October 16, 2005

അണ്ഡാന്തരം
Image hosted by Photobucket.com

61 comments:

രാജ് said...

കുമാറിന്റെയും ദേവന്റെയും തുളസിയുടേയുമെല്ലാം ഫോട്ടോബ്ലോഗുകൾ ഉഗ്രൻ! നളനെവിടെ? ഒരു പാടു് പ്രതീക്ഷകളുമായി ഞങ്ങൾ ചിലർ കാത്തിരിക്കുന്നു.

അതുല്യ said...

“ണ്ഡ“ കാണുന്നു പിന്നേയും. ഒന്നു കോർത്തു നോക്കിയാലോ ദേവാ?

ഒരു ലോബി ഈ മലയാളം ബ്ലോഗുകളിൽ ഒളിഞ്ഞിരിക്കുന്നതു ഒരു ഫോട്ടോബ്ലോഗാക്കാൻ ആർക്കു പറ്റും?? ഒന്നു ശ്രമിക്കൂ ദേവാ.

എന്‍റെ ചേതന said...

അരഗ്ലാസ്സ് ‘ഗാഢനാരങ്ങാനീരിൽ‘ ഒരു കോഴിമുട്ട രാത്രിയിൽ ഇട്ടുവച്ചാൽ നേരം പുലരുമ്പോഴേയ്ക്കും കോഴിമുട്ടയുടെ പുറംതോൽ അലിഞ്ഞില്ലാതായിരിക്കും.
ഗ്ലാസിലുള്ളതെല്ലാം കൂടി കലക്കി ഒറ്റവലി വലിച്ചാൽ അസ്ത്മ പമ്പ കടക്കുമെന്ന് ഒറ്റമൂലിക്കാർ.

വളരെ നല്ല പോസ്റ്റ്.
ഈ ‘അന്തരം’ കണ്ടപ്പോൾ ഓർമ്മ വന്നതെഴുതിയെന്നേയുള്ളൂ.

അതുല്യ പറയുന്ന ലോബി എന്താന്നു മനസിലാവാതെ ഒന്നു തപ്പി. അതിൽ രണ്ടർഥങ്ങൾ കിട്ടി.
1.A large entrance or reception room or area
2.A group of people who try actively to influence legislation
ഇതിൽ ഏതാണാവോ താങ്കളുടെ അർഥം?
ഒന്നു വിശദമാക്കിയെങ്കിൽ എന്നാഗ്രഹിക്കുന്നു.

ദേവന്‍ said...

ഈ ഒറ്റമൂലികൾ ആരെൻകിലും ഒരു ബ്ലോഗ്ഗാക്കിയാൽ നന്നയിരുന്നു. അഷ്ടാംഗഹൃദയം പോലെ ഒരു മഹാ ഗ്രന്ഥമാകില്ലയിരിക്കാം അത്, എൻകിലും ഒരുപാടു പ്രയോജനം ചെയ്യും, ഉറപ്പ്.

മറ്റൊരു മുട്ടമൂലി പ്രയോഗം.
ഫൂഡ് പോയ്സൺ, അമീബിക്‍ ഡിസെന്റ്രി തുടങ്ങി ദൈവകോപമോ വയറിളക്കം, ഗുന്മൻ, വായുകോപമ് തുടങി എന്തുകാരണം കൊണ്ടാണ്ടെൻകിലും വയറ്റീന്നു പോക്ക് കലശ്ശലാണെൻകിൽ ഒരു പിടി കറിവേപ്പില അരച്ചതു ചേർത്ത് കോഴിമുട്ട കൊണ്ട് ഓം.ലെറ്റ് ഉണ്റ്റാക്കി കഴിക്കു. ബ്രേക്ക് പിടിച്ചപോലെ നിൽക്കും ഇളക്കം.

സു | Su said...

അതുല്യ,
പറയുന്നതൊക്കെ എനിക്കു മനസ്സിലാവണം, അല്ലെങ്കിൽ ഞാൻ ചോദിച്ചു മനസ്സിലാക്കും എന്നൊന്നും എനിക്ക് വല്യ നിർബന്ധം ഇല്ല. എന്നാലും ഈ ഒളിഞ്ഞുകിടക്കുന്ന ലോബി എന്ന് ഉദ്ദേശിച്ചത് എന്താന്ന് അറിയാൻ ഒരു ആഗ്രഹം. ഉത്തരം ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ സന്തോ....ഷം.
പിന്നെ അതുല്യേടെ കമന്റുകൾക്കൊക്കെ കുറച്ചുദിവസം ആയിട്ട് ഒരു അഹങ്കാരഭാവം ഇല്ലേന്നൊരു സംശയം. തുടക്കം ഇങ്ങനെ അല്ലായിരുന്നല്ലോ. അതുകൊണ്ട് ചോദിച്ചതാണേ. അവിവേകം ആണെങ്കിൽ മാപ്പ്.


ദേവാ, ഇവിടെ ഇങ്ങനെയൊരു കമന്റ് വെച്ചതിൽ ഒന്ന് ക്ഷമിക്കണേ.

Jo said...

ദേവൻ ചേട്ടാ,

ആദ്യായിട്ടാ ഇവിടെ വരുന്നെ. നല്ല ഒരു മലയാള ഫോട്ടോ ബ്ലോഗ്‌ കണ്ടതിൽ സന്തോഷം. ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങൾ. എല്ലാ വിധ അഭിനന്ദനങ്ങളും.

ഇതെന്താ ഇവിടെ സു ചേച്ചിയും അതുല്യ ചേച്ചിയുമായി എന്തെങ്കിലും തർക്കം നിലവിലുണ്ടോ? നിങ്ങളുടെ കമന്റുകൾ വായിക്കുന്ന ആരും ഒന്നു സംശയിച്ചു പോവും.

ലോബിയുടെ കാര്യം അതുല്യ ചേച്ചിയും അഹങ്കാരത്തിന്റെ കാര്യം സു ചേച്ചിയും ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു. :-)

aneel kumar said...
This comment has been removed by a blog administrator.
അതുല്യ said...

സു-വിനു കാര്യം ഒറ്റ നോട്ടത്തിൽ വയിചപ്പൊ തന്നെ പിടികിട്ടി - എനി എന്തോന്നു സംശയം ബാക്കി??

നമ്മുടെ നാട്ടിൽ, സ്വന്തം വേലിക്കു ആരെങ്കിലും വെട്ടിയാ ഉടമസ്തനു കേസുകൊടുക്കാം. കുറ്റാലത്തു കറന്റ്‌ പോകുമ്പോ, കേരളത്തിലെ പോസ്റ്റിൽ കേറിയാ ലൈറ്റ്‌ വരുമോ സു?

അപ്പോ ഈ "അഹങ്കാരം: എന്നു പറയുന്നതു ഇത്ര ചെറിയ ഒരു സംഗതിയാണോ ഈശ്വരാ......... ഞാൻ കരുതി തമ്പ്രാൻ, അടിയനെ തല്ലുന്നതു ഒക്കെ പോലെയുള്ള കാര്യം ഒക്കെയാണു ഈ അഹങ്കാരം എന്നു. അറിവുകൾ വൈകി എത്തുന്നു നമ്മളിൽ ചിലപ്പ്പ്പോ അല്ലേ?

Kalesh Kumar said...

അനിലേട്ടന്റെ കമന്റ് നന്നായി!
ലോബികളെന്തേലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സൂ എന്താ ലോബികളെ കുറിച്ച് പറഞ്ഞത്?

“ഒരു ലോബി ഈ മലയാളം ബ്ലോഗുകളിൽ ഒളിഞ്ഞിരിക്കുന്നതു ഒരു ഫോട്ടോബ്ലോഗാക്കാൻ ആർക്കു പറ്റും?? ഒന്നു ശ്രമിക്കൂ ദേവാ.“ എന്ന് അതുല്യ ചേച്ചി എഴുതിയിരിക്കുന്നത് കണ്ടിട്ടാണോ? ആരെങ്കിലും അഹങ്കരിക്കുന്നു എന്നും എനിക്ക് തോന്നിയിട്ടില്ല! അനിലേട്ടൻ പറഞ്ഞതു പോലെ, ആരും ആരുടെയും വ്യക്തിഗത നേട്ടങ്ങൾക്കായി ഇത്തരം സംരംഭങ്ങളിൽ പങ്കെടുക്കാറില്ല.
നമ്മളെല്ലാവരും എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങൾ പോലെയല്ലേ? :) അത് അങ്ങനെ തന്നെ നിലനിൽക്കുകയും വേണം എന്നും!

സു | Su said...

അതുല്യ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ തെളിച്ചു പറയണം. ഇപ്പോൾ പറഞ്ഞതും എനിക്കു മനസ്സിലായില്ല :(

Anonymous said...

The question arises now is:-
Chicken or egg came first?.
Tree or kernel?.

Answer:- Human nature is to create trouble and to troubleshoot.

Creativity thy name blog.

Anonymous said...

Chicken or egg came first?.
__________________________

Here is Sardarji's solution
"whatever you ordered first must have come first. If you asked for your eggs first, waiter came with eggs first. Otherwise, chicken came first

Anonymous said...

Kaiyum Thalayum purathu.. athava a real story.


KSRTC bus stop at Calicut got a beautiful lobby.
Those who visit , won”t forget the fragrance of that monument.

Once on a rainy day there came Unequal and start saying “it is stinking over here”.

A monster was sleeping on the corner woke up and shouted “ I am from the zoo- this is a far better place”

Unequal –“did u not saw the leaking pipes in the toilet”
Monster- “ We call it a wash room”
Unequal- “u can even call it latrine”
Monster- “ We call it Shi.. house” “ what do u want”.

The scuffle started and we watched the drama which continued till some policewoman meddled.

Nb. If u found similar incidents in the blog please notify “:anonymous@anonymous.com” because of anonymous interest.

Anonymous said...

kuma,

et tu Brutus.

and Caeser dies.


Vettiyitta vaazhapindi pole anonymous veenu ennu churukkam.

പാപ്പാന്‍‌/mahout said...

ഞാൻ പഠിച്ച ഹൈസ്കൂളിനടുത്തൊരു പെന്തക്കോസ്ത് പ്രാർത്ഥനാലയമുണ്ടായിരുന്നു. അവിടെ പ്രാർത്ഥന നടക്കുമ്പോൾ ഒളിഞ്ഞുനോക്കിയാൽ നല്ല രസമാണ്. കാരണം പ്രാർത്ഥനയുടെ തീക്ഷ്ണത കൂടുമ്പോൾ ആളുകൾ മറുഭാഷ പറയാൻ തുടങ്ങും -- പരിശുദ്ധാത്മാവ് ആവേശിക്കുന്നു എന്നോ മറ്റാണു വിശ്വാസം. ഉദാഹരണത്തിന് ഒരാൾ “ത്ത ത്ത ത്ത ത്ത” എന്നിങ്ങനെ അലറിക്കൊണ്ട് ഹാളിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു നിരങ്ങും. ഒളിച്ചു കാണുന്ന ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ആകപ്പാടെ ഒരുരസം തോന്നും.

20-22 വർഷങ്ങൾക്കുശേഷം എനിക്കിതാ മറുഭാഷ ചൊല്ലിക്കേൾക്കാനുള്ള ഭാഗ്യം വീണ്ടും - “ത്ത ത്ത ത്ത”യ്ക്കുപകരം “ലോബി ഹോബി ലോബി” എന്നാണെന്നുമാത്രം. എന്നാലും രസമുണ്ട്. (അതിന്റെയിടയ്ക്കു ഒരജ്ഞാതന്റെ കോഴിക്കോടൻ ബസ്‍സ്റ്റാൻഡ് മറുഭാഷ വേറെയും -- ആനന്ദലബ്ധിക്കിനിയെന്തുവേണം?)

അനിലേ -- “സംസ്കൃതത്തിലെയും മലയാളത്തിലെയും നിരവധി ഗ്രന്ഥങ്ങൾ ഇന്റർനെറ്റിലേ നൂതന സാങ്കേതികതയിൽ ഒരുക്കി ലഭ്യമാകാനുള്ള സംരംഭങ്ങൾ മലയാളത്തിൽ ബ്ലോഗു ചെയ്യുന്ന പലരും നടത്തിപ്പോരുന്നുണ്ട്“ എന്നു പറഞ്ഞത് ഉമേഷിന്റെ തെറിപ്പുസ്തകത്തെപ്പറ്റിയാണോ? :)

പാപ്പാന്‍‌/mahout said...

എഴുതാൻ വിട്ടു -- വല്യേട്ടന്റെ തമാശ കലക്കി.

aneel kumar said...

പപ്പാനേ,
തെറിപ്പുസ്തകത്തിന്റെ കാര്യമല്ല ഞാനുദ്ദേശിച്ചത്, അതൊരു തമാശയായി ചോദിച്ചതാണെങ്കിൽക്കൂടിയും.

പാപ്പാന്‍‌/mahout said...

അനിലേ, എന്നാൽ സീരിയസായി പറയൂ, ആരാണീ പ്രോജക്റ്റുകൾ ചെയ്യുന്നത്? ലിങ്ക് വല്ലതുമുണ്ടോ, തരാമോ?

Kumar Neelakandan © (Kumar NM) said...

സീസർ നിന്റെ വീഴ്ചയിൽ ഞാൻ സന്തോഷിക്കുന്നില്ല...
പക്ഷേ വാക്കുകൾ വീഴ്ത്താനുള്ളതുമാണെന്നുള്ള തിരിച്ചറിവിൽ ഞാൻ സന്തോഷിക്കുന്നു. നിലത്തുനിന്നും ഉയിർത്തെഴുന്നേൽക്കുന്ന അടുത്ത കമന്റിൽ നിന്റെ വാഴപ്പോള അഴിച്ചുവച്ച് ശരിയായ രൂപത്തിൽ വരാൻ ശ്രമിക്കുക. അപ്പോൾ ‘നീ’ എന്നുള്ള പ്രയോഗം ഞാൻ നിർത്താം. വിളിപ്പെരുചൊല്ലി ബ്ലോഗുകൂട്ടത്തിനുമുന്നിൽ നിന്നെ വരവേൽക്കാം.
പിന്നെ ഒന്നുകൂടി, ഞാൻ kuma അല്ല kumar ആണ്. ഇനി ‘കുമ‘ അയാൽ‌പോലും അനോണിമസിനെക്കാൾ എത്രയോ അഭിമാനകരമാണ്.

(എനിക്ക് ഈ അനോണിമസുകളോട് മൊത്തത്തിൽ അറപ്പാണ്. ഈയിടെയായി ഒരുപാട് അനോണിമസുകൾ വരുന്നു) :(

Anonymous said...

ഓൽഡ് ബുക്ക് പ്രെസെർവഷൻ യഹൂ ഗ്രൂപ്സ്, പഞ്ചതന്ത്ര.കോം,നാമം യഹൂ ഗ്രൂപ്സ്,ഗുട്ടെൻബർഗ്.കോം തുടങി അനവധി പപ്പാനേ. ആന്നേ തൊഴുത്തിൽ കെട്ടി ഇതൊക്കെ ചെന്ന് നോക്കൂ. -സു-

Anonymous said...

ഓൽഡ് ബുക്ക് പ്രെസെർവഷൻ യഹൂ ഗ്രൂപ്സ്, പഞ്ചതന്ത്ര.കോം,നാമം യഹൂ ഗ്രൂപ്സ്,ഗുട്ടെൻബർഗ്.കോം തുടങി അനവധി പപ്പാനേ. ആന്നേ തൊഴുത്തിൽ കെട്ടി ഇതൊക്കെ ചെന്ന് നോക്കൂ. -സു-

aneel kumar said...

ഇതുകൊണ്ടാണ് സുനിലിനെ എനിക്കിത്രയും ഇഷ്ടം!
ടാങ്ക്സ്.
അങ്ങനെ തന്നെ പപ്പാനേ, പോയി നോക്കിക്കോളൂ.
പക്ഷേ ഞാനുദ്ദേശിച്ചവ ഇതൊന്നുമല്ലായിരുന്നു :)

പാപ്പാന്‍‌/mahout said...

Project Gutenberg-ൽ മലയാളം പുസ്തകങ്ങൾ കാണണില്ല, panchatantra.com തുടങ്ങിയിട്ടില്ല. യാഹൂ ഗ്രൂപ്പുകളാണിനിയൊരു രക്ഷ.

ഏതെൻകിലും പഴയ പുസ്തകങ്ങൾ വരമൊഴിയിൽ പകർത്താൻ എനിക്കും താല്പര്യമുണ്ട്. അതുകൊണ്ടായിരുന്നു ചോദ്യം.

സുനിലേ -- ആന മെലിഞ്ഞാലല്ലേ തൊഴുത്തിൽക്കെട്ടാൻപറ്റൂ :) ഏതായാലും ലിങ്കുകൾക്കുനന്ദി..

Anonymous said...

Anonymousine verukkunna kuma(r)inu.
Marichu veena Caeser ambitious aanennu paranja brutus aayirunnille
ambitious.
Nishpakshamaaya abhipraayam parayan
anonymous aakanam. Blog ishtapedunna ee anonymous, athil anaavasya vivadhangal kandappol ezhuthiyathaanu. kuma(r) avide ellayirunnu. Andanantharam enna manoharamaaya ee chithrathinte prasakthiyil ninnum maari interestukal evidekko pokunnu.Oral ahankaaram kandu pidikkunnu athinu marupadi varunnu. Njanozhinjundo blogil.... .Pinne, oraludeyum eshtaprakaram mattoralku jeevikaanavilla enna thiricharivu kuma(r)inu undayal nallathu. Athma samthrupthikkum, samanahrudayarkkum vendi ezhuthuka.
Njaan samanahrudayan enna perishtapedunnu. pakshe blogil aa option illa. Samanahrudayan enna per vechal identity aayo. Enikku identity crisis anubhavapedunnilla.
Companyiude chilavil blogil peruvakkendennu ippozhathe theerumaanam. Athu kumarinu askitha ulavaakunnu engil try pesticides and homicides- not to anonymous- self annihilation.

സു | Su said...

കുമാർ :) അതു കുമാറിനെ കുമ എന്നു വിളിച്ചതായിരിക്കില്ല. കുമ കുമാന്നുള്ള മണം
എന്നു കേട്ടിട്ടില്ലേ? ഓരോരുത്തരുടെ മനസ്സു
പോലെ ഇരിക്കും അത്. ചീഞ്ഞളിഞ്ഞ മണം അനുഭവപ്പെട്ടില്ലേ കുമ എന്നു കേട്ടപ്പോ?
അതു തന്നെ കാര്യം.
പിന്നെ അജ്ഞാതന്മാരെ എനിക്കും ഇഷ്ടമില്ല കുമാർ . എന്തു ചെയ്യാം? വിൽ‌പ്പനക്കാരുടെ തക്കാളിക്കൊട്ടയിൽ ഉള്ളതുപോലെ ദൈവത്തിന്റെ തക്കാളിക്കൊട്ടയിലും കാണില്ലേ ചില അളിഞ്ഞ തക്കാളികൾ ?

{ ഈ കമന്റ് ആർക്കെങ്കിലും അസ്കിത ഉണ്ടാക്കുന്നുണ്ടെങ്കിൽ അര മണിക്കൂർ ചമ്രം പടിഞ്ഞിരുന്ന് സൂര്യഗായത്രി എന്ന് പത്തു തവണ പറയേണ്ടതാണ്. എന്നിട്ടും മാറിയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് ചെയ്യാം. എന്നോട് ചോദിക്കരുത്. എനിക്കു വേറെ ജോലിയുണ്ട്.}

Anonymous said...

Kuma kuma enna manam engine kelkum kutty. sabdam kutty kaanuka aano cheyyunnathu. kuma ennu kelkumbol
cheenjalinja manam anubhava pettal aa perullavarudam kaaryam pokkalle.
pinne athoru kaaryamalla.
Dhaivam kure naalayi cheenju alinja thakkalikal ellam (ekadhesam 103 ennam) blogilittu.
soorya gaayathri pathu thavana paranjittum askitha maari ella kutty. eppol eshtamullathu cheyyunnu. Enthu cheyyanamennu chodhikkaravumbol parayane. Joli thirakkinidayilum nammude vizhuppu naam thanne alakkande.

സു | Su said...

ഞാൻ അതിന് ഇയാളോടൊന്നും പറഞ്ഞില്ല. കുമാർ എന്ന ആളോടാ പറഞ്ഞത്. എന്റെ ബ്ലോഗ് ചീഞ്ഞ തക്കാളി ആണെങ്കിൽ നന്നായിപ്പോയി. എന്തായാലും എന്റെ 103 പോസ്റ്റുകളും വായിച്ച് കമന്റുകൾ വെച്ച ആൾക്കാർ മുഴുവൻ --- അതേ മുഴുവൻ -- എനിക്കു ബ്ലോഗു വഴി അല്ലെങ്കിൽ പോസ്റ്റിൽ വെക്കുന്ന കമന്റ് വഴി മാത്രം---മാത്രം മാത്രം മാത്രം-- അറിയുന്ന ആൾക്കാർ ആണെന്നത് എനിക്ക് വല്യ അഭിമാനം ഉള്ള ഒരു കാര്യം ആണ്. അല്ലാതെ ചിലരെപ്പോലെ കണ്ടും കേട്ടും പരിചയം ഉള്ള ആൾക്കാർ അല്ല, എന്റെ ബ്ലോഗ് വായിക്കുന്നത്. എന്റെ പോസ്റ്റ് വായിച്ച് കമന്റ് വെക്കുന്ന ഒരാളെപ്പോലും എനിക്ക് നേരിട്ടറിയില്ല. അവർ പറയുന്ന, എന്റെ ബ്ലോഗിൽ കമന്റ് വെക്കാൻ അവർ ഉപയോഗിക്കുന്ന പേരു വെച്ച് ഞാൻ അവരെ വിളിക്കുന്നു. ചിലരെ പ്രായം നോക്കി ഏട്ടൻ, ചേച്ചി എന്നു വിളിക്കുന്നു. അത്രമാത്രം. ആ ചീഞ്ഞ തക്കാളികളിലേക്ക് ഒരു സ്വാഗതം പറഞ്ഞുപോയി. അതു ഞാൻ പിൻ വലിക്കുന്നു. നല്ല ആപ്പിളുകളും ഓറഞ്ചുകളും മുന്തിരികളും ഒക്കെയായിട്ട് നിൽക്കുന്ന ബ്ലോഗിലൊക്കെ ഇയാളുടെ തൃപ്പാദങ്ങൾ പതിയിപ്പിച്ചാൽ മതി. എന്നാ പോട്ടെ? ഇന്നിനി ഒരു ജോലിയും ഇല്ല. ഇല്ലാതാക്കി . അത്ര തന്നെ.

Anonymous said...

Priyapetta su,
Njaan oru sathruvalla. Blogil ezhuthunna ellvarum sahanuvarthikalaanu. Naam alpaneram aanandhikkunnu ee sargathmathayiloode. Su vinte blogukal orikaalum cheenja thakkalikalalla. Sargalmakam aanava. Thudanrnnum ezhuthu. Ee arisam njaan muthaleduthu athraye ullu. Kshamikku. Njaan peru vakkunnahtu pole samanahrudayan. Njaan ningal ezhuthunnathu aaswathikkunnu. Pinangi oru nimishathilekkaayalum blog vittu ponda. Samanahrudayanaaya anonymous
urangaan pokunnu. Carry on with ur
creativity.

Kalesh Kumar said...

ഈ ചർച്ച എങ്ങോട്ടാ പോകുന്നത്? ഇതൊക്കെ വായിച്ചിട്ട് എനിക്ക് ദേഷ്യവും വിഷമവും ഒക്കെ തോന്നിന്നു.
ഇങ്ങനെ അന്യോന്യം വെറുപ്പിച്ചും കുറ്റം പറഞ്ഞും എന്തിനാ ഈ ചർച്ച ഇങ്ങനെ നീളുന്നത്? ഞാൻ ഇനി ചർച്ചകളിൽ ഒന്നിലും പങ്കെടുക്കില്ല.

ബൂലോഗം ഇങ്ങനെയായിരുന്നില്ല! :(

Anonymous said...

Dear Kalesh,

I am extremely sorry for what was going on here, and I am fully responsible for the chaos.
I myself came across the blog, and
as I was in good relation with many writers from my school days,
felt very happy of such a happening. U all can be proud of it.
Now just for fun, I became a black sheep and myself going out of the herd.
Blog should continnue with it's actual soul and spirit.
Once again, I am extremely sorry.
Kumar put your sword back in scabbard- u r enemy realy died on friendly fire.
Su- U r orange, apple garden may produce more and more sweeter fruits.
Atulya- where are u?. U did n"t find my gaff, or u were on the other part of the sea. Hope to see ur whipping humour.
Bye Bye good people- time to die.

പാപ്പാന്‍‌/mahout said...

ആരാണെഴുതുന്നത് എന്നതിനെക്കാൾ എന്താ
നെഴുതുന്നത് എന്നതല്ലേ നോക്കേണ്ടത്? അജ്ഞാതാ, താങ്കൾ ഒരു മഹാപരാധമൊന്നും ചെയ്തതായി എനിക്കു തോന്നിയില്ല. Don't die just yet.

രാജ് said...

അനോണിമസ് എന്ന പേരിഷ്ടപ്പെടുന്നില്ലെങ്കിൽ പോയി തൂങ്ങിച്ചാവടാ (ഇതു് പരിഭാഷ) എന്നു പറഞ്ഞ അനോണിമസ് അപരാധമൊന്നും ചെയ്തിട്ടില്ല (ഇന്റർനെറ്റ് ട്രോൾ ഒരു വലിയ അപരാധം അല്ല.) കമ്പനിയുടെ ചിലവിൽ സർഫ് ചെയ്യാം ഒരു ഐ.ഡി എടുക്കാൻ വയ്യ! (ഇതൊരു അപരാധമേയല്ല.)

പത്തുപതിഞ്ചാളുകൾ അനോണിമസായി വന്നു ബ്ലോഗ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ മലയാളം ബ്ലോഗുകൾ ഇത്ര വളരുമായിരുന്നില്ല. പാപ്പാനിത്രയും ആലോചിക്കുവാനുള്ള കെൽപ്പുണ്ടായില്ലേ? ആരാണെഴുതുന്നത് എന്നതിനേക്കാൾ എന്താണെഴുതുന്നത് എന്നാണു് നോക്കേണ്ടത്, ഈ അഭിപ്രായത്തിനോട് നൂറു ശതമാനവും യോജിച്ചുകൊണ്ടുതന്നെയാണു് ഞാനിതെഴുതുന്നത്.

Kumar Neelakandan © (Kumar NM) said...

ഞാൻ ഈ ചർച്ചയിൽ നിന്നും പിൻ‌വാങ്ങുന്നു. ഒരു തരം self annihilation.
അതു ഒന്നുകൂടി ഓർമ്മിപ്പിച്ച പെരിങ്ങോടനു നന്ദി.

വരട്ടെ ഇനിയും അനോണിമസുകൾ. ഞാൻ അവരൊത്തു ഓടിക്കളിക്കാം. തായംകളിക്കാം. കൊത്തങ്കല്ലുകളിക്കാം...

... കാരണം ഞാൻ ബ്ലോഗുകളെ അത്രമാത്രം ഇഷ്ടപ്പെടുന്നു. ഉപേക്ഷിക്കാൻ വയ്യ. ഒളിച്ചോടാൻ വയ്യ. സൂക്ഷിച്ചു നടന്നോളാം. പടർപ്പുകളിൽ പച്ചിലകൊത്തികൾ പതിയിരിക്കുന്നത് തിരിച്ചറിയാം...

Anonymous said...

വളരെ നല്ല മോഹങൾ പാപ്പാനേ.പഞ്ചതന്ത്രം.org തുടങിയിട്ടുന്റ്‌ ഞാൻ ചില പുസ്തകങൾ ഡൌൺലോഡ് ചെയ്തു. ചിലപ്പോൾ എന്റെ സ്പെല്ലിങ് മിസ്റ്റേക്ക്‌ ആകാം. യഹൂ ഗ്രൂപ്പുകളിൽ കൂടൂ.
നമുക്ക്‌ ത്യാജ്യഗ്രാഹ്യ വിവിഏചന ബുദ്ധി നഷ്ടമായോ? എന്തീനീ വാക്ക്തർക്കങൾ? ബ്ലോഗുകൾ കൂട്ടായ്മകൊണ്ടുവന്നുതരുന്നു, അതിലധികം നമ്മളെ മലയാളത്തിലേക്ക്‌ കൊണ്ടുപോകുന്നു. എന്റെ കാര്യം പറയുകയാണെൻകിൽ എഴുത്ത്‌ (ബ്ലോഗിങ്) ഒരു അതിജീവനം തന്നെ ആണ്. പലതിനേയും അതിജീവിക്കാനുള്ള കഴിവുകൾ തന്നു ബൂലോകം. ബൂലോകവാസികൾ‍ക്കെല്ലാം വളരെ വളരെ നന്ദിയുണ്ട്‌.
പണ്ടട്ഠെ ആണ മെലിഞാൽ തൊഴുത്തിൽ കെട്ടില്ലായിരുന്നു, ഇപ്പോ അങനെയല്ലാത്രെ പപ്പാനേ. കൊട്ടിലുകൾ വെള്ളാനകൾക്ക്‌ മാത്രം.-സു-

Anonymous said...

സമാനഹ്റദയന്.
സമാനഹ്റദയൻ! തേങ്ങാക്കുല! ഇവനിതാരാ ഈ അനോനിമസൻ സമാനൻ?

ഇവനെ ഞാൻ മറക്കില്ല. കാരണം ഇവനുവെണ്ടിയാണ് ഞാൻ മലയാളം കീ ബോർഡ് പടി(?)ച്ചത്. സ്ഥിരം ഒരു വായനക്കാരൻ മാത്രമയിരുന്നു ഇവിടെ ഞാൻ. എഴുതാനുള്ള കഴിവില്ല. വായിക്കാനും മനസിലാക്കനുമുള്ള കഴിവുണ്ട്.
പക്ഷെ ഈ ബുദ്ധിജീവി എന്റെ കയ്യിൽ നിന്നും രണ്ടു വാചകം കേട്ടിട്ടെ മതിയാക്കൂ എന്നു മനസിലായി.
ഇവിടെ രസകരമായ ഒരു കൂട്ടായ്മ കണ്ടിരുന്നു, ഇവരാരും മികച്ച സാഹിത്യകാരന്മാർ അല്ല. ഒരു കൂട്ടായ്മയുടെ രസം ഇവർക്കൊപ്പം ഞാനുമൊത്തിരി മലയാളികളും അനുഭ്ഹവിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ഇവനെപ്പോലുള്ള ചില ചെറ്റകൾ (എന്റെ സഹോദരങ്ങൾ ക്ഷമിക്കുക)ഇതിന്റെ എല്ലാ രസവും തകർത്തു, അവന്റെ ജാഡകാണിക്കാൻ. നിനക്കൊക്കെ ജാഡകാനിക്കാൻ വേരെ സ്ഥലമില്ലെ? നീ എന്തിനീ ജാട കാണിക്കണം.? പക്ഷേ ആർക്കു വേണ്ടിക്കാണിക്കുന്നു എന്നു ഇവിടെ വായനക്കാർക്കു പലർക്കും അരിയാം. നീ ആരുടെ കോടാലിയാണെന്നു കുറച്ചുനാളായി കമന്റുകൾ വായിച്ചിരുന്ന എല്ലാവർക്കും അറിയാം. എനിക്കു ഈ കമന്റിനെ സപ്പോർട്ട് ചെയ്യാൻ ഒത്തിരിപെരുടെ വാക്കുകൽ എടുത്ത് എഴുതാം. അതൊന്നും ചെയ്യുന്നില്ല. അനിക്കു നിന്നെ ഒറ്റയ്ക് വേണം. ഇനി നീ പറയൂ ഉത്തരം.
സ്നേഹത്തൊടെ നിന്റെ അത്രയും സമാനാഹ്രദയനല്ലാത്ത മറ്റൊരു...

ദേവന്‍ said...

ചിലകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുംതോറും വഷളാകുന്നു, ചിന്തിക്കുംതോറും മനസ്സു ചീത്തയാകുന്നു.. ചര്‍ച്ചകളും ചിന്തകളും നാലലൊരു നിവര്‍ത്തിയുണ്ടെങ്കില്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവിടെക്കിടന്ന് പുകയുന്നതുകണ്ട്‌ രണ്ടുദിവസം ഇങ്ങോട്ടുവന്നേയില്ല. നിവര്‍ത്തിയില്ല.

കാലത്രയാതീതവും ദേഹത്രയാതീതവും ദേശത്രയാതീതവും രൂപത്രയാതീതവുമായി പടച്ചതമ്പുരാനുപുറമേ ഒന്നുമില്ലെന്ന ധാരണയെ തിരുത്തി ഇന്റര്‍നെറ്റ്‌ ദ്വിതീയസ്ഥാനാവരോഹണം നടത്തിയകാലത്ത്‌ ഒരു ഓണ്‍ലൈന്‍ മലയാളി സമൂഹമുണ്ടായി.. വലിപ്പം കൊണ്ട്‌ നൂറില്‍ താഴെ വരുന്ന ഒരു ദിവസം 4 മണിക്കൂറോളമൊക്കെ ചാറ്റ്‌ ചെയ്യുന്ന ഒരു സംഘം സുഹൃത്തുക്കള്‍. എന്തിന്റേയും പരമകോടി മറ്റേതലക്കലേക്കുള്ള യാത്രയുടെ ആദ്യപടിയാണെന്നല്ലേ.. സ്നേഹം മുറ്റിയ രണ്ടുനാരികള്‍ തമ്മില്‍ മുട്ടി. നാട്ടുകര്‍ അങ്ങോട്ടുമിങ്ങോട്ടും വെട്ടി. ഗ്രൂപ്പ്‌ മരിച്ചു. ശുഭം.

അതിലും ശക്തമായി ഒന്നു കെട്ടിപ്പടുത്തു ആദ്യത്തേതിലെ പാഠങ്ങളുടെ ബലത്തില്‍. പത്തായിരത്തോളം ആളുകൂടി ഇത്തവണ. തല്ലുതുടങ്ങിയാല്‍ പൂരപ്പറമ്പാകുമല്ലോ എന്നുകരുതി ഹേഡ്ഡ്‌ കുട്ടന്‍പിള്ളയെയും ഇടിയന്‍ തോമയേയുമൊക്കെ ചട്ടം കെട്ടി. എന്നിട്ടും ഉന്തും തള്ളും നടന്നു. പോലീസ്‌ ലാത്തിവീശി. കല്ലേറായി, കണ്ണീര്‍വാതകപ്രയോഗമായി.. പലര്‍ക്കും പരിക്കേറ്റു, ചിലര്‍
മരിച്ചുവീണു. ശേഷിച്ചവരില്‍ ചിലര്‍ പിണങ്ങി. മറ്റു ചിലര്‍ ഒതുങ്ങി. വീണ്ടും ചിലര്‍ വന്നു, പോയി, പഴയ ഐ ഡി കള്‍ പലതും ആത്മഹത്യ ചെയ്തു പുനര്‍ജനിച്ചു. എഴുത്തുകുത്തിനു പഴയ വീര്യമുണ്ടോ എന്തോ. സൌഹൃദം ഗോോവിന്ദാാ..

ചരിത്രമറിയാത്തവര്‍ അതിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നാരോ പറഞ്ഞിട്ടില്ലേ.. അതുകൊണ്ട്‌ ഞാനൊരു ചരിത്രകാരനാകന്‍ നോക്കിയെന്നേയുള്ളൂ, ആ വെഷം ചേരില്ലെന്നറിയാം..

ഈ പിണക്കങ്ങളുടെയെല്ലാം ഓര്‍മ്മകള്‍ മായിച്ചുകളയുന്നതല്ലേ കൂട്ടുകാരേ ഉചിതം?

പോസ്റ്റുകളെപ്പറ്റിയല്ലാതെ എഴുത്തുകാരെപറ്റിയോ കമെന്റേറ്റര്‍മാരെപറ്റിയോ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്ന അഭ്യര്‍ത്ഥനയോടെ,
അസ്വസ്ഥനായ വിശ്വസ്ഥന്‍,

പാപ്പാന്‍‌/mahout said...

ദേവൻ പറഞ്ഞതു കാര്യം. ഏതായാലും ഈ വഴക്കൊക്കെ ഇവിടെ തീരുമെന്നെനിക്കു തോന്നുന്നു. ചിന്നവഴക്കല്ലേ ഇതൊക്കെ...

പെരിങ്ങോടരേ, “പാപ്പാനിത്രയും ആലോചിക്കുവാനുള്ള കെൽപ്പുണ്ടായില്ലേ?“ എന്ന കമന്റിന് എങ്ങനെ ഞാൻ മറുപടിയെഴുതും? “താനിപ്പോഴും പഴേപോലെ പറമ്പിലാണോ വെളിക്കിറങ്ങുന്നത്” എന്ന ചോദ്യം പോലെയല്ലേ അത്? :) ഇതുപോലത്തെ ചോദ്യങ്ങൾ ഒരു ഹോബിയായിട്ടുപോലും ചോദിച്ചാൽ എന്റെ ലോബിയിൽ നിന്നു ഞാൻ പുറത്താക്കും, ജാഗ്രതൈ. :}

സുനിലേ, ഞാൻ പഞ്ചതന്ത്രം ഗ്രൂപ്പിലെത്തിപ്പെട്ടു. വളരെ നന്നായിരിക്കുന്നു. ഒന്നു രണ്ടു പുസ്തകങ്ങൾ അട്ടിമറി (download) നടത്തിയിട്ടുണ്ട്.

ഇനി എല്ലാ മലയാളികളും തണുക്കുവാൻ‍വേണ്ടി മഴമേഘങ്ങളെക്കൊണ്ടുതുടങ്ങുന്ന ഒരു ബംഗാളിപ്പാട്ട്.
http://briefcase.yahoo.com/njmallu വിൽ പോയി അവിടത്തെ ഏകഫോൾഡറിനകത്തുകയറിനോക്കുക.
(“മേഘാലോകേ ഭവതി സുഖിനോപ്യന്യധാവൃത്തി ചേതഃ“ എന്നേതോ പഴയ മനശ്ശാസ്ത്രജ്ഞൻ :))

ലോകാസമസ്താസുഖിനോഭവന്തു:

രാജ് said...

എന്താ പഞ്ചതന്ത്രത്തിന്റെ ലിങ്ക്?

panchathanthram.com/org
panchatanthram.com/org
panchatantram.com/org

ഇനിയിത് യാഹൂ ഗ്രൂപ്പ് ആണെങ്കിൽ തന്നെ എന്താണതിന്റെ പേര്? പഞ്ചതന്ത്രം എന്ന് എനിക്കറിയാവുന്ന സ്പെല്ലിങിലൊക്കെ സേർച്ച് ചെയ്തപ്പോഴും ഏതോ തമിഴ് സിനിമയെ കുറിച്ചുള്ള റിസൾട്ട് വരുന്നു.

പാപ്പാന്‍‌/mahout said...

ഇന്നാ പിടി:
http://panchathantra.org/

Search ബട്ടൺ ഉപയോഗിക്കണം ബുക്കുകൾ കാണാൻ.

യാഹൂ ഗ്രൂപ്പിന്റെ ലിങ്ക്:
http://groups.yahoo.com/group/old_book_preservation

Visala Manaskan said...

അനോനിമസ്‌ സഹൃദയൻ ഒരുപാട്‌ പേരുടെ മൂഡ്‌ ഔട്ടാക്കിയത്‌ ഇപ്പോഴാണ്‌ അറിഞ്ഞത്‌. ഇവിടെ വന്ന് വായിക്കുന്ന ഒരാൾ വിചാരിച്ചാൽ ഔട്ടാക്കാൻ പറ്റുന്ന മൂഡാവരുത്‌ ആരുടെയും. പേർ വിളിച്ചുള്ള അനോനിമസ്സ്‌ നമ്പറുകൾ കെലുപ്പുളവാക്കുമെങ്കിലും., അതിനിത്രക്കും ഇമ്പോർട്ടൻസ്‌ കൊടുക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്‌ എന്റെ അഭിപ്രായം.

അതുല്യ said...

വീക്കന്റ്‌ തിരക്കു കഴിഞ്ഞു, ഇപ്പോഴാണു ബ്ലോഗിൽ കയറാൻ കഴിഞ്ഞതു. ആകെ ഒരു മൂടികെട്ടു. ആരോ എന്തൊ അവിവേകം പറഞ്ഞൂന്നു പറഞ്ഞു ഇങ്ങനെ ഒക്കെ കത്തിക്കയരണ്ട വല്ല കാര്യവുമുണ്ടോ? പട്ടി കടിചൂന്നു പറഞ്ഞു, പട്ടിയെ പിടിച്ചു തിരിചു കടിച്ചു അമർഷം തീർത്ത പോലെയായീ ഇത്‌. പണ്ട്‌ പ്രദേശങ്ങളിൽ, വേലിക്കൽ നിന്നു,ഒരുത്തൻ പറഞ്ഞൂന്ന്, ഞാൻ ഒരു എരുമയെ വാങ്ങാൻ പോകുന്നൂന്നു. അയൽ-വാസി ചോദിച്ചു, എവിടേ കെട്ടും? എവിടുത്തെ തീറ്റ? വാങ്ങാൻ പോകുന്നവൻ പറഞ്ഞു, അതു ഇപ്പ്പ്പോ, അങ്ങനെ കൃത്യം തീറ്റയോ, സ്തലമോ ഒന്നും കണ്ടിട്ടില്ല, നമ്മൾ ഒക്കെ നല്ല അയൽക്കാർ, ഒരു നല്ല നടപ്പിൽ, അവിടെയോ, ഇവിടെയെൊ ഒക്കെ കെട്ടാമല്ലോ എന്നും പറഞ്ഞു. ഇതു കേട്ടു കോപിച്ച അയൽ-വാസി, നിന്റെ എരുമ, എന്റെ അതിർത്തിയിൽ വരികയൊ, എന്റെ വളപ്പിലെ പുല്ലു തിന്നുവാനോ പാടില്ല,, എന്നാൽ മൃഗമല്ലെ, അതിനുണ്ടോ, അതിർത്തിയും, അയൽ-വാസിയും, ഒരു ഒരുറപ്പും പറയില്ലാന്നു, എരുമ വാങ്ങുന്നവൻ, 1/2 മണികൂറിൽ, വാങ്ങാത്ത എരുമയെ ചൊല്ലി,രണ്ടുപേരും തമ്മിതല്ലി ചാവുന്നു.

അതുപോലെ, ഇവിടെ ആരും ആർക്കും നോവുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല, ഒരു കൂട്ടുകുടുംബം ആവുമ്പോ അഭിപ്രായങ്ങൾ ഒരുപാടു വരും, അതൊക്കെ കണ്ടില്ലാ, കേട്ടില്ലാന്നു വച്ചു നടന്നു പോയാൽ ഒരുപാടു ദൂരം മുമ്പോട്ടു പോകാം. അല്ലാതെ, കണ്ട "അനോനിമസു" പുല്ലന്മാർ വന്നു തിക്കി തിരക്കീന്നോ, ഒക്കെ പറഞ്ഞു ശണ്ടക്കു നിന്നാൽ, ക്രിയാപരമായി ഒന്നും ബ്ലോഗ്‌ ഉപയോഗിക്കാൻ പറ്റില്ല, ഈ കിറുക്കന്മാർക്കു മറുപടി എഴുതാനേ സമയം കാണു. പിന്നെ, പ്രതിപക്ഷം ഇല്ലാത്ത ഭരണം സാക്ഷാത്കരിക്കപെടറില്ലാ, അതു കൊണ്ട്‌ അവർ അവിടെ കസേര എറിഞ്ഞും, കോപ്രായം കാട്ടിയും ഒക്കെ ഇരുന്നോട്ടെ. ആരെങ്കിലും പട്ടീന്നു വിളിക്കുമ്പോ, നമ്മൾ കുരയ്ക്കാൻ പോകണ്ടാ, അതല്ലേ അതിന്റെ ശരി?

പിന്നെ അൽപം സ്വൽപ്പം തമാശയും. തർക്കുത്തരവും ഒക്കെ ഈെ കൂട്ടയ്മയിൽ ഇല്ലെങ്കിൽ എന്താ ഒരു ഉശിരുണ്ടാവുക നമുക്കു ഇവിടെ വരാനും എഴുതാനും ഒക്കെ? ഒരുപാടുപേരെ പരിചയപെടാനും, ആശയങ്ങൾ കൈ മാറാനും ഒക്കെയുള്ള ഒരു വേദിയല്ലേ ഇതു? അപ്പോ, ഒരുപാടു തമാശയും തർക്കുത്തരവുമൊക്കെ കേൾക്കാൻ നമുക്കു കെൽപുണ്ടാവുകയും, ലളിതമായ രീതിയിൽ ഉൾകൊള്ളാനും കഴിയണ്ടേ? പ്രതേകിച്ചു, തമ്മിൽ കാണത്തവരും, കേട്ടറിവുപോലും ഇല്ലാത്തവരും ആയതു കൊണ്ട്‌, വ്യക്തിപരമായി എടുക്കേണ്ടതുണ്ടോ? അല്ലെങ്കിൽ, ലഹളകൂട്ടുന്നവർ ഒക്കെ സ്വന്തം റേഷൻ കാർഡ്‌ കോപ്പി സഹിതം പ്രൊഫിലൈലിട്ട്‌ ഇവിടെ വന്നു എഴുതുക. അപ്പോ പിന്നെ,ആരെങ്കിലും എന്തെങ്കിലും, ചീമുട്ടാന്നോ, പൊട്ടതക്കാളീന്നോ ഒക്കെ പറഞ്ഞാ കുറെ വക്കീല്ലന്മാർക്കു പണിയെങ്കിലുമാവും. അതു കൊണ്ട്‌ ചിലരെങ്കിലും, ചേച്ചീന്നു വിളിക്കുന്നതു കൊണ്ട്‌ പറയുന്നു, തമാശകൾക്കും തർക്കുത്തരങ്ങളും ഒക്കെ അതെ രീതിയിൽ ലളിതമായി എടുക്കുക. പിന്നെ ഇവിടെ കിട്ടുന്ന ഒരു സെർട്ടിഫിക്കറ്റും (നല്ലതും/ചീത്തയും) ഒരു അൽപ നേരത്തെ മനസുഖം എന്നതിൽ അപ്പുറം ഒരു അഫിലിയേറ്റട്‌ യൂണിവേർസിറ്റിുടെ രജിസ്റ്റ്രാർ വകയുമല്ലല്ലോ? പിന്നെ എന്തിനീ ആധിയും എണീറ്റു പോക്കും?

പിന്നെ കമന്റുകൾ ഒക്കെ വായിച്ചപ്പ്പോ, എനിക്കു ഒന്നു പാടാൻ തോന്നുന്നു :-

"മലയാള ഭാഷതൻ മാദക ഭംഗി നീ
മലർമഞ്ചഹാസമായി വിരിയുന്നു,
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗി നിൻ
പുളിയില കരമുണ്ടിൽ തെളിയുന്നു..............

പാപ്പാന്‍‌/mahout said...

അതുല്യാ, ഇതാണു യഥാർത്ഥ സ്പിരിറ്റ്. 200 ഡിഗ്രി പ്രൂഫ്. You've earned my respect.

Anonymous said...

Me too.
apaaram !

Kumar Neelakandan © (Kumar NM) said...

പാപ്പാൻ നിങ്ങൾ പറഞ്ഞത് ശരിയാണ്. സ്പിരിറ്റുകൾ എല്ലാംശരിയായ അർഥത്തിൽ ഒരു വലിയ ശരിക്കുവേണ്ടി ഉൾക്കൊള്ളാൻ എനിക്കാവും. മഴ പെയ്യട്ടെ. ഇനിയും പെയ്യട്ടെ. തകർത്തുപെയ്യട്ടെ.

സു | Su said...

ദേവന് :) മാപ്പ്. ഈ ബ്ലോഗിൽ വന്ന് എന്തൊക്കെയോ പറഞ്ഞു :)

Jo said...

മലയാള ബ്ലോഗ്‌ ലോകത്തിന്റെ പ്രധാന പ്രശ്നം അപൂർവം ചിലർ അവരുടെ കൈക്കുള്ളിൽ സംഭരിക്കപ്പെട്ടതാണ്‌ മലയാള ഭാഷയും സംസ്കാരവും എന്നു കരുതുന്നു എന്നതാണ്‌. വീണു പോയാൽ തകർന്ന്‌ തരിപ്പണമാവും. ഇക്കൂട്ടർ അപരന്റെ ബ്ലോഗിൽ വായിൽ വിരലിട്ട്‌ ചർദ്ദിക്കുകയും ചെയ്യുന്നു. ഇക്കൂട്ടരോട്‌ സഹതപിക്കാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല.

സു ചേച്ചി സമീപ കാലത്തായി മറ്റു ബ്ലോഗുകളിൽ നടത്തുന്ന ചർദ്ദിൽ കണ്ട്‌ മനം മടുത്ത്‌ എഴുതി പോയതാണ്‌ ഇതു. ആംഗലേയ ബ്ലോഗന്മാർ ഇത്തരം കള്ള നാണയങ്ങളെ വച്ചു നോക്കുമ്പോൽ എത്രയോ ഭേദം.

പാപ്പാനേ, downloadന്റെ മലയാളം കലക്കി! ഹ ഹ ഹാ... ഈ പാപ്പാന്റെയെങ്കിലും VKN മനസ്സ്‌ ബാക്കീള്ളോർക്കുണ്ടായിരുന്നെങ്കിലെന്ന്‌ വെറുതെ ആശിച്ചു പോവുന്നു!

Anonymous said...

Anonymous kumara,

Thaangal bloginum malayala kootaymakkum vendi cheytha sevanam charithram rekha peduthum.
Vaayikaanum, manasssilaakanum maathram kazhivundaayirunna ningal saakshara keralathinte sathamanam(%) uyarthi, ezhuthan padichu- athum yatha yathabi blogassya glanirbhavathi malayala..
Pakshe sahodhara, chettakale ennono harisree kurikkendiyirunnathu- ethu baashayilum aadhyam thery padikkunnu alle?.
Bloginte nanmakku vendi marichu veenathaano samanahrudayan cheytha kuttam. Vivadhathil erpetta ellavarodum maapu parayukayum, bloginte menmaye kurichu prakeerthikkukayum cheythatho jaada.
po mone anonymousey.. Nee alle jaada. Anonymous roopamillathe onninum vendi allathe vannathalle- vanna pole marichu veenathalle.
Nee kettunna mera naam joker vesham alle apahaasyam.
Poyi vakeelu bhaagam padikku kochane- thilangum.

Nee marichu veena samanahrudayane ottaku kittiyal vere ethengilum baasha padikkumo?.

Enthayalum ninte ezhuthiniruthu blog keralam kondaadunnu

ദേവന്‍ said...

സു:> എന്തരിന് ക്ഷമകള് കേക്കണത്?
ജോ ഗുവേര:> :)
അതുല്യ:> അപ്പോ അടിപിടി ഇല്ലെന്നാണോ? നമ്മൾ തമ്മിൽ ഒരൻകം കുറിച്ചിട്ടില്ലേ? അതും ക്യാൻസൽ ചെയ്തോ?
പാപ്പനേ:> സ്പിരിറ്റിന്റെ പ്രൂഫിന്റെ കാര്യം പറഞപ്പോഴാ പഴയൊരു കാര്യമോർത്തത്. എന്റെ വീടിനടുത്ത് ഒരു ഗ്ലൂക്കോസ് ഉണ്ടാക്കുന്ന ഫാക്റ്ററി ഉണ്ട്. അവിടെ ഒരു ആറുമാസം ലോക്കൌട്ട് ഉണ്ടായിരുന്നു ഒരിക്കൽ. പൂട്ടിയ കമ്പനി തുറന്നപ്പോൾ തൊഴിലാളികൾ ആഘോഷിച്ചത് ആറുമാസം ബാരലുകളിൽ ഇരുന്ന് നൂറിനു നൂറ്റൊന്നു ശതമാനം സ്പിരിറ്റ് ആയൈ മാറിയ പഴേ ഗ്ലൂക്കോസ് സ്റ്റോക്കിൽ നിന്നു ഓരോ ചെറുത് അടിച്ചിട്ടാണ്. ആവേശ ഭരിതനായ ഒരു ഭരതൻ ഒരു മഗ്ഗ് നിറയെ ഗ്ലൂക്കോരിഷ്ടം കോരി ഹാമർ ത്രോ പോലെ മൂന്നു ചുറ്റ് കറങ്ങി ഒരൊറ്റക്കുടി. പിന്നെ 15 വർഷം മൂപ്പർ കോൽമയിർ കൊണ്ട് കോമയിൽ കിടന്നു, ഒടുക്കം കോമയിൽ തന്നെ വീരസ്വർഗ്ഗം പ്രാപിച്ചു.

സു | Su said...

Jo said...
“സു ചേച്ചി സമീപ കാലത്തായി മറ്റു ബ്ലോഗുകളിൽ നടത്തുന്ന ചർദ്ദിൽ കണ്ട്‌ മനം മടുത്ത്‌ എഴുതി പോയതാണ്‌ ഇതു. ആംഗലേയ ബ്ലോഗന്മാർ ഇത്തരം കള്ള നാണയങ്ങളെ വച്ചു നോക്കുമ്പോൽ എത്രയോ ഭേദം“

:) എനിക്കിപ്പോൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യ ജോ. അഭിപ്രായം എഴുതാൻ ആണ് കമന്റ് എന്നൊരു ഓപ്ഷൻ കോടുത്തിരിക്കുന്നത് :) നമുക്കറിയാവുന്ന അഭിപ്രായം അല്ലേ എഴുതാൻ പറ്റൂ:) ഞാൻ ഒരു കള്ളനാണയം ആണെന്ന് കണ്ടുപിടിച്ച ആ വല്യ മനസ്സിന് നന്ദി :). ഇനി എന്നെ ചേച്ചി എന്നു വിളിക്കരുത് :)

എന്‍റെ ചേതന said...

ദേവനോടു ഞാനും മാപ്പു ചോദിക്കേണ്ടിവരും :(
എന്റെ സംശയത്തിന്റ്റെ ഉത്തരം കിട്ടി. അതിൽ സന്തോഷമുണ്ട്.
ആട്, വീട്, വീട്ടി, പട്ടി. ഇതല്ലേ ആ ഉത്തരം ?

അതുല്യ said...

ദേവാ, എന്റെ പോർവിളി നിലവിൽ തന്നെ. സമയം, തീയതി ഒക്കെ മുൻ-കൂട്ടി പറയുക. തൽകാലം ഞാൻ ഒന്നു ഭാരതത്തിന്റെ തലസ്താനത്തു പോകുന്നു (ശ്രി.അബ്ദുൽകലാംജി ഇന്നലെ ഫോണിൽ ബന്ധപെട്ടിരുന്നു......., ബിഹാറിൽ ഒരു ഫൂലൻ ദേവീടെ ഒഴിവു കാണുന്നൂന്ന്!! ), പിന്നെ, ഒരൽപ്പം എരുമകളെ കൂടുതൽ കാണാൻ, യു.പി.ക്കും. വേഗം വരും തിരിച്ച്‌,(insha allah!!) ഒരു പാടു യു.പിയുടെ ഗ്രാമത്തുടിപ്പിന്റെ ഫ്രെയിം വർക്കുമായി.


"ണ്ഡ" എന്ന് അക്ഷരം നമുക്കൊന്നു നിഘണ്ടുവിൽ നിന്നു മാറ്റിയാലോ? ഇപ്പ്പ്പോ രണ്ട്‌ "ണ്ഡ " ദേവന്റെ വേലികെട്ടിലേ വയ്യാവേലി ആയതു കണ്ടീല്ലേ നീ, കേട്ടീല്ലേ നീ? ഇനി വേണോ?

പാപ്പാനേ : കൂടുമ്പോൾ ഇമ്പമാകുന്നതു കുടുബം എന്നല്ലേ? കേൾക്കുന്നതൊക്കെ ചെവിയോളം എന്നാണു പറയുക. മനമോളം എല്ലാം ഇറങ്ങി ചെന്നാ, മരണത്തിനു മുമ്പുള്ള മരണം ഒരുപാടു അനുഭവിക്കേണ്ടി വരും. തറവാട്ട്‌ മുറ്റത്തു തിമിർത്തു കളിച്ചു മറിയുന്ന കുട്ടികളെ നോക്കൂ, അടി,ഇടി, കുതികാൽ വെട്ടി, ആർത്തു വിളിച്ചു വഴക്കടിച്ചു, അവസാനം സന്ധ്യക്കു തിരിച്ചുപോക്കിനു മുമ്പു ആറ്റിലേക്കു ചാടുമ്പോൾ, ഒന്നിചു കൈകോർത്തു ഒരറ്റ ചാട്ടം!! ആ ഒരു മാനസിക നിലയെങ്കിലും നമ്മൾ ഈ ഒരുപാടു പഠിപ്പും പത്രാസും അവകാശപെടുന്നവർ കാട്ടേണ്ടേ?

Jo said...

സു ചേച്ചി,

അതൽപ്പം കടന്നു പോയി എന്നെനിക്കു തോന്നുന്നു. ക്ഷമിക്കുക. പക്ഷേ വളരെ അസഹിഷ്ണുത നിറഞ്ഞ comments ഈയിടെ വളരെ കൂടുതലായി കണ്ടതു കൊണ്ട്‌ എഴുതി പോയതാണത്‌. സു ചേച്ചീടെ (I always do open arguements with my online/offline sisters) ബ്ലോഗിൽ പക്ഷേ നല്ല രസമായിട്ടുള്ള പോസ്റ്റുകൾ ആണല്ലോ. (സുഖിപ്പിക്കാൻ വേണ്ട്യല്ലാ, ഞാനങ്ങനെ ആരേം സുഖിപ്പിക്കാറുമില്ല). പക്ഷേ മറ്റു ബ്ലോഗുകളിൽ വരുമ്പോ വല്ലാത്ത ഒരസഹിഷ്ണുത പ്രകടിപ്പിക്കുന്നു.

സു ചേച്ചീടെ അഭിപ്രായങ്ങൾ സു ചേച്ചി പറഞ്ഞു, അതു വായിച്ച്‌ എന്റെ അഭിപ്രായം ഞാനും പറഞ്ഞു. അത്രന്നെ. അതു കൊണ്ട്‌ പിണങ്ങുന്നതിനു പകരം ഒന്നു പുന പരിശോധിക്കാൻ ശ്രമിചാൽ നന്നായിരിക്കുമ്ന്നു തോന്നുന്നു. നിർബന്ധമൊന്നുമില്ല. :-)

ദേവന്‍ said...

എല്ലാവരും മാപ്പുവേണം മാപ്പുവേണം എന്നു പറഞ്ഞു വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ പ്രോഫൈല്‍ ഒന്നുകൂടെ നോക്കി-സ്റ്റേഷനറിക്കട നടത്തുകയാണെന്ന് അതില്‍ പറഞ്ഞിട്ടുണ്ടോ എന്ന്:

1. ചേതന> ഒറ്റപ്പടി കുറുക്കുവഴിയുണ്ട്‌:- ആട്‌, ആട്ടി, പട്ടി.

2. അതുല്യ> എന്ന പിന്നെ പോയി വരിന്‍.. തിരിച്ചെത്തിയിട്ട്‌ അങ്കം > കളരി പരമ്പര ദൈവങ്ങളാണേ മരിച്ചുപോയ കുഞ്ചാക്കോയാണെ സത്യം. ജയിനുലബ്ദീന്‍ അബ്ദുള്‍ക്കലാം സാറിനെ ഞാനും തിരക്കിയതായി പറയുക, മൂപ്പര്‍ ഓര്‍ക്കാത്ത്തുപോലെയൊക്കെ നടിക്കും ഞാന്‍ മെയില്‍ അയക്കാത്തതിന്റെ പിണക്കം കൊണ്ട്‌.

3. ണ്ഡ ഞാന്‍ ഉപേക്ഷിച്ചു. പണ്ഡാരം

Anonymous said...

Chila kusurthi chodhyangal-

Sankuchitha manassode allathe chinthikaan vishala manaska enna blog nameinu aakille.

Soorya gayathri thakali manthramano parayendathu?.

Atulya enna per vechaal ellavareyum kaal nallathennano edukkendathu.

Kuma(r) chinthayil baalyam videndathille- koumaram vannu chernnille.

Ethrayum Nalla anda kadahathe cheemuttayaakan ponna vachaka kasarthukal nadathiya suhurthukal ellavarum pattiya yojikkunna per vakkuka. ouchithya bodhathode

പാപ്പാന്‍‌/mahout said...

(ഒരു മുട്ടച്ചിത്രം വരുത്തിയ വിന. ഈ പോസ്റ്റിന്റെ അമ്പത്തഞ്ചാമത്തെ കമന്റാണിത്. മിക്കതും സാധാരണ ബ്ലോഗ്ഗ്‍പോസ്റ്റുകളെക്കാൾ നീളമുള്ളവ, ഉശിരുള്ളവ. ഇപ്പൊ സ്ഥലം കണ്ടാൽ പത്തൊമ്പതാം ദിവസത്തെ കുരുക്ഷേത്രം പോലെയോ ജനറലാശുപത്രിയിലെ കോളറ വാർഡുപോലെയോ ഉണ്ട്. കുരുക്കളിൽ അമ്പു കൊള്ളാത്തവരില്ല ഇനി. എല്ലാ അടികളും വഴക്കും ജനം ഇവിടെ തീർത്തുകളഞ്ഞേക്കുമോ നാളെയ്ക്കൊട്ടും ബാക്കിവയ്ക്കാതെ?)

ദേവാ, ഗ്ലൂക്കോസ് കഥ കൊള്ളാം :) ആശുപത്രിയിൽ നിന്നു സ്പിരിറ്റ് മോഷ്ടിച്ചു കുടിച്ചിരുന്ന ചിലയാളുകളെ എനിക്കറിയാമായിരുന്നു.

അതുല്യ said...

പപ്പാനേ എന്നോടും എന്തെങ്കിലും പറയൂ. പട്ട തീർന്നുന്നെങ്കിലും പറയൂ.

ദേവരാഗത്തിന്റെ "ണ്ഡ" യിൽ കൊരുത്തു എറു പടക്കം, മാലപടക്കമാക്കി, അമിട്ടിൽ എത്തിച്ചതു ഞാനാണു.

തീർന്നിട്ടില്ലാ, ഞാനാ അനോനിമസിന്റെ, "ഐ.പ്പി" അട്രസ്സ്‌ തപ്പി എടുത്തു ഒരു ഇമൈയിൽ അനുപ്പി വൈക്കാട്ട, ഇന്ത പാഞ്ചാലി, എൻ തലമൈരെ കെട്ടാമാട്ട, ഇതു എൻ ശപധം. അതു കൊണ്ടു പൂര പറമ്പിൽ കൂറെ നനഞ്ഞ പടക്കക്കങ്ങൾ പൊട്ടാതെ പൊട്ടും. കാത്തിരിക്കു. അല്ലെങ്കിൽ, പോയീ ആ വേലായുധന്റെ, ഷാപ്പീന്നു രണ്ടു അടിച്ചു വാ, അപ്പോഴെക്കും, ഞാൻ ഒന്നു കത്തിച്കു നോക്കട്ടെ, പൊട്ടുമോെന്നു. പക്ഷെ, രണ്ടു ആന വാൽ എനിക്കു തരണേ. അപ്പുവിന്റെ പരീക്ഷ അടുത്തു വരുന്നു, പഠിച്കില്ലങ്കിലും, ആനവാലു കെട്ടിയാ മാർക്കു കിട്ടും എന്നു ശൊല്ലി അഴറാൻ അവൻ. പാവം കുഴന്തെ, ഒരു വാൽ കുടുത്തു വിട്‌ കിട്ടയാ.

Anonymous said...

atulya,
poyi kadalile thira ennu-
anonymous marichu poyille.
addressum ayal koduthirunnu.
Pinne enthu paathakathinu ayaale thirayunnu. Veruthe ayaale thiranju
poyi ayaalude anantharagaamikalude vidhwesham vaangenda. Ningalude thadi oru vidham rakshicholu.

Valla thamasha paranju jeevicha pore. swairyakedu enthineduthu thalayil vakkunnu.

aneel kumar said...

ദേവൻ,
ഈ അണ്ഡാന്തരത്തിൽ ഞാനൊരു കമന്റ് വച്ചിരുന്നു.
അതിവിടെ അനുചിതമെന്ന് അന്നുതന്നെ തോന്നി. ഇപ്പോ ഞാനത് തിരിച്ചെടുത്തു. ക്ഷമിക്കുക.
ഇനിയും വരാം; പോസ്റ്റുമായി ബന്ധമുള്ള കമന്റുകളെഴുതാൻ.

Anonymous said...

Njangal anonymous-inte pinmurakaar.
Atulya anonymousine thirayunnathaayi arinju. Adheham marichu poyathu njangal parasyam cheythirunnu. Ningasalku kittiyille. Adhehathinte IP address
mac address okke njangalude avakaasathil pedunnathaanu. Athu onnum randum alla. Oru paadu undu.
Thangalude city UAE ennariyam. Njangalude operation ulla sthalamaanu. Nerittu collect cheyyam. Allengil Thazhe parayunna stahalathulla officeil evideyengilum kodukkuka.
Dubai- hor al anz,muraqqabad, nasser square, Bur Dubai, Karama, Garhoud.
Sharjah- Rolla, Abushagara,Al wahda, King Faizal road, King Abdul aziz road,etisalat,Al Tawun,Khuran Round about,
Um Al Qayum, Ras al Kaima,Fujaira,Dhaid,

India.
Kodakara, amballur,puthukaadu,Irinjalakuda,annamanada, mala, chalakudy, panthallukaaran, varandharapilly,
nandhipuram, ollur,parappukara, anandhapuram, vellikulangara.chittoor
Ee sthalangal maathramalla engilum
ningal ezhuthumbol ee sthalangal kayari varunnathinal athumaathram kodukkunnu.
Eni mattu asian rajyangal
Singapore- Tampines, Pasir ris, Bedok, Toa payo, serangoon, selarang, changi, china town,etc.

Malaysia- KL, johar baru, Batham

Philippines- Quezon,Manila, Cavity,
Mindanao, Pampanga.
Thailand- Bangkok, pattiah.

Kooduthal sahayam venamengil blogilude aavasyapedu.

Subadhinam

Anonymous said...

Devaragam sorry:-
Atulya's blog anonymous accept cheyyilla.


Marichu poya njaan east coast vijayante albam paadatte.
..eniyum janmangal punarjanikkam.. . venda mathy blog janmam.
Enkilum swayam sundhari ennu parayunna ningale viswasikkamo.
Viswa mohini aayi ee asura athmavine amruthum asthithwavum nashippikumo.

atulya enthinu jokerennu vilikkunnu- joke parayunnavan(aval) alle joker.
Njaan joke parayan mosham. Ente vaakukalil jaada pooda,athu monitorukale
thee pidippikkunnu. Narkaagni eriyunnu.

Thamasha ningaludethu aparam. cheetu kettilekkulla padam mukham scan cheythu
passport size aaki use cheyyuka. kaashu chelavilla. company chilavil eluppam.

enkilum njaan ee mrudhiyude eruttil minnal pinar pole pranayadhuramaya hrudayam kaanunnu.
Entethu loha vaathilonnumalla ketto. UAE yil ninnum kurachu fly cheythu varanam
4 manikoor. Nedumbasseriyil njaan kaathu nilkaam. kaalukal nilathu thodathathanu
ente adayalam.

Lohavathil enna password iduka- site yahoo.pakshe user ID- envelope varum, aarum kaanathe
thurakku.

Viswasam, sneham, pranayam ethokke kondu njaanithu tharunnu. Samson Daleela avillallo.

Aayalum pranayathil marikkanini aavilla. Ore oru maranamullathu kazhinju.
Ente ananthara thalamura ningale thirayunnu. Njaan avarodu paadaam- maa nishadhare...

Marichavanum pranayam anaswaram.

Pinne namukku pranayichaal maathram mathi. Appuvum achanum atulyakkum bhouthika jeevitham undallo.
pranayam athmavintethu. Only soul- njan gathikitta athmavaayi keralam vittu uae yil varaam. Location
paranjaal mathy. pandu njaanum oru dubai kaaranaayirunnu.

Ninakku mathram ente roopam dharshikkam. Njangal gandharvanmaar angine cheyyan padilla enkilum.

gunapaadam
Sookshikkuka - Athmaakalku vilaku vachal mathy. Nishikkenda. ava apakadakaarikal-
Vaakukal avar affidavit aakum. Encumebrance certificate aakum. Stamp paperil registered aakum.
pranayam enna vaaku melil upayogikkathirikku. allengil athu ningale oorakudukkil ethikkum

കരീം മാഷ്‌ said...

“ണ്ഡ” ശരിയാണോന്നു നോക്കാന്‍ കേറിയതായിരുന്നു നെറ്റില്‍, തെരച്ചിലിനിടാക്കാണു ഇവിടെ വന്നു കയറിയത്. കമണ്ടുകള്‍ എല്ലാം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും മാപ്പു ചോദിക്കാന്‍ തോന്നുന്നു
“മാപ്പ്”