April 01, 2009

ചെറയുന്ന സുന്ദരി

സഹൃദയരേ കലാസ്‌നേഹികളേ,

ഈ കഥയുടെ പേര്‍ ചെറയുന്ന സുന്ദരി. വി ഡി രാജപ്പന്റെ ചികയുന്ന സുന്ദരിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ്‌ ഇതിന്റെ കഥാതന്തു. ബൂലോഗത്ത് ചിത്രകഥാകഥനത്തിനു കോപ്പിറൈറ്റ് ആഷക്ക് ഉള്ളതുകൊണ്ട് അവര്‍ക്ക് കടപ്പാക്കട ഇതിനാല്‍ രേഖപ്പെടുത്തുന്നു.

ഒന്നാമദ്ധ്യായമേ ഞാന്‍ കൈവച്ച് നശിപ്പിച്ചിട്ടുള്ളൂ. ബാക്കിയുള്ളത് മനോധര്‍മ്മം പോലെ നിങ്ങള്‍ക്ക് പൂരിപ്പിക്കാന്‍ തോന്നുന്നെങ്കില്‍ സ്വാഗതം. എത്രതരം കഥ ഇതില്‍ നിന്ന് ഉണ്ടാക്കാമെന്ന് അറിയുകയും ചെയ്യാമല്ലോ.

ചെറയുന്ന സുന്ദരി
നമ്മുടെ കഥ നടക്കുന്നത് അങ്ങകലെ കൊല്ലത്തിനടുത്ത് പെരുമണ്‍ എന്ന കൊച്ചു കായലോരഗ്രാമത്തിലാണ്‌. ഞണ്ടും മീനും കൊഞ്ചും കക്കയും കപ്പയും കാച്ചിലും നനകിഴങ്ങും ചെറുകിഴങ്ങും വള്ളിപ്പയറും വന്‍‌പയറും ചെറുപയറും ഒക്കെ സുഭിക്ഷമായി ലഭിക്കുന്ന ആ മനോഹരഗ്രാമത്തിലേക്ക് നമുക്ക് പോകാം.

1.
അതാ നോക്കൂ. അവിടെ അന്തിയായി. അഷ്ടമുടിക്കായലിനു അരപ്രദക്ഷിണം വച്ചശേഷം ആദിത്യന്‍ അങ്ങകലെ പേഴുന്തുരുത്തില്‍ പാഴുതെങ്ങുകള്‍ക്കിടയിലേക്ക് പാഞ്ഞിറങ്ങി.



2.
ആ മനോഹരമായ സന്തൂരസിന്ധ്യാവെളിച്ചത്തില്‍ നമ്മുടെ നായകന്‍ പൂവന്‍ അന്നത്തെ കൊത്തിപ്പെറുക്കലും കഴിഞ്ഞ് ചെളിയില്‍ കുളിച്ച് സുന്ദരനായി കൂട്ടിലേക്ക് മടങ്ങുകയാണ്‌. സുന്ദരനാണവന്‍. യുവതുര്‍ക്കിയാണവന്‍. മറ്റുകോഴികളെപ്പോലെ അങ്കവാലല്ല അവന്‌. വെണ്മയിലിന്റേതുപോലെ ശരല്പത്മപു‍ച്ഛതലം. നാലുനാടന്റെവലിപ്പവും നീലശിരസ്സും കറുത്തകണ്ണും രക്തവര്‍ണ്ണമാര്‍ന്ന കളകംബളവുമൊക്കെയായി അവന്‍ വരുന്നതു കണ്ടാല്‍ തന്നെ നാട്ടിലെ മറ്റു പൂവന്മാര്‍ നൂറേല്‍ പാഞ്ഞുകളയും. അവന്റെ പൂര്‌വികര്‍ തുര്‍ക്കി സുല്‍ഥാന്മാരായിരുന്നത്രേ. സ്ഥാനമാനമൊന്നുമില്ലെങ്കിലും അവന്‍ പെരുമണിലെ കോഴികള്‍ക്കിടയില്‍ താമ്രചൂഡമന്നന്‍ തന്നെയാണ്‌.



3.
കുറച്ചപ്പുറത്ത് ചാമ്പമരച്ചുവട്ടില്‍ ചികയുന്ന ഒരുത്തി പൂവന്റെ കണ്ണില്‍ പെട്ടു. നന്നായി അവളെ ഒന്നു കാണുവാനായി അവന്‍ അടയ്ക്കാമരത്തിന്റെ പിന്നിലേക്ക് പതുങ്ങി.



4.



5.


6.

7.



8.

9.


10.


11



12.


13.

14.

7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നായകൻ പ്രണയവല്ലഭൻ തന്നെ!!

Anonymous said...

ആളൊരു കൊച്ചു കൃഷ്ണനാണല്ലോ? :)

Dinkan-ഡിങ്കന്‍ said...

സ്വാമികുക്കുടാനന്ദ കൊല്ലത്താണോ ഇപ്പോൾ?

Kaithamullu said...

ഓരോ ചിത്രത്തിനും വിവരണമെഴുതി സുന്ദരിയുടേം സുന്ദരന്റേം ‘ജീവിതകത‘ വിടര്‍ത്തി പടര്‍ത്തി നീട്ടി, അവസാനം ‘കൊളപരുവം’ആക്കാനുള്ള ലക്ഷണമാണെന്ന് കരുതി.
പക്ഷേ --?

കരീം മാഷ്‌ said...

:)

Jayasree Lakshmy Kumar said...

അതാ നോക്കൂ. അവിടെ അന്തിയായി. അഷ്ടമുടിക്കായലിനു അരപ്രദക്ഷിണം വച്ചശേഷം ആദിത്യന്‍ അങ്ങകലെ പേഴുന്തുരുത്തില്‍ പാഴുതെങ്ങുകള്‍ക്കിടയിലേക്ക് പാഞ്ഞിറങ്ങി

അങ്ങേരോടൊന്നു പതുക്കെ ഇറങ്ങാൻ പറ. മനോഹരമായ ആ കാഴ്ച കുറച്ചു നേരം കാണാല്ലോ
[കോഴിപ്പടമൊന്നും ഇഷ്ടായില്ല]

priyag said...

ella postum vayichu. ellam ishttamaayi.prethyekichu adichu pampaayi vannathu.