November 15, 2006

പൊന്നുരുകുമ്പോള്‍


സംശയിക്കേണ്ട. താഴത്തെ പോസ്റ്റില്‍ കാണുന്ന മലേഷ്യക്കാരന്‍ പൂച്ച തന്നെ ഇവന്‍. ഉമ്മല്‍ കുവൈനില്‍ പൊന്നുരുകുമ്പോള്‍ മൂശയില്‍ ചെന്നു ചാടി സ്വര്‍ണ്ണവര്‍ണ്ണമായതാണ്‌.

6 comments:

:: niKk | നിക്ക് :: said...

ദേവരാഗമേ മേലെ ലാ ലാ ലാ പാടിവാ‍ ഓടിവാ... (ലിറിക്സ് മറന്നുപോയ്)

പക്ഷെ, ഇപ്പോള്‍ മലേഷ്യന്‍ മാര്‍ജ്ജാരന്റെ കാര്യം ഒള്ളതു തന്ന്യാണോ ദേവേട്ടാ? ചുമ്മാ!!!

:P

:: niKk | നിക്ക് :: said...

ദേവേട്ടോ, ഇപ്പോ ചാറ്റിലൊന്നും കാണാനില്ലല്ലോ. എവിടെയാ? ഐ മിസ്സ്ഡ് യു ട്ടോ. ടേക്ക് കെയര്‍. :)

ബഹുവ്രീഹി said...

മാഷെ,

മലേഷ്യ അടുത്താണ് അടിയന്റെയും കുപ്പമാടം,

അവിടെയാണ് ഇപ്പൊഴെങ്കില്‍ മടക്കം ഈ വഴിയാക്കിയാല്‍ വലിയ സന്തോഷമാവും.

വരുമെങ്കില്‍ അറിയിക്കുമല്ലൊ.

തൊലൈപ്പേച്ചി :
+65 81188665

എന്നാല്‍ ശരിയെന്നു ബഹുവ്രീഹി.

qw_er_ty

ദേവന്‍ said...

നിക്കേ,
മാര്‍ജ്ജാരന്‍ ശരിക്കും ഉള്ള ടീം തന്നെ. ജീ ടാക്കില്‍ വരാന്‍ കുറച്ചു ദിവസം പറ്റിയില്ലാ, ഞാന്‍ മെയിലാം.

ബഹു മച്ചാനേ,
തത്ര ഭവാന്‍ ശിശിരനിദ്രയില്‍ നിന്നും പതിനഞ്ചു മാസം താമസിച്ചുണര്‍ന്നു. കഴിഞ്ഞാണ്ടാണു കൊല-അലമ്പൂരില്‍ പോയത്‌. അവിടത്തെ ബിമാനത്താവളം കോപ്പീം അടിച്ചു ഇവിടെ പണീം തുടങ്ങിയിട്ടു കാലമെത്രായി..

മലയിക്കാക്കാ, സിംഹപുരം വാസികള്‍ക്ക്‌ ആര്‍ക്കെങ്കിലും കഞ്ഞിവീഴ്ത്ത്‌, ആഴീം പടുക്കേം ഇത്യാദി നേര്‍ച്ചകളുണ്ടെങ്കില്‍ അതു നടത്താന്‍ ഇതാ സുവര്‍ണ്ണാവസരം എന്നു കാണിച്ച്‌ എം വി ഫോറത്തില്‍ ജപ്പാന്‍ കടലിന്നപ്പുറത്ത്‌ എനിക്കറിയാവുന്നവര്‍ക്കെല്ലാം മെയില്‍ അയച്ചിരുന്നു. ബഹു മച്ചാന്‍ കണ്ടില്ലെന്നു തോന്നുന്നു. ഗൌരവ്‌, ബിലാല്‍ തുടങ്ങിയവര്‍ അലമ്പൂരിലും റീമ പെനാംഗിലും അന്നദാനം നടത്താമെന്ന് അറിയിച്ചു. ഗൌരവം ഭാവിച്ചാലും ബിലാല്‍സലാം പറഞ്ഞാലും അവരിലെ മറ്റേയാള്‍ പിണങ്ങുമെന്ന് ഭയന്ന് രണ്ടുപേരെയും കണ്ടില്ല. അലമ്പൂരില്‍ നിന്നും പെനാംഗില്‍ പോകുന്നതിനെക്കാള്‍ എളുപ്പം ദുബായിക്കു വരുന്നതാണെന്ന് തിരിച്ചറിഞ്ഞ്‌ റീമയേയും കണ്ടില്ല.

പഞ്ചാബ്‌ സിന്ധ്‌ ഗുജറാത്ത്‌ മറാത്താ ഉള്‍ക്കടല്‍ ബംഗാള്‍ നേപ്പാള്‍ വഴി സിംഗപ്പൂര്‍ എന്നു ബോര്‍ഡ്‌ വച്ച ബസ്സുകള്‍ മുന്നിലൂടെ കടന്നു പോകുമ്പോഴെല്ലാം ബഹുമച്ചാനെ കാണാന്‍ പറ്റിയില്ലല്ലോ എന്നു സങ്കടപ്പെട്ടു ഞാന്‍!

ചാംഗിക്കാരുമായി ഒരു
കബഡികളിയുണ്ടെങ്കിലും ആ സമയം അത്യാവശ്യമായി നാട്ടില്‍ പോകേണ്ടതിനാല്‍ പരുവാടി മാറ്റി വച്ചില്ലേല്‍ എനിക്കു പങ്കെടുക്കാന്‍ പറ്റൂല്ലാ. പണി വേറേ ഒഴപ്പ്‌ വേറേ.

ഇന്‍ഷാ അള്ളാ എഫ്‌ 1 ഓട്ടമത്സരക്കാലത്ത്‌ ടൂറിസ്റ്റായി വരാന്‍ ഒരാഗ്രഹമുണ്ട്‌. അന്നിതുപോലെ മുങ്ങല്ലും !!

ammu said...

ഒരു പൂച്ചയേം വച്ചും ജീവിക്കാം.. ചെപ്പടി വിദ്യക്കാരുടെ കയ്യില്‍ കുരങ്ങുള്ളതുപോലെ ... കളയല്ലെ, ഇനിയും പലമൊഴികള്‍ ഇവനിലൂടെ..

ദേവന്‍ said...

ഇവനെ അഭ്യാസം പഠിപ്പിച്ചുകൊണ്ടിരിക്കുകയാ. കൊരങ്ങേറ്റം, സോറി അരങ്ങേറ്റം ഉടനേ. :)