October 30, 2005

വേണമെങ്കില്‍ച്ചക്ക

ഇതാണ്‌ ഡെയില്‍ കാര്‍നെജിയുടെ സസ്യജന്മം, വേണമെങ്കില്‍ച്ചക്ക. പ്ലാവിന്റെ വേരുനിറയെ ഈെ ചക്ക കായ്ച്ചു കിടക്കുന്നതുകാണുമ്പോഴെല്ലാം മലയാളിയുടെ ശുഭാപ്തിവിശ്വാസം പച്ചക്കറിയുടെ വിലപോലെ ഉയരുന്നു..പണ്ട്‌ മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ പലായന മധ്യേ ഈ പ്ലാവ്‌ കണ്ട്‌ അതിശയിച്ചു തന്റെ തിരുവനന്തപുരം മലയാളത്തില്‍ "എന്തരു പ്ലാവുകള്‌ എന്റമ്മച്ചി" എന്നു പറഞ്ഞു. അതിശയമെന്നേ പറയേണ്ടൂ, അതോടെ തന്റെ പിറകെ വരുന്ന 8 വീട്ടിലെ പിള്ളകളെയും പിള്ളകളുടെ തന്തകളെയും തള്ളകളെയും നേരിടാമെന്ന ആത്മവിശ്വാസം രാജാവിന്‌ ഉടന്‍ ലഭിച്ചു. ആ വീരരാജന്‍ പ്ലാവുകണ്ട്‌ അതിശയംകൂറി പറഞ്ഞ വാക്കുകളുടെ ഓര്‍മ്മക്ക്‌ ഈ പ്ലാവിനെ ഇന്ന് അമ്മച്ചിപ്ലാവെന്നു ജനമറിയുന്നു..

13 comments:

Jo said...

haha... kalikaalam thannente bhagavaane!

Achinthya said...

ആർ‍ക്കു വേണെൻകിൽ?
വേരിനോ, പ്ലാവിനോ,ചക്കയ്‌ക്കോ,അതൊ ദേവരാഗത്തിനോ?

Visala Manaskan said...

മാർത്താണ്ഡവർമ്മ കുഞ്ഞാട്‌ പറഞ്ഞ ഡയലോഗ്‌ തകർത്തു.

aneel kumar said...

മാർത്താണ്ഡവർമ്മ കണ്ട അമ്മച്ചിപ്ലാവിന്റെ കഥ സർക്കാർ കേരള ഇങ്ങനെ പറയുന്നു “ Neyyattinkara is an ancient town, situated about 20 kms. South-east of Thiruvananthapuram. The Sree Krishna Swami temple, founded by King Marthanda Varma (1729-1758), is of historical importance. Within the premises of the temple, there is a historic jack tree, known as Ammachi Plavu, in the hollow of which Marthanda Varma is believed to have hid himself and escaped death at the hands of his enemies.“
(http://www.tvm.kerala.gov.in/placestovisit.htm)
പണ്ടു പഠിച്ചതായോർക്കുന്ന കേരളചരിത്രവും പറഞ്ഞതിങ്ങനെ തന്നെ. രാഗമെന്തരായാലും തിരുവന്തരത്തുകാരുടെ എന്തരോ വൈരാക്യം വച്ച് ചരിത്രത്തിനെ ഇഞ്ഞനെ മാറ്റിണ്ടായിരിന്ന്.

സു | Su said...

:)

ദേവന്‍ said...

വഞ്ചീശ മംഗളം..
ആര്‍ക്കും വേണ്ടെങ്കിലും ഇതു വേണമെങ്കില്‍ചക്ക തന്നെ അചിന്തിദപ്രദേ. വരിക്കചക്ക, കൂഴചക്ക, ബിലാത്തിച്ചക്ക, ആയനിചക്ക എന്നൊക്കെ പറയുമ്പോലെ ഒരു തരം ചക്ക..

അനിലേ,
രാജാവും നാടുനീങ്ങി രാജഭരണത്തിന്റെ പുളിയും പോയ സ്ഥിതിക്ക്‌ ചരിത്രത്തിലോട്ട്‌ പോകുന്നില്ല.പിന്നെ തമാശയുടെ കാര്യം, നമ്മള്‍ തിരുവിതാംകൂറുകാര്‍ വലിയ തമാശക്കാരല്ലെ? സ്വന്തം ബന്ധുക്കളടക്കം 8 വീട്ടുകാരെ തുറയേറ്റിയത്‌ (എന്നു വച്ചാല്‍ നിസ്സാര പണിയാണ്‌ കേട്ടൊ, 3 സ്റ്റെപ്‌ മാത്രെയുള്ളു 1. തുറയേറ്റപ്പെടുന്ന വീട്ടിലേയും അവരോട്‌ ബന്ധമുള്ള എല്ലാ വീട്ടിലേയും സര്‍വ്വ ആണുങ്ങളുടെയും- എന്നുവച്ചാല്‍ കുഴീലോട്ടു രണ്ടുകാലും നീട്ടിയ വെള്ളയീച്ചരനമ്മാവന്‍ മുതല്‍ ഇന്നു കാലത്തു ജനിച്ച അണ്‍-ഐഡന്റിഫൈഡ്‌ ക്രൈയിംഗ്‌ ഓബ്ജക്റ്റ്‌ വരെ എല്ലാവരുടേയും കഴുത്ത്‌ അങ്ങോട്ട്‌ കണ്ടിക്കുക. 2. കബന്ധങ്ങള്‍ പൊതു നിരത്തില്‍ തൂക്കിയിടുക 3. സ്ത്രീകളെ എന്നുവച്ചാല്‍ മേല്‍പ്പറഞ്ഞ മൂപ്പീന്നിന്റെ പെമ്പ്രന്നോരു മുതല്‍ നവജാതന്റെ ഇരട്ട സഹോദരിവരെ എല്ലാറ്റിനേയും തുറയില്‍ കൊണ്ടുപോയി അരയന്മാര്‍ക്ക്‌ വിവാഹം കഴിച്ചു കൊടുക്കുക) സ്റ്റാര്‍ട്ട്‌ വിട്ടുപോയി.. ആ.. തുറയേറ്റിയത്‌ മാര്‍ത്തോമാ വര്‍മ്മ രാജന്റെ തമാശ. "അടിയന്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിപ്പോം" എന്നു പറഞ്ഞു ഫിക്ഷന്‍ എഴുത്തുതുടങ്ങിയത്‌ 9ആം വീട്ടു പിള്ളൈയുടെ തമാശ..
അപ്പോ പിന്നെ ഞാന്‍ മാത്രമായിട്ടെന്തിനാ? ഞാനും കേറിയങ്ങു തമാശിച്ചു

അഭയാര്‍ത്ഥി said...

Blogil aasakalam poothum kaachum,
poompodi chithariyum,pargamaninjum,
salabhangal paarikalikkunnathum, thanavekunnathum aaya oru-
Dheva vruksham
Dhevaragam.

Stupendous blog in subject selection and comments. Last comment inspired and made me irresistable to write this.

ദേവന്‍ said...

ഗന്ധര്‍വ്വന്‍,
നന്ദി (ഇത്രയും കടുത്ത പ്രശംസക്കൊന്നും ഞാനര്‍ഹനല്ലെന്നറിയാം, എന്നാലും നല്ല വാക്കു പറയാനും കേള്‍ക്കാനും വലിയ ഇഷ്ടമായതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളൂ)

അഭയാര്‍ത്ഥി said...

I write how does I feel. Nothing with bigotry, or sycophancy.

I only got a request to you, please feed us more. Blog very much seeks that.

As such nda spat is over, and Atulya is back with a spark. Keep explosives and posit for a while.
Let the blog scintillate.

Anonymous said...

ചക്ക മണക്കുന്ന ബൂലോഗവും!
നന്നായിട്ടുണ്ട്.

myexperimentsandme said...

ചക്കയുടെ പടം കണ്ടപ്പോൾ ന്യൂഡിൽ‌സിന്റെയും സൂഷിയുടെയും നടുവിൽക്കിടക്കുന്ന ഞാൻ നാട്ടിലെ ചക്ക അടയുടെയും, ചക്കവരട്ടിയതിന്റെയും കാര്യം ഓർത്തുപോയി...കേകയിൽ പറഞ്ഞിരിക്കുന്നതുപോലെ, കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും.........

Dinkan-ഡിങ്കന്‍ said...

കുവാറിന്റെ പ്ലാവീന്ന് ഡിങ്കന്‍ ടാര്‍സന്‍ സ്റ്റൈലില്‍ ഒരു ചാ‍ട്ടാണ് ദേവേട്ടന്റെ പ്ലാവുമ്മെക്ക്. വേരിലെ ചക്കയും കണ്ടു. സന്തോഷം!

Dinkan-ഡിങ്കന്‍ said...

*കുമാറിന്റെ

qw_er_ty