July 31, 2006

സാലഭഞ്ജനം

നാഗര്‍കോവിലില്‍ നിന്നും നൂറു കിലോമീറ്റര്‍ ശൂന്യത മുറിച്ചു കടന്നാല്‍ കാളൂര്‍ എന്ന ഗ്രാമമായി. ശുചീന്ദ്രനാഥനെപ്പോലെ പ്രശസ്തനല്ല കാളൂരപ്പനെങ്കിലും സ്ഥലവാസികള്‍ക്ക്‌ സ്വന്തം അമ്പലം "നമ്മയൂരു പളനിമലൈ" എന്നൊക്കെ വിശേഷിപ്പിക്കാനാണ്‌ ഇഷ്ടം.

എഴുമലൈ സ്വാമിയെ ആരോടു ചോദിച്ചാലും അറിയും. എന്തോ വായില്‍ കൊള്ളാത്ത സ്ഥാനപ്പേരുള്ള ഇദ്ദേഹം കാളൂരപ്പന്റെ സെക്രെട്ടറിയും ഓഫീസ്‌ ബോയിയും ആണെന്ന് പറയാം. അദ്ദേഹത്തിന്റെ മകന്‍ ഗണേശന്‍ തന്ന കത്താണ്‌ എന്റെ പ്രവേശനാപേക്ഷ.

കത്തു വായിച്ച അദ്ദേഹം എന്നോട്‌ പേര്‍ തിരക്കി . ഈ സാദ്ധ്യത ഗണേശന്‍ നേരത്തേ പറഞ്ഞു തന്നിരുന്നു. കുപ്പു, താമി, തൊര, ചിങ്കിലി, അണ്ണാവി എന്നിങ്ങനെ അശൈവ ബ്ലാക്ക്‌ ലിസ്റ്റഡ്‌ പേരുകാരന്‍ ആണോയെന്ന് തിരക്കുകയാണ്‌ അദ്ദേഹം.

"വിഷ്ണു നാരായണന്‍" ഞാന്‍ പറഞ്ഞു.

"വിഷ്ണു നാരായണാ. നല്ല പേര്‍"

എഴുമലൈ സ്വാമിയാര്‍ ഒരു ശിങ്കിടിയെ വിളിച്ചു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം വളരെ വേഗതയിലായിരുന്നതിനാല്‍ അത്യാവശ്യം തമിഴറിയുമായിരുന്നിട്ടും എനിക്ക്‌ ഒന്നും തന്നെ മനസ്സിലായില്ല.

"നീ ഇവനോടൊപ്പം അമ്പലത്തില്‍ പോയിക്കോളൂ. വൈകുന്നേരത്തിനു മുന്നേ പുറത്തിറങ്ങണം".

കരിമ്പച്ച നിറത്തിലെ പാടത്തിന്റെ ഒരരികു നീണ്ട്‌ പോകുന്ന കൈത്തോട്‌. അതിന്റെ വക്കിലൂടെ അപരിചിതനും ഞാനും നടന്നു.

"കാളേജില്‍ നീ
അമ്പലത്തെക്കുറിച്ചാണോ പഠിക്കുന്നത്‌?" അയാള്‍ ‍ നിറുത്തി നിറുത്തി ലളിതമായ തമിഴില്‍ ചോദിച്ചു.

"അതെ"

" കൊള്ളാം. ഇപ്പോഴൊക്കെ അമ്പലം പണിയാനും വിഗ്രഹം വാര്‍ക്കാനും ആളില്ല. നീ അതുതന്നെയല്ലേ പഠിക്കുന്നത്‌?"

"അല്ല, അമ്പലങ്ങളുടെ പുരാണങ്ങള്‍" സ്വന്തം പേരടക്കമെല്ലാം നുണ പറയാന്‍ ഗണേശനെന്നെ നേരത്തേ തയ്യാറെടുപ്പിച്ചിരുന്നു. എന്നിട്ടും മനസ്സാക്ഷി കുത്തി.

തോട്ടുവക്കിലൂടെ നീല ദാവണിയുടെ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടമായി സൈക്കിള്‍ ചവിട്ടി കടന്നു പോയി. "ഇവരെല്ലാം എന്റെ നാട്ടുകാര്‍. ഇവരും കാളേജില്‍ പഠിക്കുന്നു". അമ്പലവാസി അഭിമാനത്തോടെ പറഞ്ഞു.

പടി മുതല്‍ മുടി വരെ പാറയില്‍ കൊത്തിയ അമ്പലം. കോട്ടമതില്‍പോലെയുള്ള നാലമ്പലത്തിനുള്ളിലും പുറത്തും കൊടും വെയില്‍. ആലിലകള്‍ നരച്ചു വിറപോലുമില്ലാതെ തൂങ്ങിക്കിടക്കുന്ന ഒറ്റമരവും. ഉച്ചമഹാകാളിയുടെ ക്ഷേത്രത്തിലല്ലാതെ ഈ സമയത്ത്‌ ആരുമുണ്ടാവില്ലല്ലോ.

എന്റെയൊപ്പമുള്ളയാള്‍ തറനിരപ്പില്‍ നിന്നും താഴേക്കു മൂന്നു പടിയിറങ്ങി ഒരു വാതില്‍ തുറന്ന്തന്നു. "തല മുട്ടാതെ നടക്കണം. ഉയരം കുറവാണ്‌. തീപ്പെട്ടിയുരക്കരുത്‌, ശ്വാസം മുട്ടും. ഇരുട്ടാണ്‌ നാഗങ്ങളും ഉണ്ടാവും".
നിര്‍ദ്ദേശങ്ങള്‍ അത്രയേ ഉണ്ടായിരുന്നുള്ളു. "ഈ വാതിലിലൂടെയുള്ള വെളിച്ചം നോക്കി വന്നാല്‍ വഴി തെറ്റില്ല. ഞാന്‍
മരച്ചുവട്ടിലുണ്ട്‌." ഇതെല്ലാം ഗണേശനും എനിക്കു പറഞ്ഞു തന്നിട്ടുണ്ട്‌.

"മുന്നില്‍ വലത്തേക്കും നേരേയും വഴി കാണും നേരേ തന്നെ പോവുക, വലത്ത്‌ തുരങ്കമാണ്‌. ചെറു ചെറു പ്രതിമകളുണ്ട്‌. മിക്കതും കൂട്ടത്തിലും കൈ കോര്‍ത്തു പിടിച്ചും." തെറ്റിയില്ല.

വഴിയവസാനിക്കുന്നയിടത്ത്‌ അവള്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. വെറും യക്ഷിയായി താണു തൊഴുതു പിടിച്ചിട്ടല്ല, ഇരു കൈകളും അരയില്‍ കുത്തി, തെല്ലൊരു കുസൃതിച്ചിരിയോടെ. എന്നെക്കണ്ടില്ലെന്നു ഭാവിക്കുന്നു. കള്ളി. എനിക്കറിയാം, എല്ലാ ഭഞ്ജികകളെയും എനിക്കറിയാം.


" ആത്മശക്തീ, വിശ്വമോഹിനീ, പാശാങ്കുശ ധനുര്‍ബാണധരേ" അവള്‍ തല ചരിച്ചു നോക്കി. എന്തൊരു ചിരിയാണീ പെണ്ണിന്റേത്‌.

അനങ്ങില്ലെന്നുണ്ടോ? അവളുടെയൊരു കൈ എടുത്ത്‌ ഞാന്‍ എന്റെ ചുമലില്‍ വച്ചു. തണുപ്പിന്റെ വിദ്യുത്‌ തരംഗള്‍ക്ക്‌ പ്രതീക്ഷിച്ച കാഠിന്യമില്ലായിരുന്നു. അതോ ഞാനെന്തിനും തയ്യാറായതുകൊണ്ടാണോ? മൂത്തകുട്ടികള്‍ "ആ വഴി, അതിലേ "എന്നൊക്കെ ആര്‍ത്തുവിളിച്ച്‌ പുറത്തേക്കോടി. അതിലും ചെറിയവര്‍ ഇരുട്ടിനെ ഭയന്ന് എന്നോട്‌ ചേര്‍ന്നു നിന്നു. നിസ്സഹായയായി പാറപാകിയ തറയില്‍ കിടന്നു കരഞ്ഞവളെ എന്റെ ഷര്‍ട്ടൂരി ഞാന്‍ പൊതിഞ്ഞെടുത്തു.

പുറത്തിരിക്കുന്ന തമിഴനോട്‌ നേരത്തേ ആലോചിച്ചു വച്ചിരുന്നതുപോലെ ഇവരെയെല്ലാം എനിക്ക്‌ കാളൂരപ്പന്‍ അനുഗ്രഹിച്ചു
നല്‍കിയതാണെന്നു പറയാം. അയാളിനി വിശ്വസിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല

32 comments:

ദേവന്‍ said...

കൂട്ടുകാരേ!! കൂയി

ഞാന്‍ ഹാജിയാര്‍. സോറി, ഹാജര്‍.

ഒപ്പ്‌ നമ്പര്‍ 1 ഓഫ്‌ 8 ഇതാ ഇട്ടു. ആദ്യമായി ഒരു കഥ എഴുതിയതാ ഇത്‌. അതിന്റെ നാണം എനിക്കുണ്ട്‌.

നാളെയായിരുന്നു ഞാന്‍ ഒന്നാം ആഴ്ച്ച കേഡി ലിസ്റ്റ്‌ ഒപ്പിടാന്‍ ഡ്യൂ ആവുന്ന ദിവസം, പക്ഷേ ദേ ഒരു ദിവസം നേര്‍ത്തേ ഞാന്‍ വന്ന് ഒപ്പിട്ടിട്ടുണ്ട്‌. മോളില്‍ കാണുന്ന കഥ വായിച്ച്‌ നിങ്ങള്‍ എന്നെ കൂക്കി വിളിക്കുമെന്ന് പേടിച്ച്‌ ഞാന്‍ ദാ ഓടിക്കളഞ്ഞു!

കുറുമാന്‍ said...

ഹാജിയാരെ, വേഗം വന്നതില്‍ സന്തോഷം.....ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു സാല, ബജ്ജിക്ക് വേണ്ടി :)

സു | Su said...

സന്തോഷം.

കള്ളന്‍ ആയിട്ടാണ് വരവ് അല്ലേ?

viswaprabha വിശ്വപ്രഭ said...

ഇതു കൊള്ളാം.
ഇങ്ങനെ നാരായണപ്പിള്ള സ്റ്റൈലില്‍ കഥയെഴുതാനാണെങ്കില്‍ ഇടയ്ക്കൊക്കെ അവുധിയെടുത്തു പൊയ്ക്കോളൂ...

-B- said...

ആദ്യത്തെ തവണ മനസ്സിലാവേണ്ടത് മനസ്സിലാ‍യില്ല. പിന്നെ മറ്റൊരാളുമായി ഡിസ്ക്കസ് ചെയ്തപ്പൊ അയാള്‍ക്ക് മനസ്സിലായത് പറഞ്ഞു. പിന്നെയൊന്നു കൂടി വായിച്ചപ്പോള്‍ മനസ്സിലാവേണ്ടത് മനസ്സിലായി. കാളൂരപ്പന്റെ സാലഭഞ്ജികകള്‍.. എത്ര നിസ്സഹായര്‍!

ഇനിയിപ്പൊ ഞാന്‍ മനസ്സിലാക്കിയതല്ല മനസ്സിലാക്കേണ്ടിയിരുന്നത് എങ്കില്‍.. എന്റെ വിവര ദോഷം.

ദേവേട്ടാ.. വളരെ നന്നായിരിക്കുന്നു.

Rasheed Chalil said...

ദേവേട്ടാ.. നന്നായി..
വേറെ എന്തുപറയാന്‍
പറയാനുള്ളതല്ലാം ബിരിയാണിക്കുട്ടി അടിച്ചുമാറ്റി കമന്റികഴിഞ്ഞില്ലേ..ഇനി എന്തുപറയാന്‍

Kumar Neelakandan © (Kumar NM) said...

ആദ്യതവണ വായിച്ചപ്പോള്‍ വട്ടായി. രണ്ടാം തവണ ചിലതൊക്കെ ചേര്‍ത്തുവച്ചു വായിച്ചു. ഇപ്പോള്‍പിടികിട്ടി. ഈ കിട്ടിയ പിടി ശരിക്കും ഉള്ള പിടിയാണോ എന്ന് ഉറപ്പും ഇല്ല. എനിക്കു കിട്ടിയ പിടിയിലാണ് കഥയെങ്കില്‍, മനോഹരം. അല്ലെങ്കില്‍ ഒരിക്കല്‍ കൂടിവായിച്ചിട്ട് പറയാം.

ദേവാ ഇങ്ങനെ ജാമ്മ്യത്തില്‍ ഇറങ്ങി എഴുതിയാല്‍ മതി.

അഭയാര്‍ത്ഥി said...

എഴുത്തച്ചനെഴുതുമ്പോള്‍ എന്ന്‌ ഒരു സച്ചിദാനദന്‍ കവിതയുണ്ട്‌.
ദേവഗുരു എഴുതുമ്പോള്‍ എന്ന്‌ ഞാനതിനെ തിരുത്തട്ടെ. ദേവഗുരു ആദ്യമായിട്ടാണ്‌ കഥയെഴുതുന്നത്‌ എന്നതു ശരിയല്ല. കൂമന്‍ പള്ളിയില്‍ പലതും അനുഭവ വിവരണമായിരുന്നോ?. ദേവരാഗത്തിലെ പടങ്ങളും കുറിപ്പുകളും മനോഹരങ്ങളായ കഥകളായിരുന്നില്ലേ?.

കഥക്കു ഇന്നതെന്ന ചിട്ട വട്ടങ്ങള്‍ വേണോ?. ആശയ സമ്പുഷ്ടതകളുടെ ബ്ലോഗല്ലെ ഗുരുക്കളുടേത്‌.

സാലഭജ്ഞികകള്‍ കൈകളില്‍ പൂത്താലവുമായി വരവേല്‍ക്കുന്നത്‌ ഈ ആദി ഗുരുവിനേയല്ലേ.

ഒരേ ഒരു വരി മാത്രം ഉദ്ധരിക്കട്ടെ. ആലിലകള്‍ മരവിച്ചനങ്ങാതെ നില്‍കുന്ന ആ വരി. എന്നെ പലപ്പോഴും ഭയപ്പെടുത്തുന്ന ഒരു ദ്രുശ്യമാണിത്‌. അനങ്ങാതെ നില്‍കുന്ന ആലിലകള്‍ ഏതോ അദ്രുശ്യ ശക്തിയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നു എന്നോട്‌. ഗന്ധര്‍വനായ ഞാന്‍ അതിനെ ഭയക്കുന്നു.

അരവിന്ദ് :: aravind said...

നല്ല കഥ..
ഒരു രണ്ട് പ്രാവിശ്യം വായിക്കേണ്ടി വന്നൂട്ടോ സംഗതി പിടികിട്ടാന്‍..:-)

Visala Manaskan said...

ഗുരു ദേവന്റെ മറ്റൊരു ക്ലാസ് വര്‍ക്ക്.
കള്ള ചുള്ളന്‍ ‘ചൂണ്ടാന്‍‘ വന്നതാന്ന് സ്വപ്നേപി വിചാരിച്ചില്ല.

ആദ്യമൊന്നോടിച്ച് വായിച്ചു. പിന്നെ, പോയ വഴികളിലൂടെ ഒന്നുകൂടേ സൂക്ഷിച്ച് സൂക്ഷിച്ച് വാക്കുകള്‍ക്കിടയിലെ മറഞ്ഞുകിടക്കുന്ന ആ സൂചന യെ നോക്കി നടന്നു...

വഴിയില്‍, വിരലറിയാതെ ഊരിവീണ മോതിരം നോക്കി നടക്കുമ്പോലെ...!

പരസ്പരം said...

ആദ്യം വായിച്ചപ്പോള്‍ ആ തുരങ്കത്തിലകപ്പെട്ട പോലെ തോന്നി.പിന്നെ സൂ..വിന്റെ കള്ളന്‍ എന്ന ക്ലൂവില്‍ പിടിച്ച് വീണ്ടും വായിച്ചു. ദേവഗുരുവിന് ഇത്തരം ബുജി കഥകളെ എഴുതാനാവൂ എന്ന് മനസ്സിലായി. നന്നായിരിക്കുന്നു, ഒരു പോസ്റ്റ് മോഡേര്‍ണ്‍ റ്റച്ച്. പിന്നെ വിശാലോ..ഈ വരികള്‍ ശരിക്കും സുഖിച്ചു..വഴിയില്‍, വിരലറിയാതെ ഊരിവീണ മോതിരം നോക്കി നടക്കുമ്പോലെ...!

ബിന്ദു said...

കൊള്ളാല്ലൊ.അല്ല അടിപൊളി :-) അപ്പോഴിനി ആഴ്ചയില്‍ ഒരിക്കലേ ഹാജര്‍ വയ്ക്കൂ?

ഉമേഷ്::Umesh said...

ഒന്നു വായിക്കാനേ സമയം കിട്ടിയുള്ളൂ തേവരേ. ഗുട്ടന്‍സ് കാര്യമായി മനസ്സിലായില്ല. വൈകിട്ടു് ഒന്നു കൂടി വായിച്ചിട്ടു് അഭിപ്രായം പറയാം.

സ്നേഹിതന്‍ said...

അവളെ തൊട്ടപ്പോള്‍ ചരിത്രം മുഴുവന്‍ വിദ്യുത്‌ തരംഗളായി മനസ്സിലെത്തിയല്ലെ.

ഷര്‍ട്ടില്‍ പൊതിയാവുന്ന ചെറിയ വിഗ്രഹം. വാച്യം? വ്യംഗ്യം?

കടല്‍ കടന്ന് എത്രയെണ്ണം വിദേശികളുടെ മുറികളെ അലങ്കരിയ്ക്കുന്നു.

വര്‍ണ്ണമേഘങ്ങള്‍ said...

ദേവാ
ശരിക്കും ഒരു ക്ലാസ്‌ വര്‍ക്ക്‌ തന്നെ
കഥ പറച്ചിലിന്റെ സങ്കേതങ്ങള്‍.. ഇത്‌ അതില്‍ മികച്ചതൊന്ന്‌.

Anonymous said...

ദേവോ..കഥ നന്നായിട്ടുണ്ടല്ലോ..കഥയുടെ അവസാനമായിട്ടാണ് അടിച്ചു മാറ്റലാണു പുള്ളിയുടെ ലക്ഷ്യമെന്നു മനസിലായത്.

കൂട്ടത്തില്‍ “തോട്ടുവക്കിലൂടെ നീല ദാവണിയുടെ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടമായി സൈക്കിള്‍ ചവിട്ടി കടന്നു പോയി.“ ഈ വിവരണത്തിന് പ്രത്യേകം മാര്‍ക്കും. ഈയൊരൊറ്റ വാചകത്തിലൂടെ തമിഴ്നാടന്‍ ഗ്രാമം ഉള്ളില്‍ തെളിഞ്ഞു.

Anonymous said...

ദേവന്റെ രചന ഇഷ്ടമായി. കൂമന്‍ പള്ളിക്കാരനെ കണ്ടത്‌ ബൂലോക സംഗമത്തിന്റെ ചിത്രങ്ങളില്‍ നിന്ന്. ഒരു പ്രശസ്തനായ മലയാളി എഴുത്തുകാരന്റെ ചായയും ബീഡിയും ഉണ്ടെന്ന് തോന്നി. എഴുത്തിനും ഏതാണ്ട്‌ അതു പോലൊരു ശക്തി. കൂട്ടുകാര്‍ക്ക്‌ ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയിട്ടുണ്ടോ?

ആനക്കൂടന്‍ said...

ദേവേട്ടാ, വായിച്ചു. ഒന്നു കൂടി വായിക്കട്ടെ.

Unknown said...

ദേവേട്ടാ വായിച്ചിട്ട് ആദ്യം എനിക്കൊന്നും മനസ്സിലായില്ല.

പിന്നെ കമന്റുകളിലെ ക്ലൂ സഹായിച്ചു. അസ്സലായിരിക്കുന്നു.

ദേവന്‍ said...

പലതരം തോന്ന്യാസങ്ങളും (പഞ്ചാപരാധങ്ങളില്‍ പെടുന്ന ഒന്നുരണ്ടടക്കം)ചെയ്തിട്ടുണ്ടെങ്കിലും കഥനക്കൊലപാതകം ആദ്യമായായിരുന്നേ. ഇതും സഹിച്ച, ക്ഷമിച്ച, പൊറുത്ത നിങ്ങളെയൊക്കെ സമ്മതിച്ച്‌!

ക്രൂമാനേ,
ദേ വീണ്ടുമെത്തി. ഇത്തവണ മറ്റേബ്ലോഗിലാ ലാന്‍ഡ്‌ ചെയ്തതെന്നു മാത്രം

സൂ,
എനിക്കിനിയിപ്പോ നിക്കാനും കൂടെ പഠിച്ചാ മതി, ഞാന്‍ രക്ഷപ്പെടും.

വിശ്വം മാഷ്‌ അവസാനം ലീവ്‌ അനുവദിച്ചു. ഞാന്‍ ഇന്നു തന്നെ നാണപ്പനു പഠിച്ചു തുടങ്ങാം. പക്ഷേ കോഴ്സ്‌ തീരണേല്‍ 300 വര്‍ഷമെങ്കിലും വേന്റിവരുമല്ലോ.

നന്ദി ബിരിയാണിക്കുട്ടി (നന്ദി പ്രകടനം വാക്കുകളില്‍ ഒതുക്കുന്നില്ല. ആ ചാര്‍മിനാര്‍ വരെ ഹാര്‍ലി ഓടിച്ചു പോയി ബാംഗിള്‍ സ്റ്റ്രീട്ടില്‍ നിന്നും നല്ല പേളിന്റെ മാല വാങ്ങിയിട്ട്‌ എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ കൊടുത്തോ) ഇത്തിരി വലിയ വെട്ടമേ, കുമാറേ (ആരപ്പാ പ്രൊഫൈലില്‍ ബില്ലി ഓഷ്യനോ മറ്റോ?), ഹരവിന്ദാ.

വിശാലാ , വിരലറിയാതെ ഊരിപ്പോയ മോതിരം തപ്പി തിരിച്ചു പോയി മരണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാളിനെ എനിക്കറിയാമായിരുന്നു ( ആളിപ്പോ ഇല്ല )

പരസ്പരമമേ,
എഴുതി അങ്ങനെ ആയിപ്പോയത. അടിച്ച വഴിയേ പേനാ പോയില്ലേല്‍ പോയ വഴിയേ അടിക്കും അല്ല പിന്നെ (അടി എന്തായാലും ഉണ്ടെന്ന് ചുരുക്കം)

ഉവ്വ്‌ ബിന്ദു, പരോളില്‍ ഇറങ്ങുന്നവര്‍ക്ക്‌ ആഴ്ച്ചേല്‍ ഒരു ഒപ്പിടീല്‍ അല്ലേ ആ നാട്ടിലും പതിവ്‌?

എലന്തൂര്‍
ഗുരുക്കളെ. അത്രേം വലിയ ഗുട്ടന്‍സൊന്നുമില്ല . അമ്മച്യാണെ ഇല്ല.

സ്നേഹിതരേ
സത്യമായും എത്തി. കൊച്ചിനെ കിട്ടിയില്ലെങ്കിലും ഞാന്‍ ശരിക്കും അവളെ തൊട്ടിട്ടുണ്ട്‌. അവള്‍ ആള്‍ട്ടര്‍നേറ്റ്‌ കറണ്ടായി 5 ജിബി കാര്യങ്ങള്‍ കടത്തി വിട്ടുകളഞ്ഞു. ഇവള്‍ തൊഴിച്ചാല്‍ വന്ധ്യയായ വൃക്ഷം പൂക്കുമെന്ന് പറയുന്ന പരിപാടി അന്നാണു ശരിക്കും എന്താന്ന് പിടികിട്ടിയത്‌.

നന്ദി മേഘങ്ങളേ.

സുധീറേ,
ഇതിന്റെ ഒരു പശ്ചാത്തലമായി ഞാന്‍ പൊക്കിയ ശുചീന്ദ്രത്തിനടുത്തുള്ള കാക്കുമൂര്‍ എന്ന ഗ്രാമം മനസ്സില്‍ കാണുമ്പോഴേ എനിക്കു തെളിയുന്ന സീന്‍ ദാവണി യൂണിഫോം ഇട്ട പെണ്‍കുട്ടികളുടെ സൈക്കിള്‍ കൂട്ടം ആണേ .

നിര്‍ന്നിമാഷേ,
ഈ ബ്ലോഗ്ഗില്‍ വന്നതിനു നന്ദി.

എഴുത്തുകാരന്റെ ഛായയോ? ജ്ഞാനകീടം ശ്രീ. ദേവരാഗത്തിന്റെ ഛായ ആണോ? (ബീഡി 2005 മേയ്‌ മാസം മൊത്തമായി നിര്‍ത്തി ഞാന്‍)

ആനക്കൂടാ, ഒരു തവണ വായിച്ചവര്‍ക്കേ ക്ഷമക്കുള്ള അവാര്‍ഡ്‌ കൊടുക്കണമെന്ന് കരുതിയിരിക്കുമ്പോള്‍ രണ്ടാമതും വായിച്ചയാളിനെ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി!!

നന്ദി ദില്‍ബാ.

nalan::നളന്‍ said...

ദേവോ,
കാണാന്‍ ലേറ്റായി, വെറുതേ ഈ വഴിയൊന്നു വന്നു നോക്കിയപ്പൊ!
കൊള്ളാം , ഇഷ്ടപ്പെട്ടു.
“തണുപ്പിന്റെ വിദ്യുത്‌ തരംഗള്‍ക്ക്‌ പ്രതീക്ഷിച്ച കാഠിന്യമില്ലായിരുന്നു.“
വര്‍ഷങ്ങള്‍കൊണ്ടാര്‍ജിച്ച വിശ്വാസത, വിശ്വാസം..ഒറ്റ നിമിഷത്തെ നിര്‍വികാരത..എല്ലാമെളിപ്പമായിരിക്കുന്നു അല്ലേ. അവിടെയെത്തിനില്‍ക്കുന്നു

ദേവന്‍ said...

നന്ദി നളാ. ആര്‍ക്കും എന്തിലും പരീക്ഷണം നടത്താമെന്ന് ഇപ്പോ ബോദ്ധ്യമായി.

ഈയാഴ്ച്ചത്തെ ഒപ്പു ഞാന്‍ ആരോഗ്യത്തില്‍ ഇട്ടിട്ടുണ്ടേ.

മുസ്തഫ|musthapha said...

ആദ്യവരികളൊന്നും അങ്ങട്ട് ശരിക്ക് ക്ലിക്കുന്നുണ്ടായിരുന്നില്ല.. പക്ഷേ, അവസാനഭാഗമെത്തിയപ്പോള്‍ സംഗതി അടിച്ചുമാറ്റലാണെന്ന് പെട്ടെന്ന് കത്തി. അതെന്താന്നറിയില്ല, അടിച്ചുമാറ്റലിനെപ്പറ്റി ഏത് കോലത്തില്‍ പറഞ്ഞാലും പെട്ടെന്നങ്ങട്ട് ക്ലിക്കും..:)))

മുല്ലപ്പൂ said...

നല്ല കഥ.

തിരികെയിറങ്ങുമ്പോള്‍ കൂടെ ഒരുത്തിയേം കൂടി കൂട്ടില്ലേ.
അമ്പലം കാണാന്‍ ഞാനും കൂടെ വരാന്‍ ഒരുങ്ങിയതാ. വരാണ്ടിരുന്നതു എത്രനന്നായി.

Promod P P said...

മീശാഹാജിയേ

സാലഭഞ്ജനം എന്നാണൊ സ്യാലഭഞ്ജനം എന്നാണൊ?

പല സ്ഥലങ്ങളില്‍ പല വിധം കാണുന്നു

ദേവന്‍ said...

അഗ്രജാ അടിച്ചുമാറ്റല്‍ എന്റെയും വീക്ക്നെസ്സ്‌ ആണേ. വന്‍ തോതില്‍ ഇല്ല. ആരുടെയെങ്കിലും മേശപ്പുറത്തെ പേന, പെന്‍സില്‍, സ്റ്റേപ്ലര്‍..

നന്ദി മുല്ലപ്പൂവേ (എന്റെ കൂടെ വന്നാല്‍ തല്ലുറപ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ടേ)

യോഗിമാഷേ,
സ്യാലന്മാരും ഞാനുമായി നല്ല കമ്പനിയാണേ, അവരെ ഞാനൊന്നും ചെയ്യില്ല. സാലം - മരക്കൊമ്പാണു ഭഞ്ജിച്ചത്‌. ഈ അമ്പലം ഒരു മുട്ടന്‍ മരമല്ലേ, അതിന്റെ ഒരു സാലമാണു സാലഭഞ്ജിക എന്നു .. ഈ ബ്രൌസര്‍ പ്രശ്നം മൂലം എന്തൊക്കെയോ വേറേതാണ്ടായി കാണുന്നെന്നും ഇല്ലെന്നും ഗുരുക്കളും വക്കാരീം പറയുന്നു. നമുക്ക്‌ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വലിയ പിടിയില്ല. സൊല്യൂഷന്‍ അറിയാമെങ്കില്‍ പറഞ്ഞു താ.

വിചാരം said...

iഒരു മോഷണം വളരെ രസകരമായി അവതരിപ്പിച്ചു .. സ്വന്തം അനുഭവമാണോ..? ഹേയ്‌..തമാശ... ഞാന്‍ ദിവാസ്വപനത്തിണ്റ്റെ ബ്ളോഗിലിട്ട ഒരു കമണ്റ്റ്‌ ഇവിടേയും നിക്ഷേപ്പിക്കുന്നു

ദേവരാഗമേ.... എണ്റ്റെ ജീവിതതീര്‍ത്ഥ യാത്രയുടെ ഉദ്ദേശം തന്നെ അതാണു.. ഇടക്കിടെ എണ്റ്റെ ബ്ളോഗിലേക്ക്‌ കയറുക... എണ്റ്റെ അഞ്ചാമത്തെ സഹോദരിയുടെ ആദ്യത്തെ പ്രസവം ഒരു മാസം മുന്‍പ്‌ നടന്നു ഒരു ഓപറേഷന്‍ വേണ്ടി വന്നു പാവം വളരെയധികം മാനസ്സ്സികമായി ക്ഷീണിച്ചു, എന്തോ ഒരു ഭയം അവളെ പിടിക്കൂടി... തുടര്‍ച്ചയായി ഫോണ്‍ ചെയ്ത്‌ ഞാന്‍ അവളെ ആശ്വസിപ്പിച്ചു...എല്ലാവരുടേയും സാന്ത്വനം അവളെ പൂര്‍വ്വാവസ്ഥയില്‍ എത്തിച്ചു ... ആശ്വാസമായതിനു ശേഷം അവള്‍ എന്നോട്‌ പറഞ്ഞു "എണ്റ്റെ അസുഖം ഇല്ലാതായത്‌ നിണ്റ്റെ അനുഭവത്തിണ്റ്റെ ഒരംശം ആലോചിച്ചത്‌ കൊണ്ടാണു, എനിക്ക്‌ എന്നെ നിയന്ത്രിക്കാനവാത്ത വിഷമം വരുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കും" ദേവരാഗമേ... കാത്തിരിക്കുക എണ്റ്റെ ജീവിത യാത്രയില്‍ ഞാന്‍ എന്നെ വരച്ച്‌ കാണിക്കും

illusion's den said...

devetta, ente maunathinte nalukalil evide orupaadu mattangal...varamozhiyil malayala lipkal kananilla ...ini njaan engine blogum? help me

ദേവന്‍ said...

ഈ കമന്റുകള്‍ ഞാന്‍ വിട്ടുപോയി..
ആത്മകഥാ,
താങ്കളുടെ ബ്ലോഗ്‌ ഇന്നലെയാണ്‌ കണ്ടുപിടിച്ചത്‌, എഴുതിത്തുടങ്ങിയത്‌ നന്നായി.. വായിച്ചു തീര്‍ന്നശേഷം കമന്റുകള്‍ ഇടാമെന്നുവചു.

സാഗരേ
http://howtostartamalayalamblog.blogspot.com എന്ന വക്കാരി ബ്ലോഗ്ഗും വരമൊഴിയുടെ എഫ്‌ ഏ ക്യു ബ്ലോഗ്ഗും നോക്കിയാല്‍ മതി എന്തു പ്രശ്നവും പരിഹരിക്കാം.

അല്ലാ എപ്പോഴാ തിരിച്ചെത്തിയത്‌?

ദേവന്‍ said...

ബഹുമച്ചാനേ,
ഇതിനങ്ങനെ വലിയൊരു കഥയൊന്നുമില്ല.

പത്തു പതിനെട്ടു വയസ്സുള്ളപ്പോള്‍ ഞാനൊരിക്കല്‍ തമിഴ്നാട്ടിലെ ഒരു പ്രശസ്തമായ അമ്പലത്തിന്റെ ആര്‍ക്കും തുറന്നുകൊടുക്കാത്ത നിലവറക്കുള്ളില്‍ കയറിപറ്റി.

അപ്പടി ഇരുട്ട്‌. തീപ്പെട്ടിയെങ്ങാനും ഉരച്ചാല്‍ ഗുഹയില്‍ ഓക്സിജന്‍ തീരുമെന്ന് ഭയം, അതുകൊണ്ട്‌ പാമ്പുണ്ടോ എന്ന് നിലത്ത്‌ തപ്പി തപ്പി മുന്നോട്ട്‌ നടകുമ്പോള്‍ ഇരുട്ടില്‍ ഒരു സാലഭഞ്ജികാശില്‍പ്പം. അസ്സല്‍ ചിരി. എന്നു മാത്രമല്ല, സാധാരണ പ്രതിമകള്‍ക്ക്‌ ഒരു പോയിന്റിലേക്ക്‌ മാത്രം നോക്കാനല്ലേ കഴിയൂ ഇത്‌ ക്യാമറക്കു നേരേ നോക്കുന്ന ആളിനെ ചിത്രമെടുത്തതുപോലെ എങ്ങോട്ടു തിരിഞ്ഞാലും നമ്മുടെ നേര്‍ക്ക്‌ കണ്ണു തിരിക്കുന്നതുപോലെ തോന്നുന്നു. എന്താ രസം.

അടുത്തു ചെന്നൊന്നു തൊട്ടു നോക്കാമെന്ന് കരുതി നീങ്ങിയപ്പോള്‍ പ്രതിമ അരയില്‍ കൈ കുത്തിയ പോസ്‌ ആയിരുന്നെന്നറിയാതെ ഞാന്‍ അടുത്തപ്പോള്‍ അതിന്റെ കൈമുട്ട്‌ എന്റെ തോളില്‍ ഇടിച്ച്‌ എനിക്കു വേദനിച്ചു.

ചില പ്രതിമകളെ തൊട്ടു നോക്കിയാല്‍ ഷാര്‍പ്പ്‌ ആയ ഒരു കറണ്ട്‌ അത്‌ നമ്മിലേക്ക്‌ പകരുന്നതുപോലെ തോന്നും (നമ്മുടെ മാനസികാവസ്ഥയാണേ, പ്രതിമയില്‍ നമ്മളെപ്പോഴും ഒരു വ്യക്തിയെ കാണുമല്ലോ. അല്ലാതെ കല്ലിലും മരത്തിലും ഒന്നും ഉണ്ടായിട്ടല്ല) അങ്ങനെ തൊട്ടു നില്‍ക്കുമ്പോഴാണ്‌ ചുറ്റും കുറേ കുട്ടികളുടെ ശില്‍പ്പങ്ങള്‍ കണ്ടത്‌. കുറേ നേരം കൊണ്ട്‌ ഇരുട്ടുമായി പരിചയിച്ചതാവാം എന്റെ കണ്ണുകള്‍. അല്ലെങ്കില്‍
അതുവരെ ആ വലിയ ബിംബം മാത്രം ശ്രദ്ധിച്ചിരുന്നതുകൊണ്ട്‌ കുട്ടി പ്രതിമകളെ കാണാത്തതാവാം. എനിക്കതു കണ്ട നിമിഷം മുതല്‍ ഒന്നിനെയെങ്കിലും അടിച്ചു മാറ്റി കൊണ്ടു പോരണം എന്ന് കൈ തരിക്കുന്നു. ഛേ, ആയിരക്കണക്കിനു കൊല്ലം പഴക്കമുള്ള ഈ പ്രതിമകള്‍ മോഷ്ടിക്കാനോ, എനിക്ക്‌ ഇതുവരെ ഇല്ലാത്ത ഈ ചെറ്റത്തരം എങ്ങനെ തോന്നി? ഒടുക്കം മനസ്സ്‌ ബലപ്പിച്ച്‌, ഒരെണ്ണം ഞാന്‍ എടുത്തെന്ന് സങ്കല്‍പ്പിച്ചു, തിരിച്ചിറങ്ങി. ബസ്സിലിരിക്കുമ്പോഴും എനിക്കെന്താ ഒരു കാര്യവുമില്ലാതെ മോഷ്ടിക്കാന്‍ അപ്പോ തോന്നിയതെന്ന് ഒരു പിടിയും കിട്ടിയില്ല. കട്ടപ്പുറത്തും കട്ടന്റെ പുറത്തും ഒക്കെ കൂലംകഷമായിരുന്നു ആലോചിച്ചു.

മനസ്സിലായത്‌ ഇങ്ങനെ. ഞാന്‍ അക്കാലമൊക്കെ എതാണ്ട്‌ ഒറ്റപ്പെട്ട്‌, ലോകമെന്ന കെട്ടുകാഴ്ച്ച (മച്ചാന്റെ ഭാഷയില്‍ എന്താ പറയുക? പകല്‍പ്പൂരം?) പത്തടി മാറി നിന്നു കാണുന്നവനായിരുന്നു.

ഒരു പൂക്കാലമുണ്ടാവുമ്പോള്‍ കൂട്ടത്തില്‍ പൂക്കാതെ നില്‍ക്കുന്ന വന്ധ്യവൃക്ഷങ്ങളുടെ കൊമ്പൊരെണ്ണം (സാലം) ചവിട്ടി ഒടിച്ച്‌(ഭഞ്ജിച്ച്) ആ മരത്തിലും പൂവും കായയും വിരിയിക്കുക എന്നതാണല്ലോ സാലഭഞ്ജികകളുടെ ജോബ്‌ ഡിസ്ക്രിപ്ഷനില്‍ വരുന്ന ഒന്നാമത്തെ ഐറ്റം.

ലവളുടെ കൈ തട്ടി എന്റെ ദേഹം വേദനിച്ചതും, ആകസ്മികമായാണെങ്കിലും അതു കഴിഞ്ഞു കണ്ട കുട്ടിപ്രതിമകളും മനസ്സിലെങ്ങോ കിടക്കുന്ന പിഗ്മാലിയോനും ഒക്കെ കൂടി ഞാനെന്ന കൊച്ചുപയ്യനെ ഒരു അച്ഛന്‍ ആക്കിയതുകൊണ്ടാണു കുട്ടിപ്രതിമകള്‍ അടിച്ചു മാറ്റിക്കൊണ്ടുവരാന്‍ തോന്നിയതെന്ന് അനുമാനിച്ച്‌, സമാധാനിപ്പിച്ച്‌ നാഗര്‍കോവില്‍ പോക്കുവരത്തു നിലയത്തില്‍ നിന്നു അച്ചുവെല്ലം കലക്കിയ ചായയും കുടിച്ച്‌ ഞാന്‍ തൂത്തുക്കുടി വണ്ടിയേല്‍ സ്ഥലം വിട്ടു.

ഒരു സര്‍പ്രൈസ്‌ "വൈബ്‌" (ഈശ്വരാ വക്കാരി ഇടപെടുമോ?) എനിക്കല്ലാതെ ആര്‍ക്കും താല്‍പ്പര്യം തോന്നുന്ന കാര്യമല്ലല്ലോ. അതുകൊണ്ട്‌ ഇതിനെ കഥയാക്കിയപ്പോള്‍ സാലഭഞ്ജികകളെ തിരക്കിപ്പിടിച്ച്‌ വരുന്ന, ഈ ഉണ്ണികളെ കടത്തിക്കൊണ്ടു പോകുന്ന, ഒരു ഫയങ്കരനെ അവതരിപ്പിച്ചു (കഥയിലെങ്കിലും നായകന്‍ വേണ്ടേ :) )

myexperimentsandme said...

ദൈവേട്ടാ, ഒരു അബദ്ധമൊക്കെ യേത് പൌലോസിനും പറ്റും. ഞാന്‍ അന്ന് ആക്സന്റിനെപ്പറ്റി പറഞ്ഞിട്ടിപ്പം, ദേ, ആക്സന്റ് ഇന്ത്യയിലെ പ്രൊഡക്ഷന്‍ കുറയ്ക്കാന്‍ പോകുന്നെന്ന്. ഇനി ഞാന്‍ അങ്ങിനെയൊന്നും പറയൂല്ല. ദേവേട്ടന്റെ സംസാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ (അത് തിരുവനന്തപുരത്താണോ കൊല്ലത്താണോ) കത്തി, കോടാലി, വെട്ടുകത്തി, മലപ്പുറം കത്തി, ഒലക്കേടെ മൂട് ഇവ വെയ്ക്കാന്‍ ഞാനാര് :) (പക്ഷേ എന്റെ പൊന്നോമനക്കമന്റുകളില്‍ ഒന്നായി ഞാനത് എന്റെ അവിയല്‍ ബ്ലോഗില്‍ ഒന്ന് റീ പബ്ലിഷ് ചെയ്തോട്ടേ?)

സാലഭഞ്ജികയുടെ അര്‍ത്ഥമറിയാതെയാണല്ലോ ഈശ്വരാ, ഈ കഥ നേരത്തെ വായിച്ചത്. ഭാഗ്യം കമന്റിട്ടില്ലായിരുന്നു അന്നേരം. കുറുമാന്റെ പാദത്തില്‍ നൂറ്റിപ്പത്ത് കിലോയുള്ള അമ്പിയും നൂറ്റിയിരുപത് കിലോയുള്ള അരവിന്ദനും വീണ് കുറുമാന്റെ കാല് നീരുവെച്ച് വീര്‍ത്തിരിക്കുന്നു. എനിക്കാകെ അറുപത്തിനാല് കിലോ തൊണ്ണൂറ്റെട്ട് ഗ്രാമേ ഉള്ളൂ. ഒന്ന് ആ പാദാരവിന്ദങ്ങളില്‍ വീണ് ഒരു നാല് പുഷ്‌-പുള്ളെടുത്തോട്ടെ.

Anonymous said...

മച്ചാന്‍‍!!!
ഇപ്പോള്‍ വക്കാരിമഷ്ട!ഒക്കെ മനസ്സിലായി.
നന്ദി,നന്‍‌റി,താങ്ക്യൂ,ശുക്രിയ,ധന്യവാദ്,തെരിമകാസിഹ്,സിയെസിയെ.