March 20, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

തേവള്ളി 1
Image hosting by Photobucket

തേവള്ളി - 2
Image hosting by Photobucket

തേവള്ളി - 3
Image hosting by Photobucket

കായല്‍പ്പുരാണം പിറകേ.. ഈ പോസ്റ്റിനെ തേവള്ളിയെ ഇഷ്ടപ്പെടുന്ന പുല്ലൂരാനു സമര്‍പ്പിക്കുന്നു

12 comments:

Kumar Neelakandan © (Kumar NM) said...

ഇതില്‍ മൂന്നാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു ദേവാ. അ മരത്തിലൂടെ വലിഞ്ഞുകയറി നേരേ കായലിലേക്കൊരു ചാട്ടം. ഹായ്! (എന്തു ഹായ്? മൂന്നാദിവസം ശവം പൊങ്ങും. എനിക്ക് നീന്താനറിയില്ല! പക്ഷെ ഒരു കേരളാചിത്രം കാണുമ്പോള്‍ ഒരു ദേശസ്നേഹി ഇങ്ങനെയൊക്കെയാണല്ലൊ പറയേണ്ടത്!)

സു | Su said...

ആ മരക്കൊമ്പില്‍ ഞാന്‍ കയറിയാല്‍ എന്നേക്കാളും മുമ്പെ ആ മരക്കൊമ്പ് വെള്ളത്തില്‍ പോകും. അതിനു നീന്താന്‍ പറ്റുമോ ആവോ.

Visala Manaskan said...

മൂന്നമത്തെ പടം കൂടുതല്‍ ഇഷ്ടപ്പെട്ടു. മനോഹരന്‍ കാഴ്ച.

Unknown said...

കാറ്റടിച്ചാല്‍ കലിയിളകും
അഷ്ടമുടിക്കായല്‍
കാറ്റു നിന്നാല്‍ ഗാനം മൂളും
അഷ്ടമുടിക്കായല്‍..

മനോഹരമായ കായല്‍ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മയില്‍ പെട്ടെന്നോടിയെത്തിയ ഗാനം..

myexperimentsandme said...

മനോഹരം... നല്ല ഇളംവെയിലിൽ ചാടിമുങ്ങിക്കുളിക്കാൻ തോന്നുന്നു.. ആക്കുളത്തെ നീന്തൽ‌കുളത്തിൽ നാലും കുടിയന്മാർ വന്ന് വാശിക്ക് വാളുവെച്ചപ്പോൾ നിർത്തി, അവിടുത്തെ നീന്തൽ..

കായലിൽ വാളുമാത്രമല്ലല്ലോ അല്ലേ

myexperimentsandme said...

വഞ്ചിനാടിന് വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് ഇങ്ങോട്ട് പോരുമ്പോഴും കാണുന്നുണ്ടല്ലോ ഇതുപോലുള്ള മനോഹരദൃശ്യങ്ങൾ......

ചില നേരത്ത്.. said...

മൂന്നാമത്തെ ഫോട്ടോ എന്നെയും കൊതിപ്പിക്കുന്നു.
വീട്ടിലെ കുളം അതിരുകളിടിഞ്ഞ് വലുതാകുന്നു. മണ്ണിട്ട് നികത്തി കഴിഞ്ഞാല്‍ പിന്നെ നീന്തി കുളിക്കാന്‍ നിളാ നദിയും തിരൂര്‍ പൊന്നാനി പുഴയും..ആ മനോഹര തീരത്തേക്ക് ഇനിയുള്ളതെല്ലാം തീര്‍ത്ഥയാത്രകള്‍.
നന്ദി ദേവേട്ടാ.

അതുല്യ said...

അഷ്ടമുടി കായലിലെ
അന്ന നട തോണിയിലേ
ചിന്ന കിളി ചിങ്കാര കിളി...

ഫോട്ടം മനോഹരം. ഇപ്പോ പോണം എനിക്ക്‌ നാട്ടില്‍.

നാളെയ്ക്‌ പോവാന്‍ ടിക്കറ്റ്‌ കിട്ടുമോ എന്തോ.

അരവിന്ദ് :: aravind said...

ബൂട്ടിഫുള്‍ ഫോട്ടംസ് ദേവ്‌ജീ..

നെടുമുടി സ്റ്റൈലില്‍ ഒരു വാചകം പറഞ്ഞോട്ടെ..
“കൂമന്‍പള്ളിയില്, പുതിയ പോസ്റ്റൊന്നും കാണുന്നില്ലാ..
പോസ്റ്റൊന്നും കാണുന്നില്ലാ..”

അതുല്യ said...

അങ്ങനെയല്ലാ 1/2വിന്ദേ നെടുമുടി സ്റ്റൈല്‍, ദേ ഇങ്ങനെ..

ദേവാ, ഈയിടയായി, എന്നു വച്ചാ, ഒരേഴ്ട്ട്‌ ദിവസായീട്ട്‌ കൂട്ടിക്കോ, കൂമന്‍പിള്ളിലു നോക്കിട്ട്‌, ഒന്നു അങ്ങട്ട്‌ കാണണല്ല്യാന്ന് പറയണമ്ന്ന് കരുതിയിരിയ്ക്ക്യായിരുന്നു. എന്താ പരിഹാരമ്ന്ന് വച്ചാ അതങ്ങട്‌ നടത്താ നീ.... എത്രകാലാന്ന് വച്ചാ കാത്തിരിയ്കണേ ഞങ്ങള്‍, ഈ കണ്ണങ്ങട്‌ അടഞ്ഞാ പിന്നെ... പറയാതെ തന്നെ നിനക്കറിയാലോ, അകത്ത്‌ കിടക്കണ നിന്റെ അമ്മടെ തേങ്ങുന്ന മനസ്സ്‌....ചെയ്യണ്ണന്നേ ഞാന്‍ പറയൂ, പിന്നെയൊക്കെ നിന്റെ ഇഷ്ടം പോലേയാവാം........

ദേവന്‍ said...

അരവിന്ദേ,
കൂമന്‍പള്ളിയെ ഉപേക്ഷിച്ചതല്ല, നമ്മടെ പുല്ലൂരാനെ അഷ്ടമുടി സപ്തമുടി എന്നൊക്കെ പറഞ്ഞു മോഹിപ്പിച്ചിട്ടു കുറേ ദിവസമായി. എതോ നാട്ടില്‍ ഇരിക്കുന്ന മൂപ്പര്‍ക്കു പണ്ടു താമസിച്ചയിടം കാണിച്ചിട്ടു തന്നെ വേറേ കാര്യം എന്നു പ്രയോറിറ്റി സെറ്റു ചെയ്തതാ..

ശര്‍മ്മിണീ, നെടുമുടിയുടെ ദേവാസുരം സ്റ്റൈല്‍ എടുക്കട്ടേ ഞാന്‍.
(കിടന്നുകൊണ്ട് പ്രവേശിക്കുന്നു)
“കൂമന്‍പള്ളി ദേവന്‍‍.. അതു ഞാന്‍ തന്നെ. പക്ഷേ ഈ പള്ളി എവിടെപ്പോയി എന്നു ചോദിച്ചാല്‍.. ഞാനും അതന്യാ തിരയുന്നേ”

evuraan said...

ദേവാ,

നല്ല ചിത്രങ്ങള്‍. നൊവാള്‍ജിയ തോന്നിപ്പോകുന്നു...!