October 10, 2005

നല്ലവര്‍


ഒരിടത്തൊരിടത്ത്‌ ഒരു പൂച്ചക്കു രണ്ടു കുട്ടികള്‍ ജനിച്ചു. ഒരെണ്ണം മഹാശൂര പരാക്രമിയും തന്റേടിയും ആയിരുന്നു. രണ്ടാമത്തെ കുട്ടി സാധുവും ദയാശീലനുമായിരുന്ന്നു. ഇനിയിപ്പോ എന്താ കഥയില്‍? നായ വരാതെ വയ്യല്ലോ. ആദ്യത്തെ പൂച്ചക്കുഞ്ഞ്‌ ഒരു ചീറ്റലോടെ നായയുടെ നേര്‍ക്കു കുതിച്ചു.രണ്ടാമന്‍ നായക്കു നല്ലബുദ്ധി തോന്നാന്‍ പ്രാര്‍ത്ഥിച്ചു.രണ്ടു പൂച്ചക്കുട്ടികളും നല്ലവരായിരുന്നു. നല്ലവരെ ദൈവം നേരത്തേ തിരിചു വിളിക്കും.. എന്തു ചെയ്യാന്‍..

7 comments:

viswaprabha വിശ്വപ്രഭ said...

:)

രാജ് said...

സ്വാഗതം ദേവ്. മലയാളം ബ്ലോഗുകളുടെ ലോകത്തേക്ക് ഹാര്‍ദ്ദമായ സ്വാഗതം.

ദേവന്‍ said...

ബ്ലോഗല്‍ എനിക്ക്‌ പുത്തരി, വട്ടെഴുത്ത്‌, കോലെഴുത്ത്‌, യൂണിക്കോഡെഴുത്ത്‌ ഒക്കെ പഠിക്കാന്‍ ഒത്തിരി സമയമെടുക്കും വിശ്വ/ പെരിങ്ങോടരേ.

Kalesh Kumar said...

ബൂലോഗത്തേക്ക് സുസ്വാഗതം!
ബൂലോഗ കൂട്ടായ്മയിലേക്കും സ്വാഗതം!

Anonymous said...

adding word verification to your blogger comments may help in reducing spams.

Visala Manaskan said...

പെപ്പരപേ......

അങ്ങിനെ ഒരു പുലികൂടി മലയാളം ബ്ലോഗിലിറങ്ങി...!

സ്വാഗതം ദേവരാഗമേ..

Kumar Neelakandan © (Kumar NM) said...

കറുപ്പിന്റെയും വെളുപ്പിന്റെയും പൂച്ചക്കുഞ്ഞുങ്ങളുമായ് ബൂലോഗത്തേയ്ക്ക് പടചവിട്ടിയ ദേവരാഗത്തിനു വണക്കം.