October 11, 2005

ഉമ്മാക്കി
ജനനാൽ എനിക്കു ഉമ്മാക്കിയെ ഭയമായിരുന്നു ഞാൻ ഗർഭസ്ഥനായിരിക്കുമ്പോൾ അമ്മ ഉമ്മാക്കിയെ സ്വപ്നം കണ്ട് പേടിച്ചിട്ടാണെന്നാണ് കേട്ടത്.
ഉമ്മാക്കിക്ക് എന്നെക്കാൾ ഉയരവും തടിയുമുണ്ട്. കയ്യിൽ വടിയും. എതിർത്ത് തോൽപ്പിക്കാൻ വയ്യാ.
ഉമ്മാക്കി എന്നെക്കാൾ വെളുത്തിട്ടാണ്. തിളങ്ങുന്ന പട്ടുകുപ്പായങ്ങളുമുണ്ട്.
പരീക്ഷയെഴുതുമ്പോൾ ഞാൻ അറിയാതെ ഇരുപുറവും നോക്കിയിട്ടുണ്ട് അടുത്തെവിണ്ടെയെൻകിലും ഉമ്മാക്കിയും ഇരുന്നു എഴുതുന്നുണ്ടോ എന്ന്.
ആദ്യമായി ഒരു കൊടി പിടിച്ചതും മുദ്രാവാക്യം വിളിച്ചതും ഉമ്മാക്കിയെ തുരത്താനുള്ള ആഹ്വാനം കണ്ട് ആവേശം കൊണ്ടിട്ടാണ്.
ഉമ്മാക്കിയുടെ പച്ചക്കണ്ണുകൾ കണ്ടാൽ അറയ്ക്കുമെന്ന് പറഞ്ഞ പെണ്ണിനെയാണ് ഞാനാദ്യമായി മോഹിച്ചത്.
ഇത്രയും ഭയന്നിട്ടും, ഒളിച്ചിട്ടും, ഒഴിഞ്ഞിട്ടും ഞാൻ ഉമ്മാക്കിക്കു മുന്നിൽ ചെന്നു ചാടി, ഒരിക്കൽ.

ഭയം കലർന്നൊരു ചിരിയോടെ ഉമ്മാക്കി പറഞ്ഞു
“നിന്റെ നേർക്കു പെടാതെ ഒരു നാട്ടിലും ജീവിക്ക വയ്യെന്നായല്ലോ മനുഷ്യാ?”
..

3 comments:

അതുല്യ said...

നിങ്ങളുടെ വേലികെട്ടിൽ എത്തിപെടാൻ ഇപ്പൊഴാണു തരപെട്ടതു. മറ്റൊരു വശത്തു, "ഗൾഫ്‌" യുദ്ധം നടത്തുന്ന തത്രപാടിൽ ആയിരുന്നല്ലോ. യുദ്ധക്കളം കണ്ടു ഗാന്ധാരി വിലപിക്കാൻ എത്ര സമയം എടുക്കും ആവോ അല്ലേ?

ഉമ്മാക്കിയെ കണ്ടു പേടിക്കണ്ട കേട്ടോ. ആ ലോക്കൽ കമ്മിറ്റിക്കു ഒന്നു വിളിച്ചു നോക്കു. ഇടപെടാതെ ഇരിക്കില്ലാ. ഇലക്ഷന്റെ ബാക്കിയുള്ള, അക്കങ്ങൾ കൂട്ടി, പെരുക്കി ഇരിക്കുന്ന അവർക്കു ഒരു ജോലിയാവുമല്ലോ.

നമുക്കു ഇനിയും കണ്ടുമുട്ടി, തലയിട്ടടിക്കാനുള്ള, പോസ്റ്റുകൾ ഇടാൻ ആർകെങ്കിലും തോന്നിക്കണേ വൈല്ലൂരപ്പാ.....

ദേവന്‍ said...

ലോക്കൽ കമ്മിറ്റിയുമായുള്ള ബന്ധമൊക്കെ അറ്റുപോയി. ഞാൻ അവിടെ കൊടിയുയർത്തുമ്പോൾ കുഞിക്കളസവും ഇട്ട് പള്ളിക്കൂടത്തിൽ പോയിരുന്ന പിള്ളേരു ഭരണത്തിൽ കയറിയപ്പോൾ എന്നെ ഓർക്കുന്നില്ല.

ഗൾഫ് യുദ്ധം തീർന്ന് സ്ഥിതിക്കു ഇനി അടുത്ത വിവാദം തുടങ്ങാം?

aneel kumar said...

ഈ ഉമ്മാക്കിയൊക്കെ ഇത്രകാലം എന്താ വരാഞ്ഞേന്നാലോച്ചിക്കുകയാണ്.
ഇന്നാണിതു കാണുന്നത്. ആകെ ഒരു കൃത്യത നിറഞ്ഞു നിൽക്കുന്ന പ്രതീതി.
സ്വാഗതത്തിനു പ്രസക്തിയുണ്ടെങ്കിൽ ഒന്നിരിക്കട്ടെ, ‘സ്വാഗതം’.