July 17, 2006

ഇമ്പോര്‍ട്ടന്റ്‌ ഇമ്പോര്‍ട്ട്‌ എന്‍ക്വയറിപ്രിയ വക്കാരി,
ജീവിതത്തില്‍ പറ്റുന്നതെല്ലാം വിധിയാണ്‌, സംഭവിക്കുന്നതെല്ലാം ആര്‍ക്കെങ്കിലും നല്ലതിന്‌, മണ്ടേലെഴുത്ത്‌ മണ്ടേലക്കും തടുക്കാവതല്ല, ലോകത്തിനു മുഴുവനായി അലോട്ട്‌ ചെയ്ത കഷ്ടകാലം സ്പ്‌ളിറ്റ്‌ ചെയ്തപ്പോള്‍ എനിക്ക്‌ ചോദിച്ചതില്‍ കൂടുതല്‍ കിട്ടിപ്പോയതാണ്‌ എന്നൊക്കെ സമാധാനിക്കാം. പക്ഷേ ഞാന്‍ കാണുന്ന മനോരാജ്യവും മനോരാജ്യം വാരികപോലെ ഒന്നിനും കൊള്ളരുതാത്തതായിപ്പോയാലോ. കഷ്ടമല്ലേ.

ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്‌ എന്നായിരിക്കും ഇപ്പോള്‍ വക്കാരി ആലോചിക്കുന്നത്‌. പറയാം. അപ്പുറത്തെ ബ്ലോഗിലിരുന്ന് വിശാലന്‍ 70mm വിസ്റ്റാരമ സ്വപ്നങ്ങള്‍ കാണുന്ന കാര്യങ്ങളൊക്കെ എഴുതുന്നു. അസൂയയായിട്ട്‌ പാടില്ല. ഞാന്‍ പാവം ചുറ്റി ചുറ്റി സ്ക്രാച്ച്‌ വീണ്‌ പൊട്ടിയ റീലു കൂട്ടിയൊട്ടിച്ച പുത്തന്‍ കാര്‍ബണിട്ടാലും ഇരുട്ടു മാറാത്ത ന്യൂസ്‌ റീല്‍ ഒക്കെയാ കാണുന്നത്‌.

എന്റെ സ്വപ്നങ്ങളുടെ സ്വഭാവമറിയാനായി രണ്ടെണ്ണം വയ്ക്കുന്നത്‌ അനുചിതമാവില്ലെന്ന് കരുതുന്നു
ഒന്ന്: ചൈനയുടെ പ്രധാനമന്ത്രിയെ കൊടി വീശി സല്യൂട്ട്‌ അടിക്കുമ്പോള്‍ പിറകില്‍ നിന്നവന്റെ കൊടിക്കാല്‍ എന്റെ പിടലിക്കടിച്ചെന്ന്.

രണ്ട്‌ : എനിക്ക്‌ കയ്യബദ്ധം പറ്റിയെന്ന പേരില്‍ തട്ടുകട നടത്തുന്ന തമിഴത്തിയെ നാട്ടുകാര്‍ എന്റെ ചുമലില്‍ കെട്ടി വച്ചെന്ന്‌.

നമുക്കിഷ്ടമുള്ള രീതിയില്‍ കൊള്ളാവുന്ന സ്വപ്നം കാണാന്‍ എന്തോ ഒരു ഉപകരണം
ജപ്പാനില്‍ കണ്ടുപിടിച്ചെന്ന് ഈയിടെ ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. സാധനം ശരിക്കും വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്റെ മനോവേദന മനസ്സിലാക്കി താങ്കള്‍ എത്രയും പെട്ടെന്ന് താഴെപ്പറയും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊട്ടേഷനോ പ്രോ ഫോമാ ഇന്‍വോയിസോ വാങ്ങി അയച്ചു തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. യന്ത്രത്തിന്റെ വില (ബാറ്ററി, ചാര്‍ജര്‍, എസ്‌ ഡി കാര്‍ഡ്‌, ക്രേഡിലോ സ്റ്റാന്‍ഡോ മറ്റോ ഉണ്ടെങ്കില്‍ അത്തരം ആക്സസ്സറികള്‍ എല്ലാം അടക്കമുള്ള വില)

2. വണ്ടി പോലെ സീ സീ അടച്ചു വാങ്ങാന്‍ സൌകര്യമുണ്ടോ ഇല്ലയോ എന്ന് (കമ്പനിക്ക്‌ ആ സൌകര്യമില്ലെങ്കില്‍ ബാങ്കൊ ബ്ലേഡോ യന്ത്രം ഫൈനാന്‍സ്‌ ചെയ്യുമോ എന്നും തിരക്കണേ)

3. താഴെപ്പറയുന്ന സ്വപ്ന പ്രോഗ്രാമിങ്ങുകള്‍ ആണ്‌ ഞാന്‍ മനസ്സില്‍ ഉദ്ദേശിക്കുന്നത്‌: ഇവ ടെക്നിക്കലി വയബിള്‍ ആണോ എന്ന്
ഏ. വേലിക്കല്‍ നിന്നു കശുവണ്ടിയാപ്പീസില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കത്തെഴുതിക്കൊടുത്തു എന്നിങ്ങനെ ഇപ്പോള്‍ സ്ഥിരം കാണുന്ന പൈങ്കിളി സ്വപ്നങ്ങള്‍ക്കു പകരം നോവലാക്കാന്‍ പോന്ന ക്ലാസ്സിക്‌ സ്വപ്നങ്ങള്‍ കാണനാവണം.

ബി. പാന്റിടാന്‍ മറന്ന് ഓഫീസില്‍ പോയി ഇത്യാദി പഴേ പട്ടം സദന്‍- കടുവാക്കുളം ആന്റണി സ്റ്റൈല്‍ കോമഡി സ്വപ്നങ്ങള്‍ക്കു പകരം വൂഡി അലന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഹാസ്യരംഗങ്ങള്‍ മാത്രം കാണാന്‍ കഴിയണം- പറ്റുമെങ്കില്‍ നായകനായ ഞാന്‍ ചമ്മല്‍-ഹാസ്യരംഗങ്ങളിലേ വരാതെ കഴിക്കണം.

സി. തൂറ്റപ്പടക്കം പോലെയുള്ള ക്ലൈമാക്സുകള്‍ ഒഴിവാക്കി തീരുമ്പോള്‍ "അയ്യേ" എന്നു വച്ച്‌ മറിഞ്ഞു കിടന്നുറങ്ങേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ കഴിയണം.

ഡി. ക്യാരക്റ്റര്‍ സ്വാപ്പ്‌ സംവിധാനം വേണം. ഉദാ: ഷക്കീല കയറി വന്നാല്‍ ഉടന്‍ ഐഷു ആക്കാന്‍ കഴിയണം, ബോസിനെ കുരങ്ങാക്കാന്‍ കഴിയണം, വഴിയില്‍ കാണുന്നവരെല്ലാം സുന്ദരന്മാരും സുന്ദരികളും ചിരിച്ച മുഖമുള്ളവരുമാക്കാന്‍ കഴിയണം.

4. ഇടക്ക്‌ അലാറം, ഫോണ്‍, ഹോണ്‍ എന്നിവ അടിച്ചാലും സ്വപ്നം മുറിയാതെ തുടരാന്‍ UDF- Uninterrupted dreaming facilitator പോലെ എന്തെങ്കിലും സംവിധാനമുണ്ടോ

5. രാഷ്ട്രീയക്കാരുടെ ജാഥ പോയിക്കൊണ്ടേയിരിക്കുന്നു, ഞാന്‍ ക്യൂ നില്‍ക്കുന്നു, ഓഫീസ്‌ വര്‍ക്ക്‌ ഇങ്ങനെ സ്പാം സ്വപ്നങ്ങളും, ശരീരം തളര്‍ന്നു, വേണ്ടപ്പെട്ടവര്‍ക്ക്‌ അസുഖമായി, ആരെങ്കിലും മരിച്ചു ഇത്യാദി ഭീതിദമായ സ്വപ്നങ്ങളും, ആന കുത്താനോടിച്ചു, ചിട്ടിപ്പിരിവുകാരന്‍ കയറി വരുന്നു എന്നിങ്ങനെ എന്നുമാവര്‍ത്തിക്കുന്ന ക്ഷീരബല സ്വപ്നങ്ങളും ബ്ലോക്ക്‌ ചെയ്യാന്‍ സംവിധാനമുണ്ടോ.

6. സ്വപ്നം കാണുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഒച്ചവയ്ക്കുകയും വിയര്‍ക്കുകയും ഭാര്യക്കിട്ടു തൊഴിക്കുകയും കട്ടിലില്‍ നിന്നും വീഴാന്‍ ഭാവിക്കുകയും ചെയ്യാറുള്ളത്‌ നിറുത്താനുള്ള എന്തെങ്കിലും സംവിധാനമുണ്ടോ?

7. യന്ത്രത്തിന്‌ വാറണ്ടി, പെര്‍ഫോര്‍മന്‍സ്‌ ഗ്യാരണ്ടി, കശുവണ്ടി, തിരണ്ടി
എന്നിവ വല്ലതുമുണ്ടോ

8. യന്ത്രമുപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളെന്തെങ്കിലും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ.

എത്രയും പെട്ടെന്ന് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കടലാസുകള്‍ അയച്ചു തന്ന് ഈയുള്ളവനെ നന്ദിയുള്ളവനാക്കുമെന്ന് താല്‍പ്പര്യപ്പെടുന്നു.

നിങ്ങളില്‍ പ്രതീക്ഷയോടെ
ദേവരാഗം. (ഒപ്പ്‌)

( ഈ പോസ്റ്റ്‌ വിശാലന്റെ സ്വപ്നബ്ലോഗിന്‌ ഡെഡിക്കേറ്റുന്നു)

24 comments:

സു | Su said...

ദേവാ,

തലമണ്ടയെക്കുറിച്ചും അതിലെ വരയെന്ന മണ്ടരിയെക്കുറിച്ചും തലപുകഞ്ഞാലോചിക്കാതെ സ്വപ്നം കാണാതിരിക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാം. അതിനു ഞാന്‍ കണ്ടുപിടിച്ച മാര്‍ഗം ഉറങ്ങാതിരിക്കുക എന്നതാണ്. കോപ്പിറൈറ്റ് ഭയമില്ലാതെ ആര്‍ക്കും കോപ്പിയടിക്കാം. ഉറങ്ങാതിരുന്ന് എന്തെങ്കിലും കണ്ടുപിടിത്തം നടത്താം. സ്വപ്നത്തില്‍ നിന്ന് ഒഴിവായിക്കിട്ടും. ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയും ചെയ്യാം. ;) അല്ലാതെ ഉമേഷ്‌ജിയും അനിലേട്ടനും പഴം‌പൊരിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന നല്ല സ്വപ്നങ്ങള്‍ വിശാലമനസ്കന്മാര്‍ക്ക് മാത്രമുള്ളതാണേ...

myexperimentsandme said...

ദേവേട്ടാ....

ബാക്കി പിന്നാലെ :)

Visala Manaskan said...

ദേവന്റെ സ്വപ്നങ്ങള്‍ വായിച്ച് ചിരിച്ച് മറിഞ്ഞു.

ദേവാ, മുന്‍പ് പറഞ്ഞ ‘ടെലിപ്പതി‘ പോലെ, വിചിത്രമായ സ്വപ്നങ്ങള്‍ കാണലും എന്റെ ഒരു ‘കുഴപ്പം’ ആണ്. എവിടെച്ചെന്ന് അവസാനിക്കുമോ എന്തോ?

വിശകലനത്തിനൊന്നും നിന്നിട്ടില്ല. പക്ഷെ, ദുബായിലെ വാട്ടര്‍ ടാങ്കിലെ മെയിന്‍ സപ്ലൈ ഊളാക്കുകുത്തി പോയി തുണികൊണ്ട് അടച്ചതും തുടര്‍ന്ന്, ദുബയ് നഗരത്തില്‍ രണ്ട് ദിവസം വെള്ളം കിട്ടാതെയായെന്നും ഉത്തരവാദി എന്നെ കണ്ടാലുടന്‍ വെടിവെച്ചിട്ടോളാന്‍ മൊത്തം ദുബായ് ക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത് ടി.വി.യില്‍ കണ്ടപ്പോള്‍ ഞാന്‍ ടെന്‍ഷനടിച്ച പോലെ എന്റെ ലൈഫില്‍ ഒരിക്കലും ടെന്‍ഷനടിച്ചിട്ടില്ല.

ഇക്കണക്കിന് പോയാല്‍, ‘സ്വപ്നം കണ്ട് വടിയായവന്‍ ‘ എന്ന ഖ്യാതി എനിക്ക് വന്നുകൂടെന്നില്ല.

അഭയാര്‍ത്ഥി said...

ഗന്ധര്‍വ സ്വപ്നങ്ങളില്‍ ഒന്നു മാത്രം. പാല്‍പ്പൂവും വെള്ളിയാഴ്ച്ചയും കാച്ചെണ്ണയും....
ഇനി പോയാല്‍ ഉമേശന്‍ സാര്‍ വടിയുമായി അലഞ്ഞു തിരിയുന്നതു ജ്യോതിശാസ്ത്രമനുസരിച്ചു ആറാം ഭാവത്തിലെ കേതു കാണിച്ചു തരുന്നു.

നിങ്ങള്‍ കാണുന്ന (ദേവനും -വിശാലനും) ഉറക്കത്തിലെ സ്വപ്നങ്ങളൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഉണര്‍വില്‍ കാണുന്നതാണ്‍. അതായത്‌ പകല്‍ക്കിനാവിന്‍ പനിനീര്‍...

Anonymous said...

"വേലിക്കല്‍ നിന്നു കശുവണ്ടിയാപ്പീസില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കത്തെഴുതിക്കൊടുത്തു എന്നിങ്ങനെ ഇപ്പോള്‍ സ്ഥിരം കാണുന്ന പൈങ്കിളി സ്വപ്നങ്ങള്‍“

ഇതിനെ കുറിച്ച്‌ ഫ്രോയിഡ്‌ ഒന്നും പറഞിട്ടില്ല അപ്പോള്‍ വക്കരി തന്നെ രക്ഷ.

അരവിന്ദ് :: aravind said...

ദേവ്‌ജിയുടെ സ്വപ്നദര്‍ശനങ്ങളും യന്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളും വായിച്ച്
ചിരിച്ചു മറിഞ്ഞു :-)) !!! സൂപ്പര്‍...:-)

സ്വപ്നം കണ്ട് ഉറക്കത്തില്‍ ഞെട്ടി പിച്ചു പേയും പറയുന്നത് എന്റെ സ്ഥിരം സ്വഭാവം ആണ്. പക്ഷേ സ്വപ്നം എപ്പോളും ഒന്നു തന്നെ.
ഞാന്‍ കാറില്‍ മുന്‍പില്‍ പാസഞ്ചര്‍ സീറ്റില്‍. ശ്രീമതി ഡ്രൈവ് ചെയ്യുന്നു. സ്പീഡിലല്ല, പതുക്കെ ഒരുട്ടുകയാണ്, വണ്ടി.
പക്ഷേ ഞാന്‍ മുന്നോട്ട് നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. കണ്ണാടിയിലാകെ വെള്ള നിറം.
എടീ ബ്രേക്ക് ചവിട്ട്, ചവിട്ട്...ഞാന്‍ അലറുന്നു.
അവള്‍ ബ്രേക്ക് ചവിട്ടിയോ എന്തോ..കാറ് മുന്നോട്ടുരുളുകയാണ് എന്തായാലും വണ്ടി നില്‍ക്കുന്നില്ല. ഒന്നും കാണുന്നില്ല, കണ്ണി മുന്‍പില്‍ ഇരുണ്ട വെള്ളനിറം മാത്രം!
ശ്ശോ കാറു നിര്‍ത്തോ...ഇടിച്ചു ഇടിച്ചു...കാഴച മറച്ച് വെള്ള നിറത്തിലായ കണ്ണാടിയില്‍ ഞാന്‍ കൈ കൊണ്ട് തള്ളിപ്പിടിച്ച് കൊണ്ടലറുന്നു..

അപ്പോഴേക്കും ബോധം വരും.
ബെഡ്ഡില്‍ മുട്ടേലെഴുന്നേറ്റ് നിന്ന്, കട്ടിലിന്റെ തലക്ക് പിന്നിലുള്ള വെള്ളഭിത്തിയില്‍ കൈ കൊണ്ട് തള്ളിപ്പിടിച്ച പോസില്‍ ഞാന്‍ സ്വയം എന്നെ കാണും.

ആദ്യമൊക്കെ അവളെഴുന്നേല്‍ക്കുമായിരുന്നു. ഇപ്പോ നെവെര്‍ മൈന്‍ഡ്.

Visala Manaskan said...

'ആദ്യമൊക്കെ അവളെഴുന്നേല്ക്കുമായിരുന്നു...'

ഹിഹി ഹഹ..!

ചന്ത്രക്കാറന്‍ said...

ദേവരാഗമേ,

സ്വപ്നം നിയന്ത്രിക്കാന്‍ സുഖമായിട്ടു പറ്റും. ബെന്നിയാണ്‌ ഈ വിദ്യ എനിക്ക്‌ പഠിപ്പിച്ചുതന്നത്‌. അതുവച്ചു ഞാന്‍ എന്തൊക്കെ കണ്ടിരിക്കുന്നു!!! ഓ, ആലോചിക്കുമ്പോള്‍ കുളിരു കോരുന്നു!

വിശദവിവരങ്ങള്‍ക്ക്‌ ബെന്നിയെ ബന്ധ്പ്പെടുക.

ഇടിവാള്‍ said...

ദേവേട്ടോ ! അതു കലക്കി ! കിടിലന്‍ കിടിലോല്‍ക്കിടിലന്‍ !

ങ്ങളെന്തിനു മാഷേ സ്വപ്നം കാണാണേ ? ഭാവനയുണ്ടല്ലോ ഇജ്ജാതിയൊക്കേ ??

പിന്നെ, Uninterrupted Dreaming Facilitator ( UDF) നമ്മുടെ നാട്ടില്‍ കിട്ടൂല്ലൊ ! നല്ല പഞ്ഞി കേറ്റി വച്ചാ മതി ! ( എല്ലാരും ഒന്നു ചിരിച്ചേ.. പ്ലീസ്‌..)

Ajith Krishnanunni said...

അറ്റന്‍ഷനില്‍ മലര്‍ന്നു കിടന്നുറങ്ങിയാല്‍ സ്വപ്നം കാണില്ലെന്നു കേട്ടിട്ടുണ്ട്‌. അവസരം ലഭിക്കാത്തതിനാല്‍ ടെസ്റ്റ്‌ ചെയ്ത്‌ നോക്കിയിട്ടില്ല.

Kalesh Kumar said...

ദേവേട്ടാ, തകര്‍പ്പന്‍ പോസ്റ്റ്!
ചിരിച്ച് വശക്കേടായി!

Abdul Gafoor Rahmani said...

ദേവരാഗാ,
ബില്‍ ഗേററ് ഒരു സ്വപ്നസോഫ്ററ്വേര്‍ വികസിപ്പിക്കുന്നതായി മാധ്യമത്തില്‍ നിന്ന് അറിഞ്ഞു . വിന്‍ഡോസ് സ്വപ്ന പ്ളയര്‍ അതില്‍ പക്ഷെ , ഫേവറിററ് ഡ്രീംസ് മെനുവില്‍ നാം ആവശ്യമുള്ള സ്വപ്ന ലിസ്ററില്‍ നിന്ന് സെലക്ട് ചെയ്തു ഉറങ്ങുകയാണ് വേണ്ടത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് www.swapnaplayer@microsoft.com സന്ദര്‍ശിക്കുക.

ബിന്ദു said...

വക്കാരി ഇതിനെപറ്റി ഗവേഷണം തുടങ്ങി എന്നു തോന്നുന്നു. കാണുന്നില്ല. ആവശ്യക്കാര്‍ ഏറെയുണ്ടേ...
:)

സ്വാര്‍ത്ഥന്‍ said...

ദേവോ
PDF ഫയലുകള്‍ (Post Dream Frustration files) ഇറെയ്സ് ചെയ്തു കളയാനുള്ള ഓപ്ഷനും ഉള്ള കുന്ത്രാണ്ടമായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു...

ദിവാസ്വപ്നം said...

തമിഴത്തിയെ കെട്ടിച്ചു തന്ന കാര്യമോര്‍ത്ത് ഞാനും ചിരിച്ചു മറിഞ്ഞൂ. ആ കെട്ടില്‍ പിള്ളേര് വല്ലോം ഒണ്ടോ ?

(ദേവേട്ടാ തമാശിച്ചതാണേ, ഈയിടെ എന്റെ സമയം അത്ര നല്ലതല്ല. ഒന്ന് പ്രശ്നം വയ്പ്പിച്ചാലോ എന്നുണ്ട്.)

Rasheed Chalil said...

ദേവാട്ടാ - കലക്കി.

sami said...

ദേവേട്ടാ,ഇന്നലെ വായിച്ചതാ....കമന്‍റാന്‍ മറന്നു....കലക്കിയിട്ടുണ്ട്....
ഞാന് സിരീസ്സ് ആയി സ്വപ്നം കാണാറുണ്ട്.....ഇന്നലെ കണ്ട സംഭവങ്ങളുടെ ബാക്കി,ഇന്ന്....അങ്ങനെ......അതെന്താ അങ്ങനെ?....ഒരു രോഗമാണോ?

ഓ:ടോ:ഒരാഴ്ചയായി താങ്കളെ വിളിക്കാന്‍ കലേഷേട്ടന്‍റെ കയ്യില്‍നിന്ന് നമ്പര്‍ മേടിച്ചിട്ട്..........വിളിക്കാന്‍ ഭയങ്കര ചമ്മല്‍.......ഇതെന്തു രോഗമാണെന്നു പറയാമോ?

Santhosh said...

കലക്കി, ദേവാ. സാധനം കിട്ടിയാല്‍ അറിയിക്കാന്‍ മറക്കരുതേ.
(അണ്ടിയാപ്പീസ് തമാശ വേറേയുണ്ട്. സീയാറ്റിലില്‍ വരുമ്പോള്‍ പറഞ്ഞുതരാം.)

(കമന്‍റ് പുതിയ വിന്‍‍ഡോയിലാവുന്നത് ദുഷ്കരം)

പട്ടേരി l Patteri said...

പകല്‍ കിനാവ്‌ കണ്ടാല്‍ പോരേ ദേവേട്ടാ...അതിനും വേണമൊ ഈെ കുത്രാണ്ടം പിടിച്ച യന്ത്രം...
(pinne oru swakaaryam....athu kittiyaal enneyum ariyikkuka ;P)

ദേവന്‍ said...

സ്വപ്നമെഷീനും തേടി പോയ വക്കാരിയെ കാണാനില്ലല്ലോ.

സൂ,
ഉറങ്ങാതിരുന്നാല്‍ ഓവര്‍നൈറ്റ്‌ ബ്ലോഗ്ഗിംഗ്‌ നടത്തും. അങ്ങനെയാണു ബ്ലോഗ്ഗും ആളും തെറ്റി ഓരോന്ന് പോസ്റ്റുന്നത്‌ ഞാന്‍.

വിശാലാ
അടുത്ത സ്വപ്ന ബ്ലോഗ്‌ ഇറക്കിക്കോ താമസിയാതെ (യന്ത്രം വന്നാല്‍പിന്നെ ഞാന്‍ ഒരു സേര്‍വര്‍ വാടകക്കെടുത്ത്‌ എച്ച്‌ ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ദേവന്റെസ്വപ്നം ഡോട്ട്‌ കോം തുടങ്ങുമേ)

ഗന്ധര്‍വ്വന്‍ മാഷേ
പാല എന്നും പൂക്കില്ലല്ലോ അപ്പോ വാസം പതുക്കെ ഇലഞ്ഞി, വാക, അശോകം ഇങ്ങനെ മാറ്റിയാലോ?

തുളസീ
ആ സ്വപ്നത്തിന്റെ ബേസ്‌ ഫ്രോയിഡ്‌ പറയാതെ എനിക്കറിയാം. സ്വപ്ന വിശകലനം എപ്പോഴും മെച്വര്‍ കണ്ടന്റ്‌ എന്നു സായിപ്പു പറയുന്ന വാചകങ്ങളിലെ ചെന്നെത്തൂ എന്നതിനാല്‍ മെയിലില്‍ അയക്കാം.

അരവിന്ദന്‍ കുട്ടിയേ
മതില്‍ തള്ളിപ്പിടിക്കല്‍ കലക്കി. ഭാഗ്യത്തിനു കളരിപ്പയറ്റുകാരന്‍ ആണെന്നോ ആരാച്ചാര്‍ ആയിട്ടു ജോലി നോക്കുകയാണെന്നോ കാണാറില്ല. അങ്ങനെ വല്ലോം കണ്ടാ തള്ളേ! തള്ളിപ്പോകും.

ചന്ത്രക്കാേറാ
ബെന്നിയുടെ ടെക്നിക്ക്‌ ആല്‍ക്കഹോളിക്‌ ആള്‍ട്രേഷന്‍ ആണോ ? ആണെങ്കില്‍ എനിക്കു വര്‍ക്ക്‌ ചെയ്യില്ല. ടെസ്റ്റ്‌ ചെയ്തു പരാജയപ്പെട്ടതാ. വേണെന്തെങ്കിലുമാണോ എന്ന് ചോദിക്കാന്‍ അന്വേഷിച്ചിട്ട്‌ രണ്ട്‌ ദിവസമായി അങ്ങോരെ ജീമെയില്‍ ചാറ്റിലൊന്നും കാണാനില്ലല്ലോ.

ഇടിവാളെ
"ഈരണ്ടുകിലോ പഞ്ഞി വാങ്ങി രണ്ടാനേടേം ചെകിട്ടില്‍ കുത്തിക്കയറ്റിയിട്ടാണ്‌ ഞാന്‍ ഇവിടെ കൊണ്ടു വിട്ടത്‌.." എന്ന
ജനാര്‍ദ്ദനന്റെ ഡയലോഗ്‌ ഓര്‍ത്തുപോയി!

അജിത്തേ
ഞാന്‍ കിടക്കുമ്പോള്‍ അറ്റന്‍ഷനില്‍ മലര്‍ന്ന് കിടക്കും. ഉറങ്ങുമ്പോള്‍ ഞാന്‍ കാളിയമര്‍ദ്ദനം കളിച്ചുകൊണ്ട്‌ ഉണ്ണിക്കണ്ണനാവും (അല്ലെങ്കില്‍ തന്നെ എനിക്ക്‌ മൂവ്‌മന്റ്‌ ശകലം കൂടുതലാ. ഹിസ്‌ രോയ്യല്‍ ലോനെസ്സ്‌ സര്‍ ഷണ്ണന്‍ ഷോവി " ഈ ചെറുക്കന്‍ വില്ലൂന്നിപ്പാമ്പ്‌ വളയും പോലെ വളഞ്ഞും മുഷിമീന്‍ വഴുക്കുമ്പോലെ വഴുതിയും എതു ജനക്കൂട്ടത്തിലും ക്യൂവിലും ഉത്സവപ്പറമ്പിലും പിരുപിരുത്ത്‌ സഞ്ചരിക്കും" എന്ന് അഭിനന്ദിച്ചിട്ടുണ്ട്‌)

അയ്യോ ഞാന്‍ കാടു കയറി വേഗം ഇരങ്ങട്ടെ വല്ല പുലീം വന്നാലോ. ആ ഉറക്കം, തുടങ്ങുമ്പോള്‍ മലര്‍ന്നും തുടരുംമ്പോള്‍ അങ്കച്ചുവടുകലോടെയും അവസാനിക്കുമ്പോള്‍ ചുരുണ്ടും ആണ്‌ നടത്താറ്‌. ഉറക്കസമയത്ത്‌ അറ്റന്‍ഷനാകാന്‍ ഭാഗ്യം എനിക്കും സിദ്ദിക്ക്‌ ചിറ്റ്‌ തന്നിട്ടില്ല.

നന്ദി കലേഷേ

വയനാടന്‍ തമ്പാനേ
നമ്മുടെ സന്തോഷിനോട്‌ സ്വപ്ന പ്ലേയര്‍ ബീറ്റാ വേര്‍ഷന്‍ ഇറങ്ങുമ്പോള്‍ തന്നെ അയച്ചു തരാന്‍ പറഞ്ഞിട്ടുണ്ട്‌. അതു കിട്ടിയിട്ടു വേണം 1001 എറര്‍ കൂട്ടിയാണെങ്കിലും ഇഷ്ടസ്വപ്നങ്ങള്‍ കാണാന്‍.

ബിന്ദൂ,
ഡോക്റ്റര്‍ വക്കാരി ഉടന്‍ തന്നെ പ്രബന്ധം ഇറക്കുന്നതായിരിക്കും, കാത്തിരിക്കുക.

സ്വാര്‍ത്ഥാ
ഈ ആവ്യശ്യവും വക്കാരി അവതരിപ്പിക്കുന്നതായിരിക്കും

ദിവാ
ആ സ്വപ്നം ഒന്നു കാണേണ്ടതു തന്നെയാണ്‌. ഇത്തിരി പോന്ന എന്നെ കുറേ തടിയന്‍ പാണ്ടികള്‍ കൂടി വിരട്ടി ലവരെ താലി കെട്ടിക്കുന്ന
സീന്‍.. ശ്ശെ, ബൂക്കും ആല്‍ബവും ഒക്കെ കാണിക്കുന്നതു പോലെ സ്വപ്നവും കാട്ടി തരാന്‍ പറ്റുമായിരുന്നെങ്കില്‍..

ഇത്തിരിമാഷേ
നന്ദി

സെമീ
സീരിയല്‍ സ്വപ്നം ഞാനും കാണാറുള്ളതാ പക്ഷേ എനിക്ക്‌ അതും സ്ത്രീ, സിന്ദൂരരേഖ എന്നൊക്കെയുള്ള സീരിയലുകള്‍ പോലെ പാഴ്ത്തുടരന്മാരാവുന്നു.

എന്നെ വിളിക്കാന്‍ ഒട്ടും പേടിക്കേണ്ടാ. ധൈര്യമായി വിളിക്കൂ. (ഞാനെന്തു പറയുമെന്നും പേടിക്കേണ്ടാ ഞാന്‍ മിക്കവാറും ആരു വിളിച്ചാലും ഒക്കെ മൂളി കേള്‍ക്കുകയേയുള്ളു.) ഉച്ചതിരിഞ്ഞാല്‍ ഒരു 6.00 മണി വരെ ഫോണുകള്‍ എല്ലാം ഞാന്‍ അണച്ചു വയ്ക്കാറുണ്ടേ (വേറൊന്നുമല്ല ആപ്പീസുപാരകള്‍ ഞാന്‍ ഉറങ്ങുമ്പോ ശംഖനാദം മുഴക്കാന്‍ ശ്രമിക്കാറുള്ളതുകൊണ്ടാ)

സന്തോഷേ,
കമന്റ്‌ സെറ്റ്‌ അപ്പ്‌ മാറ്റിയേ. അണ്ടിയാപ്പീസ്‌ തമാശ എനിക്കു ചാറ്റിലോ മറ്റോ പറഞ്ഞു താ. സീയാറ്റിലില്‍ എനിക്കു ആകെ അറിയാവുന്നത്‌ സീയാറ്റിലിനെ മാത്രമാ. അങ്ങേരാണേല്‍ ജ്വാലയായി. ഇനി എന്നാണോ എങ്ങനാണോ അങ്ങോട്ട്‌..

പട്ടേരിയേ
പകല്‍ ഈയിടെയായി ഭയങ്കര ചൂടല്ലേ പൂങ്കിനാവെല്ലാം കരിഞ്ഞു പോകുന്നു. യന്ത്രം കിട്ടിയാല്‍ അറിയിക്കാം

Unknown said...

ദേവേട്ടാ,
വരാന്‍‍ ലേറ്റായതിനാല്‍ വണ്ടി മിസ്സായി.
1998 ഫുഡ് ബോള്‍ വേള്‍ഡ്കപ്പ് കാലത്ത് അര്‍ജന്റീനയുടെ കളി കണ്ട് കഴിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കിടന്ന ഞാന്‍ ഏരിയല്‍ ഒര്‍ട്ടേഗ അടിച്ച ഗോളിന്റെ റീപ്ലേ കണ്ടു എന്നാണ് പറയപ്പെടുന്നത്.എനിക്ക് വ്യക്തമായ ഓര്‍മ്മയില്ല എങ്കിലും റഫറിയുടെ വിസിലിന്റെ ശബ്ദം ഓര്‍മ്മയുണ്ട്. അന്നത്തോട് കൂടി അമ്മയുടെ തലോടലേറ്റുള്ള ഉറക്കം തീര്‍ന്നു. ഈ യന്ത്രം എനിക്ക് ഫാവിയില്‍ ഉപകാരപ്പെടുമെന്ന് തിര്‍ച്ച. പ്രൊഫോര്‍മയുടെ കോപ്പി തരുമല്ലോ..

അല്ല, വക്കാരി ഒന്നും പറഞ്ഞ് കേട്ടില്ല. ഇതിനെ പറ്റി ഗവേഷിക്കാനല്ലല്ലോ മാര്‍ക്കറ്റിലെ സാധനത്തിനെ പറ്റി അന്വേഷിക്കാനല്ലെ പറഞ്ഞത്? ഇനി സാധനം ടെസ്റ്റ് ചെയ്യുകയാവുമോ?

myexperimentsandme said...

ഹെന്റെ ദേവേട്ടാ.. ഞാന്‍ ഈ സ്വപ്‌ന മഷീനന്വേഷിച്ച് നടക്കാത്ത ഇടമില്ല. അവസാനം നെറ്റില്‍ തന്നെ തപ്പാമെന്നു വിചാരിച്ചു. ലിങ്ക് കിട്ടി, ദോ ഇവിടെ. അതില്‍ ആകപ്പാടെ കണ്ട ഇംഗ്ലീഷ് വാചകം ഇംഗ്ലീഷ് എന്നതായിരുന്നു. അവിടെ ക്ലിക്കി, ഇവിടെയെത്തി. അവിടെ കണ്ട ഒരു ഇംഗ്ലീഷ് ലിങ്കില്‍ ക്ലിക്കി ഇവിടെ നോക്കിയപ്പോള്‍ കണ്ടത് രണ്ട് തടിമാടന്മാരെയാണ്. ഇപ്പോള്‍ ഉറക്കത്തില്‍ എപ്പോഴും ലെവന്മാരെ സ്വപ്നം കാണുന്നു.

പിന്നെ BBC പറയുന്ന പ്രകാരം ഈ കമ്പനിക്കാര്‍ തന്നെ പട്ടിയുടെയും പൂച്ചയുടേയുമൊക്കെ സംഭാഷണം പരിഭാഷപ്പെടുത്തി നമ്മളെ കേള്‍പ്പിക്കുന്ന സാധനങ്ങളും കണ്ടുപിടിച്ചിട്ടുണ്ടത്രേ.. നോക്കണോ :)

ദേവന്‍ said...

ദില്‍ബാ, ദേ വന്നുവല്ലോ വക്കാരി യന്ത്രവുമായി!

തകരട്ടോമി കമ്പനി എന്നു വായിച്ചപ്പോ അതിലെ തകരട്ടോ എന്ന ചോദ്യം ഇത്തിരി ഭയപ്പെടുത്തി. വക്കാരി കണ്ട തടിയം പ്രസിഡന്റിന്റെ പേരോ "കാന്താരോ തൊമ്മിയമ്മ". തൊമ്മിയപ്പന്‍ എന്നുപോലുമല്ല- ഒരുമാതിരി തരികിടപ്പേര്‌.

യുമേനി കോബോ അല്ലെങ്കില്‍ ഡ്രീം വര്‍ക്ക്ഷാപ്പ്‌ എന്നാണു തകരയന്ത്രത്തിന്റെ പേര്‍ എന്നു പഠിക്കാനായി.

തകരവും കാന്താരവും യൂമേനിയും ഒക്കെക്കൂൊടെ എന്തോ ഒരു ഭയം പോലെ. സ്വപ്നം കാണാന്‍ ഈ കുന്ത്രാണ്ടം വാങ്ങ്നി നഷ്ടമാണെങ്കില്‍ "നഷ്ടസ്വപ്നത്തിന്റെ തപ്ത നിശ്വാസമേ" എന്നും പാടി ഞാന്‍ മംസാര്‍ കടാപ്പുറത്ത്‌.. യന്ത്രം വേണ്ടാന്നു വച്ചാലോ? ഇഷ്ടസ്വപ്നം കാണാനുള്ള യോഗമില്ലെന്ന് സമാധാനിക്കാം. തകരം കൊണ്ട്‌ സെപ്റ്റിക്ക്‌ ആകുമെന്ന ഭീതി വേണ്ടല്ലോ.

യന്ത്രാണ്ടം കണ്ടുപിടിച്ച വക്കാരിക്ക്‌ 101 നന്ദി. പോരാ, 501 .. ഹാ അളന്നു തൂക്കണ്ടാ ദാ ഈ പൊരേടെ അത്രേം നന്ദി.

Unknown said...

ദേവേട്ടാ,
തകരക്കമ്പനിയുടെ തകരപ്പാട്ട നമ്മള്‍ക്ക് വേണോ? ഇനി വക്കാരിയാണ് പര്‍ച്ചേസിംഗ് ഏജന്റെങ്കില്‍ കമ്മിഷനില്‍ നോട്ടമിട്ട് ഉള്ളതില്‍ ഏറ്റവും തുരുമ്പിച്ച തകരം നമുക്ക് തരപ്പെടുത്തി തരുകയും ചെയ്യും.ഇവനെ വാങ്ങിയാല്‍ സെപ്റ്റിക്കായി ചന്തിയില്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരും.അപ്പൊ പിന്നെ മംസാര്‍ ബീച്ചില്‍ ഇരുന്ന് പാടാന്‍ പറ്റില്ല.നടന്ന് പാടേണ്ടി വരും.

മറ്റേ യന്ത്രം തരക്കേടില്ല.പട്ടി,പൂച്ച യന്ത്രം. ആനക്കുട്ടി വക്കാരി ഇനി ഇതിന്റെ ബീറ്റാ വേര്‍ഷന്‍ ഉപയോഗിച്ചാവുമോ നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്?

വക്കാരീ ആപ് കഹാം ഹെ? (വക്കാരീ ആപ്പെവിടെയാഡോ?)