March 27, 2006

ഭാരിച്ച ചുമതലയും ചുമലിലേറ്റി



എന്റെ കയ്യൊന്നു വഴുതിയാല്‍...
താഴെയിരുട്ടത്ത്‌ കമ്പിളിക്കുള്ളില്‍ ഒന്നുമറിയാതെയുറങ്ങുന്ന പാവം മനുഷ്യര്‍ ഈ ഉത്തരം വീണ്‌ ചതഞ്ഞരഞ്ഞ്‌.. ആലോചിക്കാന്‍ കൂടി വയ്യാ.. ഞാനുറങ്ങരുത്‌. എന്റെയീക്കണ്ണടഞ്ഞുപോകരുത്‌.

15 comments:

reshma said...

അയ്യേ പല്ലീ!!

സൂഫി said...

വാലിലാകാശം കുരുക്കിയിട്ടൊരു ഗൌളി
നാഴിക വിരല്‍ ചുറ്റിയെങ്ങോ ചിലക്കുന്നു...
തെക്കോ വടക്കോ ചിലച്ചു
ശുഭാശുഭപ്പരലുകളില്‍ ഗ്രഹയുദ്ധ
നിഴല്‍ വീഴുമൊച്ചകള്‍....
(മധുസൂദനന്‍ നായര്‍- മേഘങ്ങളേ കീഴടങ്ങുവിന്‍)

സു | Su said...

:) എന്റമ്മോ, ഇതിന്റെയൊരു ഭാരം എന്നാണ് പല്ലി പറയുന്നത്.

വള്ളുവനാടന്‍ said...

അരെങ്കിലും സത്യം പറഞ്ഞിരുന്നു എങ്കില്‍ ചിലയ്ക്ക്യാമായിരുന്നു

ഉമേഷ്::Umesh said...

താങ്ക്യൂ ദേവാ. വിശ്വപ്രഭയുടെ ഒരു പടം കാണണമെന്നു് ആഗ്രഹിച്ചിട്ടു് ഒരുപാടു കാലമായിരുന്നു. അതിപ്പോള്‍ തരമായി :-)

viswaprabha വിശ്വപ്രഭ said...

:-)

അല്ലെങ്കിലും എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരു നാള്‍ ആരെങ്കിലും ഒരാള്‍ ഈ ഉത്തരത്തിലേക്കും നോക്കുമെന്ന്‌.

:-)

myexperimentsandme said...

അപ്പോ ഇതാണല്ലേ വിശ്വം... നല്ല സ്ട്രക്ച്ചറ് :)

ദേവന്‍ said...

ങേ? വിശ്വദര്‍ശന ചക്രവാളത്തിലെനക്ഷത്രം (ക്രെഡിറ്റ്‌ വര്‍മ്മച്ചേട്ടനോ തമ്പിയണ്ണനോ മറ്റോ) എന്റെ ഉത്തരത്തില്‍ ഇരിപ്പുണ്ടെന്നോ?

എന്താ രേഷ്മ അയ്യേന്നു വച്ചേ? പല്ലി ഇത്തിരി ക്ഷയിച്ചുപോയ കുടുംബത്തീന്നാണെങ്കിലും പഴേ കാര്‍ന്നോമ്മാര്‍ - ടീ റെക്സ്‌, ടീ ബ്രേക്ക്‌, ബ്രോണ്ടോസരസ്‌, അപ്സരസ്‌ ഒക്കെ വലിയ പുലികളായി ആ സൂഫി പറയുന്നപോലെ വാലിലാകാശം കുരുക്കി ലോകം വാണിരുന്നവരാ. അതുപോട്ട്‌ എന്റെ മുതലയേട്ടന്‍ വന്നാല്‍ അയ്യേന്നു വിളിക്കുമോ അതോ അയ്യോന്നു വിളിക്കുമോ?

വള്ളുവനാടാ, സത്യം ദേ തൊട്ടുമുന്നില്‍ സൂ പറഞ്ഞു.

വക്കാരീ,
ഗൌളീഗാത്രത്തിനു എന്തോന്നു സ്റ്റ്രക്ചര്‍. ദേ പിടിച്ചോ സ്റ്റ്രക്ചര്‍ (ക്രെഡിറ്റ്‌ പഴേ ദാസേട്ടന്‌)
ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍
ചൊടികല്‍ തൊണ്ടിപ്പഴം പോല്‍ വിളങ്ങുവോള്‍
അരിയ കൊച്ചരിപ്പല്ലും ഭയന്ന മാന്‍
മിഴികളും (ബാക്കി സെന്‍സര്‍ബോര്‍ഡ്‌ കട്ട്‌ ചെയ്തു, ഇനിയിപ്പോ ബിറ്റ്‌ ആയി നൂണ്‍ ഷോക്കു കേള്‍ക്കാം).. ഈ ജാതി സ്റ്റ്രക്ച്ചര്‍ കണ്ടു തലകറങ്ങി വീണ പലരേയും സ്റ്റ്രച്ചറില്‍ എടുത്തു കൊണ്ടു പോയെന്നും കാളിദാസനിന്‍ അരുള്‍മൊഴി.

Unknown said...

ഗൌളീമനോഹരി!!!

അതുല്യ said...

ഉത്തരത്തില്ലായോണ്ട്‌ നീ രക്ഷപെട്ടു എന്റെ മനോഹരീ. ഏതെങ്കിലും വാതില്‍ പഴുതിലെങ്കില്‍ വാലെപ്പോ കണ്ടിച്ചൂന്ന് ചോദിച്ചാ മതി.

പക്ഷേ ദേവാ ഒരു സംയശം? ഇത്‌ എന്താ നിറം ഇങ്ങനേ? നിങ്ങടെ വീട്‌ സ്വിമ്മിംഗ്‌ പൂളിനകത്താണോ? ആകെ ഒരു നീല നിറം??

അരവിന്ദ് :: aravind said...

അതേ അതുല്യേച്ചീ
പല്ലി ട്രൌസറിടാതെയുള്ള ഒരു ഫോട്ടം ആയതു കൊണ്ട് സംഗതി ‘ബ്ലൂ‘ വാ..അല്ലേ ദേവ്‌ജീ?

ഞാന്‍ ചെവി പൊത്തി.

ദേവന്‍ said...

അതുല്യേ
പല്ലിത്തോലാടയാം യസ്യ മോഡലായ ഒറിജിനല്‍ പടം കളറിലാണ്‌. ഫ്ലാഷടിച്ചെടുത്തതിന്റെ വൃത്തികേടിനെ ഫോട്ടോ എഡിറ്ററില്‍ കൂള്‍ മൂണ്‍ ലൈറ്റ്‌ ആക്കി മാറ്റിയാണ്‌ ഇച്ചേലിലാക്കിയത്‌.

പല്ലിക്ക്‌ ഒരു വള്ളിക്കളസം തുന്നിക്കൊടുക്കാമോ അരവിന്‍ഡോസ്‌ എക്സ്‌ പി? 2 cm തുണി മതി.

SEEYES said...

മകനേ മടങ്ങി വരൂ, ഫ്ലിക്കറിതര കണ്ണി കൊളുത്തിയിട്ടുണ്ട്.

അതുല്യ said...

O.topic.
ഡേപ്പ്യൂട്ടേഷനില്‍ അമേരിയ്കയിലേയ്കു പോകുന്ന ദേവനു യാത്രാ മംഗളം, എന്റെയും മറ്റ്‌ എല്ലാ യു.ഇ.ഇ. ബ്ലോഗരുടെയും പേരില്‍.

ദേവന്‍ said...

എന്നെ ഏപ്രില്‍ ഫൂളാക്കിയതാണല്ലേതുല്യേ? ഞാനങ്ങു നാണിച്ചു ചുവന്നു പോയി. ചുവന്ന സന്ധ്യകളുടെ ഒരു പടംവര്‍ണ്ണരഹിതര്‍
അതുല്യക്കിരിക്കട്ടെ.. മംഗളം.