ ഇല്ലല്ലോ??)

ഇഞ്ചീ, നന്ദി (കുറുമ്പിനു ഒരു കുറവുമില്ല വീട്ടിനകത്ത്, പക്ഷേ ഔട്ട് ഡോറില്‍ ആളു പമ്മി ഇരുന്നോളും, ഭാഗ്യം!)

ഇത്തിരീ, നന്ദി, ഓണാശംസകള്‍

ശ്രീ,ഓണാശംസകള്‍. മാവേലിക്ക് എച്ചില്‍ കൊടുക്കാമോ? ആ ഓലക്കുടയെടുത്ത് തല്ലില്ലേ?
ബീരാന്‍ കുട്ടിക്കും കുടുംബത്തിനും ഓണാശംസകള്‍

അതുല്യാമ്മേ, ഡാലീ,കൃഷ്, വേണുമാഷേ,
ആക്സ്വചി ഈ സദ്യ ഒരു ചതിയായിരുന്നു. ദത്തന്‍ കയ്യിട്ടു വാരുന്ന സ്ഥലത്ത് കുറച്ച് ചോറും ലൈറ്റ് കറികളും കുഴച്ച് ചമ്മന്തിപ്പരുവം ആക്കി വച്ചിരിക്കുകയാണേ, അല്ലാതെ ചവച്ചു കഴിക്കാറായില്ല അവന്‌ (പല്ലിനിയും വന്നില്ല, വരാന്‍ സമയം ആയിട്ടും) .

ദില്‍ബൂ,
മുകളില്‍ പറഞ്ഞ ചതിപ്രയോഗം കൊണ്ടാണെന്നാ തോന്നുന്നത് അവന്‍ ഇല കീറിയത് .

അലിഫ് മാഷേ,
അവനവന്റെ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള സദ്യയല്ലേ കഴിക്കാവൂ എന്നു വച്ചിട്ടാണേ പന്തീല്‍ പക്ഷം കാണിച്ചത്, അതവനു ഇഷ്ടപ്പെട്ടില്ലേല്‍ എന്തു ചെയ്യും? (ഈയിടെ ബ്ലോഗില്‍ കാണാനേ ഇല്ലല്ലോ?)

വക്കാരിയേ,
ഉറങ്ങുമ്പോള്‍ ഉണര്‍ത്ത് തുടങ്ങിയിട്ടില്ല, പക്ഷേ കീറല്‍, തല്ലിപ്പൊളിക്കല്‍, കാര്‍പ്പെറ്റും ഡോര്‍ മാറ്റും എടുത്തു കടിക്കല്‍ എന്നിവ ഭംഗിയായി ചെയ്യുന്നുണ്ട്.

പ്രമോദേ,
ഓണം ഭംഗിയായി. ഒരു സാധനവും കഴിച്ചില്ലേ, തിരുവന്തോരം ഭാഷ പ്രയോഗിച്ചു നോക്കിയതല്ലേ.

സാല്‍ജോҐsaljo said...

കാലാവധികഴിഞ്ഞ ഓണാശംസകള്‍.


ആ ഈ മെയില്‍ ഐഡി ഒന്നു തരുമോ പ്ലീസ്

saljojoseph@gmail.com

ഹരിത് said...

ഇഷ്ടമായി.ആശംസകള്‍.