നില്ക്കക്കോമാളി
ഈ മനുഷ്യന് ആന്‍ഡി പോണ്ടര്. ആണ്ടി പണ്ടാരമെന്നു ദ്രാവിഡീകരിക്കവുന്നതാണ്. സ്റ്റാന്‍ഡ് അപ്പ് എന്റര്‍ടൈനര്‍. അമ്മാനമാടുമ്പോള് ഈ വിഡ്ഢിത്തൊപ്പി ഒരു തടസ്സമാകില്ലേ എന്നു ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ
ആണ്ടിച്ചേട്ടന്‍ പറഞ്ഞു " ആ തൊപ്പിയാണെന്റെ രക്ഷാകവചം.. എന്റെ വിരലൊന്നു പിഴച്ച് ഈ കണ്ണാടിപ്പന്തൊരെണ്ണം താഴെവീണുപോയാല്‍ ഈ കോമാളിത്തൊപ്പിയിട്ടിട്ടുന്റെങ്കില് ഒന്നലറിക്കരഞ്ഞാല്‍ മതി ജനം ചിരിച്ചോളും.. ഇല്ലെങ്കിലോ? എന്നെ പിന്നെ ആരും തിരിഞ്ഞു നോക്കില്ല"
14 comments:
എന്തെഴുതുമ്പോഴും അല്പം ഹാസ്യം കലർത്തുന്നതും ഇത്തരം ഒരു മുൻകരുതലാണോ ദേവാ?
സിദ്ധാർത്ഥൻ.
(ഈ പേരു് ബ്ലൊഗ്ഗെടുക്കുന്നില്ല. ഇത്തിരി സാഹസം കാണിച്ചു.)
ഞാൻ റെഡിയാണു കേട്ടോ, അടുത്ത ഇടിപിടിത്തത്തിനു. എപ്പോ വേണമ്ന്നു ഒന്നു പറഞ്ഞാ മതി. ശമ്പളം ഒക്കെ വാങ്ങുമ്പോ, ഒരു ആത്മാർത്തത ഒക്കെ കാട്ടേണ്ടേ?
നന്നായിട്ടുണ്ട് ദേവരാഗം!
ചിരിച്ചുകൊണ്ടു കരയാനും ചീത്തപറയാനും സഹായമാവുന്ന തൊപ്പി കൈയ്യിലുണ്ടെങ്കിൽ ഒരെണ്ണം ഇങ്ങോട്ടും പടച്ചുവിടു്.
വേഷംകെട്ടുകൾ!
നല്ല പോസ്റ്റ്.
ഇനിയും വരട്ടെ ഇതുപൊലെ നാലഞ്ചെണ്ണം കൂടി.
വരാൻ അല്പം വൈകിപ്പോയി.:( അതുകൊണ്ട് പിൻസീറ്റിൽ ഇരിക്കേണ്ടിയും വന്നു. എന്നാലും സ്വാഗതം സ്വീകരിക്കൂ. ദേവനും രാഗവും എന്നും ഉണ്ടായാൽ നന്ന്. വെറും വര ആയിപ്പോകരുത്.
നന്നയിട്ടുണ്ട്`.
പ്രൊഫൈലിലുള്ള പൂവ് ,ചൂള കാട്ടിൻ പൂ.
നളോ (ഓടിവാ ചങ്ങായി തിജ്ജ് എന്ന വീക്കെയെൻ സ്റ്റൈലിൽ വിളിച്ചതാ)
ഇങ്ങടെ എഴുത്തുകണ്ടപ്പോൾ മറന്നു കിടന്ന ഒരു പാട്ടിന്റെ എവിദെയൊക്കെയോ ഓർമ്മ വരുന്നു
“ കാലമെന്ന... ഒരു ഭ്രാന്തൻ രാജാവ്
ചിരിച്ചുകൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ്
...........
ഉറഞു തുള്ളിയാൽ ഒന്നൊഴിയാതവ താഴെ എറിഞ്ഞുടക്കും...“
പാട്ടിന്റെ തുടക്കം ഇങ്ങനെ]
“പകൽ സ്വപ്നത്തിൻ പവനുരുക്കും പ്രണയരാജശിൽപ്പി”
കേൾക്കാൻ/വരികൾകിട്ടാൻ വല്ല വഴീമുണ്ടോ?
ദേവോ..
ഇങ്ങടെ അയൽക്കാരിയല്ലേ ആ പന്തളരാജകുമാരി.
ഞാൻ തലകുത്തിനിന്നും, മൂക്കുകുത്തിനിന്നും ഒക്കെ തപ്പിനോക്കി, രണ്ടു പെഗ്ഗടിച്ചുനോക്കി, പക്ഷെ വീടിയില്ലല്ലോ ചങ്ങായീ ഒരോർമ്മ അയവിറക്കിയെടുക്കാൻ..
ഏതു രാജകുമാരി? കുമാരി മഞ്ചാംബിക ആണെങ്കില്‍ പന്തളത്തുകാരിയാണോ എന്നെനിക്കുറപ്പില്ല. ഇക്ഷിതിയില്‍ പല ഗോക്കളുണ്ടായിട്ടും പാലുവാങ്ങാന്‍ ചെക്കനെ കാട്ടില്‍ പറഞ്ഞു വിട്ട റ്റീം ആണെങ്കില്‍ റാണിയല്ലേ കുമാരിയല്ലല്ലോ?
നമ്മഡെ നാഡിനെഗ്ഗുറിജ്ജ് ഒരു എഷുത്ത് എഷുതണ്ടേ നളേട്ടാ?
തർക്കുത്തര ഗോദാ ഒഴിഞ്ഞു കിടക്കുന്നു കുറെ നേരമായീട്ട് ദേവാ. നമുക്കൊന്നു ഉഷാറാവണ്ടേ? ആ കൈ ഒക്കെ ഒന്നു തെറുത്തു കയറ്റി, ഒന്നിങ്ങ് ഇറങ്ങു.
ഞാന്‍ സദാ അങ്കത്തിനു തയ്യാര്‍ അതുല്യേ. എവിടെ എപ്പോള്‍ എന്നു പറഞ്ഞാല്‍ മതി.എന്നാല്‍ തുടങ്ങാം?
വായ്ത്താരി:
നില നിന്ന്, നിലയ്ക്കു നിന്ന്, ഇടവെട്ടി, ഇടിവെട്ടി, മുടിവെട്ടി, തിരിഞ്ഞൊഴിഞ്ഞ്, വയറൊഴിഞ്ഞ്, ബന്ധമൊഴിഞ്ഞ്, കടകം, കര്‍ക്കിടകം..
Post a Comment