കുമാറിനെയും സൂവിനെയും വിശാലനെയും വക്കാരിയെയും ഇബ്രുവിനെയും നൊവാള്‍ജിയയിലാഴ്തിയ മോഹിനി- അഷ്ടമുടി.
യാത്രാമൊഴീ, അതുല്യേ,
കായലോളങ്ങള്‍ക്ക് സൌമ്യവും ഹൃദ്യവുമായൊരു മൃദുഗീതമുണ്ട്. പരവൂരിന്റെയും വയലാറിന്റെയും അഷ്ടമുടിയുടെയും കാവാലത്തിന്റെയും നെടുമുടിയുടെയും മക്കളെ നിത്യഹരിത ഗീതികളുടെ ശില്‍പ്പികളാക്കിയത് കായലാണ്.
എന്റെ ബാല്യത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ ഇവളുടെ - ഈ അഷ്ടമുടിയുടെ പാട്ടുണ്ട്. മഹായശസ്കരുടെ ഒരു സ്വകാര്യ സദസ്സിനെ തടസ്സപ്പെടുത്തി വെറുതേ വാശിപിടിച്ച എന്നെ - നൂരുപോലെ മെലിഞ്ഞ കുഞ്ഞു ദേവനെ- എടുത്തു മടിയില്‍ കിടത്തി ഈ കായലിലൂടെ മെല്ലെയൊഴുകുന്ന ഊന്നു വള്ളങ്ങളെ നോക്കി പതിഞ്ഞ സ്വരത്തില്‍ "കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റ്ഗെ ജീവന്റെ ജീവനിരിപ്പൂ" എന്നു പാടുന്ന തിരുനെല്ലൂര്‍ കരുണാകരന്റെ രൂപത്തില്‍.
( ചിത്രത്തിലെ കുട്ടി ഞാനല്ല )
Subscribe to:
Post Comments (Atom)
14 comments:
the BEST.
ഹൃദയം നിറഞ്ഞ് കവിഞ്ഞ് ഒഴുകി. എന്റെ ആനന്ദം കൊണ്ട്, ഞാനെങ്ങാനും ഇന്ന് മരിച്ചാ, എന്റെ മേശപുറത്തുള്ള ചിട്ട് ശര്മാജീയേ എല്പ്പിക്കാന് അപേക്ഷ.
"എന്റെ മരണത്തിനുത്തരവാദി, ദേവനിട്ട അഷ്ടമുടിക്കായലിന്റെ ചിത്രമല്ല."
ഇത് കലക്കി.
ആ ഫ്രൈം വിഡ്ത് ഇത്രയേ ഉണ്ടായിരുന്നുള്ളോ, അതോ ദേവ് എഡിറ്റ് ചെയ്തതോ? കായലിന്റെ കുറേ ഭാഗം കൂടി കാണാന്‍ ഒരു മോഹം.
നേരേ പോയി കണ്ടാല്‍, ഈ ഫോട്ടോയില്‍ കാണുന്ന സുഖം ഉണ്ടാവില്ല എന്നത് എന്റെ മാത്രം അനുഭവമാണോ?
ഇനി ഈ പടം കണ്ട് വക്കാരി രാവിലെ എണീറ്റ് ദോശയും ചമ്മന്തിയും കഴിക്കുന്ന കഥ പറയല്ലേ!!! :-)
ചൂണ്ടയിട്ട് ബരാലിനെ സ്വപ്നം കണ്ടിരിക്കാന്‍ മോഹം. ഒരിക്കല്‍ ഞാനും വരും ഈ കായലോരത്ത്, ഒരു ക്യാമറയും പിന്നൊരു ചൂണ്ടയുമായി.
(ഈ ചിത്രങ്ങള്‍ ഒക്കെ എന്തിനാ പിന്മൊഴികളില് കയറ്റുന്നത്? അങ്ങനെയാണെങ്കില്‍ പുതിയ പോസ്റ്റുകള്‍ പുബ്ലിഷ് ചെയ്യാന്‍ വേണ്ടി ഒരു പുതിയ ബ്ലോഗ് തന്നെ തുടങ്ങികൂടെ? )
അതുല്യേ,
റാവു എന്നൊരു തെലുങ്കന് ഡ്രൈവര്‍ ഉണ്ട് അങ്ങോട്ടു വരും ചിറ്റ് എടുക്കാന്‍ - വെള്ള ടൊയൊട്ട കാമ്രീ.
കണ്ണൂസേ,
ഞാന്‍ അഷ്ടമുടി വീരഭദ്രനോട് മൂപ്പരുടെ ഇഷ്ടഭോജ്യമായ ബമ്പിളിയാസ് നാരങ്ങായുടെ
രുചിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുംപ്പോഴാണ് എന്റെ ചെറുപ്പകാലം പുനരവതരിച്ചപോലെ ഈ കുട്ടിഓടി വന്നത്. അവന് രണ്ടു പോകറ്റില്‍ നിന്നും മീനിനു തിന്നാന്‍ എന്തോ എടുത്തെറിഞ്ഞുകൊടുക്കുകയായിരുന്നു. ക്യാമറ കാട്ടി സീനിന്റെ ഒറിജിനാലിറ്റി കളയേണ്ടെന്നു വച്ച് ഞാന്‍ കിട്ടിയപോലെ രണ്ടു ക്ലീക്ക് അടിച്ചു, അതിങ്ങനെ ആയി വന്നു അത്രേ പറ്റിയുള്ളൂ.
കായലില്‍ ചൂണ്ടയെക്കാള് പ്രചാരം വീശുവല, മണിവല, കമ്പുവല, ചീനവല എന്നിവക്കാണ് തുളസീ. നമുക്കു വീശാന്‍ ഒരു ദിവസം പോകാം? (ബ്ലോഗ് സെന്‍ഡ് പിന്മൊഴിക്കു വയ്ക്കാന്‍ പറഞ്ഞത് പിന്മൊഴീ സതിയെ ഉണ്ടാക്കിയ ദക്ഷന്മാരാ, ഞാനായിട്ടു ചെയ്തതല്ല)
അവിടേപ്പോയി നില്ക്കാന് തോന്നുന്നു. സംഭവം പടം.
എന്റെ ബാല്യത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ .... റ്റച്ചിങ്ങ് റ്റച്ചിങ്ങ് ഗുരു!
ഉഗ്രൻ നോവാൾജിയാ പടം, ദേവേട്ടാ....
കണ്ണൂസിനോട് യോജിക്കുന്നു; കായലിന്റെ ബാക്കിഭാഗവും കൂടി ഇതിനോടുകൂടി കാണുവാനൊരു മോഹം. ശരിക്കുപറഞ്ഞാൽ ഉച്ചയ്ക്കൊരു അടിപൊളി ഊണൊക്കെ കഴിഞ്ഞ് രണ്ടു കൂട്ടുകാരുമൊത്ത് ഇവിടെയിരുന്ന് ഗതകാലസ്മരണകളയവിറക്കാനാണ് തോന്നുന്നത്. പക്ഷേ തീറ്റക്കാര്യം ഞാനിവിടെ പറയില്ല കണ്ണൂസേ :)
നാട്ടിൽ പോയി ഇതൊക്കെ പകർത്താൻ പറ്റിയ ദേവേട്ടന്റെ ക്യാമറയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല :)
കാറ്റു വീശി ദേവാ..
കൊഞ്ചിനെ തപ്പിപ്പിടിച്ചു ചൂണ്ടയില്‍ കൊരുത്ത് കാത്തിരുന്നു..ആരും കാണാതെ കരിക്കിട്ട് വെള്ളവും കുടിച്ചു. ഇനി ഈ ചകിരിച്ചോറ് കൂനയില്‍ തലചായ്ചൊന്നു മയങ്ങാം.
ആഹാ!
വീണ്ടും അഷ്ടമുടി, കായല്മനോഹരി..
ബാലാതപം പരന്നൊളിചിന്നുമോളങ്ങള്,
കരയിലൊരു ബാല്യകൌതുകം
തിരയുന്നു പരല്മീന്കുരുന്നിന് പുളച്ചില്‍!
ഇതു പോലെയുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് തന്നെ നല്ലതല്ലേ ദേവാ!
സിമ്പ്ളി സൂപ്പര്‍ബ്!
deva, ente nilaa nadi sundariyanu! avololam azhaku mattarkum varilla!
എന്നെ മറന്നു പോയോ?
എനിക്കും ഒരു ചെറിയ നൊസ്റ്റാള്‍ജിയ.
കാഞ്ഞിരോട്ട് കായലിന്റ്റെ പടം
വല്ലതും കൈവശം ഉണ്ടോ?
ദേവാ ഇതിപ്പോഴാ കണ്ടത്. നന്നായിരിക്കുന്നു. ഇതു നൊവാള്ജിയയുണ്ടാക്കുന്നതു തന്നെ. ഞാന്‍ വേമ്പനാട്ടു കായലില്‍ക്കൂടി കുറെ യാത്ര ചെയ്തിരുന്നു പണ്ട്. ഇത് അടുത്തെയിടെ എടുത്തതാണൊ?
എന്തിനു കരയില്‍ നില്‍ക്കണം.. ഒട്ടച്കാട്ടം.. മുങങ്കുഴിയിട്ടു..
ആഹാാാ...
കാലം കുറേ കഴിഞ്ഞെങ്കിലും നന്ദി വിശാലാ, വക്കാരിയേ (നളന് ബൂലോഗം വിട്ടു ഈ കായലിന്റെ കരക്ക് ചകിരിച്ചോറു കൂനയില്‍ കാറ്റുകൊണ്ട് കിടക്കുകയാണോ?) യാത്രാമൊഴിയേ, ഇതുപോലത്തെ ഓര്‍മ്മകളാണു ജീവിതത്തിന്റെ മിച്ചം. സൂഫിയേ, നന്ദി. സാഗരയും നളനെപ്പോലെ മുങ്ങാങ്കുഴിയിട്ടുപോയോ നിള സുന്ദരിയാണ്. (ഇളയും സുന്ദരിയാണ്, ഇപ്പോ ഒരു ഫോട്ടോ കണ്ടേയുള്ളു) പുഴയുടെയും കായലിന്റെയും സൌന്ദര്യം രണ്ടും രണ്ടാണേ. അത് എങ്ങനെ പറഞ്ഞു തരുമെന്ന് അറിഞ്ഞൂടാ. കുറേ പുഴയും കുറേ കായലും കാണൂ.
കുഞ്ചു ഡോക്ടറേ (ആ വിളിക്ക് ക്രെഡിറ്റ് കലേഷിന്) കാഞ്ഞിരോട് കായലിന്റെ പടമില്ല എന്നാലും ആ ഏരിയാ നമുക്ക് കവര്‍ ചെയ്യാം (ഉട്ദന് റിലീസ് ആകുന്ന ഒരു പോസ്റ്റ് നിങ്ങളൂടെ ഒരയല്ക്കാരനെക്കുറിച്ചാ, മാഷറിയും)
വെമ്പള്ളിയേ
ഇത് ഈ വെക്കേഷന് (ജാന്‍ 2006 ല്‍ എടുത്തതാണേ. ഈ സമയത്ത് വേമ്പനാട്ടു കായലിന്റെ പടങ്ങള്‍ സ്വപ്ന കുറേ ഇട്ടിരുന്നു. ലിങ്ക് പൊക്കാം.
മുല്ലപ്പൂ, തീര്‍ത്ഥങ്കര പാപി എന്നു പറഞ്ഞപോലെ, ഈ വെള്ളമെല്ലാം ചുറ്റും ഉണ്ടെങ്കിലും (ആറു മാസം പ്രായമുള്ളപ്പോള്‍ വരാന്തയിലും മുറിയിലും നീന്തി നടന്നതല്ലാതെ) ഞാന്‍ നീന്തില്ല. അറിയില്ല, പണ്ട് കുളത്തില്‍ കിടന്നു വെള്ളം കുടിച്ചിട്ടുണ്ടേ.
Post a Comment