October 11, 2006

ഇവന്റെ ഇടം


ഒരുപാട്‌ ഭംഗിയുള്ള പൂക്കളും ജന്തുക്കളും ഉള്ള നാടാണ്‌ മലേഷ്യ. അവിടത്തെ മക്കൌ തത്തകളും അലങ്കാര മത്സ്യങ്ങളും കുതിരകളുമൊക്കെ വിലസുന്ന ഒരു നക്ഷത്രഹോട്ടലിന്റെ വരാന്തയിലെ പൂച്ചക്കുഞ്ഞ്‌ ഇവന്‍.

അവിടെയുള്ള പൂച്ചക്കുഞ്ഞുങ്ങളിലെ ഏറ്റവും സുന്ദരനല്ല, ഏറ്റവും ശക്തനോ വിരുതനോ അല്ല, ഇവന്‍ ഒരു സാധാരണക്കാരന്‍. അതുകൊണ്ട്‌ തന്നെ സ്വന്തം പ്ലേറ്റില്‍ നിന്നും പൂച്ചയെയൂട്ടുന്ന ജന്തുസ്നേഹികളൊന്നും ഇവനെ ശ്രദ്ധിക്കാറില്ല. പതുപതുത്ത വെള്ള കോട്ടും തിളങ്ങുന്ന അക്വാമറൈന്‍ കണ്ണും വെഞ്ചാമരവാലും ഇല്ലാത്ത, മൂക്കില്‍ പതേരിയുള്ള, ആവശ്യത്തിലും വലിപ്പമുള്ള മീശയും ചെവിയുമുള്ള ഒരു പൂച്ചയെ ശ്രദ്ധിക്കില്ല ആരും.

എന്റെ ക്യാമറയുടെ ഫ്ലാഷ്‌ മിന്നിയപ്പോള്‍ അവന്‍ പേടിച്ചോടി, അവനെ ഇതുവരെ ആരും ഫോട്ടോയെടുത്തിട്ടുണ്ടാവില്ല.

ഇത്‌ അവന്റെ ചിത്രത്തിനും ഇടം കൊടുന്നുന്ന സ്ഥലം- ബൂലോഗം. ഇന്നലെ ഒരു വര്‍ഷമായി എനിക്കത്‌ തിരിച്ചറിവായിട്ട്‌.

എന്റെ ഇല്ലായ്മകള്‍ക്കും, കൊള്ളാരുതായ്മകള്‍ക്കും ഇടം തന്ന ബൂലോഗര്‍ക്ക്‌ നന്ദി

56 comments:

Rasheed Chalil said...

ഒറ്റവാക്ക് ദേവേട്ടാ സൂപ്പര്‍... ബ്യൂട്ടിഫുള്‍.

അഭയാര്‍ത്ഥി said...

ഒരു പാട്‌ പോസ്റ്റുകളും ഇടിമിന്നുന്ന ആയുരാരോഗ്യവും ഉണ്ടാവട്ടെ വരും വര്‍ഷങ്ങളില്‍.

വാര്‍ഷികാശംസകള്‍

Sreejith K. said...

ഇത്തിരീ, “സൂപ്പര്‍... ബ്യൂട്ടിഫുള്‍.” എന്നതില്‍ രണ്ട് വാക്കുകളില്ലേ? ഒന്ന് എടുക്കുമ്പോള്‍ മറ്റേത് ഫ്രീ ആണോ?

വല്യമ്മായി said...

ഇനിയുള്ള വര്‍ഷങ്ങളിലും ബൂലോഗത്തില്‍ വിദ്യയുടെ പ്രകാശം പരത്താന്‍ അങ്ങേക്ക് കഴിയട്ടെ

അഭയാര്‍ത്ഥി said...

ദേവരാഗം എന്ന പേരില്‍ നിന്നും പ്രജോദനമുള്‍ക്കൊണ്ടാണ്‌ , ഗന്ധര്‍വലോകം എന്ന ബ്ലോഗിന്റെ ഉത്പത്തി. അതും അധികം താമസമില്ലാതെ തന്നെ എന്നും പറയട്ടെ.

ഇന്നും അത്‌ എന്റെ ബ്ലോഗിലെ ചുരുക്കം പ്രജോദനങ്ങളിലൊന്ന്‌.

Rasheed Chalil said...

ശ്രീ ഇങ്ങിനെയുള്ള ഫോട്ടോസ് കാണുമ്പോള്‍ അസൂയ തോന്നും... എന്തു ചെയ്യാം അതിനാണെങ്കില്‍ മരുന്നും ഇല്ല.

ശ്രീ‍... നീ ആ തെങ്ങിന്‍പൂക്കുലാദി വിവാഹ ഫോട്ടോയെടുത്ത മഹാനുഭാവനായ ബാച്ചിലറല്ലേ...

ഓ.ടോ : ഞാന്‍ പറഞ്ഞത് സൂപ്പര്‍ എന്ന് വാക്കാണ്. പിന്നെ ആദ്യം പറയാതെ പറഞ്ഞതാണ് രണ്ടാമത്തെ ബ്യൂട്ടിഫുള്‍... കിഡ്നി വേണം ബാച്ചിലറേ കിഡ്നി.

Rasheed Chalil said...

ദേവേട്ടാ വാര്‍ഷികാശംസകള്‍
ആദ്യം പറയാന്‍ മറന്നു

Sreejith K. said...

ഇത്തിരീ, വിഷയം മാറ്റി രക്ഷപ്പെടാം എന്ന് വിചാരിക്കരുത്. ബാച്ചിലേര്‍സ് ആയിരുന്നെങ്കില്‍ ഒന്നുമില്ലേലും ഇങ്ങനെ കിടന്നുരുളൂല. നിങ്ങള്‍ക്ക് ഇതിലൊക്ക നല്ല പരിചയം ആയിരിക്കുമല്ലോ.

ദേവേട്ടാ, ഓഫിനു മാപ്പ്.

mariam said...

ഇത് ഈയിടത്തിലെ ഏറ്റവും മികച്ച പൂച്ച.
നിറഞ്ഞ ആശംസകള്‍.
നിങ്ങളുടെ കൈപിടിച്ചു കുലക്കണമെന്നുണ്ട്. (വിക്കൊ ടര്‍മെറിക് തേച്ചാല്‍ മാറുമൊ സര്‍)

വേണു venu said...

സര്‍‍വ്വ മംഗള‍ങ്ങളും, എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
സ്നേഹം നിറഞ്ഞ ആശംസകള്‍.

അഭയാര്‍ത്ഥി said...

ആ കേമറയില്‍ പതിയാത്തതെന്ത്‌. ഡിജിറ്റലായിരിക്കുന്നില്ലെ കുറേ.

കുറുങ്ങി പൂച്ച , കിറുങ്ങി പൂച്ച, പരുങ്ങി പൂച്ച, പെരുങ്ങി പൂച്ച,
ശീലപ്പൂച്ച, പുരാണങ്ങളിലെ വൈശാലി പൂച്ച, ഗാന്ധാര പൂച്ച, ഗന്ധര്‍വന്‍ പൂച്ച, സിദ്ധന്‍ പൂച്ച, പ്രസീദമായ കണ്ണൂസന്‍ പൂച്ച,
കലേശന്‍ പൂച്ച, അരിഗോണി പൂച്ച, .......
പിന്നെ പൂച്ചപഴം, പൂച്ചച്ചെടി......
പൂശക വിശേഷങ്ങള്‍ അങ്ങിനെ എത്രയെത്ര..................

ഡാലി said...

ആശംസകള്‍.....
ഒരുപാട് ഒരുപാട് പോസ്റ്റ്കള്‍ ഒരുപാട് അറിവുകളുടെ ദേവരാഗമായി ബൂലോകം കീഴടക്കട്ടെ.

Kalesh Kumar said...

ദേവേട്ടാ, ദേവേട്ടനും വിശാലനും ഗന്ധര്‍വ്വനും രാജിനുമൊക്കെ ഗള്‍ഫിലെ പണി കളഞ്ഞിട്ട് ധൈര്യമാ‍യിട്ട് നാട്ടില്‍ പോയി സെറ്റില്‍ ചെയ്ത് എഴുതി കാശുണ്ടാക്കാം. അത്ര മനോഹരമാണ് നിങ്ങളുടെയൊക്കെ ഭാഷ.

ദേവേട്ടന്റെ പോസ്റ്റുകളുടെ കടുത്ത ആരാധകനായ കലേശന്‍ പൂച്ചയുടെ ആശംസകള്‍ സ്വീകരിച്ചാലും.
ഒപ്പം സകുടുംബ ആയുരാരോഗ്യസൌഖ്യവും ദൈവാനുഗ്രഹവും സരസ്വതീകടാക്ഷവും ദേവേട്ടന് എപ്പഴും ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു!

nalan::നളന്‍ said...

ആശംസകളോടൊപ്പം ഒരുപാട് നന്ദിയും
ധീരതയോടു നയിച്ചോളൂ

Peelikkutty!!!!! said...

ആശംസകള്‍ !

കരീം മാഷ്‌ said...

ദേവന്‍റെ ബ്ലോഗിന്‍റെ വാര്‍ഷികമാണല്ലേ?
നല്ല ഒരു സ്വയമ്പന്‍ സാധനം ഇറക്ക്‌ ദേവാ!.
ഒരു നാലു തട്ടില് പൊട്ടുന്ന പൂക്കതീന.
“മെനി മെനി ഹപ്പി രിട്ടേണ്‍സ്‌ ഓഫ് ദി ഡേ”

ഏറനാടന്‍ said...

ദേവേട്ടന്‌ ആശംസകള്‍ നേരുന്നു. പൂച്ചയുടെ പടവും ഭംഗിയായി. എത്ര ഉയരത്തീന്ന് വള്ളിവെച്ചാരെങ്കിലും വീഴ്‌ത്താന്‍ ശ്രമിച്ചാലും (വിശാലന്റെ അപരനെ ഓര്‍ത്തിട്ട്‌...) ഒരു പൂച്ചയെപോലെ നാലുകാലില്‍ താഴേക്ക്‌ വന്ന് ബൂലോഗപൂങ്കാവനത്തില്‍ നില്‍ക്കുവാനും വിഹരിക്കുവാനുമാവട്ടെയെന്ന് ആശംസിക്കുന്നു!

sreeni sreedharan said...

എന്നെ വളരെയധികം സ്വാധീനിച്ച(വലിപ്പിച്ചതും)ബ്ലോക്തിക്ത്വം...ദേവേട്ടന്‍!
ഞെക്കൂ...>

ലിഡിയ said...

കൃഷ്ണപരുന്തിനെ പോലെ ഉയര്‍ന്ന് പറക്കട്ടെ ദേവര്‍ഷിയുടെ വാക്കുകളുടെ വ്യാപ്തിയും വെളിച്ചവും.

-പാര്‍വതി.

വാളൂരാന്‍ said...

ദേവേട്ടാ, മുന്നൂറ്റിയറുപത്തിനാലേകാലാശംസകള്‍......! സര്‍വ്വമംഗളം ഭവതു....

അലിഫ് /alif said...

ദേവേട്ടാ ;
സ്വായത്തമാക്കിയ അറിവുകളെ സരസമായ ഭാഷയിലവതരിപ്പിക്കാനുള്ള കഴിവ് അപൂര്‍വ്വം ചിലര്‍ക്കേയുള്ളൂ.ഇനിയും , തകര്‍പ്പന്‍ പോസ്റ്റുകളിലൂടെ,തട്ടുപൊളിപ്പന്‍ കമന്റുകളിലൂടെ, ഞങ്ങളുടെ ഉള്ളം നിറച്ചാലും. ആശംസകളോടെ; മറ്റൊരു കൊല്ലം രജിസ്‌ട്രേഷന്‍ 1969 മോഡല്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇത്രയും വലിയ ഒരു കൂട്ടായ്മയില്‍ അംഗമാകുക എന്നത്‌ അഭിമാനം. അതില്‍ സജീവമായിത്തന്നെ ഒരുവര്‍ഷം പൂര്‍ത്തിയാക്കുക എന്നത്‌ അതിലേറെ അഭിമാനം.

ആശംസകള്‍.

മുസാഫിര്‍ said...

ദേവ്ജീ,
അറിവിന്റേയും നന്മയുടേയും പ്രകാശം പരത്തി ഇനിയും വര്‍ഷങ്ങളോളം ഇവിടെ ഉണ്ടാവട്ടെ !!

Visala Manaskan said...

ബൂലോഗത്ത് കഴിഞ്ഞ മുന്നൂറ്ററപുത്തഞ്ച് ദിവസങ്ങളായി
ഗുരു ദേവന്‍, ദേവ ഗുരു, ജീനിയസ്സ്, പുലീ, സിംഹം, വ്യാഘ്രം, വിദ്യാ പതീ, ഇടിസീ.. അപരനാമങ്ങളില്‍ അറിയപ്പെടുന്നവനും, എന്തുകൊണ്ടും അത്തരം വിശേഷണങ്ങള്‍ക്ക് അര്‍ഹതയുള്ളവനുമായ ഈ ‘പെരും പുലിയെ‘ അറിയാനും പരിചയപ്പെടാനും ഷേയ്ക്ക് ഹാന്റ് കൊടുക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനമുള്ളവനാകുന്നു.

ആശംസകള്‍!

Unknown said...

ദേവേട്ടാ,
ആശംസകള്‍!

തുടരൂ.. തുടരൂ... തുടരനടിക്കൂ... :-)

Anonymous said...

സുന്ദരമോഹന ചിത്രങ്ങള്‍ തൂക്കിയിടാനുള്ള ഇടം മാത്രമല്ല ഫോട്ടോബ്ലൊഗുകള്‍ എന്നോര്‍മ്മപ്പെടുത്തിയതിന് നന്ദി.

‘പടിചാരാതെ‘ ഒരനുഭവമായിരുന്നു,‘ബാക്കിപത്രം‘ പുതിയൊരറിവും.

ആശംസകള്‍.

ഇടിവാള്‍ said...

ദേവേട്ടാ, ആശംസകള്‍ !

പരോളുകളും, ജാമ്യാപേക്ഷകളുമില്ലാതെ, ഇനി ഈ ബൂലോഗത്ത് നിത്യം വിളക്കു തെളിയിക്കുക.

( സമയണ്ടേങ്കീ ആ ബാച്ചിപ്പിള്ളേര്‍ക്ക്, നല്ലതു വല്ലോം പറഞ്ഞു കൊടുക്കുക.. )

അതുല്യ said...

അയ്യടാ ബ്ലോഗല്ലെന്ന് ശര്‍മാജി പറഞ്ഞിട്ടും ഞാനിവിടൊന്ന് കയറാതെങ്ങനെ..

അപ്പ നമ്മടെ ശണ്ഠയ്കൊരു വയസ്സായീ... എന്നിട്ടും നമ്മള്‍ ഒന്ന് കണ്ടില്ലല്ലോ? വിധീന്ന് പറയണത്‌ ഇതാല്ല്യോ..

ആശംസകള്‍.

ജേക്കബ്‌ said...

ആശംസകള്‍

ചന്തു said...

ആശംസകള്‍..

ഒ.ടോ. ദേവേട്ടാ പച്ചാളം തന്ന പൂവിനു പിന്നില്‍ ‘എന്തോ’ഒരു ദ്വയാര്‍ഥം മണക്കുന്നു. ;-))

സിദ്ധാര്‍ത്ഥന്‍ said...

ആശംസകള്‍ പൂച്ചയങ്കിള്‍.
;-)

ഈ ഇല്ലായ്മ എന്നു വച്ചാല്‍ വിവരക്കേടില്ലായ്മ ബുദ്ധിക്കുറവില്ലായ്മ എന്നൊക്കെയാണോ അര്‍ത്ഥം??

ചില നേരത്ത്.. said...

ഇന്ഫോ ഇന്‍ എ ക്ലിക്ക് , എന്നാണെന്റെ മനസ്സിലെ ദേവേട്ടന്‍. ആശംസകള്‍..

aneel kumar said...

:)
ഒരു വര്‍ഷമേ ആയുള്ളൂന്ന് വിശ്വസിക്കാന്‍ പറ്റുന്നേയില്ല. പലയിടത്തായി വിപുലവും വൈവിധ്യതയാര്‍ന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളും ദേവന്‍ വീശിയിട്ടതുകൊണ്ടാവും.
അഭിനന്ദനങ്ങള്‍, സന്തോഷം...

thoufi | തൗഫി said...

ഈ ബൂലോഗത്ത്‌
അറിവിന്റെ കേദാരമായി
വളര്‍ന്ന് പന്തലിക്കട്ടെ,ഈ ദേവവൃക്ഷം.
ശ്രുതി മറക്കാതെ,താളം തെറ്റാതെ,
ലയം മാറാതെ,ഇനിയുമേറെക്കാലം
വീണമീട്ടിപ്പാടട്ടെ ഈ ദേവരാഗം

പുള്ളി said...

ദേവന് ഒന്നാം പിറന്നാളാശംസകള്‍! ഇനിയും കമ്പ്യൂട്ടറിനു മുന്‍പില്‍ കുത്തിയിരിയ്ക്കുന്ന ഞങ്ങളെ ആയുരാഗ്യ പ്രബുദ്ധരാക്കൂ! ഒരു പാവം പൂച്ചക്കുട്ടിയോടൊപ്പം ആഘോഷിയ്ക്കാന്‍ തിരഞെടുത്തത്‌ ഇഷ്ടപ്പെട്ടു.

പാപ്പാന്‍‌/mahout said...

അഭിനന്ദനങ്ങള്‍... മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ, ദേവന്റെ പോസ്റ്റുകളിലും, കമന്റുകളിലും നിന്ന് കുറെയേറെ അറിഞ്ഞിട്ടുണ്ട്, ശുദ്ധനര്‍‌മ്മം വായിച്ച് ഊറിച്ചിരിച്ചിട്ടുണ്ട്. അതെല്ലാം ഇനിയും തുടരാന്‍ ആശംസകള്‍...

Physel said...

ദേവരാഗം, നീലക്കണ്ണുള്ള സുന്ദരിപ്പൂച്ചയുടെ ഭാവം ന്മനോഹരമായി പകര്‍ത്തിയിരിക്കുന്നു.. അഭിനന്ദനങ്ങള്‍ ഒപ്പം വാര്‍ഷികാശംസകളും!!

ക്യാമറയുമായുള്ള എന്റെ ചെറിയപരിചയത്തില്‍ നിന്നും ഒരു ചെറിയ കാര്യം പറയട്ടെ. ഇങ്ങനെയുള്ള പടങ്ങളെടുക്കുമ്പോക്ക് ഡയറക്ട് ഫ്ലാഷ് ഉപയോഗിക്കാതെ സാഹചര്യം അനുവദിക്കുകയാണെങ്കില്‍ ബൌണ്‍സ്ഡ് ഫ്ലാഷ് (Reflect the flash to the main subject using a bouncing card or from a smooth white surface like cieling or wall)ഉപയോഗിക്കുകയാണെങ്കില്‍ മെയിന്‍ സബ്ജക്ടിന്റെ പിറകില്‍ വരുന്ന harsh shade ഒഴിവാക്കാന്‍ പറ്റും. അപ്പോ ഈ പൂച്ച സുന്ദരിക്കുട്ടിക്ക് ഒന്നൂടെ മിഴിവ് കൂടില്ലേ...?

Anonymous said...

Dear Devan,
Here comes my B'day gift to you..

A comment in this blog....


http://kallechi.blogspot.com/2006/03/blog-post_20.html

With reference to that comment, let me ask you, are you taking any medicines to cure your 'headache':)?

Well! take this as a joke...I respect you very much!! A kind request.. please don't get involved in this stupid 'Bachelor vs Non Bachelor' game. Please tell the people around you to stop this 'third rate rotten jokes'. Many people are reading Malayalam Blogs... Keep up it's dignity!!

Kind Regards,
Your admirer

ദിവാസ്വപ്നം said...

ദേവരാഗംജീ,

ആശംസകള്‍ ! ഇനിയുമൊത്തിരി വര്‍ഷങ്ങള്‍ ബൂലോഗത്തു അര്‍മ്മാദിക്കാന്‍ ഇട വരട്ടെ എന്ന് ആശംസിക്കുന്നു.

കൂടാതെ, എന്റെ ബ്ലോഗിലൊക്കെ വന്ന് എന്നെ ഒത്തിരി പൊക്കിപറയണം എന്ന് അപേക്ഷിക്കുന്നു. ഞാനൊന്നു ഫെയിമസാവട്ടെ... :^)

തമാശയൊരു ഭാഗത്ത്‌ (jokes apart‌), എനിക്ക്‌ തന്ന എല്ലാ പ്രോത്സാഹനത്തിനും ഒത്തിരിയൊത്തിരി നന്ദി.

ഇത്രയും വലിയ മനുഷ്യരുടെയൊക്കെ മനസ്സിന്റെ ലാളിത്യവും വിനയവുമാണ് എനിക്ക്‌ വിശ്വസിക്കാന്‍ പറ്റാത്തത്‌. അറിവുകൂടുംതോറും വിനയവും കൂടും എന്ന് പറയുന്നത്‌ വെറുതെയല്ല :)

സസ്നേഹം...

Santhosh said...

ദേവന് ആശംസകള്‍. ഒരുപാട് അറിവുകള്‍ പകര്‍ന്ന് ഇനിയുമിനിയും ദേവരാഗം ഒഴുകിയെത്തട്ടെ!

പട്ടേരി l Patteri said...

ദേവേട്ടാ ആശംസകള്....
ഓ ടോ. എല്ലാവരും ആശമ്സകള്‍ പറഞ്ഞു ഞാനും പറഞ്ഞു :)
പക്ഷെ ഇപ്പോഴും ഒരു സംശയമ്
വാര്‍ഷികം ആണു സംഭവം എന്നും പിടി കിട്ടി.
"ഇത്‌ അവന്റെ ചിത്രത്തിനും ഇടം കൊടുന്നുന്ന സ്ഥലം- ബൂലോഗം. ഇന്നലെ ഒരു വര്‍ഷമായി എനിക്കത്‌ തിരിച്ചറിവായിട്ട്‌
ഇതെന്താ തിര്ചറിയല്‍ വാര്‍ഷികമോ?
അതിനു ഈ പൂച്ചയുമായുല്ല ബന്ധം ?
ന്യൂട്ടനു ആപ്പിള്‍ പോലെ ആണൊ അങ്ങയ്ക്കു ഈ പൂച്ച...മൊത്തം കണ്‍ഫ്യൂഷന്‍ ;;)
All the Best Devetta!!!..Thanks for being around...:)

അറിയാനും പരിചയപ്പെടാനും ഷേയ്ക്ക് ഹാന്റ് കൊടുക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനമുള്ളവനാകുന്നു. (കട: VM )

magnifier said...

ഇന്ത ബ്ലോഹുലഗത്തിന്‍ ഒളിവിളക്കായ്, ഇന്ത ബ്ലോഹലോഗര്‍ തന്‍ വഴിവിളക്കായ്, വാഴ്ക തലൈവരേ വാഴ്ക...വാഴ്ക കലൈഞരേ വാഴ്ക. ഇന്ത അന്‍പിപ്പയലിന്‍ സ്നേഹമാന വണക്കം...!!

ബിന്ദു said...

ഇയാളെന്താ പൂച്ചകളെ കണ്ടിട്ടില്ലേ എന്നൊരു ഭാവം ആ പൂച്ചയുടെ മുഖത്ത്.
അതുപോട്ടെ, വാര്‍ഷികം ഇങ്ങനെ ഒന്നും ആഘോഷിച്ചാല്‍ പോരാട്ടൊ. അടിപൊളി ഒരു പോസ്റ്റ് പോരട്ടെ.“ ആശംസകള്‍”

Unknown said...

ആശംസകള്‍ ദേവാ‍...
അന്ത പൂച്ചയോടെ നോസുക്ക് എന്നാച്ച്?

ഉമേഷ്::Umesh said...

എന്റെ ചെറുപ്പത്തിലാണു ഞങ്ങളുടെ ഗ്രാമത്തെ രണ്ടായി മുറിച്ചുകൊണ്ടു പമ്പാ ഇറിഗേഷന്‍ കനാല്‍ വന്നതു്. അതിനു മുമ്പും ഞാന്‍ കുറേ ഓണം ഉണ്ടിട്ടുണ്ടെങ്കിലും, ആ കാലത്തെ മറ്റു പലതും ഓര്‍മ്മയുണ്ടെങ്കിലും, അതിനു മുമ്പു് എന്റെ ഗ്രാമം എങ്ങനെയിരുന്നു എന്നു് ഒരോര്‍മ്മയും കിട്ടുന്നില്ല.

എന്നെ സംബന്ധിച്ചു് എന്റെ ഗ്രാമത്തില്‍ എന്നും ആ കനാല്‍ ഉണ്ടായിരുന്നു. അതില്ലാത്തതു് എന്റെ ഗ്രാമം അല്ലാത്ത എന്തോ കുന്തമാകുന്നു.

എനിക്കു ശേഷം ബൂലോഗത്തില്‍ എത്തിപ്പെട്ടവനാണെങ്കിലും ദേവനില്ലായിരുന്ന ബൂലോഗം എനിക്കോര്‍മ്മയില്ല. ദേവന്‍ പോസ്റ്റിലോ കമന്റിലോ ഇല്ലാത്തതു് എന്റെ ബൂലോഗം അല്ലാത്ത എന്തോ കുന്തമാകുന്നു.

ഞാന്‍ ഇതൊക്കെ നിര്‍ത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നവനായാല്‍ വിശാലന്റെയും മറ്റും കഥകള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതിനും മുമ്പേ ദേവന്റെ കമന്റുകളെല്ലാം കൂടി ശേഖരിച്ചു പ്രസിദ്ധീകരിക്കും. ആഴവും പരപ്പുമുള്ള അറിവിന്റെ സാഗരമാണതു്.

ദേവനു് ആയുരാരോഗ്യവും വിദ്യയും മേല്‍ക്കുമേല്‍ ഉണ്ടാകട്ടേ. സ്വാര്‍ത്ഥത കൊണ്ടു പറയുന്നതാണു്. കൂടുതല്‍ പോസ്റ്റുകളും കമന്റുകളും വായിക്കാമല്ലോ.

ഷ്രോ... എന്നു തുടങ്ങുന്ന ഒരു ശാസ്ത്രജ്ഞനു പണ്ടൊരു പൂച്ചയുണ്ടായിരുന്നല്ലോ. ലവനാണോ ഇവന്‍?

Unknown said...

ബൂലോകത്തിന്റെ ‘ദേവരാഗ‘ത്തിന് ആശംസകള്‍!

Anonymous said...

ശിശിര കാല മേഘ മിഥുന രതി പരാഗമോ, അതോ, ........

എല്ലാവിധ ഐശ്വര്യത്തോടും കൂടി ദേവരാഗം നീണാള്‍ വാഴട്ടെ.

സ്നേഹത്തോടെ,

മുല്ലപ്പൂ said...

ഇവന്റെ ഇടം . എന്റേയും(ബ്ലൊഗില്‍) എന്നല്ലേ.

ആശംസകള്‍. ഇനിയും തുടരൂ...
നന്ദി , ചിരിയും ചിന്തയും തന്നതിന്.
പിന്നേയും നന്ദി, ആയുരാരോഗ്യം സൂക്ഷിക്കാന്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനു.

വ്യത്യസ്ഥത പുലര്‍ത്തുന്ന ബ്ലൊഗുകള്‍ ഒരുമിച്ചു കൊണ്ടുപോകുന്നവര്‍ ചുരുക്കം.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഞാനിട്ട കമന്റ്‌ എവിടെപ്പോയി? ചന്തുവിന്റെ കമന്റിനിനും സിദ്ധാര്‍ഥന്റെ കമന്റിനും ഇടയിലായി വരേണ്ടതായിരുന്നല്ലോ? ഇനിയെന്തുചെയ്യും, ദേവരാഗംജി?

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗംജീ,
അഭിവാദയേऽഹം ജ്യോതിര്‍മയീ.

ഒന്നാം വാര്‍ഷികാശംസകള്‍!!

നര്‍മ്മത്തില്‍ ചാലിച്ച കമന്റുകള്‍ വായിച്ച്‌ ധാരാളം ചിരിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ ഗഹനമായ ആശയങ്ങളെ ചിരിയും അരച്ചുകലക്കി വിളമ്പിത്തരാറുണ്ടല്ലോ താങ്കള്‍. പിന്നെ ചിലപ്പോള്‍ ചെറിയ കാര്യങ്ങളെ കട്ടിച്ചട്ടക്കൂടുകളില്‍ പൊതിഞ്ഞ്‌ (എനിയ്ക്ക്‌) പൊളിയ്ക്കാന്‍- പൊതിയ്ക്കാന്‍ ആവാത്തവിധം "ന്നാ പിടിച്ചോ" എന്നു തരാറില്ലേ, എനിയ്ക്ക്‌ ഇനിയും മുഴുവന്‍ പിടികിട്ടിയിട്ടില്ല.
(ഉറുമ്പെന്തറിഞ്ഞൂ, ആനതന്‍ വലിപ്പം?)

ആയുരാരോഗ്യത്തോടും വിദ്യയോടും ഒപ്പം ദേവരാഗം ഒഴുകിയൊഴുകി ബൂലോകത്തെ ഉര്‍വരമാക്കട്ടെ

നന്ദി, നമസ്കാരം!

Anonymous said...

ഹൌ! അന്‍പത് ഈ ടീച്ചര്‍ അടിച്ചു..!
ദേവേട്ടാ..ഇവരൊക്കെ ചുമ്മാ അങ്ങട് പൊക്കണതാ കേട്ടൊ..അതിലൊന്നും വീഴരുത്. പിടിച്ചു നിക്കണം. ദേവേട്ടനെ ഇങ്ങിനെ പൊക്കിയാ ദേവേട്ടന്‍ ഇനീം നെറയേ പൊസ്റ്റ് ഇടൂലോ എന്ന കുതന്ത്രം മാത്രമാണിതൊക്കെ. കേട്ടൊ.. :-)
ഒ, അത്രക്കൊന്നുമില്ലാന്നേ.ഹിഹിഹി...

പിന്നെ, ദേവേട്ടന്‍ ഒരു കൊല്ലായുള്ളൂ ? അപ്പൊ അതിനു മുന്‍പ് ബ്ലോഗൊക്കെ ഇരുട്ടിലായിരുന്നൊ? നന്നായി അന്നേരം ഒന്നും ഇവിടെ വരാഞ്ഞെ, തപ്പിതടഞ്ഞേനല്ലൊ:-)
(ഈ മുകളില്‍ പറഞ്ഞിരിക്കുന്നത്, ഇനി ആരെങ്കിലും രണ്ട് കൊല്ലമായി എന്ന് പറയുമ്പൊ അവസരോചിതമായി മാറ്റുന്നതായിരി‍ക്കും..) :)

സ്നേഹിതന്‍ said...

ഇരുളില്‍ തിളങ്ങുന്ന പൂച്ചയുടെ കണ്ണുകള്‍ പോലെ ദേവരാഗത്തിന്റെ പോസ്റ്റുകള്‍ പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു.

ഇനിയുമേറെ അറിവേകൂ... അമൃതേകൂ...

ആശംസകള്‍ !

ദേവന്‍ said...

ഇത്തിരിവെട്ടമേ, ഗന്ധര്‍വ്വരേ, ശ്രീജിത്തേ, വല്യമ്മായി,മറിയം (അല്ലാ ഈ കൈപിടിച്ചു കുലുക്കല്‍ പണ്ട്‌ ആന്റണി പട്ടിണിപ്പിള്ളേര്‍ക്ക്‌ കൊടുത്ത പാലും ഷേക്ക്‌ ഹാന്‍ഡും ബാക്കി വന്നതാണോ?) വേണുമാഷേ,ഡാലി, കലേഷേ, പടിപ്പുര, നളാ, പീലിക്കുട്ടി, കരീം മാഷേ, ഏറനാടാ, പച്ചാളമേ (ആമ്പലിനു പ്രത്യേക നന്ദി) പാര്‍വതീ, മുരളീ, ചെണ്ടക്കാരന്‍, ശിശൂ, മുസാഫിര്‍ മാഷേ, വിശാലാ, ദില്‍ബാ, തുളസീ, ഇടിഗഡീ, തുല്യേ (ഉവ്വാ തല്ലാനിവേര്‍സറി ആഘോഷിക്കണ്ടേ), ജേക്കബേ, ചന്തു (ആ പൂവില്‍ മൂക്കിപ്പൊടി തൂകിയിട്ടുണ്ട്‌, മണത്തു നോക്കുമ്പോല്‍ ഞാന്‍ തുമ്മാന്‍, എനിക്കറിയില്ലേ പച്ചാളത്തിനെ) സിത്ഥാര്‍ത്ഥ, ഇബ്രൂ, അനിലേട്ടാ, മിന്നാമിനുങ്ങേ, പുള്ളീ, പാപ്പനേ, ഫൈസലേ, അനോണിമാഷേ, ദിവാ, സന്തോഷേ, പട്ടേരിപ്പരുന്തേ, മാഗ്നാ, സപ്താ, ബിന്ദു (വക്കാരി പറഞ്ഞപോലെ എന്തെങ്കിലും കയ്യില്‍ വേണ്ടെ, അടിപൊളി പോസ്റ്റിടാന്‍), മൊഴിയേ, ഗുരുക്കളേ, വാവക്കാടാ, മുല്ലപ്പൂവേ, ജ്യോതിറ്റീച്ചറേ, ഇഞ്ചീ, സ്നേഹിതാ.. നന്ദി നന്ദി. (ആരെയെങ്കിലേം വിട്ടുപോയോ ആവോ.. ഒരൊറ്റ സ്ക്രോളല്‍ അങ്ങു സ്ക്രോളിയതാ)

ഇവരെല്ലാം കൂടി ദേ ആനപ്പൊശ്റ്റ്‌ കുതിരപ്പോസ്റ്റ്‌ എന്നൊക്കെ കമന്റി കമന്റി കൊല്ലം പിടിച്ചു നിന്നത്‌ എനിക്കറിയാവുന്നതുപോലെ വേറാരറിയാനാ ഇഞ്ചീ.. അതല്ലെ ഞാനാദ്യമേ പറഞ്ഞത്‌. ഇപ്പാവം പൂച്ചക്കും ബൂലോഗം ഇടം കൊടുക്കുന്നതുകൊണ്ട്‌ ഒന്നാം
ആനിവേര്‍സറി ആയെന്ന്. (എന്നെ നിങ്ങള്‍ക്ക്‌ ഒരു കൊല്ലമായേ അറിയൂ, എനിക്ക്‌ 37 കൊല്ലമായി അറിയാം!)

സിദ്ധാ: ഇല്ലായ്ക എന്നു പറഞ്ഞാല്‍ ഞാനും ഞാനുമായുള്ള ഡയലോഗ്‌ ഒരുമാതിരി ഞാനും റേഷന്‍ കടക്കാരനുമായിട്ട്‌ ഉള്ളതുപോലെയാ.. എനിക്കാവശ്യമുള്ള മിക്കതും കിട്ടില്ല.

ഫൈസല്‍: എനിക്കു ഫോട്ടോഗ്രാഫി ഒരു പിടീം ഇല്ല. ഇപ്പോ സപ്തന്‍ എഴുതുന്ന പോസ്റ്റും പണ്ട്‌ നളന്‍ മലയാളവേദിയില്‍ നിന്നും ഓരോ പടം എടുക്കുമ്പോഴും അയക്കുന്ന മെയിലും മാത്രമാണു താങ്ങി നിര്‍ത്തുന്നത്‌. എന്തെങ്കിലും പഠിച്ചിട്ടു വേണം സോണിDSCP100 കളഞ്ഞു ഒരെസ്സെല്ലാര്‍ വാങ്ങിക്കാനെന്നു കരുതുന്നു. എതു ക്യാമറ വാങ്ങണം, എന്നെക്കൊണ്ട്‌ ഇതൊക്കെ വല്ലതും നടക്കുമോ (നടക്കൂല്ലെങ്കില്‍ വെറുതേ പൈസ കളയണ്ടല്ലോ) എന്നും കൂടെ പറഞ്ഞു തരണേ.

അനോണിമാസ്റ്റെറേ
തലവേദനക്കു ഓക്സിജന്‍ ബാറില്‍ ഇരുന്നു നോക്കാം ഇനി. മരുന്നിലും മന്ത്രവാദത്തിലുമൊക്കെ വിശ്വാസം കുറഞ്ഞു വരികയാ.

ബാച്ചിലര്‍ vs വിവാഹിതര്‍ ഒരുപാടുപേര്‍ക്ക്‌ ബോറടിക്കുന്നുണ്ടെന്ന് അറിയാം. ആയുസ്സില്ലാത്ത കാര്യമായതിനാല്‍ തനിയേ ആളുകള്‍ ബോറടിച്ചു നിറുത്തിക്കോളും.

മത്സരിക്കാനും സംഘം ചേര്‍ന്നു പക്ഷം പിടിക്കാനും ജയിക്കാനും തോല്‍ക്കാനുമുള്ള മനുഷ്യന്റെ മൃഗവാസന അതൊരു പന്തിനു വേണ്ടിയുള്ള മത്സരത്തിലേക്ക്‌ തിരിച്ചു വിട്ട്‌ സോക്കറും ക്രിക്കറ്റും യുദ്ധവും തെരുവു ഹൂളിഗനിസവും ഒഴിവാക്കി മനുഷ്യരില്‍
സാഹോദര്യം വളര്‍ത്തുന്നതുപോലെ ഒരു നിര്‍ദ്ദോഷത്തല്ലെന്നേ ബൂലോഗര്‍ കരുതിയിട്ടുള്ളു. വേറേ എന്തിന്റെയെങ്കിലും (രാഷ്ട്രീയം, മതം, ജില്ല, വില്ല- അടിസ്ഥാനത്തിലായിരുന്നു തല്ലെങ്കില്‍ എന്തായേനെ ബൂലോഗം. [മലയാളവേദിയിലെ ഗ്യാങ്ങ്‌ ക്ലാഷിനെ ഫോട്ടോഗ്രാഫി മത്സര പരമ്പര തണുപ്പിച്ചുകളഞ്ഞത്‌ നള-സപ്ത-സിദ്ധ-യാത്രാമൊഴിമാര്‍ക്കറിയാം! ]


പ്രത്യക്ഷത്തില്‍ വിവരക്കേടാണെന്നു തോന്നുമെങ്കിലും അത്‌ മറ്റൊരു പര്‍പ്പസ്‌ കൂടി വഹിക്കുന്നുണ്ട്‌. ബൂലോഗം ഒന്നു തണുക്കുമ്പോല്‍ ആരെങ്കിലും ഇതില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ കുറെ നേരം ആക്റ്റീവ്‌ ആയി കിടന്നോളും!. സംഗതി ഒരു നിലവാരം ഇല്ലാത്ത ഇടപാടാണെന്നത്‌ ശരി (അതുകൊണ്ട്‌ വലിയ താമസമില്ലാതെ ആളുകള്‍ മടുത്തു നിറുത്തി പോകുകയും ചെയ്യും)

പട്ടേരി,
ഈ പൂച്ചയെ പുലിയായി കണ്ട്‌ ബൂലോഗം സ്വീകരിക്കും എന്ന് എനിക്കു മനസ്സിലായതുകൊണ്ട്‌ ഒരുവര്‍ഷം പിടിച്ചു നിന്നെന്ന് ഇല്ലെങ്കില്‍ പണ്ടേ ബ്ലോഗ്ഗുകടക്ക്‌ ഷട്ടര്‍ ഇട്ടു ഞാന്‍ പോകേണ്ടി വന്നേനേ. (ദേ ഇവിടെ ജ്യോതിറ്റീച്ചറും മറ്റും പറഞ്ഞതു കണ്ടില്ലേ ഇതാണ്‌ പൂച്ചയെ പുലിയാക്കുന്ന മന്ത്രവാദം)

പരാജിതന്‍ said...

ദേവന്‌ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. കൊല്ലത്ത്‌ നമ്മള്‍ക്കറിയാത്ത അല്ലെങ്കില്‍ നമ്മളെ അറിയാത്ത 'ഗഡാഗഡിയന്‍മാ'രില്ല എന്നൊരു ചെറിയ ഗര്‍വ്വുണ്ടായിരുന്നു, സത്യമായും. അത്‌ നിശ്ശേഷം മാറിക്കിട്ടി, ദേവണ്റ്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍. ബൂലോകത്തിലേക്ക്‌ വരാന്‍ താമസിച്ചതിണ്റ്റെ വ്യസനം വേറെയും.

mydailypassiveincome said...

ദേവരാഗം,

പല ബ്ലോഗുകളും വായിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാ ചിത്രങ്ങളും അതിമനോഹരം. ആയുരാരോഗ്യം വളരെ നന്നായിരിക്കുന്നു.

എല്ലാ വാര്‍ഷികാശംസകളും നേരുന്നു.

ദേവന്‍ said...

പരാജിതാ, മഴത്തുള്ളീ,
നന്ദി.